തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനു മുമ്പ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
Read MoreDay: April 4, 2025
മൂന്നേ കാൽ മണിക്കൂറോളം പരിശോധന: ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലെ ഇഡി റെയ്ഡ് പൂർത്തിയായി
കോഴിക്കോട്: ഗോകുലം ഗ്രാൻഡ് കൊർപറേറ്റ് ഓഫീസിലെ ഇഡി റെയ്ഡ് പൂർത്തിയായി. മൂന്നേ കാൽ മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11.30യ്ക്ക് ശേഷം കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലെത്തിയത്. 24 ന്യൂസ് ചാനലിന്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡിയുടെ റെയ്ഡ് തുടരുകയാണ്. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാലന്റെ ഓഫീസിലും ആണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്. ഇഡിയുടെ കൊച്ചി -ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന. മുൻപും ഗോകുലം ഗോപാലനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്.
Read Moreമൂന്നു ലക്ഷം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 44കാരൻ പോലീസ് പിടിയിൽ
തൃശൂർ: യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീൻ (44) ആണ് പിടിയിലായത്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപോലീസിനെ “ഏപ്രില്‍ ഫൂള്‍’ ആക്കി; റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരേ കേസ്; 10,000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കാമെന്ന കുറ്റം
പെരുവ: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പോലീസിനെ കബളിപ്പിച്ച റിട്ടയേഡ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു. കാരിക്കോട് ചെമ്മഞ്ചി നടുപ്പറമ്പില്‍ ഗംഗാധരന് നായര്‍ (67)ക്കെതിരേയാണ് വെള്ളൂര്‍ പോലീസ് കേസെടുത്തത്. ഏപ്രിൽ ഒന്നിനു പുലര്‍ച്ചെ 2.15ന് ഗംഗാധരന് നായര്‍ വെള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു തന്റെ വീടിനു നേര്‍ക്ക് ആരോ കല്ലെറിയുന്നു എന്നറിയിച്ചു. താനും ഭാര്യയും മാത്രമാണ് ഇവിടെ താമസമെന്നും ഉടന്‍ എത്തണമെന്നും ഗംഗാധരന് നായര്‍ പോലീസിനോട് അഭ്യര്‍ഥിച്ചു. വിവരമറിഞ്ഞയുടന്‍ എസ്ഐ എബിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലേക്ക് പുറപ്പെട്ടു. വീടിന് സമീപമെത്തിയപ്പോള്‍ വീടിന്റെ കൃത്യമായ ലൊക്കേഷന്‍ ചോദിച്ചു വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഇന്ന് ഏപ്രില്‍ ഫൂള്‍ ആണ് നിങ്ങളെ ഞാന്‍ പറ്റിച്ചതാണെന്നു ഗംഗാധരന് നായര്‍ പറഞ്ഞു. നിങ്ങള്‍ മാത്രമേ ഇതു വിശ്വസിക്കൂവെന്നും ഗംഗാധരൻ നായർ പറഞ്ഞതായി പോലീസ് പറഞ്ഞു.ഇതേത്തുടർന്ന് തിരിച്ചുപോയ പോലീസ് രാവിലെ ഗംഗാധരനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പോലീസ്…
Read Moreഒരു സാധാരണ മേക്ക് ആർടിസ്റ്റ് പോപ് ഐക്കൺ റിഷാനയെപ്പോലെ മേക്കപ്പ് ചെയ്തു; വൈറലായി വീഡിയോ; ഇതൊക്കെയാണ് കഴിവെന്ന് സോഷ്യൽ മീഡിയ
മേക്കപ്പിലൂടെ മേക്ക് ഓവർ നടത്തുന്ന പലരേയും നമ്മൾ കണ്ടിട്ടുണ്ട്. മിക്ക മേക്കപ്പ് ആർട്ടിസ്റ്റുകളും ഇത്തരത്തിൽ മേക്ക് ഓവറിലൂടെ വിസ്മയം തീർക്കുന്നവരാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മേക്ക് ഓവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് കോലാപ്പൂരിലുള്ള സോണാലി എന്ന യുവതി. മെഹന്ദി മേക്കപ്പ് ആർട്ടിസ്റ്റ് ആണിവർ. അംബാനി കല്യാണത്തിന് എത്തിയ പോപ് ഐക്കൺ റിഹാനയുടെ മേക്ക് അപ്പ് ആണ് സൊണാലി പരിചയപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോയും യുവതി പങ്കുവച്ചു. മേക്കപ്പിന് വേണ്ടുന്ന പ്രൊഡക്ടുകൾ ഉള്ള കവർ തുറക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. അതിൽ നിന്നും ഓരോ പ്രൊഡക്ടുകളായി എടുത്ത് പ്രേക്ഷകരെ പരിചയപ്പെടുത്തുന്നു. അധികം വൈകാതെ തന്നെ ആളുകളെ അമ്പരപ്പിച്ച് കൊണ്ട് ശരിക്കും റിഹാനയുടേത് പോലെ തന്നെ മേക്കപ്പ് സൊണാലി ചെയ്യുന്നത് കാണാൻ സാധിക്കും. കണ്ണും ചുണ്ടും എല്ലാം എങ്ങനെയാണോ റിഹാന ചെയ്തിരിക്കുന്നത് അതേപോലെതന്നെയാണ് യുവതിയും മേക്കപ്പ് ഇട്ടിരിക്കുന്നത്. എന്തായാലും ഇവരുടെ…
Read Moreഒടുവിൽ കീഴടങ്ങി അല്ലേ… സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,280 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന 8,400 രൂപയും പവന് 67,200 രൂപയുമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സ്വര്‍ണവില ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ് രേഖപ്പെടുത്തിയത്. വന്‍കിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. രൂപ വളരെ കരുത്തായി 84. 95 ലേക്ക് എത്തിയിട്ടുണ്ട്.
Read Moreതൂലിക പടവാളാക്കിയവൻ, വിറയ്ക്കാത്ത കൈയും വളയാത്ത നട്ടെല്ലുമായി ചങ്കൂറ്റത്തോടെ മുരളീ ഗോപി: പുതിയ കവർ ചിത്രവുമായി താരം
കൊച്ചി: എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ചിത്രത്തിന്റെ കഥാകൃത്ത് മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേര്‍ത്തുവച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് മുരളി ഗോപിയെ പിന്തുണച്ച് കമന്റുമായി എത്തിരിക്കുന്നത്. മാര്‍ച്ച് 27നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന് തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ ഖേദപ്രകടനവുമായി നടന് മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഈ സമയത്തൊന്നും കഥാകൃത്ത് മുരളി ഗോപി പ്രതികരിച്ചിരുന്നില്ല. പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. ‘ചരിത്രങ്ങള്‍ രേഖപ്പെടുത്തിയിരുന്നത് ഈ മഷിയും തൂവലും ഉപയോഗിച്ച് തന്നെയാണ് . ഞാന്‍ എഴുതിയത് ചരിത്ര സത്യമാണെന്ന് ഈ ചിത്രത്തിലൂടെ അദ്ദേഹം പറയാതെ പറയുന്നു..’, “എഴുതാന്‍ അറിയുന്നവര്‍ മൗനമാവുന്നത് മുനയൊടിഞ്ഞ…
Read Moreഓപ്പറേഷന് ഡി ഹണ്ട്; ഒന്നര മാസത്തിനകം 263 പേര് കുടുങ്ങി; കുറഞ്ഞളവിലെ കച്ചവടത്തിന് സ്റ്റേഷൻ ജാമ്യമെന്ന അവസരം മുതലെടുത്ത് വിൽപനക്കാർ
പത്തനംതിട്ട: ലഹരിക്കെതിരേ കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 31 വരെ ഡി ഹണ്ട് എന്ന പേരില്‍ പോലീസ് നടത്തിയ പ്രത്യേക പരിശോധനകള്‍ക്കിടെ 258 കേസുകളിലായി 263 പേര് അറസ്റ്റില്‍.ഇവരില്‍ നിന്നായി 6.571 ഗ്രാം എംഡിഎംഎ യും 3.657 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് ബീഡി വലിച്ച 228 പേരെയും പിടികൂടി. റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്നും ലഹരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ പറഞ്ഞു.ഈവര്‍ഷം ഇതേവരെ 0.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പെടെ 17 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ആറു ഗ്രാം ഹാഷിഷ് ഓയിലും 3.67 ഗ്രാം എംഡിഎംഎയും1.01 ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുമാസത്തിനിടെ പിടികൂടാനായത് മുന്‍വര്‍ഷങ്ങളിലെ ഇക്കാലയളവില്‍ പിടികൂടിയതിനേക്കാള്‍ കൂടുതല്‍ അളവിലുള്ള ലഹരിവസ്തുക്കളാണ്. 2024ല്‍ മൊത്തം 48 കിലോയിലധികം കഞ്ചാവും…
Read Moreകളക്ടർ പറഞ്ഞാ സുമ്മാവാ… കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല; പത്തനംതിട്ട വെട്ടിപ്പുറത്തെ കളിക്കളത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ കളിക്കാനെത്തിയപ്പോള്‍
സ്മാര്‍ട്ട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും ലോകത്തുനിന്ന് കളിക്കളങ്ങളിലേക്ക് ഇറങ്ങാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നടത്തിയ ആഹ്വാനത്തിനു വലിയ പ്രതികരണം. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനു പിന്നാലെ കളിക്കളങ്ങളില്‍ കളക്ടര്‍ നേരിട്ടിറങ്ങിയപ്പോള്‍ കുട്ടികളിലും ആവേശമായി. കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന പേരില്‍ ഇട്ട പോസ്റ്റില്‍ കുട്ടികള്‍ അവരവരുടെ നാട്ടിലെ കളിസ്ഥലങ്ങളിലേക്ക് ഇറങ്ങാനുള്ള ആഹ്വാനമാണ് നടത്തിയത്. പോസ്റ്റിനു പിന്നാലെ ഇന്നലെ രാവിലെ പത്തനംതിട്ട നഗരത്തിലെ ഒരു കളിക്കളത്തില്‍ കളക്ടര്‍ നേരിട്ടെത്തി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു. കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും കളക്ടറുടെ പോസ്റ്റിന്റെ കമന്റ് ബോക്സില്‍ രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളില്‍ സമയം അനുസരിച്ച് താനും എത്തുമെന്ന് കളക്ടര്‍ പറയുന്നു. നല്ല ഫോട്ടോകള്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.പഴയകാല ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കിനാണ് കളക്ടര്‍ ശ്രമിച്ചിരിക്കുന്നത്. മുന്‍പൊക്കെ അവധി ലഭിച്ചാല്‍ കുട്ടികളെ വീട്ടില്‍ കാണാറില്ലായിരുന്നു. രാവിലെ ക്രിക്കറ്റ് ബാറ്റും ബോളുമൊക്കെയായി…
Read Moreഓഫ് ഷോള്‍ഡര്‍ ഡ്രസില്‍ ഗ്ലാമര്‍ ലുക്കിൽ താരപത്നി: ഗ്ലാമർ ചിത്രങ്ങളുമായി മീര രാജ്പുത്
ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മീര രാജ്പുത് എപ്പോഴും ലൈംലൈറ്റില്‍ തിളങ്ങി നില്ക്കുന്ന താരപത്നിയാണ്. ഇപ്പോഴിതാ ഓഫ് ഷോള്‍ഡര്‍ ഡ്രസില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരപത്നി. ഷാഹിദിന്റെ ഭാര്യയായ ശേഷമാണ് മീര രജ്പുതിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ഷാഹിദ് കപൂറിന്റെ ഭാര്യ എന്നതിലുപരി ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും പ്രസിദ്ധയാണ് മീര. സ്വന്തമായി ചര്‍മസംരക്ഷണ ബ്രാന്‍ഡും മീരയ്ക്കുണ്ട്. നിരന്തരം സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും സംസാരിക്കാറുണ്ട് താരപത്നി. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരപത്നിയാണ് മീര. ഇപ്പോഴിതാ മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വെള്ളിത്തിരയില്‍ മിന്നി നില്ക്കുന്ന താരങ്ങളെക്കാള്‍ വശ്യതയും സൗന്ദര്യവും മീരയ്ക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ബ്യൂട്ടി ആന്‍ഡ് എലഗന്‍സ് ഇന്‍ വണ്‍ ഫ്രെയിം, ഹോട്ട് സ്റ്റൈല്‍ മമ്മി, ബിഗ് സ്ക്രീനിലെ താരങ്ങളേക്കാള്‍ വശ്യത… എന്നൊക്കെണ്…
Read More