സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ എന്ന സിനിമയുടെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന സമരസയിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖിൽ.കെ.മോഹനൻ, പ്രമോദ് പൂന്താനം,അശ്വിൻ ജിനേഷ്, നിലമ്പൂർ ആയിഷ, മാളവിക ഷാജി, വിനീത പദ്മിനി, ബിനിജോൺ, സുനിത, മഹിത, ബിന്ദു ഓമശേരി, ശാന്തിനി, ദൃശ്യ സദാനന്ദൻ, കാർത്തിക അനിൽ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ സിറിയക്, പിആർഒ- എ.എസ്. ദിനേശ്.
Read MoreDay: April 5, 2025
എമ്പുരാന് ഇഫക്ട് അല്ല; പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; പ്രതിഫല വിവരങ്ങള്‍ നല്കാന് നിര്‍ദേശം
കൊച്ചി: നടന് പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുന്‍ ചിത്രങ്ങളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ മാസം നോട്ടീസ് അയച്ചത്. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ 2022 ഡിസംബറില്‍ ആദായനികുതി വകുപ്പ് പൃഥ്വിരാജിനോട് വിശദീകരണം തേടിയിരുന്നു. ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലും അന്ന് പരിശോധന നടത്തുകയുണ്ടായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അന്നത്തെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് നിര്‍ദേശം. നിലവിലെ പരിശോധന എമ്പുരാന് ഇഫക്ട് അല്ലെന്നും മുന്‍ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം
Read Moreഗ്ലാമര്‍ ആവശ്യപ്പെടുന്ന റോളുകള്‍ വേണ്ടെന്നു വയ്ക്കുന്നതില്‍ ഒരു സുഖമുണ്ട്: സായി പല്ലവി
സൗന്ദര്യത്തിന്റെ പേരിലും ഉറച്ച നിലപാടുകളുടെ പേരിലും തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ് പല്ലവി. മേക്കപ്പ് ഇല്ലാതെ സ്വഭാവിക സൗന്ദര്യത്തോടെ താരസമ്പന്നമായ വേദികളെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള അപൂര്‍വം നടിമാരില്‍ ഒരാള്‍ കൂടിയാണ് സായ് പല്ലവി. മാന്യമായ വസ്ത്രധാരണത്തിന്റെ പേരിലും താരത്തിന് ഏറെ അഭിനന്ദനങ്ങള്‍ കിട്ടാറുണ്ട്. പലപ്പോഴും സാരിയിലാണ് സായ് പല്ലവി വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത്, നിവിന്‍ പോളി നായകനായ പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് സായ് പല്ലവി 2015-ല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. മലര് മിസിന്റെ മുഖക്കുരു നിറഞ്ഞ മുഖവും ചിരിയുമൊക്കെ യുവാക്കള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.തുടര്‍ന്ന് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ സായ് പല്ലവി അഭിനയിച്ചു. തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയാണ് സായ് പല്ലവി. ജോര്‍ജിയയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സായ്…
Read Moreഒന്നും രണ്ടുമല്ല ഒന്നരക്കോടി രൂപ പിടിച്ചെടുത്തു; ഗോകുലം സ്ഥാപനങ്ങളിലെ പരിശോധനയിൽ നിർണായക രേഖകളും കണ്ടെടുത്തതായി ഇഡി
തിരുവനന്തപുരം: ഗോകുലം സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനകളിൽ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും കണ്ടെടുത്തതായാണ് വിവരം. വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിടങ്ങള്ളിൽ പരിശോധന നടത്തിയെന്ന് ഇഡി വക്താവ് അറിയിച്ചു. ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. അതേസമയം, ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ മൂന്നു മാസമായി ഇഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ൽ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇടപെടുകളിൽ സംശയം തോന്നിയതോടെയാണ് റെയ്ഡ് നടത്തിയത്. സമീപകാല വിവാദങ്ങളുമായി റെയ്ഡിനു ബന്ധമില്ലെന്നും ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്നാണ്…
Read Moreമുലപ്പാലിൽ നിന്നും സോപ്പും മറ്റ് സൗന്ദര്യ വസ്തുക്കളുമായി യുവതി: എന്തൊക്കെ കണ്ടാൽ പറ്റുമെന്ന് സോഷ്യൽ മീഡിയ
മുലപ്പാലിൽ നിന്ന് ഐസ്ക്രിം ഉണ്ടാക്കിയത് കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ മുലപ്പാലിൽ നിന്ന് സോപ്പ് ഉണ്ടാക്കുന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ജോലിക്ക് പോകുന്ന അമ്മമാർ മുലപ്പാൽ സ്റ്റോർ ചെയ്ത് വയ്ക്കാറുണ്ച്. ചില അമ്മമാർ ആകട്ടെ തന്റെ കുഞ്ഞിനു മാത്രമല്ല മറ്റ് കുഞ്ഞുങ്ങൾക്കും തന്റെ പാൽ ശേഖരിച്ച് അവർക്ക് നൽകാറുണ്ട്. അങ്ങനെ ചെയ്യുന്പോൾ ചില സമയങ്ങളിൽ അതിന്റെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ് പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആ പാൽ കളയുകയാകും പതിവ്. എന്നാൽ ഡേറ്റ് കഴിഞ്ഞ പാൽ കളയണ്ട, അതിൽ നിന്ന് സോപ്പും മറ്റ് ഉത്പന്നങ്ങളും ഉണ്ടാക്കാമെന്നാണ് ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയായ ടെയ്ലർ റോബിൻസൺ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോ ടെയ്ലർ പങ്കുവച്ചിട്ടുണ്ട്. എങ്ങനെയാണ് മുലപ്പാൽ ഇവർ വിവിധ ഉത്പന്നങ്ങൾ ആക്കി മാറ്റുന്നത് എന്ന് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. തന്റെ ഉത്പന്നങ്ങൾ…
Read Moreറാന്നി താലൂക്ക് ആശുപത്രിയില്‍ തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പ്! വേദനയിൽ പുളഞ്ഞ് രോഗി
പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ മുറുവില്‍ ഉറുമ്പിനെയും വച്ച് തുന്നിക്കെട്ടി. വേദന കൊണ്ടു പുളഞ്ഞ രോഗി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഉറുമ്പിനെ കണ്ടത്. തുടര്‍ന്ന് മുറിവിലെ തുന്നല്‍ അഴിച്ചുമാറ്റി ഉറുമ്പിനെ കളഞ്ഞശേഷം രണ്ടാമത് തുന്നിക്കെട്ടുകയായിരുന്നു. റാന്നി ബ്ലോക്ക്പടി സ്വദേശി സുനില്‍ ഏബ്രഹാമാണ് ചികിത്സ തേടിയത്.
Read Moreകാല്‍മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എപ്പോൾ?
കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്.. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനവും മുട്ടുവേദനയും തേയ്മാനംമൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവുംമൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് ഇതിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതുകൂടാതെരക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ,പരിക്കുകള്‍ എന്നിവയും തേയ്മാനത്തിന് കാരണമാകാം. കാൽ വളയൽ വേദന മാത്രമല്ല, കാല് വളയുന്നതിനും തേയ്മാനം കാരണമാകുന്നു. ഏതെങ്കിലുംഒരു ഭാഗത്തുള്ള തരുണാസ്ഥി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം. സർജറി വേദന അകറ്റുകയും വളവ്…
Read Moreയൂറോപ്പിന്റെ ചപ്പുകൂനയായി മെഡിറ്ററേനിയൻ കടൽ! ഭാവിയിൽ മധ്യധരണ്യാഴിയിൽ ഇതു വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നു ഗവേഷകർ
യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) മാറിയതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിലെ ഏറ്റവും താഴ്ചയുള്ള (5,112 മീറ്റർ ആഴം) സ്ഥലമായ കാലിപ്സോ ഡീപ്പിൽ വൻ മാലിന്യശേഖരമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതിൽ 88 ശതമാനത്തോളം പ്ലാസ്റ്റിക് ആണ്. കടലാഴങ്ങളിലെ അപൂർവ ജീവജാലങ്ങൾക്ക് ഇതുവരെ മാലിന്യശേഖരം ഹാനികരമായി മാറിയിട്ടില്ലെങ്കിലും ഭാവിയിൽ മധ്യധരണ്യാഴിയിൽ ഇതു വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നു ഗവേഷകർ വിലയിരുത്തുന്നു.മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കുകൾ, പാനീയ ടിന്നുകൾ, പേപ്പർ കാർട്ടണുകൾ തുടങ്ങിയവ ഉൾപ്പെടെ 167തരം വസ്തുക്കൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കലിപ്സോ ഡീപ്പിലേക്ക് 60 കിലോമീറ്റർ അകലെയുള്ള തീരത്തുനിന്നുപോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നു. ബോട്ടുകൾ മാലിന്യം നിറച്ച ബാഗുകൾ വലിച്ചെറിഞ്ഞതിന്റെ തെളിവുകളും ഗവേഷകർ കണ്ടെത്തി. ബാഴ്സലോണ സർവകലാശാലയിലെ ഗവേഷകരാണു സമുദ്രത്തിന്റെ അടിത്തട്ടിൽ പഠനം നടത്തിയത്. “ലിമിറ്റിംഗ് ഫാക്ടർ’ എന്ന ഹൈടെക് അന്തർവാഹിനിയിൽ ഗവേഷകസംഘം 650 മീറ്റർ അടിത്തട്ടിലൂടെ സഞ്ചരിച്ചു. 43 മിനിറ്റോളം അവിടെ…
Read Moreകൊല്ലം-ചെങ്കോട്ട റൂട്ട് വഴി സര്‍വീസ് നടത്തുന്ന താംബരം-കൊച്ചുവേളി സ്പെഷൽ ഒരു മാസത്തേക്ക് ദീർഘിപ്പിച്ചു
കൊല്ലം: കൊല്ലം-ചെങ്കോട്ട റൂട്ട് വഴി സര്‍വീസ് നടത്തുന്ന ചെന്നൈ താംബരം -തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിവാര എസി സ്പെഷല്‍ എക്സ്പ്രസ് ട്രെയിൻ ഒരുമാസത്തേക്ക് കൂടി നീട്ടി റെയില്‍വേ മന്ത്രാലയം. ഇന്നലെ വരെയായിരുന്നു സര്‍വീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്പെഷല്‍ സര്‍വീസ് നിര്‍ത്തുന്നതിനെതിരേ യാത്രക്കാരും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. ഈ ട്രെയിൻ സർവീസ് നിർത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. താംബരം-തിരുവനന്തപുരം നോര്‍ത്ത് സര്‍വീസ് ഈ മാസം 11 മുതൽ മെയ് രണ്ട് വരെയും തിരികെയുള്ള സര്‍വീസ് 13 മുതൽ മെയ് നാലുവരെയുമാണ് നീട്ടിയത്. ഇതിനായുള്ള മുൻകൂർ റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ച് കഴിഞ്ഞു. അതേസമയം, സര്‍വീസ് സ്ഥിരമാക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് റെയില്‍വേ ഇതുവരേയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്ഗേജായി…
Read Moreസാക്ഷര കേരളത്തിലെ നടുക്കുന്ന കാഴ്ച… കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപോലെ നടത്തിച്ചു; കൊച്ചിയിൽ ടാർജറ്റ് കൈവരിക്കാത്തവരോട് കമ്പനി ചെയ്തത് കൊടും ക്രൂരത
കൊച്ചി: ടാർജറ്റ് കൈവരിക്കാത്ത ജീവനക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ച് സ്വകാര്യ കമ്പനി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും തൊഴിൽ വകുപ്പും അറിയിച്ചിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് അധികൃതർ അറിയിച്ചു. അതേസമയം, കേരളം പോലൊരു സംസ്ഥാനത്ത് നടന്ന ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്ഥാപനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിക്കാൻ എറണാകുളം ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവം പുറത്തുവന്നതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
Read More