കൊച്ചി: ടാർജറ്റ് കൈവരിക്കാത്ത ജീവനക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ച് സ്വകാര്യ കമ്പനി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും തൊഴിൽ വകുപ്പും അറിയിച്ചിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് അധികൃതർ അറിയിച്ചു. അതേസമയം, കേരളം പോലൊരു സംസ്ഥാനത്ത് നടന്ന ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്ഥാപനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിക്കാൻ എറണാകുളം ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവം പുറത്തുവന്നതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
Read MoreDay: April 5, 2025
തലശേരി സ്റ്റേഷനിൽ വനിതാ പോലീസിനു വെടിയേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവ്
തലശേരി: ടൗൺ പോലീസ് സ്റ്റേഷനിൽ പാറാവുകാരന്റെ കൈയിലെ പിസ്റ്റളിൽനിന്നു വെടിപൊട്ടി വനിതാ പോലീസിന് പരിക്കേറ്റ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഉത്തരവിട്ടു. ചൊക്ലി ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്ന് കമ്മീഷണർ രാഷ്ട്രദീപികയോടു പറഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു തലശേരി സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ കൈയിലെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് വനിതാ പോലീസുകാരിക്ക് പരിക്കേറ്റത്. മുട്ടിനു താഴെ വെടിയേറ്റ വനിതാ പോലീസുകാരി ഷിജിലയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിൽ പാറാവ് ഡ്യൂട്ടി ചെയ്തിരുന്ന സിവിൽ പോലീസ് ഓഫീസർ സുബിനെ ഇന്നലെ കമ്മീഷണർ സസ്പെൻഡ് ചെയ്തു. പാറാവ് ഡ്യൂട്ടി മാറുന്നതിനിടയിൽ സുബിന്റെ കൈയിലെ പിസ്റ്റൾ താഴെ വീഴുകയും നിലത്തുനിന്ന് എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു. അശ്രദ്ധമായി പിസ്റ്റൾ കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. കേരളത്തിൽ ആദ്യമായി പാറാവിന്…
Read Moreകെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ ഇടപാട് നടപ്പാക്കുന്നു; രണ്ടുമാസത്തിനുള്ളിൽ എല്ലാ ബസുകളും ഡിജിറ്റൽ പണമിടപാടിലേക്ക് മാറും
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റൽ ഇടപാട് നടപ്പാക്കുന്നു. ആദ്യം ദക്ഷിണമേഖലയിൽ ഉൾപ്പെട്ട കൊല്ലം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിലെ ബസുകളിലാണ് ഇത് നടപ്പാക്കുന്നത്. ഈ ഡിപ്പോകളിലെ കണ്ടക്ടർമാർക്ക് പരിശീലനം നല്‍കുകയും പുതിയ ഡിജിറ്റൽ ടിക്കറ്റ് മെഷീൻ ഡിപ്പോകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽതന്നെ ദക്ഷിണമേഖലയിലെ ബസുകളിൽ ഡിജിറ്റൽ ഇടപാട് നടപ്പാകും. മധ്യമേഖലയിലും ഉത്തരമേഖലയിലും ഇത് നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു. രണ്ടുമാസത്തിനുള്ളിൽ കെഎസ്ആർടിസിയുടെ എല്ലാ ബസുകളും ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. അതോടെ ചില്ലറയും കറൻസി നോട്ടുമില്ലാതെ ബസിൽ ധൈര്യമായി കറയാം. ഗൂഗിൾപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും ഉൾപ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓൺലൈൻ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസിൽ ടിക്കറ്റ് എടുക്കാനാകും.ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓൺലൈൻ സംവിധാനവുമാണ് കോർപറേഷൻ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഒരു ടിക്കറ്റിന് നികുതി ഉൾപ്പടെ 16.16 പൈസ…
Read Moreകാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ അതിക്രമം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർക്കായി തിരച്ചിൽ
ഒട്ടാവ: കാനഡയിലെ ഗ്രേറ്റർ ടൊറണ്ടോ ഏരിയയിലുള്ള (ജിടിഎ) ശ്രീ കൃഷ്ണ ബൃന്ദാവന ക്ഷേത്രത്തിൽ അതിക്രമം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെയും ചിത്രങ്ങൾ ഹാൾട്ടൻ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പരിസരത്തെ ഒരു പബ്ബിൽനിന്ന് ഇറങ്ങിയശേഷം ഇവർ ക്ഷേത്രത്തിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലുണ്ടായിരുന്ന ബോർഡ് ഇവർ തകർത്തു. കാനഡയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ നേരത്തെയുണ്ടായിട്ടുള്ള ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നും ഇത് ഹിന്ദുക്കൾക്കുനേരേയുള്ള വിദ്വേഷത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നും ക്ഷേത്രം അധികൃതർ അഭിപ്രായപ്പെട്ടു.
Read Moreരാപ്പകൽ സമരം 55-ാം ദിവസം; നാലു ട്രേഡ് യൂണിയനുകൾ സമ്മർദത്തിലാക്കാൻ ശ്രമിച്ചെമ്മ് ആശാ സമരസമിതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം 55-ാം ദിവസത്തിലേക്ക് കടന്നു. അതേസമയം ട്രേഡ് യൂണിയനുകൾക്കെതിരേ കടുത്ത വിമർശനമുന്നയിച്ച് ആശാ സമരസമിതി രംഗത്തെത്തി. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദത്തിലാക്കാൻ ശ്രമിച്ചുവെന്നും മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്നും ആശ സമര സമിതി നേതാവ് മിനി മാധ്യമങ്ങളോടു പറഞ്ഞു. ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വച്ചത് ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനാണ്. മുൻധാരണയോടെയാണ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്നാണ് ഇപ്പോൾ അവർ ആരോപിക്കുന്നതെന്നും മിനി പറയുന്നു. അതേസമയം ആരോപണങ്ങൾ ആർ.ചന്ദ്രശേഖരൻ നിഷേധിച്ചു. സമരസമിതിക്ക് ഒത്തുതീർപ്പ് മനഃസ്ഥിതി ഇല്ലെന്ന് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ആശമാരുടെ നിരാഹാര സമരം ഇന്ന് 16 ാം ദിവസത്തിലേക്ക്…
Read Moreലഹരിക്കേസിലെ തൊണ്ടിമുതൽ മുക്കിയ സംഭവം; തിരുവല്ലം എസ്ഐയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് അന്വേഷണറിപ്പോർട്ട്
തിരുവനന്തപുരം: തിരുവല്ലത്തെ ലഹരിക്കേസിലെ തൊണ്ടിമുതൽ മുക്കിയെന്ന ആരോപണത്തിൽ കേസ് കൈകാര്യം ചെയ്ത എസ്ഐക്ക് ജാഗ്രത കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ചൊവ്വാഴ്ച ഗുണ്ടാത്തലവൻ ഷാജഹാനിൽ നിന്നാണ് ലഹരിമരുന്നായ ഹാഷിഷ് പോലീസ് കണ്ടെടുത്തത്. ലഹരിമരുന്നും രണ്ട് കാറുകളും ഉൾപ്പെടെ ഷാഡോ പോലീസ് പിടികൂടിയ പ്രതിയെ തിരുവല്ലം പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് തയാറാക്കിയ മഹസറിൽ ലഹരിമരുന്നിന്റെ തോത് കുറച്ച് രേഖപ്പെടുത്തുകയും ഒരു കാർ ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം ഉയർന്നത്.പ്രതികളില്‍ നിന്നും 30 ഗ്രാം കഞ്ചാവും ,65, 000 രൂപയും എയര്‍ ഗണ്ണും പിടിച്ചെടുത്തിരുന്നു. ഗുണ്ടാ നേതാവും വളളക്കടവ് സ്വദേശിയുമായ ഷാജഹാൻ, നെടുമം സ്വദേശി ആഷിഖ്, വളളക്കടവ് സ്വദേശി മാഹീന് , കാര്‍ഷിക കോളജ് കീഴുര്‍ സ്വദേശി വേണു എന്നിവരാണ് കേസിലെ പ്രതികൾ. സിറ്റി പോലീസ് കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിസിപി. നകുൽ ദേശ്മുഖിനെ നിയോഗിച്ചിരുന്നു. അദ്ദേഹം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസ്…
Read Moreനേപ്പാളിൽ ഭൂചലനം; 5.0 തീവ്രത
കാഠ്മണ്ഡു: മ്യാൻമറിനും തായ് ലൻഡിനും പിന്നാലെ നേപ്പാളിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 7. 52 ന് ഉണ്ടായത്. ഡൽഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സൗദി അറേബ്യയിലെ ദമ്മാമിന് സമീപമുള്ള ജുബൈലിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് അവിടെ രേഖപ്പെടുത്തിയത്. ഏതാനും ദിവസംമുമ്പ് മ്യാൻമാറിലും തായ് ലൻഡിലുമുണ്ടായ ഭൂകമ്പത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read Moreഎങ്ങനെയെങ്കിലും രക്ഷിക്കണം സാറേ… വർഷങ്ങളായി ലഹരിക്ക് അടിമയാണ്, നിർത്താൻ പറ്റുന്നില്ല; ലഹരിയിൽ നിന്ന് മോചനംതേടി യുവാവ് പോലീസ് സ്റ്റേഷനിൽ
മലപ്പുറം: ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പോലീസ് സ്റ്റേഷനിലെത്തി യുവാവ്. ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. വർഷങ്ങളായി താൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു.ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ നിർത്താൻ കഴിയില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ലഹരിയിൽ മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു. തുടർന്നാണ് യുവാവ് സഹായാഭ്യർഥനയുമായി പോലീസിനെ സമീപിച്ചത്.
Read Moreതമിഴ്നാട് ബിജെപി അധ്യക്ഷപദവി ഒഴിയാൻ അണ്ണാമലൈ
കോയന്പത്തൂർ: തമിഴ്നാട് ബിജെപി അധ്യക്ഷപദവി ഒഴിയുമെന്ന സൂചന നൽകി കെ. അണ്ണാമലൈ. ദേശീയതലത്തിലെ പുനഃസംഘടനയുടെ ഭാഗമായി, സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ താൻ ഉൾപ്പെടുന്നില്ല. അധ്യക്ഷ പദവിയിലേക്ക് മത്സരത്തിനോ, വഴക്കിനോ ഇല്ലെന്നും അണ്ണാമല പറഞ്ഞു. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എഐഎഡിഎംകെയുമായി സഖ്യത്തിന് ബിജെപി കേന്ദ്രനേതൃത്വം നീക്കം തുടങ്ങിയിരുന്നു. എന്നാൽ അണ്ണാമലൈയെ നീക്കിയാൽ മാത്രമേ ചർച്ച മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് അണ്ണാ ഡിഎംകെ നേതൃത്വം. ഇതോടെയാണ് പുതിയ പ്രസിഡന്റിനെക്കുറിച്ച് തമിഴ്നാട് ബിജെപിക്കുള്ളിൽ ആലോചനകൾ ശക്തമായത്.
Read Moreമാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന തുടങ്ങി; വീണാ വിജയൻ, ശശിധരൻ എന്നിവർക്കെതിരേയാണ് കുറ്റപത്രം
കൊച്ചി: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കമുള്ളവര്‍ക്ക് എതിരേയാണു കുറ്റപത്രം. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയശേഷമാകും കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുക. ഇതിനുശേഷം പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കും.പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ലഭിച്ച റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി-ഏഴിന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണിത്. കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ എം. അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.വീണ വിജയന് അടക്കമുളള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുകയാണ് ആദ്യപടി. തുടര്‍ന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക.…
Read More