ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ ട്രാക്ടർ കിണറ്റിലേക്കു വീണ് ഏഴ് വനിതാ കർഷകത്തൊഴിലാളികൾ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. നന്ദേഡ് ജില്ലയിലെ ലിംബ്ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അസെഗാവ് ഗ്രാമത്തിലാണ് അപകടം. മഞ്ഞൾ വിളവെടുക്കാൻ തൊഴിലാളികളുമായി കൃഷിയിടത്തിലേക്കു പോകുകയായിരുന്ന ട്രാക്ടർ റോഡിൽനിന്നു തെന്നിമാറി വെള്ളംനിറഞ്ഞ കിണറ്റിലേക്കു വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ ഹിംഗോളി ജില്ലയിലെ വാസ്മത് തഹ്സിലിനു കീഴിലുള്ള ഗുഞ്ച് ഗ്രാമവാസികളാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreDay: April 5, 2025
സിപിഎം പാർട്ടി കോൺഗ്രസ് നാളെ സമാപിക്കും; കേരളത്തിലെ സംഘടനാപ്രവർത്തനം ശരിയായ രീതിയിലെന്നു റിപ്പോർട്ട്; ഇന്നു പോളിറ്റ് ബ്യൂറോ യോഗം
മധുര: നാളെ സമാപിക്കുന്ന സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചർച്ച തുടങ്ങി. കേരളത്തിൽനിന്ന് പി.കെ. ബിജു, പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു എന്നീ മൂന്ന് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. പിബി അംഗങ്ങളുടെ അടക്കം പ്രവർത്തനം എല്ലാ വർഷവും വിലയിരുത്തണമെന്ന് പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് നിർദേശിക്കുന്നു. കേരളത്തിലെ സംഘടനാ പ്രവർത്തനം ശരിയായ രീതിയിലാണെന്നും മറ്റിടങ്ങളിൽ വ്യതിചലനം ഉണ്ടായതായും സംഘടനാ റിപ്പോർട്ടിൽ പരാമർശമുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെയുള്ള കേസ് ചർച്ചയിൽ ആരെങ്കിലും ഉയർത്തുമോ എന്നതും കേരളത്തിലെ പാർട്ടി ഉറ്റുനോക്കുന്നുണ്ട്. ഇന്നലെ ഏകകണ്ഠമായാണ് കരടു രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് ആലോചിക്കാൻ ഇന്ന് വൈകുന്നേരം പോളിറ്റ് ബ്യൂറോ യോഗം ചേരും. നിലവിൽ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേരളത്തിൽനിന്നുള്ള എം.എ. ബേബിയുടെയും മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളയുടെയും പേരാണ്…
Read Moreകട്ടിൽ കാറാക്കി മാറ്റി യുവാവ്; നടു റോഡിൽ അഭ്യാസ പ്രകടനം; കൈയോടെ തൂക്കി പോലീസ്
ഒരു കട്ടിലിനെ അതേപടി വാഹനമാക്കി മാറ്റിയ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ യുവാവിനു സോഷ്യൽ മീഡിയയുടെ കൈയടി. നവാബ് ഷെയ്ഖ് എന്ന ഈ ഇരുപത്തിയേഴുകാരന്റെ കാർ റോഡിലൂടെ പോകുന്നതു കണ്ടാല്‍ ഒരു ഡബിൾകോട്ട് കട്ടില് ചലിക്കുന്നതായാണു തോന്നുക. കട്ടിലിനടിയില്‍ നാല് ടയറും എഞ്ചിനും ഘടിപ്പിച്ചാണ് ‘ബെഡ് കാര്‍’ നിർമിച്ചത്. ഒത്തനടുക്ക് ഒരു സീറ്റും പിന്നെ സ്റ്റിയറിംഗും. സീറ്റിന്റെ ഇരുവശത്തുമായി രണ്ടു തലയിണകളും പുതപ്പും ബെഡ്ഡും. യാത്രയ്ക്കിടെ കിടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യത്തിനാണ് ഇത്തരത്തിലൊരു കാർ രൂപപ്പെടുത്തിയതെന്നു നവാബ് പറയുന്നു. തന്റെ പുതിയ കാറുമായി യുവാവ് റാണിനഗര്‍-ഡോങ്കല്‍ സംസ്ഥാന ഹൈവേയിൽ എത്തിയതോടെ കാഴ്ചക്കാരെക്കൊണ്ട് റോഡ് ബ്ലോക്കായി. പിന്നാലെ പോലീസും എത്തി. വാഹനിർമാണ ചട്ടങ്ങൾ പാലിക്കാതെ നിർമിച്ച വാഹനം റോഡിലൂടെ ഓടിക്കാൻ പറ്റില്ലെന്നു പറഞ്ഞ് കാർ പിടിച്ചെടുത്ത് ടയറുകൾ പോലീസ് അഴിച്ചുമാറ്റി. രണ്ട് ലക്ഷത്തോളം രൂപ മുടക്കി ഒരുവര്‍ഷംകൊണ്ടാണ് നവാബ് തന്റെ സ്വപ്നവാഹനം…
Read Moreഅരനൂറ്റാണ്ടായി തുടരുന്ന സേവനം; പുഷ്പാധരന്റെ സൈക്കിൽ ബെല്ലടിയിൽ പത്രത്തിനായി മുഹമ്മ കണ്ണു തുറക്കും; എല്ലാപിൻതുണയുമായി കുടുംബവും
കഴിഞ്ഞ അരനൂറ്റാണ്ടായി പുഷ്പാധരൻഎന്ന പത്രഏജന്റിന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സൈക്കിളിലാണ് മുഹമ്മ മേഖല ഒന്നാകെ പുഷ്പാധരൻ പത്രം വിതരണം ചെയ്തിരുന്നത്. ഒരു കാലത്ത് മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ജനങ്ങൾ കണികണ്ടുണരുന്നത് അക്ഷരവെളിച്ചവുമായി എത്തുന്ന പുഷ്പാധരനെയായിരുന്നു. പുഷ്പാധരൻ പത്ര ഏജന്റായി പ്രവർത്തനം തുടങ്ങിയത് 1975ലാണ്. അന്ന് കെഎസ്ആർടിസി ബസുകളിലാണ് മുഹമ്മയിൽ പത്രക്കെട്ട് എത്തിയിരുന്നത്. ഇവിടെനിന്നു സൈക്കിളിൽ മണിക്കൂറുകളോളം സഞ്ചരിച്ചാണ് വരിക്കാർക്കു പത്രം എത്തിച്ചിരിന്നത്. വൈദ്യുതി വിളക്കുകൾ ഇല്ലായിരുന്ന കാലത്ത് സൈക്കിൾ ബാറ്ററിയിൽ നിന്നുള്ള ഇത്തിരി വെട്ടത്തിലാണ് ഇടവഴികൾ താണ്ടിയിരിന്നത്. തുടക്കത്തിൽ നാട്ടിലെ ഭേദപ്പെട്ട കുടുംബങ്ങളിൽ മാത്രമാണ് പത്രം എടുത്തിരുന്നത്. പത്രത്തിന്റെ വരിക്കാരാകാൻ കഴിയാത്തവർ പലരും പുലർച്ചെ മുഹമ്മ ജംഗ്ഷനിലെത്തി പുഷ്പാധരന്റെ പത്രം വായിക്കുമായിരുന്നു. ഇപ്പോൾ രണ്ടായിരത്തോളം പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും നാടിന്റെ മുക്കിനും മൂലയിലുമായി എത്തുന്നത് പുഷ്പാധരന്റെ ഏജൻസിയിലൂടെയാണ്. ഇപ്പോൾ പത്രവിതരണത്തിന് 10 ലേറെ വിതരണക്കാരുണ്ട്. ഭാര്യ നാൻസിയും…
Read Moreതസ്ലിമ ഒരു ചെറിയ മീനല്ല; തമിഴ്നാട്ടിൽ പേര് ക്രിസ്റ്റീന, കര്‍ണാടകത്തില്‍ മഹിമ; മട്ടാഞ്ചേരിയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധം; ലഹരി വിൽപന ഹൈടെക്ക് ഇടപാടിലൂടെ…
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുകേസ് മുഖ്യപ്രതി കണ്ണൂര്‍ സ്വദേശിനി തസ്ലീമ സുല്‍ത്താനയ്ക്ക് (41) മൂന്നു സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ഐഡിയും പല പേരുകളും. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് തസ്ലീമയ്ക്കു മൂന്നു വ്യത്യസ്ത തിരിച്ചറിയല്‍ രേഖകളുള്ളത്. തമിഴ്നാട്ടില്‍ ക്രിസ്റ്റീന എന്ന പേരിലറിയപ്പെടുന്ന പ്രതിയുടെ കര്‍ണാടകത്തിലെ പേര് മഹിമ മധു എന്നാണ്. സിനിമാ ലോകത്തും ക്രിസ്റ്റീന എന്നാണ് തസ്ലീമ സുല്‍ത്താന അറിയപ്പെടുന്നത്. ഇവര്‍ക്കു തമിഴ്നാടിനും കേരളത്തിനും പുറമേ കര്‍ണാടകയിലും ലഹരിവില്പന ഉള്ളതായാണ് വിവരം. മട്ടാഞ്ചേരിയിലെ ചില ഗുണ്ടാസംഘങ്ങളുമായി തസ്ലീമയ്ക്ക് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വ്യാജ ഐഡികളും ഡ്രൈവിംഗ് ലൈസന്‍സുകളും സുല്‍ത്താന സംഘടിപ്പിച്ചത് കര്ണാടകത്തില്നിന്നാണെന്നാണ് വിവരം. രണ്ടു കോടിയോളം രൂപ വിലവരുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെയും കൂട്ടാളിയായ ആലപ്പുഴ മണ്ണഞ്ചേരി മല്ലന്‍വെളിയില്‍ ഫിറോസിനെയും (26) കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഓമനപ്പുഴ തീരദേശ റോഡില്‍വച്ചാണ് പ്രതികളെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഹൈടെക് ഇടപാടുകളാണ്…
Read Moreഇടിക്കൂട്ടിൽ കിരീടം തേടി ഹിതേഷ് ഫൈനലിൽ: വേൾഡ് ബോക്സിംഗ് കപ്പ് ബ്രസീൽ 2025 ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരം
ബ്രസീൽ: ദേശീയ ചാന്പ്യൻ ഹിതേഷ് വേൾഡ് ബോക്സിംഗ് കപ്പ് ബ്രസീൽ 2025 ഫൈനലിൽ പ്രവേശിച്ചു. 70 കിലോ വിഭാഗത്തിൽ മത്സരിച്ച ഹിതേഷ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി. ഫ്രാൻസിന്റെ മാക്കൻ ട്രൗറിനെയാണ് 5:0 സ്കോറിനു പരാജയപ്പെടുത്തിയത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഒടൽ കമാരായാണ് ഹിതേഷിന്റെ എതിരാളി. മറ്റ് ഇന്ത്യൻ താരങ്ങളിൽ, ജാദുമാനി സിംഗ് മണ്ടേങ്ബാം മുൻ ഏഷ്യൻ അണ്ടർ 22 ചാന്പ്യൻ ഉസ്ബക്കിസ്ഥാന്റെ അസിൽബെക് ജലീലോവിനോട് 50 കിലോഗ്രാം സെമിഫൈനലിൽ 2:3 എന്ന സ്കോറിന് തോൽവി വഴങ്ങി. 90 കിലോഗ്രാം സെമിഫൈനലിൽ ഉസ്ബക്കിസ്ഥാന്റെതന്നെ തുരാബെക് ഖബിബുള്ളേവിനോട് 0:5ന് വിശാൽ പരാജയപ്പെട്ടു. 60 കിലോഗ്രാം വിഭാഗത്തിൽ സച്ചിൻ പോളണ്ടിന്റെ പാവൽ ബ്രാച്ചിനോടും പരാജയപ്പെട്ടു.
Read Moreഐപിഎൽ: ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി
ചെന്നൈ: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ വീണ്ടും നയിക്കും. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരേ നടക്കുന്ന ഹോം മത്സരത്തിൽ ചെന്നൈ ഇറങ്ങുന്നത് ധോണിയുടെ കീഴിലാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കിനെ തുടർന്ന് കളിക്കാത്തതിനാലാണ് ധോണി വീണ്ടും നായകനാകുന്നത്. ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയാണ് തീരുമാനം അറിയിച്ചത്. ഗെയ്ക്വാദ് പരിക്കിൽനിന്ന് മുക്തനാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഇന്നത്തെ മത്സരത്തിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പില്ലെന്നും ഹസി പറഞ്ഞു. ഞായറാഴ്ച രാജസ്ഥാനെതിരായ മത്സരത്തിലാണ് നായകന് പരിക്കേറ്റത്. ഐപിഎൽ 2023 സീസണ് അഹമ്മദാബാദിൽ നടന്ന ഫൈനലിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലർ പോരാട്ടത്തിൽ അവസാന രണ്ടു പന്തിൽ ഫോറും സിക്സും പറത്തി രവീന്ദ്ര ജഡേജ ടീമിന് ജയം സമ്മാനിച്ചപ്പോൾ ചെന്നൈ അഞ്ചാം കിരീടം സ്വന്തമാക്കി. 2022 സീസണിൽ ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകിയെങ്കിലും…
Read Moreലൈഫ് വീടിനായി മൂന്നാം തവണയും അപേക്ഷ; ഭിന്നശേഷിക്കാരന് ഇനിയും വീടില്ല; ഏതുനിമിഷവും തകർന്നടിയാവുന്ന വീട്ടിൽ ഭീതിയോടെ ഒരു കുടുംബം
അന്പലപ്പുഴ: ലൈഫ് ഭവനപദ്ധതിയിൽ വീടിനായി 3 തവണ അപേക്ഷ നൽകിയ ഭിന്നശേഷിക്കാരന് ഇനിയും വീട് ലഭിച്ചില്ല. ഏതുനിമിഷവും തകർന്നടിയാവുന്ന വീട്ടിൽ ഭീതിയോടെ ഒരു കുടുംബം. പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് പഴയങ്ങാടി പുതുവൽ വേണുവാണ് തനിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള ഒരു വീടിനായി അലയുന്നത്. പോളിയോ ബാധയെത്തുടർന്ന് ഇരുകാലും തളർന്ന വേണു, ഭാര്യ ബിന്ദു, വിദ്യാർഥിനിയായ മകൾ എന്നിവർക്കൊപ്പം തകർന്നടിഞ്ഞ ഈ വീട്ടിലാണ് കഴിയുന്നത്. 60 വർഷത്തോളം പഴക്കമുള്ള ഈ വീടിന്റെ പലഭാഗവും പൊട്ടിത്തകർന്നിരിക്കുകയാണ്. ഭിത്തിയും കട്ടിളയുമെല്ലാം ഏതു നിമിഷവും തകരാവുന്ന നിലയിലാണ്. അടുക്കള ഭാഗം തകർന്നതിനാൽ ടാർപ്പോളിൻകൊണ്ട് മറച്ചിരിക്കുകയാണ്. ഷീറ്റു കൊണ്ടു നിർമിച്ച മേൽക്കൂര ഏതുനിമിഷവും താഴെ വീഴും. ഈ അവസ്ഥയിലാണ് തനിക്ക് ഒരു വീട് ലഭിക്കണമെന്നാവശ്യപ്പെട്ട് വേണു ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത്.മുട്ടിലിഴഞ്ഞു ജീവിക്കുന്ന വേണു ഈ ആവശ്യമുന്നയിച്ച് മൂന്നു തവണയാണ് അപേക്ഷ നൽകിയത്.…
Read Moreവാഴക്കുല മോഷണം പോയി; സമീപവാസിയോട് ചോദിച്ചതിന്റെ വൈരാഗ്യം; യുവതിയെ വാക്കത്തിന് വെട്ടിപരിക്കേൽപ്പിച്ച് മധ്യവയസ്കൻ
നെടുങ്കണ്ടം: യുവതിയെ വാക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചേന്പളം സ്വദേശി കുട്ടിയച്ചൻ (65) ആണ് അറസ്റ്റിലായത്. വള്ളക്കടവ് കടമാക്കുഴി സ്വദേശി പുതുപ്പറന്പിൽ അജിമോൾ(41)ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ 8.45ന് ചേന്പളത്താണ് സംഭവം. സംഭവത്തെപ്പറ്റി പരാതിക്കാരി പറയുന്നതിങ്ങനെ: അജിമോളുടെ മാതാപിതാക്കൾ പ്രതിയുടെ വീടിനു സമീപം വർഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം പുരയിടത്തിൽനിന്നു വാഴക്കുല നഷ്ടപ്പെട്ടതിനെക്കുറിച്ച് അജിമോളുടെ അമ്മ കുട്ടിയച്ചനെ വിളിച്ച് അന്വേഷിച്ചിരുന്നു. ഇതിന്റെ വിരോധം മൂലം വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിലെത്തിയ അജിമോളെ പ്രതി ചീത്ത വിളിക്കുകയും വാക്കത്തിക്ക് വെട്ടുകയുമായിരുന്നു.സംഭവം കണ്ട് തടയാനെത്തിയ അജിമോളുടെ 14 ഉം എട്ടും വയസുള്ള മക്കളെയും കാപ്പിവടികൊണ്ട് അടിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിമോളുടെ കൈയിൽ 17 തുന്നലുണ്ട്. നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreകിരീടപോരാട്ടത്തില്‍ ഗോകുലം x ഡെംപോ
കോഴിക്കോട്: ഐലീഗ് സീസണിലെ ആവേശകരമായ പോരാട്ടത്തിനു കോഴിക്കോട് വേദിയാകുന്നു. നാളെ വൈകുന്നേരം നാലിനു കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സി ഡെംപോ എസ്സി ഗോവയെ നേരിടും. ഗോകുലത്തിന്റെ കിരീടമോഹത്തിന് ഈ മത്സരം നിര്‍ണായകമാണ്. മൂന്നാം ലീഗ് കിരീടവും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള സ്ഥാനക്കയറ്റവുമാണു ഗോകുലം ലക്ഷ്യമിടുന്നത്. 21 മത്സരങ്ങളില്‍ 37 പോയിന്റുമായി ഗോകുലം നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സിന് 39 പോയിന്റുണ്ട്. കിരീടത്തിനായുള്ള പോരാട്ടത്തിനത്തുന്ന മൂന്നാം സ്ഥാനക്കാരായ കശ്മീര്‍ എഫ്സിക്ക് 36 പോയിന്റാണുള്ളത്. കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടില്‍ മത്സരം നടക്കുന്ന അതേസമയത്തുതന്നെ ശ്രീനഗറില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവയും റിയല്‍ കശ്മീര്‍ എഫ്സിയും ഏറ്റുമുട്ടും. ഗോകുലം കേരള എഫ്സിക്ക് കിരീടം നേടണമെങ്കില്‍ ഡെംപോ എസ്സി ഗോവയെ ഗോകുലം പരാജയപ്പെടുത്തുകയും ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീര്‍ എഫ്സിയോടു…
Read More