ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ ഈ സീസണ് അവസാനത്തോടെ ക്ലബ് വിടും. താരം തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഈ സീസണ് അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി താരം മാറും. ഒരു ദശകത്തെ മാഞ്ചസ്റ്റർ യാത്രയ്ക്കാണ് മിഡ്ഫീൽഡറായ കെവിൻ വിരാമമിടുന്നത്. 2015ൽ വൂൾഫ്സ്ബർഗിൽ നിന്നാണ് ബെൽജിയൻ താരം 33കാരനായ ഡി ബ്രൂയിൻ സിറ്റിയിലെത്തുന്നത്. അതിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി. വൂൾഫ്സ്ബർഗിൽനിന്ന് 54 മില്യണ്‍ പൗണ്ട് മുടക്കി സൈൻ ചെയ്ത ഡി ബ്രൂയ്ന് സിറ്റിക്കൊപ്പം ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും അഞ്ച് ലീഗ് കപ്പുകൾ, രണ്ട് എഫ്എ കപ്പുകൾ, ഒരു ചാന്പ്യൻസ് ലീഗ് എന്നിവയും നേടിയിട്ടുണ്ട്. 2023ൽ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രപരമായ യുവേഫ ചാന്പ്യൻസ് ലീഗ് വിജയത്തിലും നിർണായക പങ്കുവഹിച്ചു. ക്ലബ്ബിനായി…
Read MoreDay: April 5, 2025
കേരളത്തിൽ ജിഐ ടാഗ് ലഭിക്കുന്ന ആദ്യത്തെ ആദിവാസി ഉത്പന്നം: കണ്ണാടിപ്പായയ്ക്ക് ഭൗമസൂചികാ പദവി
ആദിവാസിജനതയുടെ കരവിരുതിൽ നെയ്തെടുക്കുന്ന കണ്ണാടിപ്പായയ്ക്കു ഭൗമസൂചികാ പദവി. കേരള വനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കണ്ണാടിപ്പായയ്ക്ക് പദവി ലഭിച്ചത്. കേരളത്തിൽ ജിഐ ടാഗ് ലഭിക്കുന്ന ആദ്യത്തെ ആദിവാസി ഉത്പന്നമാണിത്. ഗോത്രജനതയുടെ കരവിരുതിൽ ഞൂഞ്ഞലീറ്റ അഥവാ മെയ്യീറ്റ എന്ന പ്രത്യേക തരം ഈറ്റയുടെ കനം കുറഞ്ഞ, മിനുസപ്പെടുത്തിയ പാളികൾ ഉപയോഗിച്ചാണു കണ്ണാടിപ്പായ നെയ്തെടുക്കുന്നത്. പായയിൽ കലാപരമായി നെയ്തുചേർക്കുന്ന ചതുരങ്ങളെയാണ് കണ്ണാടികളെന്നു വിളിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലെ മണ്ണാൻ, മുതുവാൻ, മലയർ, കാടർ എന്നീ വിഭാഗക്കാരാണ് പ്രധാനമായും കണ്ണാടിപ്പായകൾ നെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കേരള വനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പായ ഭൗമസൂചികാ പദവിയിലേക്കെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഈ ഉത്പന്നങ്ങൾ നിർമിക്കാൻ ആധുനിക യന്ത്രങ്ങൾ ഇറക്കി കെഎഫ്ആർഐ പരിശീലനങ്ങൾ നൽകുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ശ്രദ്ധവരുത്തുകയാണു ലക്ഷ്യം. കെഎഫ്ആർഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ, മുൻ ഡയറക്ടർ ഡോ. ശ്യാം…
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം; ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി; ഗർഭഛിദ്രത്തിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിൻമാറി; വ്യാജ ക്ഷണക്കത്ത് കണ്ടെത്തി പോലീസ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഐബി ഉദ്യോഗസ്ഥനായ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി.ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് യുവതി ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പോലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
Read Moreട്രെയിനിലെ ശുചിമുറിയിൽ എട്ടാം ക്ലാസുകാരിക്ക് ക്രൂരപീഡനം; ഇരുപതുകാരനായ യുവാവ് കതക് ബലമായി തള്ളിത്തുറന്ന് പിഡിപ്പിക്കുകയായിരുന്നു; മൊബൈലിൽ ചിത്രങ്ങൾ പകർത്തിയെന്നും പരാതി
ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി. ഒഡീഷ സ്വദേശിയായ എട്ടാം ക്ലാസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ ഇരുപതുകാരനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ബിഹാർ സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദിനും സെക്കന്തരാബാദിനും ഇടയ്ക്ക് വച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്ത പെൺകുട്ടി ശുചിമുറിയിലേക്ക് പോയപ്പോള്‍ പ്രതി പിന്തുടരുകയായിരുന്നു. ശുചിമുറിയില്‍ കയറിതിന് പിന്നാലെ പ്രതി ബലം പ്രയോഗിച്ച് അകത്തുകയറുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെ മറ്റുയാത്രക്കാര്‍ ചേർന്ന് പ്രതിയെ പിടികൂടി റെയില്‍വേ പോലീസിന് കൈമാറുകയുമായിരുന്നു.
Read Moreബൈക്കിൽ കറങ്ങി നടന്ന് ലഹരി വിൽപന; പാണ്ടി ജയനും എക്സൈസും നേരിൽ കണ്ടു; ഓടി രക്ഷപ്പെടുന്നതിന് മുമ്പ് വട്ടംപിടിച്ചു; ദേഹപരിശോധനയിൽ കണ്ടെത്തിയത് 55 ഗ്രാം കഞ്ചാവ്
പാലാ: ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെ കഞ്ചാവുമായി പാലാ എക്സൈസ് പിടികൂടി. കെഴുവംകുളം സ്വദേശി വലിയപറമ്പില്‍ വി.ആര്. ജയന് (പാണ്ടി ജയന്-46) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 55 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വ്യാഴാഴ്ച പാലാ കടപ്പാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ജയനെ കണ്ടത്.തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയതോടെ പിടികൂടുകയായിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം വീണ്ടും ഇയാള്‍ ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. റെയ്ഡില്‍ പാലാ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബി. ദിനേശ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മനു ചെറിയാന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ കെ. ദിവാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. അക്ഷയ് കുമാര്‍, വി. ഹരികൃഷ്ണന്, ആര്. അനന്തു, പി.സി. ധനുരാജ്, വി.ആര്. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Read Moreപുഴയോരത്തെ ഈ മുളങ്കാട് ഓക്സിജന്‍ പാര്‍ക്കാണ്; ഒപ്പം മുളകളുടെ സംഗീതവും; പാറപ്പള്ളി ജോയി ജോസഫ് ഒരുക്കിയ പ്രകൃതിവനം കാണാൻ കാഴ്ചക്കാരുടെ തിരക്ക്
കോട്ടയം: കൊടുംചൂടില്‍ വിയര്‍ക്കുമ്പോള്‍ മീനച്ചിലാറിന്റെ തീരം ചേര്‍ന്നുള്ള മുളങ്കാട്ടിലേക്കു കടന്നാല്‍ വലിയൊരു ആശ്വാസമാണ്. ഇവിടെ ഇരുന്നാല്‍ മുളകളുടെ സംഗീതം ആസ്വദിക്കാം, ശുദ്ധവായു ശ്വസിക്കാം, വശ്യമായ കാഴ്ചകള്‍ കാണാം, മനസ് ശാന്തമാക്കാം. പാലാ പാറപ്പള്ളി മൂക്കന്‍തോട്ടത്തില്‍ ജോയി ജോസഫാണ് പല തരം മുളകള്‍ തിങ്ങിവളരുന്ന പ്രകൃതിവനം വളര്‍ത്തിയിരിക്കുന്നത്. മീനച്ചില്‍ ബാംബു ഓക്സിജന്‍ പാര്‍ക്ക് എന്ന മുളങ്കാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇവിടത്തെ വശ്യമായ കാഴ്ച കാണാനെത്തുന്നവരോടൊക്കെ ജോയി മുളകളുടെ പ്രാധാന്യവും വിശേഷവും പറഞ്ഞുതരും. കഴിഞ്ഞ കോവിഡ് കാലത്താണ് ജോയിക്ക് മുളയില്‍ കമ്പം കയറിയത്. കിസാന്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍ജിഒയില്‍ അംഗമായ ജോയി അവിടെ ലഭിച്ചതും വായിച്ചറിഞ്ഞതുമൊക്കെ കേട്ട് വയനാട് ഉറവില്‍നിന്നും 100 രൂപ നിരക്കില്‍ ഏഴുനൂറ് മുളംതൈകള്‍ വാങ്ങി. മീനച്ചിലാറിന്റെ തീരത്തെ രണ്ടരയേക്കര്‍ റബര്‍ മരങ്ങള്‍ വെട്ടി അവിടെ നിരനിരയായി മുള നട്ടു. നട്ട് ഒരുമാസം തികഞ്ഞില്ല, പ്രളയത്തിൽ…
Read Moreഎട്ടുംപൊട്ടും തിരിയാത്ത പൊടിപയ്യനേയും… സ്നേഹയ്ക്കെതിരേ വീണ്ടും പോക്സോ കേസ്; 12കാരിയുടെ സഹോദരനേയും പീഡിപ്പിച്ചെന്ന പരാതിയുമായി കുടുംബം
കണ്ണൂർ: തളിപ്പറമ്പിൽ 12കാരിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. പുളിപ്പറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിൻ (23)നെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരനെയാണ് സ്നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസും കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്നേഹക്കെതിരെ വീണ്ടും കേസെടുത്തത്. കഴിഞ്ഞ മാസമാണ് സ്നേഹക്കെതിരെ ആദ്യ പോക്സോ കേസെടുത്തത്. സ്കൂളിൽ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പോലീസ്…
Read More