കൊല്ലം: ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയിലാണ് ഗണഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിന്റെ പരാതിയിൽ കടയ്ക്കൽ പോലീസാണ് കേസെടുത്തത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തു. ഗാനമേളയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്ഐആറിലുള്ളത്.
Read MoreDay: April 7, 2025
കളഞ്ഞ് പോയ ചെയിൻ കുഞ്ഞുവാവയ്ക്ക് നൽകി പോലീസുകാർ: അമ്മയും ഹാപ്പിയായി കുട്ടിയും ഹാപ്പി; താങ്ക്സ് മാമൻമാരേയെന്ന് കുട്ടിക്കുറുന്പി
പത്തനംതിട്ട: അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞുവാവയുടെ കൈയിലേക്ക് പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ആർ. വി. അരുൺ കുമാർ സ്വർണച്ചെയിൻ വച്ചു കൊടുക്കുമ്പോൾ ഒന്നും തിരിയാത്ത അവൾ പാൽ പുഞ്ചിരി തൂകുകയായിരുന്നു. അമ്മ മീരയും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞദിവസത്തെ പത്രവാർത്ത കണ്ട് സ്റ്റേഷനിൽ എത്തിയതാണ് കുഞ്ഞുവാവയും അമ്മയും. പത്തനംതിട്ട മൈലപ്ര എസ്ബിഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും കഴിഞ്ഞദിവസം ഉച്ചയ്ക്ക് മണ്ണാറക്കുളഞ്ഞി കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്ക് ലഭിച്ച സ്വർണാഭരണം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു. കുഞ്ഞിന്റെ കൈയിൽ കിടന്ന ചെയിൻ നഷ്ടപ്പെട്ട സങ്കടത്തോടെ കഴിയുമ്പോഴാണ് മീര വിവരം അറിയുന്നത്. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടറുടെ ഫോണിൽ വിളിച്ച് സ്വർണത്തിന്റെ അടയാളവിവരവും മറ്റും പറഞ്ഞപ്പോൾ സ്റ്റേഷനിൽ എത്താൻ നിർദേശം കിട്ടി. അങ്ങനെയാണ് സ്വർണാഭരണം കൈപ്പറ്റാൻ അമ്മയും കുഞ്ഞും സ്റ്റേഷനിൽ വന്നത്. സ്വർണം…
Read Moreഅമ്പട മിടുക്കൻമാരേ… സ്പെഷൽ സ്കൂളിലെ സ്പെഷൽ പച്ചക്കറിത്തോട്ടം
കുട്ടികൾ എല്ലാവരും ഒരുപോലെയല്ല. ഓരോരുത്തർക്കും അവരവരുടെതായ പ്രത്യേകതകൾ. സ്പെഷൽ സ്കൂളിലെ കുട്ടികളും അതുപോലെ വ്യത്യസ്തമായ പ്രത്യേകതകൾ ഉള്ളവർ. അവരെ പ്രത്യേക രീതിയിൽ പരിശീലിപ്പിക്കുവാനും ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുന്നതാണ് സാൻജോ സദൻ സ്പെഷൽ സ്കൂൾ. സാൻജോ സദൻ എന്ന പേരിൽ തുറവൂർ കവലയ്ക്ക് തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന ഈ സ്പെഷൽ സ്കൂൾ പല കാര്യങ്ങൾ കൊണ്ടും സ്പെഷൽ തന്നെ. സാധാരണ കുട്ടികളെപ്പോലെ സാധാരണ രീതിയിൽ ചെയ്യാൻ കഴിയാത്ത സ്കൂളിലെ കുട്ടികൾ പക്ഷേ അവരുടെ സാൻജോ സദൻ സ്കൂൾ കോമ്പൗണ്ടിൽ ഉണ്ടാക്കിയിരിക്കുന്ന പച്ചക്കറിത്തോട്ടം കണ്ടാൽ എല്ലാവർക്കും അസാധാരണമായി തോന്നും. എഫ്സിസി എറണാകുളം പ്രൊവിൻസിൽപ്പെട്ട സാൻജോ സദൻ സ്പെഷൽ സ്കൂൾ ജില്ലയിലെ തന്നെ ഇത്തരം സ്കൂളുകളിൽ മികച്ചതാണ്. അതിന് പ്രധാന തെളിവുകളിലൊന്നാണ് ഇവിടത്തെ പച്ചക്കറി കൃഷി. സ്കൂളിലെ കുട്ടികളുടെ തോട്ടത്തിലെ പണികൾ നടക്കുന്നത് എഫ്സിസി സിസ്റ്റേഴ്സിന്റെയും ടിച്ചേഴ്സിന്റെയും നേതൃത്വത്തിൽ. തുറവൂർ…
Read Moreകായികതാരങ്ങൾക്ക് ആശ്വാസമായി സ്പോർട്സ് ആയുർവേദ സെൽ
തൊടുപുഴ: ഒട്ടേറെ ദേശീയ, അന്തർദേശീയ കായികതാരങ്ങളെ പരുക്കിൽനിന്നു മോചിതരാക്കി കളിക്കളത്തിലേക്ക് മടക്കിയെത്തിച്ച ജില്ലാ ആയുർവേദ ആശുപത്രിയുടെ ഭാഗമായ തൊടുപുഴ സ്പോർട്സ് ആയുർവേദ റിസർച്ച് സെല്ലിലേക്ക് വീണ്ടും താരങ്ങളുടെ ഒഴുക്ക്. മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയതോടെ നിരവധി കായികതാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ സാർക്കിലേക്ക് എത്തുന്നത്. നിലവിൽ ദേശീയ അന്തർദേശീയ കായികതാരങ്ങളും പരിശീലകരും ഉൾപ്പെടെ സ്പോർട്സുമായി ബന്ധപ്പെട്ട 14 ഓളം പേർ ഒരുമിച്ച് ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ വോളിബോൾ ടീം പരിശീലകൻ രാജേഷ് കുമാർ, മുൻ ദേശീയ വനിതാ ഫുട്ബോൾ താരവും കോച്ചുമായ എ.എൽ. മറീന, ദേശീയ താരവും ബാഡ്മിന്റണ്‍ കോച്ചുമായ ജെ. സന്തോഷ്, കബഡി താരം ജിലൂപ് ജോസ്, ആൻ മരിയ ടെറിൻ -ഹാമർ ത്രോ, അൽഫോൻസാ ട്രീസാ ടെറിൻ -100, 200 മീറ്റർ അത്ലറ്റ്, സംസ്ഥാന കായികതാരങ്ങളായ എസ്. സൂരജ് -ഫുട്ബോൾ, കെ.വി. ശ്രീനന്ദ…
Read Moreഅരുത് ലഹരി… ലഹരിക്കെതിരേ മാജിക് വിസ്മയം തീർത്ത് ജോയ്സ് മുക്കുടം
ലഹരിക്കെതിരേ സമൂഹം കൈകോർക്കുന്പോൾ മാജിക്കിലൂടെ മുന്നറിയിപ്പിന്റെ കാഹളം മുഴക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ജോയ്സ് മുക്കുടം. പുതുതലമുറ ലഹരിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്പോൾ ഇതിനെതിരേ തുറന്ന യുദ്ധവുമായി ജൈത്രയാത്ര നടത്തുകയാണ് ഇദ്ദേഹം. ഹൈബ്രിഡ് കഞ്ചാവ്, ബ്രൗണ്‍ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവയ്ക്കു പുറമേ എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പ് തുടങ്ങിയ മാരക രാസലഹരി വസ്തുക്കളുടെ ഉപയോഗം പുതുതലമുറയിൽ വർധിച്ചുവരുന്പോൾ വ്യക്തികളും കുടുംബങ്ങളും നാടും തകർന്നടിയുകയാണ്. ഇതിനെതിരേ പ്രതിരോധക്കോട്ട തീർക്കാനുള്ള ശ്രമത്തിലാണ് സമൂഹം ഇന്ന്. ഈ ഉദ്യമത്തിൽ തോളോടുതോൾ ചേർന്ന് പങ്കാളിയാകുകയാണ് ജോയ്സ് മുക്കുടം. ഇതിനോടകം 4,500ഓളം വേദികളിൽ ലഹരിക്കെതിരേ ബോധവത്കരണ സന്ദേശവുമായി ഇദ്ദേഹം എത്തിക്കഴിഞ്ഞു. കേരളത്തിനു പുറമേ വിദേശത്തും ലഹരിയുടെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി ജനഹൃദയങ്ങളെ തൊട്ടുണർത്തിയിട്ടുണ്ട് ഈ മനുഷ്യ സ്നേഹി. സീറോമലബാർ സഭ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറികൂടിയായ ഇദ്ദേഹം വിദ്യാർഥികൾ, യുവജനങ്ങൾ, നഴ്സുമാർ, അധ്യാപകർ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബസംഗമങ്ങൾ,…
Read Moreവിദേശപര്യടനത്തിനു തുടക്കം രാഷ്ട്രപതി പോർച്ചുഗലിൽ
ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു പോർച്ചുഗലിലെത്തി. ഇന്നു പുലർച്ചെയാണ് തലസ്ഥാന നഗരിയായ ലിബ്സണിൽ രാഷ്ട്രപതി വിമാനമിറങ്ങിയത്. പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ ഡി സോസ, പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, സ്പീക്കർ ജോസ് പെഡ്രോ അഗ്യുയാർ ബ്രാങ്കോ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. പോർച്ചുഗലിലെ ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രപതി കാണും. 27 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ എത്തുന്നത്. 1998ൽ കെ.ആർ. നാരായണനായിരുന്നു അവസാനമായി പോർച്ചുഗൽ സന്ദർശിച്ച രാഷ്ട്രപതി. പോർച്ചുഗൽ പ്രസിഡന്റ് മാർസല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണു സന്ദർശനം. ഒന്പതിനു രാഷ്ട്രപതി പോർച്ചുഗലിൽനിന്ന് സ്ളോവാക്കിയയിലേക്കു പോകും. 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി സ്ളോവാക്കിയ സന്ദർശിക്കുന്നത്. രണ്ട് പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു.
Read Moreവടക്കേ ഇന്ത്യ ചുട്ടുപൊള്ളുന്നു: ഉഷ്ണതരംഗത്തിന് സാധ്യത: ജാഗ്രതാനിർദേശം
ബംഗളൂരു: രാജ്യത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡൽഹിയിൽ അടുത്ത മൂന്നു ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത പത്തുവരെ ഗുജറാത്തിലും ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ഉഷ്ണതരംഗം ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹിമാചൽപ്രദേശ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഞായറാഴ്ച 42 ഡിഗ്രി സെൽഷ്യസിലും കൂടുതൽ താപനില രേഖപ്പെടുത്തി. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ 21 നഗരങ്ങളിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ബാർമറിൽ ഞായറാഴ്ചത്തെ താപനില 45.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സാധാരണയുള്ളതിലും 6.8 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് പ്രദേശത്ത് ഇന്നലെ അനുഭവപ്പെട്ടത്.
Read Moreകാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയിലധികം തൂക്കവുമുള്ള ഭീമൻ ആമകളുണ്ടെന്നത് നാട്ടുകാർക്ക് കാലങ്ങളായുള്ള അറിവാണ്. നാട്ടുകാർ “പാലപ്പൂവൻ’ എന്ന് പേരിട്ടു വിളിക്കുന്ന ഈയിനം ആമകളെ പുഴയുടെ മുകൾത്തട്ടിലും കരയിലുമൊന്നും പൊതുവേ കാണാറില്ല. പുഴയുടെ അടിത്തട്ടിലെ അഴുക്കും ചെളിയുമാണ് ഇവയുടെ പ്രധാന ഭക്ഷണം. എങ്കിലും വേനലിൽ പുഴയിലെ വെള്ളം കുറയുമ്പോൾ രാത്രികാലങ്ങളിൽ മണൽപ്പരപ്പുകളിൽ മുട്ടയിടാനെത്തുന്ന പാലപ്പൂവൻ ആമകളെ പലരും കണ്ടിട്ടുണ്ട്. ഇവയുടെ മുട്ടകളും കാണാറുണ്ട്. ഈ ആമകളെ അന്വേഷിച്ച് 2019 മേയിൽ യുപിയിൽ നിന്നൊരു പെൺകുട്ടി കാസർഗോട്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ള “ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ’ എന്ന അപൂർവയിനം ആമകൾ തന്നെയാണോ ഈ “പാലപ്പൂവൻ’ എന്ന് അന്വേഷിച്ചറിയുകയായിരുന്നു ആയുഷി ജെയിൻ എന്ന 22 കാരിയുടെ ലക്ഷ്യം. ഡോ. ജാഫർ പാലോട്ട് തയാറാക്കിയ ഒരു പഠന റിപ്പോർട്ടിൽ പയസ്വിനിപ്പുഴയിലെ ഭീമൻ ആമകളുടെ സാന്നിധ്യത്തെ…
Read Moreതാന്‍ മുസ്ലീം വിരോധി അല്ല, പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് വിവാദമാക്കിയെന്ന് വെള്ളാപ്പള്ളി
ചേർത്തല: താൻ മുസ്ലീം വിരോധി അല്ലെന്നും തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ വിവരിച്ചത് സമുദായത്തിന്റെ പിന്നോക്ക അവസ്ഥയെക്കുറിച്ചാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ പ്രതിഷേധിച്ച സംഘടനയാണ് എസ്എൻഡിപി. മതേതരം പറയുന്ന ലീഗ് ഒരു പഞ്ചായത്തിലും ഹിന്ദുവിനെ മത്സരിപ്പിച്ചിട്ടില്ല. തനിക്കെതിരെയുള്ള ലീഗിന്റെ മൂന്നാമത്തെ ആക്രമണമാണിത്. ലീഗിന്റെ സഹായത്തോടെയാണ് കോൺഗ്രസുകാർ എംപി മാരായത്. മലപ്പുറത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതിയില്ല ഞാൻ പറഞ്ഞത്. കാര്യങ്ങൾ തുറന്നു പറയുമ്പോൾ ഞാൻ വർഗീയവാദി ആകുന്നു. ഞാൻ സാമൂഹികനീതിക്ക് വേണ്ടിയാണ് പറഞ്ഞത്. മതവിദ്വേഷം ഒരിക്കലും എസ്എൻഡിപി യോഗത്തിന്റെ മുദ്രാവാക്യം അല്ല. കോൺഗ്രസ് എംപി മാർ മുസ്ലിംലീഗിനെ ഭയന്നാണ് വഖഫ് ബില്ലിനെ എതിർത്തത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ആദർശരാഷ്ട്രീയം മരിച്ചു. അവസരവാദ രാഷ്ട്രീയം…
Read Moreതമിഴ് പയ്യനായ ശ്രീനിയെ ഒത്തിരി ഇഷ്ടമാണ്: അദ്ദേഹത്തെപ്പോലൊരു ഭര്‍ത്താവിനെ ലഭിച്ചതാണ് ഏറ്റവും വലിയ വിജയം; പേളി മാണി
തമിഴ് പയ്യനായ ശ്രീനിയെ ഒത്തിരി ഇഷ്ടമാണ്. കാരണം അദ്ദേഹത്തെപ്പോലൊരു ഭര്‍ത്താവിനെ ലഭിച്ചതാണ് എന്റെ ഏറ്റവും വലിയ വിജയമെന്ന് പേളി മാണി. സപ്പോര്‍ട്ടീവാണെന്ന് മാത്രമല്ല എന്നെ പിന്നില്‍ നിന്നു മുന്നിലേക്ക് തള്ളി വിടുന്നതും ശ്രീനിയാണ്. എനിക്ക് മടിയാണ്, ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറയുമ്പോള്‍ നിനക്കത് പറ്റുമെന്ന് പറഞ്ഞ് ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യിക്കുന്നതും ശ്രീനിയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വശങ്ങള് കണ്ടിട്ടുള്ളത് എന്റെ അച്ഛനും ഇപ്പോള്‍ കൂടുതലായി കാണുന്നത് ഭര്‍ത്താവായ ശ്രീനിഷുമാണ്. എന്നെ മുഴുവനായും സ്വീകരിച്ച വ്യക്തി ശ്രീനിയാണ്. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും മികച്ച പങ്കാളിയുമൊക്കെ. ഞാനെഴുതിയ പാട്ടില്‍ ദൈവം എന്റെ കൈയില്‍ കൊണ്ടുതന്ന നിധിയാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് ശ്രീനിയെ ഉദ്ദേശിച്ചാണ്. അത് ശരിക്കും സത്യമാണ്. ഇപ്പോഴും അതിന് യാതൊരു മാറ്റവുമില്ലന്ന് പേളി മാണി പറഞ്ഞു.
Read More