അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില്‍ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദന പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും…
Read MoreDay: April 7, 2025
തലസ്ഥാനത്തെ ശരീരവ്യാപാരത്തിന്റെ കഥ: ശ്രദ്ധയാകർഷിച്ച് ഡ്രീംലാൻഡ്
തലസ്ഥാനത്തെ ശരീരവ്യാപാരത്തിന്റെ കഥ പറയുകയാണ് ഡ്രീംലാൻഡ് എന്ന ഹ്രസ്വചിത്രം. ജെകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ പി. കോശി മടുക്കമൂട്ടിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമപ്രവർത്തകൻ ബിജു ഇളകൊള്ളൂരാണ്. പണത്തിനായി ശരീരം വിൽക്കുന്നവരുടെയും ചതിക്കുഴികളിൽ വീണവരുടെയും ജീവിതത്തിലേക്ക് കാമറ കടന്നുചെല്ലുന്നു. അഞ്ജു ജയപ്രകാശാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് രവി, എബിൻ ജെ. തറപ്പേൽ, രഞ്ജിനി, സുരേഷ് ആർ. കൃഷ്ണ, എൽ.ആർ. വിനയചന്ദ്രൻ, ബേബി സംസ്കൃതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാമറ പി.വി. രഞ്ജിത്ത്, എഡിറ്റിംഗ് മനീഷ് മോഹൻ, സംഗീതം അർജുൻ വി. അക്ഷയ, കലാ സംവിധാനം വിനോദ് മംഗ്ലാവിൽ. ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രമുഖരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഏരീസ് പ്ലസ് തിയറ്ററിൽ നടന്നു.
Read More‘ഇതെന്റെ സഹോദരിയുടെ കല്യാണം ’: സഹോദരിയുടെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ ഇയ്യപ്പന്‍
സഹോദരി സാധിക ഇയ്യപ്പന്റെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ ഇയ്യപ്പന്‍. സാസ്വത് കേദര്‍ നാദ് എന്നാണ് വരന്റെപേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. ‘ഇതെന്റെ സഹോദരിയുടെ കല്യാണം ’എന്നെഴുതിയ സാനിയയുടെ വസ്ത്രമായിരുന്നു പ്രധാന ആകര്‍ഷണം. ഡാന്‍സും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം ആഘോഷമാക്കി സാനിയ. കൊച്ചിയിൽ ജനിച്ചു വളര്‍ന്ന സാനി യയുടെ അച്ഛന് ഇയ്യപ്പന്റെ സ്വദേശം തമിഴ്നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂരും. സാധികയാണ് ഒരേയൊരു സഹോദരി. ഡാൻസ് റിയാലിറ്റി ഷോയിലൂടെയെത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിംഗിലൂടെയാണ് കരിയറിനു തുടക്കം കുറിച്ചത്. ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം നടത്തി.
Read Moreമുനമ്പം ജുഡീഷൽ കമ്മീഷന് തത്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷല്‍ കമ്മീഷനെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമീഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യത്തിന്മേലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിധിന് ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വേനലധിക്കുശേഷം ജൂണില്‍ പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്നും കമ്മീഷന് നല്കുന്ന ശിപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശിപാര്‍ശകള്‍ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ജുഡീഷല്‍ കമീഷന് കാലാവധി മേയ് 27ന് തീരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.…
Read Moreഎന്നെപ്പോലെ ഗ്ലാമര്‍ വേഷമിട്ടാല്‍ വിദേശത്തു പോവാം! ദേവയാനിക്കു കിട്ടാത്ത അവസരങ്ങളെക്കുറിച്ചു രംഭ
ഒരിടവേളയ്ക്കുശേഷം നടി രംഭ വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരാനൊരുങ്ങുകയാണ്. വിവാഹം കഴിഞ്ഞു ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന രംഭ അടുത്തിടെയാണ് വീണ്ടും നാട്ടില്‍ വന്ന് അവിടെ സ്ഥിരതാമസമാകുന്നത്. ഈ കാലയളവില്‍ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചൊക്കെ പല അഭിമുഖങ്ങളിലും രംഭ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി ദേവയാനിയെക്കുറിച്ച് രംഭ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. സിനിമയില്‍ അഭിനയിക്കുന്പൊഴും പിന്നീടുമൊക്കെ അങ്ങനെയായിരുന്നു. അന്ന് ഗ്ലാമറസ് നായികയായി അഭിനയിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടവും നാടന്‍ ലുക്കിലെത്തുന്നതുകൊണ്ട് ദേവയാനിക്കു വന്ന അവസരങ്ങളെക്കുറിച്ചുമാണ് രംഭ സംസാരിച്ചത്. “ ദേവയാനി വളരെ സ്വീറ്റ് ഹാര്‍ട്ടാണ്. വിജയ് നായകനായെത്തിയ നിനൈത്താൻ വന്താനി എന്ന സിനിമയില്‍ എനിക്കും ദേവയാനിക്കും ഒരുമിച്ച് നിരവധി സീനുകളുണ്ടായിരുന്നു. അന്നേ ഞങ്ങള്‍ സഹോദരിമാരെ പോലെയായിരുന്നു. ഒരേ റൂമിലാണ് കിടന്നുറങ്ങുന്നത്. ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നതും. അങ്ങനെ നല്ല സുഹൃത്തുക്കളായി. അതിനുശേഷം ഞങ്ങൾ…
Read Moreമുണ്ടൂരിൽ കാട്ടാനകളെ തുരത്താൻ ആർആർടി അംഗങ്ങളെ നിയോഗിക്കുമെന്ന് വനംമന്ത്രി: കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം നടത്തി; പരിക്കേറ്റ അമ്മയുടെ ചെവി തുന്നിച്ചേർത്തു
പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അലന്റെ അമ്മ വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കാട്ടാന ആക്രമണത്തിൽ ചെവി അറ്റുപോയ വിജിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി ചെവി തുന്നിപ്പിടിച്ചു. വിജിയുടെ രണ്ടു തോളെല്ലുകൾക്കും ഒടിവുണ്ട്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ നടത്തുകയാണ്. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ഡിഎഫ്ഒ ഓഫീസ് മാർച്ചിൽ സംഘർഷം. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകിട്ട് കടയിൽനിന്നു സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട…
Read Moreചരിത്രത്തിലെ അപൂർവ നേട്ടം; ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കും സർവകാല റിക്കാർഡ് ; കഴിഞ്ഞവർഷം നിർമിച്ചത് 3007 കോച്ചുകൾ
കൊല്ലം: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കും കഴിഞ്ഞ സാമ്പത്തിക വർഷം കോച്ചുകളുടെ നിർമാണത്തിൽ സർവകാല റിക്കാർഡ്. വന്ദേ ഭാരത്, അമൃത് ഭാരത് എന്നിവ ഉൾപ്പെടെ 3007 കോച്ചുകൾ പുറത്തിറക്കിയാണ് ഐസിഎഫ് അതിന്റെ ചരിത്രത്തിലെ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇവിടെ 2829 കോച്ചുകളാണ് നിർമിച്ചത്. ഈ വർഷം നിർമിച്ച കോച്ചുകളിൽ 1169 എണ്ണം ഡിസ്ട്രിബ്യൂട്ടഡ് പവർ റോളിംഗ് സ്റ്റോക്ക് ഡ്രിപിആർഎസ്) കോച്ചുകൾ ആണെന്ന പ്രത്യേകതയുമുണ്ട്.വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് ചെയർ കാർ, ഇഎംയു, മെമു എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. ബാക്കിയുള്ള 1838 എണ്ണം എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ് ) കോച്ചുകളാണ്. മാത്രമല്ല 16 കാറുകളുള്ള വന്ദേഭാരത് സ്ലീപ്പർ റേക്ക് ഐസിഎഫ് പരീക്ഷണാർഥം പുറത്തിറക്കിയതും കഴിഞ്ഞ വർഷമാണ്. ഇത് സുപ്രധാനമായ നേട്ടമായാണ് അധികൃതർ വിലയിരുത്തുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ പരിഷ്കരിച്ച…
Read Moreകെഎസ്ആർടിസിയുടെ 178 ബസുകൾ സിഎഫ് ടെസ്റ്റ് നടത്താതെ കട്ടപ്പുറത്ത്; യാത്രക്കാർക്ക് ഭീഷണിയായി കാലപ്പഴക്കം ചെന്ന ബസുകളും സർവീസ് നടത്തുന്നുണ്ട്
ചാത്തന്നൂർ: കെഎസ് ആർടിസിയുടെ 178 ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സിഎഫ് ) ടെസ്റ്റ് നടത്താതെ കട്ടപ്പുറത്ത്. 15 വർഷം പൂർത്തിയാക്കാത്ത ബസുകളാണ് വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് മുന്നിൽ ഹാജരാക്കാതെ ഡോക്കിൽ കയറ്റിയിട്ടിരിക്കുന്നത്. എസ്ആർടിസിയുടെ15 വർഷം കാലാവധി കഴിഞ്ഞ 1261 ബസുകൾ പരിവാഹനിൽ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളിൽ കൂടി സർവീസ് നടത്തുന്നുണ്ട്. കാലപ്പഴക്കം കൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ഈ ബസുകൾക്കുണ്ട്. എന്നിട്ടും യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടായിട്ടും ഈ ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തുകയാണ്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മാന്വൽ ആയാണ് ഇവയുടെ രജിസ്ട്രേഷൻ സൂക്ഷിക്കുന്നത്.പരിവാഹനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് കൊണ്ട് ഈ ബസുകൾ ഇൻഷ്വർ ചെയ്യാനും കഴിയില്ല. കാലാവധി കഴിഞ്ഞ…
Read Moreസർക്കാരിന് അനുകുലമായ നിലപാട് സ്വീകരിച്ചു; ആർ. ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തു
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തിൽ ഐഎൻടിയുസി സ്വീകരിച്ച നിലപാടിനെത്തുടർന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ആശ സമരത്തിൽ സർക്കാർ വിളിച്ച ചർച്ചയിൽ സർക്കാരിന് അനുകുലമായി നിലപാട് സ്വീകരിച്ചതിനാണ് ചന്ദ്രശേഖരനെ താക്കീത് ചെയ്തത്. ചന്ദ്രശേഖരന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് സുധാകരന്റെ നിലപാട്. പാർട്ടി ഒറ്റക്കെട്ടായി ആശ പ്രവർത്തകർക്കൊപ്പം നിൽക്കുന്പോൾ ചന്ദ്രശേഖരൻ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് മുതിർന്ന പൊതുപ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല. ഇത്തരത്തിലുള്ള വീഴ്ചകൾ മേലിൽ ഉണ്ടാകാൻ പാടില്ലെന്നാണ് താക്കീത് ചെയ്തിരിക്കുന്നത്. ആശ സമരസമിതി നേതാക്കൾ നേരത്തേ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരേ രംഗത്ത് വന്നിരുന്നു. സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്ത് സർക്കാരിന് അനുകൂലമായതും തങ്ങൾക്ക് ദോഷകരവുമായ നിലപാട് ചന്ദ്രശേഖരൻ സ്വീകരിച്ചുവെന്നായിരുന്നു ആശ സമരസമിതിയുടെ ആരോപണം. സമരം ചെയ്യുന്ന ആശ സമരസമിതി നേതാക്കൾ വിട്ടുവീഴ്ചാ മനോഭാവമില്ലാത്തവരാണെന്നാണ് ചന്ദ്രശേഖരൻ…
Read Moreവെഞ്ഞാറമ്മൂട് കൂട്ടക്കൊല: മകനോട് ക്ഷമിക്കാൻ കഴിയില്ല; അഫാൻ മൊബൈൽ ആപ്പ് വഴി കടമെടുത്തിരുന്നുവെന്ന് മാതാവ്
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മൊബൈൽ ആപ്പുകൾ വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി. 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണ് തങ്ങൾക്കുള്ളതെന്നും ഷെമി പറയുന്നു. അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു.എന്നാൽ വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും ഷെമി പറയുന്നു. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഷെമി പറഞ്ഞു. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് അഫാനുണ്ടായിരുന്ന എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസം നിന്നതിനാണെന്നും ഷെമി പറഞ്ഞു.
Read More