വാഷിംഗ്ടണ്‍: ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ ഇറക്കുമതി തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ട്രംപ് പ്രഖ്യാപിച്ചതിന് പകരമായി ചൈന യുഎസിനെതിരേ 34 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണു വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപിന്റെ തിരിച്ചടി. ഇത് നടപ്പായാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ വരുന്ന തീരുവ 104 ശതമാനമാകും. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്. ആഗോള എണ്ണവിലയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വർണ വിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണി തകർന്നടിയുമ്പോഴും താരിഫ് യുദ്ധത്തിൽനിന്നു പിന്മാറില്ലെന്ന സൂചനയാണു ട്രംപ് നൽകുന്നത്.
Read MoreDay: April 8, 2025
ഫണ്ട് വെട്ടിക്കുറയ്ക്കൽ പട്ടികവിഭാഗങ്ങളോടുള്ള അവഗണനയെന്ന് ചേരമർ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്
പാലാ: പട്ടികജാതി ഫണ്ട് 500 കോടി വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പട്ടികജാതി വിഭാഗങ്ങളോടുള്ള അവഗണനയാണെന്ന് ഡോ. കല്ലറ പ്രശാന്ത്. അഖില കേരള ചേരമർ ഹിന്ദു മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ കീഴിലുള്ള എലിക്കുളം 1274 നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡണ്ട് റെജി ചെറുമറ്റത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി. അശോക് കുമാർ, മീനച്ചൽ യൂണിയൻ പ്രസിഡണ്ട് കെ.എസ്.തങ്കൻ, യൂണിയൻ സെക്രട്ടറി മനോജ് വലവൂർ, ശാഖാ സെക്രട്ടറി ജയപ്രകാശ് ഇടത്തും പറമ്പിൽ, അഭിലാഷ് നെടുതകിടിയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
Read Moreക്ഷയം ഭേദമാക്കാം; ഡോട് ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യം. ക്ഷയരോഗ ചികിത്സ 6-8 മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ്. പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ക്ഷയ രോഗ ചികിത്സാ പദ്ധതിയെ ഡോട് (ഡയക്റ്റ്ലി ഒബ്സേർവ്ഡ് തെറാപ്പി)എന്നു പറയുന്നു. ഡോട് ചികിത്സ രോഗിക്കു സൗകര്യമായ സമയത്തും സ്ഥലത്തും വച്ച് ഒരു ആരോഗ്യപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ (ട്രീറ്റ്മെന്റ് സപ്പോർട്ടർ) നേരിട്ടുള്ള നിരീക്ഷണത്തിൽ എല്ലാ ദിവസവും മരുന്നുകൾ നല്കുന്ന രീതിയാണ് ഡോട്. ക്ഷയരോഗചികിത്സ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രോഗം ഭേദമാക്കുകയാണു ലക്ഷ്യം. സൗജന്യം എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ ചികിത്സ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സൗജന്യമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കിവരുന്നു. മരുന്നു മുടക്കിയാൽ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കോഴ്സ് പൂർത്തിയാകും വരെ കൃത്യമായി കഴിക്കേണ്ടതു പ്രധാനമാണ്. മരുന്നുകൾ…
Read Moreശുചിമുറി തുറന്നുകൊടുത്തില്ല; പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ; അധ്യാപികയുടെ പരാതിയിൽ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴവിധിച്ചത്
കോഴിക്കോട്: ശുചിമുറി തുറന്നുകൊടുക്കാത്തതിന് പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ. പത്തനംതിട്ട ഏഴംകുളം സ്വദേശിനിയായ അധ്യാപിക സി.എല്‍. ജയകുമാരിയുടെ പരാതിയിൽ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് വിധി. 2024 മേയ് എട്ടിന് കാസര്‍ഗോഡ് നിന്ന് പത്തനംതിട്ടയ്ക്ക് പോകും വഴി രാത്രി എട്ടരയ്ക്ക് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ ജയകുമാരി സഞ്ചരിച്ചിരുന്ന വാഹനം കയറിയപ്പോൾ അവിടത്തെ ശുചിമുറി പൂട്ടിയനിലയിലായിരുന്നു. താക്കോല്‍ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരന് മോശമായി പെരുമാറി. താക്കോല്‍ മാനേജരുടെ കൈയിലാണെന്നും അദ്ദേഹം വീട്ടില്‍ പോയി എന്നുമായിരുന്നു വിശദീകരണം. സ്റ്റാഫിന്റെ ടോയ്ലെറ്റ് തുറന്നുകൊടുക്കാന്‍ പറഞ്ഞെങ്കിലും നല്‍കിയില്ല. ജയകുമാരി ഉടനെ പയ്യോളി പോലീസില്‍ വിളിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗശൂന്യമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞതെങ്കിലും പോലീസ് തുറന്നപ്പോള്‍ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു. ജയകുമാരി പിന്നീട് ഉപഭോക്തൃ തര്‍ക്ക…
Read Moreഒന്ന് കാണാൻ ആരാധകരുടെ തിരക്ക്; ബോഡി ഗാർഡുമായി ഹണിറോസ്
പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന്റെ ഇടയിലേക്കു താരങ്ങൾ ഇറങ്ങിയാൽ കറുത്ത ഷർട്ടും പാന്റുമിട്ട്, ഇവർക്ക് ചുറ്റും സംരക്ഷണം തീർക്കുന്ന പ്രൊട്ടക്ഷൻ ഗാർഡുകൾ ബോളിവുഡിലാണുള്ളത്. സ്വന്തം ശരീരത്തിൽ ക്ഷതമേറ്റാൽ പോലും താരങ്ങൾക്ക് ഒരു പോറൽപോലും ഏൽക്കരുത് എന്ന് കരുതി സംരക്ഷണം നൽകുന്ന കാവലാളുകൾ. ഇപ്പോൾ ഇതാ ഈ കേരളത്തിലും ആ രീതി എത്തിയിരിക്കുന്നു കോഴിക്കോടൻ നഗരത്തിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിച്ചേർന്ന നടി ഹണി റോസിന് ചുറ്റും സംരക്ഷണ വലയം തീർത്ത് ബോഡി ഗാർഡുകൾ. പേരുപോലെ റോസ് നിറത്തിലെ സാരി അണിഞ്ഞാണ് ഹണി റോസ് ഉദ്ഘാടന ചടങ്ങിൽ എത്തിച്ചേർന്നത്. ഹണി എവിടെ ഉദ്ഘാടനത്തിനു പോയാലും അവിടെ നവമാധ്യമങ്ങളുടെ പ്രതിനിധികൾ എത്തിച്ചേരാറുണ്ട്. ഹണിയുടെ ചിരിയും നോട്ടവും നടത്തവും എല്ലാം അതേപടി പകർത്തും. പിന്നെ വൈറൽ വീഡിയോകളുടെയും ചിത്രങ്ങളുടെയും വരവായി. ഇവിടെയും ആ പതിവ് തെറ്റിയില്ല. ഹണിയെ കാണാൻ ആരാധകരുടെ തിക്കും തിരക്കുമുണ്ടായിരുന്നു അതീവ…
Read Moreഎനിക്കാകെ നാണക്കേടു തോന്നി; മീനയ്ക്ക് തെറി സിനിമയെക്കുറിച്ച പറയാനുണ്ട്…
എനിക്ക് പെട്ടെന്ന് ഒരു ദിവസം ധനു സാറിന്റെ (എസ്. ധനു) ഓഫീസില്നിന്നൊരു കോള്‍ വന്നു. സംവിധായകന് ആറ്റ്ലിക്ക് നിങ്ങളെ കാണണമെന്നു പറഞ്ഞു. എന്നോടു കഥ പറയാന്‍ വരുന്നതാകുമെന്നു ഞാന്‍ കരുതി. നോര്‍മലി അങ്ങനെയാണല്ലോ. ഓക്കെ കാണാം, വരാന്‍ പറഞ്ഞോളൂ എന്നു ഞാന്‍ അവര്‍ക്കു മറുപടി കൊടുത്തു. അങ്ങനെ അപ്പോയ്മെന്റ് കൊടുത്ത് അതിനുള്ള സമയം ഫിക്സ് ചെയ്തു. പക്ഷേ ആറ്റ്ലി വന്നപ്പോള്‍ എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന സംശയത്തിലായി. വിജയ് സാര്‍ പോലീസ് ഇന്‍സ്പെക്ടറായി വരുന്ന തെരി എന്ന സിനിമയാണെന്നു പറഞ്ഞു. അദ്ദേഹത്തിന് ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെന്നും ആറ്റ്ലി പറഞ്ഞു. അപ്പോള്‍ ഞാന്‍ ആലോചിച്ചത് കുട്ടിയോ? ഞാന്‍ എങ്ങനെ വിജയ് സാറിന്റെ കുട്ടിയായി അഭിനയിക്കും എന്നായിരുന്നു. അവസാനം ആറ്റ്ലി, എന്താണ് നിങ്ങള്‍ പറയുന്നതെന്ന് എനിക്കു മനസിലാകുന്നില്ലെന്നു ഞാന്‍ പറഞ്ഞു. മാഡം, നിങ്ങള്‍ക്കൊരു മകള്‍…
Read Moreഅന്ന് പറയാൻ മടിച്ചത്, ഇന്ന് പറയാന്‍ നാണക്കേട് ഒന്നുമില്ല
എന്റെ ബാല്യകാലം അത്ര കളര്‍ഫുള്‍ ആയിരുന്നില്ല. അമ്മ സിംഗിള്‍ പേരന്റ് ആയിരുന്നു. അതിന്റേതായ കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. സാമ്പത്തികമായിട്ടും ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അന്ന് വിഷമം ഉണ്ടെങ്കിലും ഇന്ന് എനിക്കൊത്തിരി അഭിമാനമുണ്ട്. കാരണം നമ്മള് കഷ്ടപ്പെട്ട് വേണം വരാൻ. കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് അവസാനം നമ്മളൊരു സ്റ്റേജില്‍ എത്തും. ആ നിമിഷത്തിലാണ് ഞാൻ. അപ്പോഴാണ് വന്ന വഴി മറക്കില്ലെന്നൊക്കെ പറയുക. ഞാനും ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ട് അപ്പുറത്ത് നിന്ന് മറ്റൊരാള്‍ പറയുന്നത് മനസിലാക്കാനും അത് ഫീല്‍ ചെയ്യാനും സാധിക്കും. മറ്റൊരാള്‍ നമ്മളോട് പറയുന്ന വേദന ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുകയല്ല വേണ്ടത്. അത് ഫീല്‍ ചെയ്യാന്‍ കേള്‍ക്കുന്നവര്‍ക്ക് സാധിക്കണം. എനിക്കിപ്പോള്‍ പറയാന്‍ നാണക്കേട് ഒന്നുമില്ല. നല്ലൊരു ഡ്രസ് പോലുമില്ലാത്ത അവസ്ഥ എനിക്കുണ്ടായിരുന്നു. ഒരു ഡ്രസ് കിട്ടാന്‍ വേണ്ടി കൊതിച്ച കാലമുണ്ട്. കഴിഞ്ഞ ദിവസം എന്റെ ബെസ്റ്റ് ഫ്രണ്ട് വിളിച്ച്…
Read Moreകോലാഹലം; പുതിയ പോസ്റ്റർ എത്തി
സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം കോലാഹലത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിനുശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂരാണ് ഛായാഗ്രാഹകൻ. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം മെയ് ആദ്യ വാരം തിയറ്റർ റിലീസ് ആയി എത്തും.…
Read Moreകോട്ടയം നാട്ടകത്ത് കണ്ടെയ്നർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മൂന്നുപേർക്കു പരിക്ക്
ചിങ്ങവനം: കോട്ടയം നാട്ടകത്ത് ജീപ്പും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തൊടുപുഴ മണക്കാട് അരിക്കുഴ കുളത്തുങ്കല്പടവില് കെ.കെ. രവിയുടെയും ചന്ദ്രികയുടെയും മകന് കെ.ആര്. സനൂഷ് (43), ബിഹാര്‍ സ്വദേശി കനയ്യ കുമാര്‍ (24) എന്നിവരാണു മരിച്ചത്. ബിഹാര്‍, തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ എംസി റോഡില്‍ നാട്ടകം പോളിടെക്നിക്കിനു മുന്നിലായിരുന്നു അപകടം. സനൂഷാണ് ജീപ്പ് ഓടിച്ചിരുന്നതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍നിന്ന് കോട്ടയം പള്ളത്തേക്കുവരികയായിരുന്ന വിആര്‍എല്‍ ലോജിസ്റ്റിക്കിസിന്റെ കണ്ടെയ്നര്‍ ലോറിയിൽ എതിര്‍ദിശയില്‍നിന്നെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ദിശതെറ്റി കയറി വന്നതായി കരുതുന്ന ജീപ്പ് ലോറിയിൽ ഇടിച്ച് മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തത്. ഇന്റീരിയര്‍ ജോലി…
Read Moreകർമ ന്യൂസ് ഓൺലൈൻ എംഡിയുടെ പാസ്പോർട്ടും ഫോണും പോലീസ് പിടിച്ചെടുത്തു
തലശേരി: തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ കർമ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിന്റെ പാസ്പോർട്ടും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് ഇവ രണ്ടും പിടിച്ചെടുത്തത്. ഇന്നലെ വയനാട്ടിലെത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൽപ്പറ്റ എസിജെഎം കോടതിയിൽ ഹാജരാക്കി. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം ക്രൈം ഡിറ്റാർച്ച്മെന്റ് ഡിവൈഎസ്പി എം.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിൻസ് മാത്യുവിനെ തിരുവനന്തപുരം സൈബർ ക്രൈം പോലീസിൽ നിന്നും കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പട്രോളിംഗിനിടയിലാണ് മതസ്പർദയുണ്ടാക്കുന്ന വിധത്തിലുള്ള വാർത്ത ശ്രദ്ധയിൽപെട്ടതെന്നും ഇതേതുടർന്നാണ് വിൻസ് മാത്യുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നും വയനാട് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് രാഷ്ട്രദീപികയോട് പറഞ്ഞു. വയനാട്ടിലെ ക്വാറികളിലും ടർഫുകളിലും ഐഎസ്…
Read More