അഞ്ചല്‍ : കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കണ്ടത്തൽ. ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് ക്ഷേത്ര വേദിയില്‍ ആർഎസ്എസ് ഗണഗീതം പാടിയത്. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതോടെ സംഭവത്തെകുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്കു നിര്‍ദേശം നല്‍കുകയായിരുന്നു.ഇത് ബോധപൂർവം ചെയ്തതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. റിപ്പോർട്ട് പരിശോധിച്ചു ഉടൻ തന്നെ കോട്ടുക്കൽ മഞ്ഞിപുഴ ക്ഷേത്ര ഉപദേശ സമിതി പിരിച്ചുവിടും. ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയപാർട്ടികളുടയോ, മത-സാമുദായിക സംഘടനകളുടെയോ കൊടികളോ അതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊടികളോ കെട്ടുവാനോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുവാനോ പാടില്ല. ഹൈക്കോടതി നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശനമായി നടപ്പിലാക്കും.…
Read MoreDay: April 8, 2025
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഇരുട്ടില്‍ തപ്പി പോലീസ്; അന്വേഷണ ചുമതല ഡിസിപിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആത്മഹത്യക്ക് ഉത്തരവാദിയായ പ്രതി സുകാന്ത് സുരേഷിനെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. സുകാന്തിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മരണം നടന്ന് 13 ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയെയോ ഇയാളുടെ മാതാപിതാക്കളെയോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നത് പോലീസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം 24നാണ് പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെതിരേ പേട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുകാന്തിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി ഫോണിലൂടെ സുകാന്തിനെ അറിയിക്കുകയായിരുന്നു പേട്ട പോലീസ് ചെയ്തത്. ഇതോടെ സുകാന്തും കുടുംബവും വളര്‍ത്തുമൃഗങ്ങളെപ്പോലും ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. മാതാപിതാക്കളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ലോക്കല്‍ പോലീസിന് ഗുരുതരവീഴ്ച…
Read Moreആശ സമരം: ഇതിനപ്പുറം വിട്ടു വീഴ്ച ചെയ്യാനാകില്ല; സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ആശ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ പരമാവധി വിട്ടു വീഴ്ച ചെയ്തെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനപ്പുറം വിട്ടു വീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. ആശ സമരസമിതി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആശ പ്രവർത്തകർ സമരവുമായി മുന്നോട്ട് പോകുകയാണ്. അതേസമയം ഓണറേറിയം വർധന പ്രഖ്യാപിക്കണമെന്നും അതുണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദൻ ഇന്നലെ വ്യക്തമാക്കി. കഴിഞ്ഞതവണത്തെ ചർച്ചയുടെ മിനിട്സ് മന്ത്രി വായിച്ചു കേൾപ്പിച്ചു. കമ്മിറ്റിയെ നിയോഗിച്ച് മൂന്നുമാസത്തിനകം ചില കാര്യങ്ങൾ ശരിയാക്കാം എന്നും തത്വത്തിൽ ഓണറേറിയം വർധന അംഗീകരിക്കുന്നുണ്ടെന്നും മിനിട്സിൽ പറയുന്നതായും അതിനാൽ സമരം അവസാനിപ്പിച്ചുകൂടേയെന്ന് മന്ത്രി ചോദിച്ചതായും വി.കെ സദാനന്ദൻ പറഞ്ഞു.
Read Moreസാമ്പത്തിക സാക്ഷരത, തട്ടിപ്പ് തടയൽ, സുരക്ഷിതമായ ബാങ്കിംഗ് രീതികൾ; റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വെരിഫൈഡ് വാട്സാപ് ചാനൽ
കൊല്ലം: ക്യൂആർ കോഡ് വഴി പരിശോധിച്ച് ഉറപ്പിച്ച സാമ്പത്തിക വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ വാട്സാപ് ചാനൽ ആരംഭിച്ചു. സാമ്പത്തിക സാക്ഷരത, തട്ടിപ്പ് തടയൽ, സുരക്ഷിതമായ ബാങ്കിംഗ് രീതികൾ എന്നിവയെ കുറിച്ചുള്ള പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആർബിഐ അവരുടെ വെരിഫൈഡ് വാട്സാപ് ചാനൽ തുടങ്ങിയത്. റിസർവ് ബാങ്ക് നൽകുന്ന ഒരു ക്യൂആർ കോഡ് ഉപയോഗിച്ച് പുതിയ ചാനൽ ആക്സസ് ചെയ്യാൻ ചെയ്യും. ലളിതമായ ഈ പ്രക്രിയയിലൂടെ ആൾക്കാർക്ക് വളരെ പെട്ടെന്ന് തന്നെ ചാനലിൽ അംഗമാകാൻ സാധിക്കും.ഇത് രാജ്യത്ത് ഉടനീളമുള്ള ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ നേരിട്ട് പ്രധാന സാമ്പത്തിക അപ്ഡേറ്റുകൾ ലഭ്യമാകുന്നതിന് സഹായിക്കും. എസ്എംഎസ്, ടെലിവിഷൻ, ഡിജിറ്റൽ പരസ്യങ്ങൾ തുടങ്ങിയ വിവിധ ആശയ വിനിമയ മാധ്യമങ്ങൾ വഴി അവബോധം വ്യാപിപ്പിക്കുന്നതിന് ബാങ്കിന്റെ ” ആർബിഐ കഹ്താ ഹേ” എന്ന പൊതു പ്രചാരണ…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കെ. രാധാകൃഷ്ണന് എംപി ഇഡിക്കു മുന്നിലേക്ക്; രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഇഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചേലക്കര എംപി കെ. രാധാകൃഷ്ണന് ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നല്‍കിയത്. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17ന് രാധാകൃഷ്ണന് കൈമാറിയിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാര്‍ട്ടിയുടെ ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ. രാധാകൃഷ്ണന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കരുവന്നൂരില്‍ രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്. കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകള്‍ നല്കി സഹകരണ ബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസില്‍ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.…
Read Moreഗോകുലം ഗോപാലനു വീണ്ടും നോട്ടീസ് അയച്ച് ഇഡി; 22ന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണം
കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ വിടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഗോകുലം ഗോപാലന് ഇഡി വീണ്ടും നോട്ടീസയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയയ്ക്കുകയോ ചെയ്യാമെന്നും ഇഡി വ്യക്തമാക്കുന്നു. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഗോകുലം ഗോപാലനെ ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. നേരത്തെ രണ്ടു തവണ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഗോപാലന് ഹാജരാക്കിയ രേഖകളില്‍ ഇഡി പരിശോധന തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തിയിട്ടുണ്ട്.…
Read Moreപോലീസിനും രക്ഷയില്ല; പത്തു വര്‍ഷത്തിനിടെ ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിന് ഇരയായത് പത്തു ശതമാനം പോലീസ് ഉദ്യോഗസ്ഥര്‍
കൊച്ചി: സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പോലീസിനും രക്ഷയില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിന് ഇരയായത് പത്ത് ശതമാനം പോലീസ് ഉദ്യോഗസ്ഥരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലഹരി മാഫിയയുടേത് ഉള്‍പ്പെടെ ചെറുതും വലുതുമായ ആക്രമണത്തിന് ഇരയായവരുടെ കണക്കുകളാണിത്. തിരുവനന്തപുരം നെടുങ്കാട് തീമങ്കരിയില്‍ സമന്‍സ് വിതരണത്തിനിടെ കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജയചന്ദ്രന് കഴിഞ്ഞ ദിവസം കുത്തേറ്റതാണ് ഒടുവിലത്തെ സംഭവം. ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ മണിയന്‍പിള്ള എന്ന പോലീസ് ഡ്രൈവര്‍ മുതല്‍ ഒടുവില്‍ കോട്ടയം തെള്ളകത്ത് ശ്യാമപ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ഗുണ്ട ചവിട്ടിക്കൊന്നതും മലയാളികള്‍ മറക്കാറായിട്ടില്ല. പട്രോളിംഗിനു പോകുമ്പോള്‍ പിസ്റ്റളോ റിവോള്‍വറോ കൈയില്‍ കരുതാമെന്ന് ഡിജിപിയുടെ ഉത്തരവുണ്ടെങ്കിലും അതൊക്കെ പിന്നീട് ബാധ്യതയാകുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡ്യൂട്ടിക്ക് പോകുമ്പോള്‍ റിവോള്‍വര്‍ കൈയിലെടുക്കുന്ന ഉദ്യോഗസ്ഥരെ ഓഫീസ് ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കുന്ന മേലുദ്യോഗസ്ഥരും കുറവല്ല. അതേസമയം ചെറിയ തോതില്‍ അക്രമണത്തിന് ഇരയായാല്‍…
Read More23 കിലോ കിഴിവ് ; പാടത്ത് മില്ലുകാരുടെ പകല്‍ക്കൊള്ള തുടരുന്നു; വിവിധ പാടങ്ങളില്‍ കെട്ടിക്കിടക്കുന്നത് ആറായിരം ടണ്‍ നെല്ല്
കോട്ടയം: പാടത്ത് മില്ലുകാരുടെ പകല്‍ക്കൊള്ള തുടരുന്നു. നൂറു കിലോ നെല്ലിന് 23 കിലോ വരെ മില്ലുകാര്‍ കിഴിവിന് വിലപേശുന്ന സാഹചര്യത്തിലും ഇടപെടാന്‍ അധികാരികളില്ല.വേനല്‍ മഴ ദിവസവും ശക്തിപ്പെടുന്നതനുസരിച്ച് നെല്ല് കിഴിവിന് വിലപേശല്‍ തുടരുകയാണ്. എങ്ങനെയും നെല്ല് പാടത്തുനിന്ന് വിറ്റുപോകാന്‍ ചോദിക്കുന്ന കിഴിവ് നല്കി കര്‍ഷകര്‍ നെല്ല് കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് 50 ശതമാനം മാത്രം പൂര്‍ത്തിയായിരിക്കെ നിലവില്‍ ആറായിരം ടണ്‍ നെല്ലാണു വിവിധ പാടങ്ങളില്‍ കെട്ടിക്കിടക്കുന്നത്.ഓരോ ദിവസവും കിഴിവിന്റെ അളവ് മില്ലുകാര്‍ കൂട്ടുന്ന സാഹചര്യത്തില്‍ സംഭരണം വേഗത്തിലാക്കാനോ ചൂഷണത്തിന് അറുതിവരുത്താനോ കൃഷി വകുപ്പ് നേരിയ ഇടപെടല്‍പോലും നടത്തുന്നില്ല. കൊയ്ത്തിന് മുന്‍പ് വേണ്ടിടത്തോളം യന്ത്രങ്ങളെത്തിക്കാനോ മില്ലുകാരെ ക്രമീകരിക്കാനോ സപ്ലൈകോയ്ക്ക് സാധിക്കാതെ വന്നതാണ് നിലവിലെ പ്രധാന പ്രതിസന്ധി.ജില്ലയില്‍ ഏറ്റവും വലിയ പാടമായ തിരുവാര്‍പ്പ് ജെ ബ്ലോക്കില്‍ മികച്ച നിലവാരമുള്ള നെല്ലിന് രണ്ടര ശതമാനത്തില്‍ തുടങ്ങിയ കിഴിവ് കൊയ്ത്ത് പകുതിയായിരിക്കെ…
Read Moreബിജെപി വിമതന്റെ പിന്തുണ; കിടങ്ങൂർ പഞ്ചായത്തിൽ സിപിഎം പ്രസിഡന്റ്
കിടങ്ങൂര്‍: ബിജെപി വിമതന്റെ പിന്തുണയോടെ പഞ്ചായത്തിൽ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. അഞ്ചാം വാര്‍ഡ് അംഗം സിപിഎമ്മിലെ ഇ.എം. ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ നാല് പേരും മുന്‍ പ്രസിഡന്റടക്കം കേരള കോണ്‍ഗ്രസ് അംഗങ്ങളായ മൂന്ന് പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബിജെപി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി. വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര് സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നില്ല. അതേസമയം, വിജയനെതിരേ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ ടീനാ മാളിയേക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെയും പ്രതിപക്ഷം വിട്ടുനിന്നു. കഴിഞ്ഞ മാസം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പ്രതിനിധിയായിരുന്ന കെ.ജി.വിജയന് വോട്ട് ചെയ്തതോടെ പാസായിരുന്നു. ഇതോടെ ജോസഫ് ഗ്രൂപ്പ് അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം…
Read Moreഉയരം കൂടിയ പച്ചമുളകു ചെടിക്ക് ലോക റിക്കാർഡ്; 17.4 അടി ഉയരത്തിൽ വളർന്ന പച്ചമുളകു ചെടിയാണ് റിക്കാർഡിൽ ഇടംനേടിയത്
ഉയരം കൂടിയ പച്ചമുളക് ചെടിക്ക് യുആർഎഫ് ലോക റെക്കോർഡ്.കല്ലൂപ്പാറ കടമാൻകുളം മേട്ടിൻപുറത്ത് ജയിംസ് ഏബ്രഹാമിന്റെ വീട്ടുമുറ്റത്ത് 17.4 അടി ഉയരത്തിൽ വളർന്ന പച്ചമുളകു ചെടിയാണ് കോൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ബുക്കിൽ ഇടം നേടിയത്. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് സർട്ടിഫിക്കറ്റ് കൈമാറി. കൃഷി ഓഫീസർ പ്രവീണ ഫലകവും യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡലും നൽകി. ഒരു മാസം മുമ്പ് കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻമാരായ ഡോ. സി.പി. റോബർട്ട്, ഡോ. റിൻസി , ഡോ. വിനോദ് മാത്യു, കല്ലൂപ്പാറ കൃഷി ഓഫീസർ എ. പ്രവീണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അളവുകളും ഇനവും രേഖപ്പെടുത്തിയിരുന്നു. ജയിംസ് മല്ലപ്പള്ളിയിൽ നിന്നും വാങ്ങി നട്ട മുളകുചെടിയാണ് റിക്കാർഡുകൾ താണ്ടി ഉയരത്തിലേക്ക് വളർന്നിരിക്കുന്നത്.
Read More