കൃഷിമന്ത്രി സ്വന്തം വീട്ടില്‍ പരീക്ഷണാര്‍ഥം നടത്തിയ കൂണ് കൃഷി ഹിറ്റായി. പച്ചക്കറി കൃഷിയും ഓണത്തിന് പൂകൃഷിയും ചെയ്ത് മികച്ച വിളവ് നേടിയ മന്ത്രി പി. പ്രസാദ് താനൊരു മികച്ച കര്‍ഷകനാണെന്നു തെളിയിച്ചിരുന്നു. പിന്നീടാണ് മന്ത്രി കൂണ് കൃഷിയിലേക്ക് തിരിയുന്നത്. മന്ത്രിയുടെ ചേർത്തലയിലെ വീട്ടിൽ പ്രത്യേകം തയാറാക്കിയ ഷെഡിൽ ചിപ്പിക്കൂണിലെ നാല് ഇനങ്ങളും പാൽക്കൂണിലെ മൂന്ന് ഇനങ്ങളുമാണ് കൃഷി ചെയ്തത്. എല്ലാത്തിലും നൂറുമേനി വിളവ്. സാധാരണ കാണുന്നതിൽനിന്നു വ്യത്യസ്തമായി സ്വർണനിറത്തിലെ കൂൺ, പിങ്ക് നിറത്തിലെ കൂണ് എന്നിവയാണ് മന്ത്രിയുടെ നേതൃത്വത്തിൽ വീട്ടിൽ കൃഷിക്കായി ഒരുക്കിയത്. മന്ത്രി പി. പ്രസാദിനൊപ്പം ഭാര്യ ലൈന പ്രസാദ്, മകൻ ഭഗത്, മകൾ അരുണ അൽമിത്ര എന്നിവരും കൃഷിജോലികളില്‍ പങ്കാളികളായി. ആദ്യ വിളവെടുപ്പിൽതന്നെ 10 കിലോയ്ക്ക് മുകളിൽ വിളവ് ലഭിച്ചു. സ്വർണ നിറത്തിലുള്ള കൂൺ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്. അതിനാൽത്തന്നെ ഇതിന് ആവശ്യക്കാർ കൂടുതലാണ്.…
Read MoreDay: April 8, 2025
ലഹരിക്കെതിരേ മാജിക് വിസ്മയം തീർത്ത് ജോയ്സ് മുക്കുടം; 4,500ഓളം വേദികളിൽ പിന്നിട്ട് ജൈത്രയാത്ര തുടരുന്നു
തൊടുപുഴ: ലഹരിക്കെതിരേ സമൂഹം കൈകോർക്കുന്പോൾ മാജിക്കിലൂടെ മുന്നറിയിപ്പിന്റെ കാഹളം മുഴക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ജോയ്സ് മുക്കുടം. പുതുതലമുറ ലഹരിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്പോൾ ഇതിനെതിരേ തുറന്ന യുദ്ധവുമായി ജൈത്രയാത്ര നടത്തുകയാണ് ഇദ്ദേഹം. ഹൈബ്രിഡ് കഞ്ചാവ്, ബ്രൗണ്‍ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവയ്ക്കു പുറമേ എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പ് തുടങ്ങിയ മാരക രാസലഹരി വസ്തുക്കളുടെ ഉപയോഗം പുതുതലമുറയിൽ വർധിച്ചുവരുന്പോൾ വ്യക്തികളും കുടുംബങ്ങളും നാടും തകർന്നടിയുകയാണ്. ഇതിനെതിരേ പ്രതിരോധക്കോട്ട തീർക്കാനുള്ള ശ്രമത്തിലാണ് സമൂഹം ഇന്ന്. ഈ ഉദ്യമത്തിൽ തോളോടുതോൾ ചേർന്ന് പങ്കാളിയാകുകയാണ് ജോയ്സ് മുക്കുടം. ഇതിനോടകം 4,500ഓളം വേദികളിൽ ലഹരിക്കെതിരേ ബോധവത്കരണ സന്ദേശവുമായി ഇദ്ദേഹം എത്തിക്കഴിഞ്ഞു. കേരളത്തിനു പുറമേ വിദേശത്തും ലഹരിയുടെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി ജനഹൃദയങ്ങളെ തൊട്ടുണർത്തിയിട്ടുണ്ട് ഈ മനുഷ്യ സ്നേഹി.സീറോമലബാർ സഭ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറികൂടിയായ ഇദ്ദേഹം വിദ്യാർഥികൾ, യുവജനങ്ങൾ, നഴ്സുമാർ, അധ്യാപകർ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബസംഗമങ്ങൾ,…
Read Moreപ്രായം വെറും അക്കം മാത്രം; 96-ാം വയസിൽ കരുവള്ളിക്കാട് കുരിശുമല താണ്ടി പൗലോസ് അത്തിക്കളം
കോട്ടയം: പ്രായം വെറും അക്കം മാത്രമാണെന്നു തെളിയിച്ച് ചിങ്ങവനം സ്വദേശി പൗലോസ് അത്തിക്കളം. 96-ാം വയസിൽ പ്രായത്തിന്റെ അവശതകളെ നിഷ്പ്രഭമാക്കിയാണ് നാട്ടുകാരുടെ പൗലോസ് സാർ ചുങ്കപ്പാറ കരുവള്ളിക്കാട് കുരിശുമല കയറിയത്. സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളത്തിന്റെ പിതാവാണ്. കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽനിന്നുള്ള തീർഥാടക സംഘത്തോടൊപ്പമാണ് പൗലോസ് കഴിഞ്ഞ വെള്ളിയാഴ്ച കുരിശുമല കയറിയത്. വടി കുത്തിയായിരുന്നു മലകയറ്റം. കാലിൽ ചെറിയ നീർവീക്കം ഉള്ളതൊന്നും കണക്കിലെടുക്കാതെയുള്ള മലകയറ്റം കൂടെയുള്ളവരെയും അതിശയപ്പെടുത്തി. മറ്റൊരു മകനും പരിശീലകനുമായ എ.പി. തോമസും ഭാര്യ മിനി തോമസും വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളിലും പൗലോസ് അത്തിക്കളം സജീവമാണ്. പ്രായത്തിന്റെ പേരിൽ ഒരു പരിപാടിയും ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് വത്തിക്കാനിൽ ജോൺ പോൾ രണ്ടാമൻ പാപ്പയിൽനിന്ന് നേരിട്ട് അനുഗ്രഹം വാങ്ങാൻ ഭാഗ്യം ലഭിച്ചിട്ടുള്ള പൗലോസ് സാറിന്റെ അഭിപ്രായം. വിവിധ ജില്ലകളിലെ പള്ളികളിലേക്ക് കടുവാക്കുളം പള്ളിയിലെ…
Read Moreപ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം; ജീവന് വേണ്ടി പടിഞ്ഞത് മൂന്ന് മണിക്കൂർ; ചികിത്സ കിട്ടാതെ യുവതി വീട്ടിൽ മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറത്തിനടുത്ത് ചട്ടിപ്പറന്പ് ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. അന്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിലെ സിറാജുദ്ദീനെ (38) യാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. പെരുന്പാവൂർ അറയ്ക്കപ്പടി സ്വദേശി മോട്ടി കോളനിയിൽ കൊപ്പറന്പി വീട്ടിൽ പരേതനായ ഇബ്രാഹിം മുസ്ല്യാരുടെ മകൾ അസ്മ (35) യാണ് അഞ്ചാം പ്രസവത്തിൽ അമിത രക്തസ്രാവത്തെത്തുടർന്ന് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പെരുന്പാവൂർ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പെരുന്പാവൂർ പോലീസ് കേസ് മലപ്പുറം പോലീസിനു കൈമാറിയതോടെയാണ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു. സിറാജുദ്ദീന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരേ ചുമത്തും. പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മലപ്പുറം പോലീസ് ഇയാളെ പിടികൂടിയത്. യുവതിയുടെ ബന്ധുക്കൾ കൈയേറ്റം ചെയ്തതിനെത്തുടർന്ന്…
Read Moreഎന്തൊരു നെറികേട്! സംഭരിച്ച നെല്ല് റോഡരികിൽ തള്ളി മില്ലുകാർ; ശക്തമായ പ്രതിഷേധവുമായി കർഷകർ; കണ്ണീർകാഴ്ച നീലംപേരൂരിൽ
ചങ്ങനാശേരി: നീലംപേരൂര്‍ കണ്ണങ്കരി, ചിങ്ങംകരി പാടശേഖരത്തുനിന്നും കയറ്റിവിട്ട നെല്ല് ലോറിക്കാര് തിരികെകൊണ്ടുവന്ന് കര്‍ഷകര്‍ അറിയാതെ പാടത്തിനു സമീപമുള്ള റോഡരികിൽ തള്ളി. 66 ചാക്ക് നെല്ലാണ് ലോറിക്കാര് റോഡരികില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. ആഴ്ചകള്‍ മുന്‍പ് നെല്ല് കയറിപ്പോയ ഈ രണ്ട് പാടങ്ങളില്‍ ശേഷിച്ച നെല്ലെടുക്കാന്‍ ഇന്നലെ രാവിലെ പത്തിന് ഇടനിലക്കാരന് മുഖേന മില്ലുകാര്‍ എത്തി. കണ്ണംകരി പാടത്തെ തങ്കച്ചന് എന്ന കര്‍ഷകന്റെ 38 ചാക്ക് നെല്ലും ചിങ്ങംകരിയിലെ മണിയന്‍പിള്ളയുടെ 46 ചാക്ക് നെല്ലും മില്ലുകാരുടെ ത്രാസില്‍ തൂക്കമെടുത്തശേഷം ലോറിയില്‍ കയറ്റിവിട്ടു. ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം നെല്ല് കയറിപ്പോയ ആശ്വാസത്തില്‍ ഇരു കര്‍ഷകരും വീടുകളിലേക്ക് മടങ്ങി. ഉച്ചയോടെ ഇതേ ലോറി മടങ്ങിവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നെല്ലുചാക്ക് ലോറിയില്‍നിന്ന് എറിഞ്ഞുകളഞ്ഞു. ചാക്കുകള്‍ പൊട്ടി നെല്ല് പ്രദേശമാകെ ചിതറി. പാടശേഖരസമിതിയോടോ കര്‍ഷകരോടോ പറയാതെയും ചോദിക്കാതെയുമാണ് നെല്ല് തിരികെയെത്തിച്ച് വഴിയില്‍ തള്ളിയത്. വിവരം അറിയിച്ചെങ്കിലും കൃഷി…
Read More15 ദിവസത്തെ പരോളും, മൂന്നു ദിവസത്തെ യാത്രയ്ക്കും അനുമതി; ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് പരോളില്‍ ഇറങ്ങി
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പരോളില്‍ ഇറങ്ങി. 15 ദിവസത്തേക്കാണ് പരോള്‍. മൂന്നുദിവസത്തെ യാത്രയ്ക്കും അനുമതിയുണ്ട്. ഷെറിന് ശിക്ഷായിളവ് നല്കി വിട്ടയക്കാന്‍ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നല്കാന് ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തത്. എന്നാല്‍, മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് ഷെറിനെതിരെ പോലീസ് കേസെടുത്തത് തിരിച്ചടിയായിരുന്നു. 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഇതുവരെ 500 ദിവസം ഷെറിന് പരോള്‍ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ഇത് ദീര്‍ഘിപ്പിച്ച് 30 ദിവസവും കൂടി പരോള്‍ ലഭിച്ചിരുന്നു.
Read More