കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം വൈകാതെയുണ്ടാകും. 2,263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് വിമാനത്താവളം പണിയാന്‍ ഏറ്റെടുക്കുക. ഭരണ അനുമതി നല്കുന്നതിനു മുന്നോടിയായി നിര്‍മാണവുമായ ബന്ധപ്പെട്ട പരിശോധനാ, പഠന റിപ്പോര്‍ട്ടുകള്‍ വനം, റവന്യൂ, ഗതാഗതം, ധനം വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥര്‍ അവസാനവട്ടം പരിശോധനയിലാണ്. മുന്‍പ് സാങ്കേതിക വീഴ്ചകളെത്തുടര്‍ന്ന് നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പഴുതില്ലാത്ത വിധം പരിശോധനകള്‍ നടത്തിയശേഷമാകും വിജ്ഞാപനം പുറപ്പെടുവിക്കുക. സ്ഥലം സര്‍വേ, സാമൂഹികാഘാത പഠനം, ചെലവ്, ബിലീവേഴ്സ് ചര്‍ച്ചുമായുള്ള അവകാശത്തര്ക്കക്കേസ് എന്നിവയൊക്കെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഭരണമാനുമതി ലഭിച്ചാല്‍ സ്ഥലം ഏറ്റെടുക്കലിലേക്ക് കടക്കും. ഇതിന്റെ ഭാഗമായി ഓരോ സര്‍വേ നമ്പറിലുമുള്ള സ്ഥലം പ്രത്യേകം അളന്ന് തിരിക്കും. നഷ്ടപരിഹാരം എത്ര നല്കണമെന്നതില് റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പുകള്‍ ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക.
Read MoreDay: April 9, 2025
മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്… വിഷുവിന് വിളംബരമായി കണിക്കൊന്നകൾ
കോട്ടയം: വിഷുവിന്റെ വരവ് അറിയിച്ച് പുതിയൊരു വര്‍ഷത്തിന്റെ ശുഭ പ്രതീക്ഷകളുമായി സ്വര്‍ണ വര്‍ണം ചാര്‍ത്തി നഗരവീഥികളും ഗ്രാമവഴികളും കൊന്നപ്പൂക്കളാല്‍ നിറഞ്ഞു. പ്രകൃതിയും മനുഷ്യനും ഒത്തിണങ്ങിയായിരുന്നു ഓരോ വിഷുക്കാലത്തെയും വരവേറ്റിരുന്നത്. കണിക്കൊന്ന പൂവിട്ടതു കണ്ടാല്‍ മലയാളിയുടെ മനസിലും പൂത്തിരി കത്തും. നേരവും കാലവും തെറ്റി കണിക്കൊന്ന പൂക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കത്തുന്ന ചൂടിലാണ് സ്വര്‍ണ വര്‍ണം പൊഴിക്കുന്ന കര്‍ണികാരം കാണാന്‍ ഏറെ ഭംഗി. മേടത്തില് മാത്രം പൂത്തിരുന്ന കണിക്കൊന്ന ചിങ്ങത്തിലും ഓണത്തിനുമൊക്കെ ഇപ്പോള്‍ പൂക്കാറുണ്ട്. ഇത്തവണ ഫെബ്രുവരി ആദ്യവാരം മുതല്‍ കണിക്കൊന്ന പൂത്തു നിറഞ്ഞു. കോട്ടയം നഗരമധ്യത്തില്‍ മുനിസിപ്പാലിറ്റി വളപ്പില്‍ മറ്റ് മരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കൊന്നമരം മഞ്ഞവസന്തമായി നില്‍ക്കുകയാണ്. റോഡിനോട് ചേര്‍ന്നു നില്ക്കുന്നതിനാല് യാത്രക്കാരെയും ആകര്‍ഷിക്കുന്നു. പ്രധാന റോഡുകളിലെല്ലാം എല്ലാവരെയും ആകര്‍ഷിക്കുന്ന കണ്കുളിര്ക്കെയുള്ള കാഴ്ചയാണു കൊന്നമരങ്ങള്‍ പൂത്തിരിക്കുന്നത്. വാഹനത്തിരക്കൊഴിയുന്ന പുലര്‍ച്ചെ വീഥിയില്‍ മഞ്ഞപ്പട്ട് വിരിച്ചതിനു സമാനമായി പൂക്കള്‍…
Read Moreതൊണ്ടി മുതലും ദൃക്സാക്ഷിയും… കള്ളൻ വിഴുങ്ങിയ മാല കണ്ടെത്താനാകാതെ നട്ടം തിരഞ്ഞ് പോലീസ്: മറ്റു വഴികളില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കും
ഫഹദ് ഫാസിൽ നായക വേഷത്തിലെത്തിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമ ഇഷ്ടപ്പെടാത്തവർ കുറവാണ്. സിനിമ കണ്ടപ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മുടെ ജീവിതത്തിലും ഇത്തരമൊരു അവസ്ഥ വരുമെന്ന്? വന്നില്ലല്ലോ പിന്നെ ചിന്തിക്കണ്ട കാര്യമില്ലല്ലോ എന്നാകും മിക്ക ആളുകളും പറയുന്നത്. എന്നാൽ അത്തരമൊരു സംഭവം ഉണ്ടായിരിക്കുകയാണ് പാലക്കാട്. ആലത്തൂർ മേലാർകോട് വേലയ്ക്കിടെ മോഷണം നടത്തിയ മാല പ്രതി വിഴുങ്ങി. അതോടെ തൊണ്ടി കണ്ടെത്താൻ കഴിയാതെ വലഞ്ഞിരിക്കുകയാണ് പോലീസ്. രണ്ടു ദിവസം മുമ്പാണ് സംഭവം. തമിഴ്നാട് മധുര സ്വദേശിയായ മുത്തപ്പനാണ് വേലയ്ക്കിടെ മാല മോഷ്ടിച്ച് വിഴുങ്ങിയത്. ആശുപത്രിയിൽവച്ച് നടത്തിയ എക്സ്-റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ മാലയുള്ളതായി കണ്ടെത്തി. പ്രതിയുടെ വയറിളക്കി മാല പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പോലീസ് നിരീക്ഷിച്ചുവരികയാണ്. മറ്റു വഴികളില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കാനാണ് പദ്ധതി.
Read Moreമെക്സികോയില്‍നിന്ന് കൊച്ചിയിലേക്ക് എല്‍എസ്ഡി പാഴ്സല്‍;വാങ്ങിയയാളും ഡച്ച് പൗരനും അറസ്റ്റിൽ; കൂടുതല്‍ അറസ്റ്റിന് സാധ്യത
കൊച്ചി: മെക്സിക്കോയില്‍ നിന്നും കൊച്ചിയിലേക്ക് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കടത്തിയ ഡച്ച് പൗരന് ഉള്‍പ്പെടെ മൂന്നു പേര് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. കഴിഞ്ഞമാസം 29നാണ് എറണാകുളം ഫോറിന് പോസ്റ്റോഫീസില്‍ എല്‍എസ്ഡി ബ്ലോട്ടുകള്‍ പാഴ്സലായി എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് കണ്ടോള് ബ്യൂറോ നടത്തിയ പരിശോധനയിലാണ് എല്എസ്ഡികള് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടവന്ത്രയിലെ അപാര്ട്മെന്റില്നിന്നും ഡച്ച് പൗരന് ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി. പാഴ്സല്‍ പിടിച്ചെടുത്ത ശേഷം നടത്തിയ അന്വേഷണത്തില്‍ ഇവ കേരളത്തിലേക്ക് എത്തിച്ചവരെ കുറിച്ച് എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം മൂന്നിന് ഇവരുണ്ടായിരുന്ന അപ്പാര്‍ട്മെന്റിലേക്ക് പാഴ്സല്‍ എത്തിച്ചു. പാഴ്സല്‍ കൈപ്പറ്റിയ വ്യക്തി, ഇയാളുടെ കൂട്ടാളി, ഡച്ച് പൗരന് എന്നിവരെ ഉടന്‍ പിടികൂടുകയായിരുന്നു. പിടികൂടിയവരെ ചോദ്യം ചെയ്തവരില്‍നിന്നും എല്‍എസ്ഡിയുടെ ഉറവിടം, ഇടപാടുകള്‍ എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.
Read Moreകല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിശേഷം ഒന്നുമായില്ലേയെന്ന ചോദ്യം ഒഴിവാക്കണം: അഭിരാമി
പൊതുവെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ കാണുമ്പോൾ അതിന് പിന്നിലെ കാരണം അറിയാനുള്ള ശ്രമം നമുക്കിടയിലെ ആളുകൾ നടത്താറുണ്ട്. കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിശേഷം ഒന്നുമായില്ലേയെന്ന ചോദ്യം നവദമ്പതികൾ നേരിടാറുണ്ട്. പൊതു ചടങ്ങുകളിൽ നിന്ന് പോലും വിവാഹം, കുഞ്ഞുങ്ങൾ ജോലി എന്നിവയുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ കാരണം വിട്ടുനിൽക്കുന്നവരുമുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കണം. നിരന്തരമായി ഇത്തരം ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്നതിന് പകരം മറ്റുള്ളവരുടെ മനസ് മനസിലാക്കി പെരുമാറുന്നതാകും നല്ലത് എന്ന് അഭിരാമി.
Read Moreകരുവന്നൂര്‍ കള്ളപ്പണക്കേസ്; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഇഡി; കെ. രാധാകൃഷ്ണനിൽ നിന്ന് നിർണായക വിവരം ലഭിച്ചതായി സൂചന
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ കെ. രാധാകൃഷ്ണന് എംപിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തില്‍നിന്ന് നിര്‍ണായകമൊഴി ലഭിച്ചതായാണ് വിവരം. കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് കെ. രാധാകൃഷ്ണന് നല്കിയ മൊഴിയില്‍ പറയുന്നു. ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡിനപ്പുറം പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് അറിയില്ല. ബിനാമി വായ്പകള്‍ അനുവദിക്കാന്‍ സംവിധാനം ഉള്ളതായി അറിയില്ല. പാര്‍ട്ടിക്ക് പാര്‍ലമെന്ററി കമ്മിറ്റിയും സബ് കമ്മിറ്റിയും ഉണ്ടായിരുന്നതായും അറിയില്ല. ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റെന്നും അദ്ദേഹം നല്കിയ മൊഴിയിലുണ്ട്. ആരോപണം ഉന്നയിച്ച സി.കെ. ചന്ദ്രന് കാര്യമായ ചുമതല നല്‍കിയിരുന്നില്ല. സി.കെ. ചന്ദ്രന് അസുഖബാധിതനായതിനാലാണ് ചുമതല നല്‍കാതിരുന്നത്. ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ടുകള്‍ ഇല്ലെന്നും കെ. രാധാകൃഷ്ണന് നല്കിയ മൊഴി വ്യക്തമാക്കുന്നു. രാധാകൃഷ്ണനെ വീണ്ടും വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഇഡി…
Read Moreമോഹൻലാൽ എന്ന പ്രതിഭയോട് അസൂയ തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടിട്ടാണ്: പൃഥ്വിരാജ്
മോഹൻലാൽ എന്ന പ്രതിഭയോട് അസൂയ തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടിട്ടാണെന്ന് പൃഥ്വിരാജ്. ലാലേട്ടന്റെ കൈയിൽനിന്നു പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മമ്മൂക്കയുടെ കൈയിൽ നിന്നുമുണ്ട്. ഞാൻ പ്രവർക്കുന്ന മീഡിയത്തിൽ ഇവർ അഗ്രഗണ്യരാണല്ലോ. ലാലേട്ടന്റെ ഓഫ് സ്ക്രീൻ വ്യക്തിത്വം കണ്ട് അസൂയ തോന്നിയിട്ടുണ്ട്. എനിക്ക് അങ്ങനെയാകാൻ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹം എപ്പോഴും ഹാപ്പിയാണ്. റിസൽട്ടുകളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. ചെറിയ കാര്യങ്ങളിൽ ഭയങ്കര സന്തോഷം കണ്ടെത്തും. അക്കാര്യങ്ങളിൽ ലാലേട്ടനോട് എനിക്ക് ആരാധനയാണ് എന്ന് പൃഥ്വിരാജ്.
Read Moreവ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി തട്ടിപ്പ്; സംസ്ഥാനത്ത് മൂന്നു മാസത്തിനിടെ നഷ്ടമായത് 63,22,251 രൂപ
കൊച്ചി: വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ നഷ്ടമായത് 63,22,251 രൂപ. 2025 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി സംസ്ഥാനത്ത് 1,207 തട്ടിപ്പു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തട്ടിപ്പിന് ഇരയായെങ്കിലും പരാതിപ്പെടാന്‍ തയാറാകാത്തവരും ഏറെയുണ്ട്. പ്രമുഖ ഇ- കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടമാകും. ഇത്തരത്തില്‍ പണം നഷ്ടമായവരാണ് പിന്നീട് പരാതി…
Read Moreകണികാണും നേരം..! ഗുരുവായൂർ കണ്ണ് വഴിപാടായി 36 പവന്റെ സ്വർണക്കിരീടം; തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശി കുലോത്തുംഗനാണ് കിരീടം സമർപ്പിച്ചത്
ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 36പവൻ തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചു. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കഴിഞ്ഞ ദിവസം സമർപ്പണം നടത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർമാരായ കെ. രാമകൃഷ്ണൻ, കെ.കെ. സുഭാഷ്, സി.ആർ. ലെജുമോൾ, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സംബന്ധിച്ചു.
Read Moreഅഭിനയത്തിലേക്ക് എത്തിയതെങ്ങനെയെന്ന് മനസ് തുറന്ന് ജീജ സുരേന്ദ്രൻ
ഊട്ടിയിൽ ഹയർസെക്കന്ററി സ്കൂളിൽ ഓഫീസറായിരുന്നയാളാണ് ജീജ സുരേന്ദ്രൻ. സിനിമയിലേക്ക് എത്തിയതെങ്ങനെ ആണെന്ന് ജീജ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം നേരത്തെ മനസിലുണ്ടായിരുന്നു. കുഞ്ഞും ജോലിയുമായപ്പോഴും ആ ആഗ്രഹം മനസിൽ കിടന്നു. ഒരിക്കൽ എന്റെ ആഗ്രഹം ഞാൻ ഭർത്താവിനോട് പറഞ്ഞു. ജോലിക്ക് പോയിരുന്ന സമയം ഊട്ടിയിലെ കൈമറ്റ് ഒട്ടും പറ്റാതെ വന്നു. തണുപ്പ് സഹിക്കാനേ പറ്റാതെയായി. ഊട്ടിയിൽ നിന്ന് മാറണമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെയാണ് അവിടെ നിന്ന് നാട്ടിലേക്ക് എത്തിയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് വന്ന് പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു. ഭർത്താവുള്ള സമയത്ത് പുള്ളി എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു. ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് ഞാൻ ഈ രംഗത്തേക്ക് വരുന്നത്. അത് കഴിഞ്ഞ് മകനും. ആണും പെണ്ണുമായി ഒറ്റ മകനേ എനിക്കുള്ളൂ. അമ്മയെ ശരിക്കും മനസിലാക്കുന്ന പൊന്നുമോനെയാണ് എനിക്ക് കിട്ടിയത്. പുണ്യം ചെയ്ത അമ്മയാണ്…
Read More