തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഇരുവരും. ഏപ്രിൽ അഞ്ചിനായിരുന്നു രശ്മികയുടെ ജന്മദിനം. ഒമാനിലെ സലാലയിലാണ് നടി തന്റെ പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ രശ്മിക പങ്കു വച്ചിരുന്നു. ആദ്യത്തെ പോസ്റ്റിൽ ബീച്ചിന് അരികിലെ റസ്റ്ററന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് രശ്മിക പങ്കുവച്ചത്. രണ്ടാമത്തെ പോസ്റ്റിൽ ബീച്ചിൽ നിന്നുള്ള സെൽഫിയും പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ചിരുന്നു. കൂടാതെ അവിടെ വച്ചെടുത്ത ഒരു റീലും താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നടൻ വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് ഇടയാക്കിയത്. നടൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെയും പശ്ചാത്തലം കടലും മണലും ആയിരുന്നു. കടലിന്റെ തീരത്തിലൂടെ നടക്കുന്നതും കുതിരപ്പുറത്തിരിക്കുന്നതുമായ ചിത്രങ്ങളാണ്…
Read MoreDay: April 9, 2025
ജന്തുജന്യരോഗസാധ്യത കുറയ്ക്കാം
ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്. 200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നു പകരുന്നവയാണ്. പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍ നിന്നാണ് ഉണ്ടാകുന്നത്. എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്സ് എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്സ് തുടങ്ങിയ പല ജന്തുജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മനുഷ്യരുടെ ആരോഗ്യം ജന്തു ജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ആശ്രയിച്ചാണ്. ജന്തുജന്യ രോഗങ്ങള്‍ പകരുന്നത്…ജീവജാലങ്ങളിൽ നിന്നു മനുഷ്യരിലേക്കും മനുഷ്യ രിൽ നിന്നു മറ്റു മനുഷ്യരിലേക്കും പകരുന്ന രോഗങ്ങളാണ് ജന്തുജന്യ രോഗങ്ങള്‍. വൈറസ്, ബാക്ടീരിയ, പാരസൈറ്റ് ഇവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്ക് എത്തുന്നത്. എബോള, മങ്കി പോക്സ് തുടങ്ങിയവയും ലോകത്തിന് ഭീഷണിയായ ജന്തുജന്യ രോഗങ്ങളാണ്. നേരിട്ടുള്ള സമ്പര്‍ക്കം (രോഗാണു ബാധയുള്ള ജീവിയുടെ ഉമിനീര്, രക്തം, മൂത്രം, വിസർജ്യം, മൂക്കിൽ നിന്നുള്ള സ്രവം, മൃഗങ്ങളെ…
Read Moreഎൻ. പ്രശാന്തിന്റെ പരാതി നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; ചീഫ് സെക്രട്ടറി ഹിയറിംഗ് നടത്തും
തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിനെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച നേരിട്ട് ഹാജരായി പ്രശാന്തിന് പറയാനുള്ള കാര്യങ്ങൾ ഉന്നയിക്കാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രേഖാമൂലം പ്രശാന്തിന് കത്ത് നൽകി. തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാതെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. കൂടാതെ തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി കൊടുത്തിരുന്നില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പ്രശാന്ത് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചത്.മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
Read Moreഅമേരിക്കയുടെ പകരച്ചുങ്കം പ്രാബല്യത്തിൽ: ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി; ഇന്ത്യക്ക് 29
വാഷിംഗ്ടൺ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്നുമുതൽ പ്രാബല്യത്തിലായി. ഇന്ത്യൻ സമയം രാവിലെ ഒമ്പതര മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. പകരച്ചുങ്കപ്പോരിൽ യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ കൂടി ചുമത്താൻ ചൈന തീരുമാനിച്ചതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ അമേരിക്ക 104 ശതമാനമാക്കി ഉയര്‍ത്തി. ചില ചൈനീസ് ഉത്പന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും. കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങും. അതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. ഡൗ ജോൺസ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിന്റെ ആഗോള തീരുവ നടപടികളിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്. തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ…
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്ത് ഒളിവിലാണെന്ന് സംശയിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന് പുറത്തേക്കും ഒരു സംഘത്തെ നിയോഗിച്ചു. സുകാന്തിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുകാന്ത് ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേരളത്തിലെയും പുറത്തെയും സ്ഥലങ്ങളിൽ പോലീസ് സംഘം അന്വേഷണം മാറ്റിയത്. സുകാന്തിന്റെ ഐപാഡ്, ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കയച്ചു. വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതും സുകാന്തിന്റെ പ്രകോപനപരമായ സംഭാഷണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ സാന്പത്തികമായും ലൈംഗികമായും സുകാന്ത് ചൂഷണം നടത്തിയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രം നടത്താൻ സുകാന്ത് യുവതിയെ എത്തിച്ചതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലും മൊഴിയിലും മകളുടെ മരണത്തിന് പിന്നിൽ സുകാന്തിന് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുകാന്തിനെതിരേ പേട്ട…
Read Moreഅഴിമതിക്കേസിൽ അറസ്റ്റിലായ വനംവകുപ്പ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ; അടുത്ത മാസം 30ന് വിരമിക്കാനിരിക്കെയാണ് നടപടി
കാട്ടാക്കട: അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത വനംവകുപ്പ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. വനം മേധാവിയാണ് സസ്പെൻഡ് ചെയ്തത്. പാലോട് റേഞ്ച് ഓഫീസറായിരുന്നു സുധീഷ് കുമാർ. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളിൽനിന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വനംവകുപ്പിലെ സ്ഥലം മാറ്റത്തിനായി ലേലം വിളി ഗൂഢാലോചനയിൽ സംശയ നിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് സുധീഷ് കുമാർ.ഇരുതല മൂരി കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെയാണ് കുറ്റിച്ചൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കെ സുധീഷ് കുമാർ പിടികൂടിയത്. കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതികളുടെ ബന്ധുക്കളിൽ നിന്നാണ് പണം വാങ്ങിയത്. ഇതിൽ ഒരു വിഹിതമായ 45000 രൂപ ഗൂഗിള്‍ പേ വഴിയാണ് വാങ്ങിയത്. പണം വാങ്ങിയെങ്കിലും പ്രതികളെ റിമാൻഡ് ചെയ്തു. തുടർന്ന് പ്രതികളുടെ ബന്ധുക്കള്‍ പിന്നീട് വിജിലൻസിന് പരാതി…
Read More‘യുഎസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യയ്ക്കു ഗുണം ചെയ്യും’: രഘുറാം രാജൻ
ന്യൂഡൽഹി: യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. രണ്ട് ആഗോള ഭീമന്മാർ തമ്മിലുള്ള സംഘർഷം മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങൾ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നമ്മുടെ ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി താരതമ്യേന ചെറുതാണ്. ചില പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ദോഷകരമാകും, പക്ഷേ ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ സ്വഭാവത്തെയും വളർച്ചയെയും കാര്യമായി മാറ്റാൻ പോകുന്നില്ല – രഘുറാം രാജൻ പറഞ്ഞു. യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ അനിശ്ചിതത്വം മുതലെടുത്ത് ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ വേഗത്തിലാക്കിയാൽ നിക്ഷേപവും കയറ്റുമതിയും വർധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreചരക്കുകപ്പലുകളിലെ ഭീമൻ ഇന്ന് വിഴിഞ്ഞത്ത് ; ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എംഎസ്സി തുർക്കിയാണ് വരുന്നത്
വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എംഎസ്സി തുർക്കി ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുത്ത് ചരിത്രം കുറിക്കും. ഇതുവരെ ഇത്ര വലിയ കപ്പലിന് ഒരിന്ത്യന്‍ തുറമുഖത്തിലും അടുക്കാൻ ആയിട്ടില്ല. രണ്ട് ദിവസം മുൻപ് പുറം കടലിൽ നങ്കൂരമിട്ട് വാർഫിൽ അടുക്കാൻ ഊഴം കാത്ത് കിടക്കുകയായിരുന്നു കപ്പൽ. എംഎസ്സി തുർക്കിക്ക് കൈമാറാനുള്ള കണ്ടെയ്നുകൾ ഉണ്ടായിരുന്ന മറ്റ് രണ്ട് കപ്പലുകൾക്ക് തുറമുഖത്ത് അടുക്കാനുള്ള അവസരം നൽകിയാണ് പുറംകടലിൽ കാത്ത് കിടന്നത്. ഇന്ന് രാവിലെയോടെ ഒഴിവ് വന്ന വാർഫിൽ എംഎസ്സി തുർക്കിയെ അധികൃതർ അടുപ്പിക്കും. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ കപ്പലായ എംഎസ്സി തുർക്കി സിംഗപ്പുരിൽ നിന്നാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്റർ നീളവും 62 മീറ്റർ വീതിയും ഉള്ള കപ്പലിന് 24,346 ടി യു ഇ എസ് കണ്ടെയ്നർ വഹിക്കാൻ ശേഷി ഉണ്ട്. തെക്കൻ ഏഷ്യൻ…
Read Moreലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക ഭാരത പാരമ്പര്യം; ദൈവവചനം പൂര്‍ത്തിയാക്കുന്ന ഇടമാണ് മരിയസദനമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
പാലാ: ലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. പാലാ മരിയസദനത്തില്‍ പുതുതായി നിര്‍മിച്ച പാലിയേറ്റീവ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനം പൂര്‍ത്തിയാക്കുന്ന ഇടമാണ് പാലാ മരിയസദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷ സാക്ഷ്യമാണ് മരിയസദനത്തില്‍ കാണുന്നതെന്നും കരുണ കരകവിയുന്ന ഭവനം തൊട്ടുകൂടായ്മയുടെ ഇടങ്ങളെ പൂരിപ്പിക്കുന്നുവെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പ്രമുഖ കരാര്‍ കമ്പനിയായ രാജി മാത്യു ആന്‍ഡ് കമ്പനിയാണ് മരിയസദനത്തിന് സൗജന്യമായി ബഹുനില മന്ദിരം നിര്‍മിച്ചത് നല്‍കിയത്. യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, പി.സി. ജോര്‍ജ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സന്തോഷ് മരിയസദനം, രാജി മാത്യു പാംപ്ലാനി, പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, വക്കച്ചന്…
Read Moreഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ് തകർന്ന് 79 പേർ കൊല്ലപ്പെട്ടു: 160 പേർക്ക് പരിക്ക്
സാന്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിലെ പ്രശസ്തമായ നിശാക്ലബിന്റെ മേൽക്കൂര തകർന്നുവീണ് മരിച്ചവരുടെ എണ്ണം 79 ആയി. 160 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലർച്ചെ സംഗീത പരിപാടിക്കിടെയായിരുന്നു അപകടം. ക്ലബിന്റെ മേൽക്കൂര പെട്ടെന്നു തകർന്നുവീഴുകയായിരുന്നു. ഉന്നത രാഷ്ട്രീയക്കാരും കായികതാരങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സംഭവസമയം ക്ലബിൽ ഉണ്ടായിരുന്നു. കനത്ത കോൺക്രീറ്റ് ബ്ലോക്കുകൾ ആളുകൾക്കുമേൽ പതിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ ഉണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ മോണ്ടെക്രിസ്റ്റി പ്രവിശ്യയുടെ ഗവർണറും എംഎൽബി കളിക്കാരനുമായ നെൽസൺ ക്രൂസിന്റെ സഹോദരി നെൽസി ക്രൂസ്, എംഎൽബി പിച്ചർ ഒക്ടാവിയോ ഡോട്ടൽ എന്നിവർ ഉൾപ്പെടുന്നു. മേൽക്കൂര തകർന്നതിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്.
Read More