മുംബൈ: കവർച്ചാശ്രമത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവത്തിൽ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രം ബാന്ദ്ര കോടതിയിലാണ് സമർപ്പിച്ചത്. പ്രതി ഷരീഫുൾ ഇസ്ലാമിനെതിരേ കണ്ടെത്തിയ നിരവധി തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും സെയ്ഫ് അലി ഖാന്റെ ശരീരത്തിൽനിന്നും പ്രതിയിൽനിന്നും കണ്ടെത്തിയ കത്തിയുടെ കഷണങ്ങൾ ഒരേ കത്തിയുടേതാണെന്ന ഫോറൻസിക് ലാബിന്റെ റിപ്പോർട്ടും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തിയ പ്രതിയുടെ ഇടതുകൈയുടെ വിരലടയാള റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ജനുവരി 16നാണ് സംഭവം നടന്നത്. ബാന്ദ്രയിലെ വസതിയിൽ മോഷണം നടത്താനെത്തിയ ഇസ്ലാമിനെ തടയുന്നതിനിടെ സെയ്ഫിനു കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് സെയ്ഫ് ആശുപത്രി വിട്ടത്. ബംഗ്ലാദേശുകാരനാണ് പ്രതി ഷരീഫുൾ ഇസ്ലാം.
Read MoreDay: April 9, 2025
മാസപ്പടി കേസ്: വീണയ്ക്കെതിരേ ഇഡിയും; കേസെടുക്കാൻ നീക്കം, എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു
ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ മാസപ്പടി കേസ് വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. രേഖകൾ കിട്ടിയശേഷം ഇഡി കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് നീങ്ങുമെന്നാണു സൂചന. ഇഡി ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരമെന്ന നിലയിൽ ഡൽഹിയിൽനിന്നുള്ള ദേശീയ ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎല്ലിന്റെ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നു ഹാജരായേക്കും. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ…
Read Moreആലപ്പുഴ കളക്ടറേറ്റിലെ ജാതിവിവേചനം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്സി-എസ്ടി ഓര്‍ഗനൈസേഷന്‍സ്
ചേര്‍ത്തല: ആലപ്പുഴ കളക്ടറേറ്റിൽ ജാതിവിവേചനം നടത്തിയ കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്സി-എസ്ടി ഓര്‍ഗനൈസേഷന്‍സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്യാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ തുടങ്ങുമെന്ന് എസ്സി-എസ്ടി കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. നടേശന്, വൈസ് പ്രസിഡന്റ് തിലകമ്മ പ്രേംകുമാര്‍, ജില്ലാ സെക്രട്ടറി വയലാര്‍ ധനഞ്ജയന്, ജോ. സെക്രട്ടറി പി. ശ്രീനിവാസന് എന്നിവര്‍ പറഞ്ഞു. കളക്ടറേറ്റിലെ ടി. രഞ്ജിത്ത് എന്ന പട്ടികജാതിക്കാരനായ ജീവനക്കാരനെ ജാത്യാധിക്ഷേപം നടത്തുകയും പട്ടികജാതിക്കാര്‍ക്ക് പ്രത്യേക ഹാജര്ബുക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത ഹുസൂര്‍ ശിരസ്തദാര്ക്കെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്ത കേസ് അട്ടിമറിക്കാനാണ് കളക്ടറുടെ ഓഫീസും പോലീസും ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. കേസിലെ നടപടികള്‍ വൈകുന്നതിനാലാണ് രഞ്ജിത്ത് മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മീഷനിലും പോലീസിലും മറ്റും പരാതി നല്‍കിയത്. ഇതിന്റെ…
Read Moreപല്ല് പറിക്കാന്‍ അനസ്തേഷ്യ നല്കിയ വിദ്യാര്‍ഥിനി മരിച്ചു
കാലിഫോര്‍ണിയ(യുഎസ്): പല്ല് പറിക്കുന്നതിനായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്‍പതുവയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ സിൽവാന മൊറീനോ ആണു മരിച്ചത്. കാലിഫോര്‍ണിയയിലാണു സംഭവം. പല്ല് പറിക്കാനായി എത്തിയ കുട്ടിക്കു വിസ്റ്റയിലെ ഡ്രീംടൈം ഡെന്റിസ്ട്രിയിൽ വച്ചാണ് അനസ്തേഷ്യ നല്‍കിയത്. തുടർന്നു പല്ലെടുക്കുകയുംചെയ്തു. ആശുപത്രിയിലെ റിക്കവറി റൂമില്‍ വിശ്രമിച്ചശേഷം അമ്മയോടൊപ്പം കുട്ടി പിന്നീടു വീട്ടിലേക്കു പോയി. വീട്ടിലെത്തി കിടന്ന കുട്ടിക്കു മണിക്കൂറുകൾക്കുശേഷം അനക്കമില്ലെന്നു കണ്ട് വീട്ടുകാര്‍ ഉടൻതന്നെ സാന്‍ ഡിയാഗോയിലെ റാഡി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാല്‍ ഹോപിറ്റലില് എത്തുന്നതിന് മുൻപുതന്നെ കുട്ടി മരിച്ചിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും തങ്ങളുടെ ചൈല്‍ഡ് അബ്യൂസ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നതെന്നും സാന്‍ ഡിയാഗോ പോലീസ് അറിയിച്ചു.
Read Moreകട്ടിൽ എത്തി, കിടന്നാൽ പണി കിട്ടും; വയോധികർക്കായി അടിമാലി ഗ്രാമപഞ്ചായത്ത് വാങ്ങിയത് 4 ലക്ഷം രൂപയുടെ കട്ടിൽ; ഒടുവിൽ…
അടിമാലി: വയോധികർക്കായി എത്തിച്ച കട്ടിൽ ഗ്രാമ പഞ്ചായത്തിന് തലവേദനയാകുന്നു. 125 ഓളം കട്ടിലുകളാണ് പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് മഴയും വെയിലും ഏറ്റു നശിക്കുന്നത്. പദ്ധതിക്കായി എത്തിച്ച കട്ടിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് വിതരണം ചെയ്തില്ല. ഇത് കരാറുകാരൻ തിരികെ കൊണ്ടുപോകാതെ വന്നതോടെയാണ് കട്ടിലുകൾ നശിക്കുന്നത്. നാലര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഈരാറ്റുപേട്ടയിലുള്ള സ്ഥാപനമാണ് കരാർ എടുത്തിരുന്നത്. പഞ്ചായത്തിൽ പരിശോധനക്കായി എത്തിച്ച കട്ടിൽ നല്ല ഗുണനിലവാരം ഉള്ളതിനാൽ കരാർ എൽപ്പിക്കുകയായിരുന്നു. തുടർന്ന് എത്തിച്ച കട്ടിലുകൾ ഗുണനിലവാരമില്ലാത്തവയായിരുന്നു. ഇതിനാൽ എത്തിച്ച കട്ടിലുകൾ തിരികെ കൊണ്ടുപോകാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഈ കട്ടിലുകളാണ് പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത്.
Read Moreഓർഡർ ചെയ്തത് വെജ് ബിരിയാണി, കിട്ടിയത് ചിക്കൻ ബിരിയാണി; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി ലഭിച്ച സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ. ഛായ ശർമ എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശുദ്ധ വെജിറ്റേറിയനായ യുവതി, ഭക്ഷണവിതരണ ആപ്പായ സ്വിഗ്ഗി വഴിയാണ് വെജ് ബിരിയാണി ഓർഡർ ചെയ്തത്. വീട്ടിലെത്തിച്ച ബിരിയാണി കഴിച്ചുതുടങ്ങിയപ്പോൾ ചിക്കൻ കഷ്ണങ്ങൾ കാണുകയായിരുന്നു. വ്രതാനുഷ്ടാനങ്ങൾ നടക്കുന്ന നവരാത്രി കാലത്തു നടന്ന ഈ സംഭവം യുവതി കരച്ചിലിന്റെ അകന്പടിയോടെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. വെജ് ബിരിയാണി ഓർഡർ ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടും ഇതോടൊപ്പമുണ്ടായിരുന്നു. 20 ലക്ഷത്തിലേറെ പേരാണു വീഡിയോ കണ്ടത്. പരാതി പറയാന്‍ റസ്റ്ററന്റിലേക്ക് വിളിച്ചെങ്കിലും അപ്പോഴേക്കും റസ്റ്ററന്റ് അടച്ചിരുന്നുവെന്നും ഫോണിന് ആരും മറുപടി നല്‍കിയില്ലെന്നും യുവതി പറയുന്നു. വീഡിയോ വൈറലായതിനു പിന്നാലെ നോയിഡ പോലീസ് സ്വമേധയാ കേസെടുക്കുകയും റസ്റ്ററന്റ് ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോണ്‍വെജ് ഹോട്ടലില്‍നിന്നു വെജ് ബിരിയാണി…
Read Moreപൊന്തുവള്ളങ്ങള്‍ സുരക്ഷിതമല്ല, രാജ്യസുരക്ഷയ്ക്കു ഭീഷണിയും; തീരത്തെ വറുതിയിലാക്കുമോ പൊന്തുവള്ള നിരോധനം?
ആലപ്പുഴ: തീരക്കടലില്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോക്കോള്‍ നിര്‍മിത ചെറുവള്ളങ്ങള്‍ക്കു (പൊന്തുവള്ളം) നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. തെര്‍മോക്കോളില്‍ പ്ലാസ്റ്റിക് ഷീറ്റ് ചുറ്റി നിര്‍മിക്കുന്ന പൊന്തുവള്ളങ്ങള്‍ സുരക്ഷിതമല്ലെന്നും രാജ്യസുരക്ഷയ്ക്കു ഭീഷണിയാന്നെന്നും ചൂണ്ടിക്കാട്ടിയാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇത് ആലപ്പുഴ തീരദേശത്തെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്. അതിനാൽ ഏറ്റവും ചെലവു കുറഞ്ഞ മത്സ്യബന്ധന യാനമായ പൊന്തുവള്ളങ്ങള്‍ നിരോധിക്കരുതെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. തീരക്കടലില്‍ പൊന്തുവള്ളങ്ങള്‍ വലവിരിച്ചാല്‍ വിനോദസഞ്ചാര ബോട്ടുകളുടെ സര്‍വീസ് തടസപ്പെടുന്നതും കടല്‍മണല്‍ ഖനനം മുടങ്ങുന്നതും ഒഴിവാക്കാനാണു കോസ്റ്റ് ഗാര്‍ഡിനെ മറയാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആരോപണം. പ്രാദേശികമായി കൂട്ടായ്മകള്‍ ചേര്‍ന്നു പ്രതിഷേധ പരിപാടി ആവിഷ്കരിക്കുകയാണു സംഘടനകള്‍. പ്രചാരം വര്‍ധിപ്പിച്ചു ആലപ്പുഴയിൽ വ്യാപകമായും മറ്റു ജില്ലകളില്‍ ചെറിയ തോതിലുമാണ് ഈ വള്ളങ്ങള്‍ ഉപയോഗിക്കുന്നത്. എന്ജിന് ഘടിപ്പിക്കാത്ത വള്ളമായതിനാല്‍ പ്രവര്ത്തനച്ചെലവുകുറവാണ്. ഒരാള്‍ക്കു തനിയെ കടലില്‍ പോയി മീന്‍പിടിച്ചു തിരിച്ചെത്താനാകുമെന്നതും പൊന്തുവള്ളങ്ങളുടെ പ്രചാരം…
Read Moreഅമ്മേ നാരായണ… ദേവീ നാരായണ… ചേര്‍ത്തല കാര്ത്ത്യായനിദേവീക്ഷേത്രത്തില് അശ്ലീല പൂരപ്പാട്ടുകൾ നിരോധിച്ചു; വായ്ത്താരിയില്‍ മാറ്റമില്ലാത്ത ഭക്തികലര്‍ന്ന പാട്ടുകൾ മാത്രം
ചേര്‍ത്തല: ചേര്‍ത്തല കാര്‍ത്ത്യായനീ ദേവീക്ഷേത്രത്തിലെ അശ്ലീല പൂരപ്പാട്ട് നിരോധിച്ച് ഹൈക്കോടതി. 11നാണ് പ്രസിദ്ധമായ ചേര്ത്തലപൂരം. വായ്ത്താരിയില്‍ മാറ്റമില്ലാത്ത ഭക്തികലര്‍ന്ന പാട്ടുകളാകും ഇപ്രാവശ്യം പൂരത്തിനു കേള്‍ക്കുക. പൂരത്തോടനുബന്ധിച്ച് അശ്ലീലപദങ്ങള്‍ നിറഞ്ഞ പാട്ടുകളാണ് ഇതുവരെ പാടിയിരുന്നത്. ആചാരമെന്ന പേരില്‍ അശ്ലീലപ്പാട്ട് അതിരുകടക്കുന്നത് വലിയ പ്രശ്നമായിരുന്നു. മദ്യപസംഘങ്ങളും സമൂഹവിരുദ്ധരുമെല്ലാം അശ്ലീലപ്പാട്ടുകളുമായി എത്തുന്നത് ഭക്തര്‍ക്കും പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതുകാരണം സ്ത്രീകളും കുട്ടികളും പൂരോത്സവത്തിനു വരാതെയുമായി. ഇതോടെയാണ് ക്ഷോത്രോപദേശകസമിതി സെക്രട്ടറി ഇ.കെ. സിനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് അശ്ലീലപ്പാട്ടും ആഭാസനൃത്തവും നിരോധിച്ച് കോടതി ഉത്തരവിട്ടത്. ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശമുണ്ട്. വായ്ത്താരിയില്‍ മാറ്റമില്ലാത്ത ഭക്തികലര്‍ന്ന പൂരപ്പാട്ട് ക്ഷേത്രോപദേശക സമിതി പുറത്തിറക്കിയിട്ടുണ്ട്.
Read Moreഎന്തൊക്കെ കാണണം ഇനി… മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ അമ്മ വരനൊപ്പം ഒളിച്ചോടി
ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ അമ്മ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒൻപത് ദിവസം മാത്രം ശേഷിക്കേയാണു മകൾക്കായി കരുതിവച്ചിരുന്ന ആഭരണങ്ങളും പണവും എടുത്തുകൊണ്ട് അമ്മ വരനൊപ്പം ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണു വിവരം. വീട്ടിൽ ഇടയ്ക്കിടെ സന്ദർശകനായിരുന്നു വരൻ, തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നതായി പറയുന്നു. ക്ഷണക്കത്തുകൾ വിതരണം ചെയ്തശേഷം ഷോപ്പിംഗിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മദ്രക് പോലീസ് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഇതൊക്കെയാണ് ടൈം മോനേ… വഴിയോരകടയില്നിന്ന് 1000 രൂപയ്ക്ക് വാങ്ങിയ പെയിന്റിംഗിന് 8.5 കോടിയുടെ മൂല്യം
യൂറോപ്യന്‍ പെയിന്റിംഗുകൾ സ്വന്തമാക്കാൻ കോടികൾ ചെലവഴിക്കാൻ ആളുകളുണ്ട്. പഴക്കം കൂടുന്തോറും പെയിന്റിംഗിന് വിലയും കൂടും. വഴിയോരകടയില്നിന്ന് ആയിരം രൂപയ്ക്കു വാങ്ങിയ ചിത്രത്തിലൂടെ പെന്‍സില്‍വാനിയ സ്വദേശിനി കോടിപതിയായ സംഭവമാണ് ഈ മേഖലയിൽനിന്നുള്ള പുതിയ വാർത്ത. ഹെയ്ദി മാര്‍കോവ് എന്ന സ്ത്രീ ഈ വർഷം ആദ്യമാണ് ചിത്രവില്പനശാലയിൽനിന്ന് ഒരു ചിത്രം വാങ്ങിയത്. അവർ കടയിൽ ചെല്ലുന്പോൾ അവിടെ ലേലം നടക്കുകയായിരുന്നു. 1,000, 2,000, 3,000 ഡോളറുകൾക്ക് ചില പെയിന്റിംഗുകൾ വിറ്റ് പോയി. പക്ഷേ, ചെറിയൊരു പെയിന്റിംഗ് മാത്രം ആരും വാങ്ങിയില്ല. ഒടുവില്‍ വെറും 12 ഡോളറിന് (1,000 രൂപ) ഹെയ്ദി ആ പെയിന്റിംഗ് സ്വന്തമാക്കി. വീട്ടിലെത്തിയശേഷം നടത്തിയ വിശദമായ പരിശോധനയില്‍ പെയിന്റിംഗിന്റെ പുറകിലായി ഒരു ഒപ്പ് കണ്ടെത്തി. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവാറിന്റേതാണ് ആ ഒപ്പ് എന്നും ചിത്രകാരന്റെ ഭാര്യ അലിയന് ചാരിഗോട്ടിന്റെ…
Read More