നെടുങ്കണ്ടം: നെടുങ്കണ്ടത്തെ ജില്ലാ ആശുപത്രിയുടെ കെട്ടിടനിര്‍മാണം നിലച്ചു. കരാറുകാരന് പണം നല്‍കാതായതോടെയാണ് നിര്‍മാണം നിര്‍ത്തിവച്ചിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2020ല്‍ നിര്‍മാണം ആരംഭിച്ചതാണ്.നിലവിലുണ്ടായിരുന്ന മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് ഏഴു നിലകളുള്ള രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. ഇതിനായി 59.30 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യഥാസമയം കരാറുകാരന് പണം ലഭിക്കാതായതോടെ ഒരു വര്‍ഷമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു.ഇതാണ് ഇപ്പോൾ പൂർണമായും നിർത്തിവച്ചിരിക്കുന്നത്. കരാറുകാരന് കുടിശികയിനത്തില്‍ 10 കോടിയിലധികം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. ഒരു വര്‍ഷത്തോളമായി 10 തൊഴിലാളികള്‍ മാത്രമായിരുന്നു ഈ വലിയ പ്രോജക്ടിന്റെ നിര്‍മാണത്തിനായി ഉണ്ടായിരുന്നത്. ഇപ്പോള്‍ മുഴുവന്‍ തൊഴിലാളികളെയും പിൻവലിച്ചിരിക്കുകയാണ്.നാല് സൂപ്പര്‍വൈസര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇവര്‍ക്കും ശമ്പളം കിട്ടാതായതോടെ ഇവര്‍ താമസിക്കുന്ന വീടിന്റെ വാടക എട്ടു മാസത്തോളമായി കുടിശിഖയുമാണ്. ഇതിനിടെ, നിലവിലുള്ള ഐപി ബ്ലോക്കില്‍ പുരുഷന്മാരുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നത് ഭീഷണിയുമായിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി…
Read MoreDay: April 9, 2025
മുൻ വിവാഹം മറച്ചുവച്ചു രണ്ടാമതും കല്യാണം കഴിച്ചു: കുടുംബത്തിന്റെ ദാരിദ്രം പറഞ്ഞ് യുവതി ഭർത്താവിൽ നിന്ന് 15 ലക്ഷം അടിച്ചെടുത്ത് മുങ്ങി
കർണാടകയിൽ വിവാഹത്തട്ടിപ്പിനിരയായ യുവാവിനു നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ! മാണ്ഡ്യ താലൂക്കിലെ എം.ബി. ശശികാന്താണ് തട്ടിപ്പിനിരയായത്. മുൻ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹിതയായ മദ്ദൂർ താലൂക്ക് കെസ്തൂർ ഗ്രാമത്തിലെ പുട്ട സ്വാമിയുടെയും ഷീലയുടെയും മകൾ കെ.പി. വൈഷ്ണവിയാണ് യുവാവിനെ കബളിപ്പിച്ചു പണവുമായി മുങ്ങിയത്. സംഭവത്തിൽ ശശികാന്ത് പോലീസിൽ പരാതി നൽകി. മാർച്ച് 24നാണ് ഇരുവരും വിവാഹിതരായത്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ വിവരിച്ച് സ്വർണമായും പണമായും വിവാഹത്തിനു മുൻപ് വൈഷ്ണവി 15 ലക്ഷത്തിലേറെ ശശികാന്തിൽനിന്നു വാങ്ങിയിരുന്നു. കഴിഞ്ഞദിവസം ഇരുവരും ക്ഷേത്രത്തിൽ പോകുമ്പോൾ ശശികാന്ത് കാർ നിർത്തി വെള്ളം വാങ്ങാനിറങ്ങി. ഈ സമയത്ത് വൈഷ്ണവി കാറിൽനിന്നിറങ്ങി മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവതി നേരത്തെ ബംഗളൂരു സ്വദേശിയുമായി വിവാഹം കഴിച്ചിരുന്നതായി അറിഞ്ഞതെന്ന് ശശികാന്ത് പോലീസിനോട് പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരും ചതിക്കു കൂട്ടുനിന്നതായും ശശികാന്ത് പരാതിയിൽ പറയുന്നു.
Read Moreഭാര്യ സഹായിക്കാൻ സുഹൃത്തിനെ ഏൽപിച്ചു; ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ വിനോദ് കണ്ടത് ഇരുവരുടെയും അവിഹിത ബന്ധം; യുവാവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസ് അവസാനഘട്ടത്തിൽ
കോട്ടയം: കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് ഫിലിപ്പോസിനെ (34) 2017 ഓഗസ്റ്റ് 23നു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളില്‍ തള്ളിയ കേസില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. പ്രതിഭാഗം വാദം 20നകം പൂര്‍ത്തിയാകും.ഭാര്യയുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരില്‍ സന്തോഷിനെ വീട്ടില്‍ വിളിച്ചുവരുത്തി ഭര്‍ത്താവ് മുട്ടമ്പലം വെട്ടിമറ്റം എ.ആര്. വിനോദ്കുമാര്‍ (46) കൊലചെയ്തെന്നാണ് കേസ്. തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ പിന്തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളെയും പ്രതികളെയും കണ്ടെത്തിയത്.കൊല്ലപ്പെട്ട സന്തോഷിന്റെ മുന്‍ സുഹൃത്തുകൂടിയായ കോട്ടയം മുട്ടമ്പലം വെട്ടിമറ്റം എ.ആര്. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്-46) സന്തോഷിന്റെ ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരാണു പ്രതികള്‍. കൊലയ്ക്കു പിന്നില്‍ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണെന്നാണ് പ്രോസിക്യൂഷന് വാദം. അച്ഛനെ കൊന്ന കേസില്‍ വിനോദ് കുമാര്‍ ജയിലില്‍ കഴിയുമ്പോള്‍ കൊല്ലപ്പെട്ട സന്തോഷും അവിടെയുണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യയായ കുഞ്ഞുമോളെ സഹായിക്കണമെന്ന് വിനോദ്…
Read Moreഒടുവിൽ കൃഷ്ണപ്രിയയ്ക്ക് അരികിലേക്ക് അച്ഛൻ ശങ്കരനാരായണൻ; മകളെ ബലാത്സംഗം ചെയ്തയാളെ വെടിവച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വെറുതേ വിട്ടയാൾ
മഞ്ചേരി: ബാലികയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വകവരുത്തിയെന്ന കേസിൽ ഹൈക്കോടതി വെറുതെവിട്ട അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എളങ്കൂർ ചാരങ്കാവിൽ താമസിക്കുന്ന ചോണംകോട്ടിൽ ശങ്കരനാരായണന്റെ (75) അന്ത്യം തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു. മൃതദേഹം ഇന്നലെ ഉച്ചക്ക് 12.30ഓടെ സംസ്കരിച്ചു. 2001 ഫെബ്രുവരി ഒന്‍പതിന് സ്കൂൾ വിട്ടു വരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണപ്രിയയെന്ന 12 കാരിയെ അയൽവാസിയായ ചെറുവണ്ണൂരിൽ മുഹമ്മദ് കോയ (24) കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. മാസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയെ 2002 ജൂലൈ 27ന് കാണാതായി. പോലീസ് അന്വേഷണത്തിൽ ഇയാളുടെ മൃതദേഹം തൊട്ടടുത്ത പൊട്ടക്കിണറ്റിൽ ഉലക്കയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി. ശങ്കരനാരായണനാണ് മുഹമ്മദ് കോയയെ വെടിവച്ച് കൊന്നതെന്ന് മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി…
Read More2k കാലം കലികാലം… വേഗത്തിൽ വൈറലാവാൻ റെയിൽവേ ട്രാക്കിൽ കിടന്ന് റീലെടുത്തു; വൈറലായി, പിന്നാലെ യുവാവിന് സംഭവിച്ചത് കണ്ടോ!
ന്യൂഡൽഹി: വൈറലാവാൻ എന്തുചെയ്യാനും തയാറായി കുട്ടികൾ. റെയിൽവേ ട്രാക്കിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ആണ് ഞെട്ടിക്കുന്ന സംഭവം. ഉന്നാവോയിലെ ഹസൻഗഞ്ച് നിവാസിയായ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്. ഇയാളുടെ റീൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് റെയിൽവേ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രെയിൻ വരുമ്പോഴും എഴുന്നേറ്റ് മാറാതെ ഇയാൾ ട്രാക്കിൽ തന്നെ കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരേ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
Read More