അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി സാംസണും ടീമംഗങ്ങൾക്കും പിഴ ചുമത്തി ഐപിഎൽ മാനേജ്മെന്റ്. സഞ്ജുവിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇംപാക്ട് പ്ലയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനം ( ആറ് ലക്ഷം രൂപ) ആണ് പിഴ ചുമത്തിയത്. രാജസ്ഥാന്റെ ഭാഗത്ത് നിന്ന് ഈ സീസണില്‍ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടം 2.22 അനുഛേദത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് സംബന്ധിച്ച കുറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ 58 റൺസിന് പരാജയപ്പെട്ടിരുന്നു
Read MoreDay: April 10, 2025
ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ: സാന്പത്തിക പ്രയാസമെന്ന് നിഗമനം
ഇടുക്കി: ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ, ഭാര്യ രേഷ്മ, ആറും, നാലും വയസുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. കുടുംബത്തിന് സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreപ്രിയാൻഷ് ആര്യ; ഐപിഎൽ ചരിത്രത്തിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരിൽ രണ്ടാമൻ
ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ തിങ്കളാഴ്ച നടന്ന അരങ്ങേറ്റ മത്സരത്തിൽ വെറും 39 പന്തിൽ സെഞ്ചുറി തികച്ചാണ് പ്രിയാൻഷ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. ഐപിഎൽ ചരിത്രത്തിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരിൽ രണ്ടാമൻ എന്ന റിക്കാർഡും പ്രിയാൻഷ് സ്വന്തം പേരിൽ കുറിച്ചു. 37 പന്തിൽ സെഞ്ചുറി തികച്ച യൂസഫ് പത്താന്റെ പേരിലാണ് റിക്കാർഡ്. 19 പന്തിൽ സെഞ്ചുറി തികച്ച പ്രിയാൻഷ് 42 പന്തിൽ ഒന്‍പത് സിക്സും ഏഴ് ഫോറും സഹിതം 103 റണ്‍സ് നേടി. സിക്സ് ഹിറ്റിംഗ് മെഷീൻ: ഡൽഹി സ്വദേശിയായ പ്രിയാൻഷ് തന്റെ ബാറ്റിംഗ് മികവുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് ആദ്യമായല്ല. 2024ലെ ഡൽഹി പ്രീമിയർ ലീഗ് ട്വന്റി20യിൽ എട്ട് ഇന്നിംഗ്സുകളിൽനിന്ന് 576 റണ്‍സ് നേടി പ്രിയാൻഷ് മികച്ച പ്രകടനം പുറത്തെടുത്തു. സീസണിലെ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരേ നടന്ന മത്സരത്തിൽ ഇടംകൈയൻ സ്പിന്നർ മനൻ ഭരദ്വാജിന്റെ ഒരു ഓവറിൽ ആറ് സിക്സറുകൾ…
Read Moreദോഹ ഡയമണ്ട് ലീഗ്; മത്സരത്തിനൊരുങ്ങി നീരജ് ചോപ്ര
ദോഹ: ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ഒളിംപിക് ജാവലിൻ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്ര മത്സരിക്കും. മേയ് 16നാണ് ദോഹ ഡയമണ്ട് ലീഗ് നടക്കുന്നത്. നിലവിലെ ലോക, ഏഷ്യൻ ഗെയിംസ് ചാംപ്യനായ നീരജ് ചോപ്ര തുടർച്ചയായ മൂന്നാം വർഷമാണ് ദോഹ ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്നത്. ഖത്തറിൽ നടക്കുന്ന വാർഷിക ഏകദിന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ് ദോഹ ഡയമണ്ട് ലീഗ്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 2024ലെ പാരീസ് ഒളിംപിക്സിൽ പാക്കിസ്ഥാന്റെ അർഷാദ് നദീമിനോട് പരാജയപ്പെട്ട് റണ്ണറപ്പായെങ്കിലും, ചോപ്ര തന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ത്രോ പുറത്തെടുത്തിരുന്നു. 2023ൽ നീരജ് സ്വർണം നേടിയിരുന്നു. അതിശയപ്പെടുത്തുന്ന പിന്തുണയാണ് ഖത്തറിലെ പ്രവാസി ഇന്ത്യക്കാരിൽനിന്ന് തനിക്ക് ലഭിക്കാറുള്ളതെന്നും ദോഹയിലെ ആരാധകരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും നീരജ് വ്യക്തമാക്കി. ലോകചാന്പ്യൻഷിപ്പിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സ്വർണം…
Read Moreമുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണ ഇനി തിഹാർ ജയിലിൽ
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഉച്ചയ്ക്ക് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. അമേരിക്ക ഇന്ത്യക്കു കൈമാറിയ റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഉച്ചയോടെ ഡൽഹി പാലം വ്യോമത്താവളത്തിൽ എത്തി. റാണയെ തിഹാർ ജയിലിൽ പാർപ്പിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഭീകരബന്ധക്കേസിൽ 2009 ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലോസാഞ്ചലസ് ജയിലിലായിരുന്നു. റാണയെ ഡൽഹിയിൽ എത്തിക്കുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ഡൽഹിയിലേക്ക് മാറ്റുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിന്റെ ഭാഗമായി റാണയെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കും. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്.…
Read Moreസംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയുന്നതായി റിപ്പോർട്ട്: മൂന്നു മാസത്തിനിടെ 71,648 കേസ്
കൊച്ചി: സംസ്ഥാനത്ത് മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 71,648 കുറ്റകൃത്യങ്ങള്‍. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ 2025 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെയുളള കണക്കാണിത്. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്താൽ കുറ്റകൃത്യങ്ങൾ കുറയുകയാണെന്നാണു സൂചന. 2024 ല്‍ ആകെ 5,04,157 കേസുകളും 2023 ല്‍ 5,84,373 കേസുകളും 2022 ല്‍ 4,54,836 കേസുകളുമാണു റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ 18 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ സംബന്ധിച്ച് 2,478 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 2024 ല്‍ 14,356, 2023 ല്‍ 15,502, 2022 ല്‍ 14,891, 2021 ല്‍ 13,689 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍. പെണ്‍കുട്ടികള്‍ക്ക് നേരേ മൂന്നു മാസത്തിനിടയില്‍ 894 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ 4,562, 2023ല്‍ 4,525, 2022 ല്‍ 4,507, 2021 ല്‍…
Read Moreവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും പെൺവാണിഭവവും; എക്സൈസ് ഉദ്യോഗസ്ഥ വേഷംമാറി വീട്ടിലെത്തി; പിന്നാലെ വീട് വളഞ്ഞ് എക്സൈസ്; ആസാംകാരൻ നാച്ചി തൈ അറസ്റ്റിൽ
ആലപ്പുഴ: 3.184 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് എം.ആറിന്റെ നേതൃത്വത്തിലുള്ള സംഘ മാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.ആസാം ലക്കിംപ്പുർ സ്വദേശി രാഹുൽ എന്ന് വിളിക്കുന്ന നാച്ചി തൈ ആണ് പിടിയിലായത്. കലവൂർ മാരൻകുളങ്ങര ജംഗ്ഷനു വടക്കുവശം വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. വീടി നോടു ചേർന്നു കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മൂന്നുവർഷം മുൻപ് ഇതേ വീട്ടിൽ ഇയാൾ താമസിച്ചു കഞ്ചാവ് കച്ചവടം ചെയ്തു വന്നിരുന്നു. ചേർത്തല റേഞ്ചിൽ രജിസ്റ്റർ ചെയ്യപ്പെട്ട കഞ്ചാവുകേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആയിരുന്ന പ്രതി ആസാമിലേക്ക് കടന്നശേഷം കഴിഞ്ഞവർഷം അവസാനമാണ് കലവൂരിൽ തിരിച്ചുവന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഈ വീട് എക്സൈസ് നീരീക്ഷണത്തിൽ ആയിരുന്നു. ആരോഗ്യ പ്രവർത്തകയായി വനിത…
Read Moreപൈസയ്ക്ക് പൈസതന്നെ വേണം. പൈസ ഉണ്ടെങ്കിൽ ഇല്ലാത്ത ബന്ധങ്ങൾ വരെയുണ്ടാവും: അമൃത
ഒന്ന് ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തുക്കള്‍ എന്നെ കൊണ്ടു പോകാതിരുന്നിട്ടുണ്ട്. വണ്ടിയില്‍ ആളാണ്, അത് വഴിയല്ല പോകുന്നത് എന്നൊക്കെ പറയും. ആ വാശിയില്‍ ഞാനൊരു കാറെടുത്തു. കാര്‍ വന്നപ്പോള്‍ ഇല്ലാത്ത ബന്ധങ്ങളൊക്കെ വന്നു. താൻ നേരിട്ട ദുരനുഭവം പറഞ്ഞ് സീരിയൽ താരം അമൃത. കുറ്റം പറഞ്ഞ ആള്‍ക്കാരൊക്കെ വന്നു. നൂറ് പേരില്‍ പത്ത് പേര്‍ക്കെങ്കിലും അമൃതയെ അറിയണം, അതുപോലെ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ അമൃതയെന്ന് പറഞ്ഞാല്‍ പത്ത് പേര്‍ക്ക് അറിയാം. എവിടെ പോയാലും അമൃതയുടെ അമ്മയാണെന്ന പ്രത്യേക പരിഗണന എന്റെ അമ്മയ്ക്കും കിട്ടും. സാമ്പത്തികപരമായി ഒന്നും ഉണ്ടായിരുന്നില്ല. കോസ്റ്റ്യും ഒക്കെ നമ്മൾ എടുക്കണമായിരുന്നു. മേക്കപ്പ് സാധനങ്ങൾ ഒക്കെ പല സുഹൃത്തുക്കളോട് ചോദിച്ചിട്ടുണ്ട്. അന്നും തരാത്ത ആളുകൾ ഉണ്ടായിരുന്നു. പൈസ ഉണ്ടെങ്കിൽ അന്ന് അത് കിട്ടുമായിരുന്നു. പൈസയ്ക്ക് പൈസതന്നെ വേണം. പൈസ ഉണ്ടെങ്കിൽ…
Read Moreവൃക്കകൾ തകരാറിലായ സഹപ്രവർത്തകന് കരുതലായി പൊൻകുന്നത്തെ ഓട്ടോതൊഴിലാളികൾ
പൊൻകുന്നം: ഇരുവൃക്കകളും തകരാറിലായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന തോണിപ്പാറ കുന്നുംപുറത്ത് ടി.കെ.ബിനു(42)വിനെ സഹായിക്കാനായി സ്നേഹയാത്ര നടത്തി സഹപ്രവർത്തകർ. യുവാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു. വൃക്ക നൽകാൻ ഭാര്യ സുനിതാമോൾ തയാറായെങ്കിലും പരിശോധനയിൽ സുനിതയും വൃക്കരോഗിയാണെന്ന് കണ്ടെത്തി. ഇതോടെ പണം കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.സമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു.ഇതിന്റെ തുടർച്ചയാണ് സഹപ്രവർത്തകരുടെ വക കരുതൽ. ഡ്രൈവർമാർ ഇവരുടെ ഒരു ദിവസത്തെ വരുമാനവും വാഹനത്തിൽ കുടുക്ക വച്ചുമാണ് തുക കണ്ടെത്തിയത്.200 ഓളം വണ്ടികൾ സ്നേഹയാത്രയിൽ പങ്കുചേർന്നു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവാവ്. 1,40,000 രൂപയാണ് സമാഹരിച്ചത്. സഹായ സമിതി ചെയർമാൻ ബി.രവീന്ദ്രൻ നായർ, കൺവീനർ ഷാക്കി സജീവ് എന്നിവർ ചേർന്ന് പൊൻകുന്നം…
Read Moreദിലീപിന്റെ 150-ാം ചിത്രം പ്രിൻസ് ആൻഡ് ഫാമിലി മേയ് ഒന്‍പതിന്
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രം പ്രിൻസ് ആന്റ് ഫാമിലി മേയ് ഒന്പതിനു തിയറ്ററുകളിലെത്തും. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ്കുട്ടി ജേക്കബും ആണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. ചിത്രത്തിലെ ഹാർട്ട് ബീറ്റ് കൂടണ്… എന്ന ഗാനം ഇപ്പോൾ സോഷ്യൽ…
Read More