പാട്ന: ബിഹാറിൽ നാലു ജില്ലകളിലായി ഇടിമിന്നലേറ്റ് ഇന്നലെ 13 പേർ മരിച്ചു. ബെഗുസരായി, ദർഭംഗ, മധുബനി, സമസ്തിപുർ എന്നീ ജില്ലകളിലാണു സംഭവം. ബേഗുസരായിൽ അഞ്ചുപേരും ദർഭംഗയിൽ നാലുപേരും മധുബനിയിൽ മൂന്നുപേരും സമസ്തിപുരിൽ ഒരാളുമാണു മരിച്ചത്. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനുമൊപ്പം ഇടിമിന്നലും എത്തിയതാണു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാലുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
Read MoreDay: April 10, 2025
നിരന്തരമായി കുഞ്ഞ് കരഞ്ഞു: അസ്വസ്തയായ മാതാവ് കുട്ടിയെ വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊന്നു; 22-കാരി അറസ്റ്റിൽ
നവജാതശിശുവിന്റെ നിരന്തരമായ കരച്ചിലിൽ അസ്വസ്ഥയായ അമ്മ കുഞ്ഞിനെ ഭൂഗർഭ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു. ഗുജറാത്തിലെ മേഘാനിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണു ദാരുണസംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കരിഷ്മ ബാഗേലി(22)നെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയാണു കരിഷ്മ വാട്ടർ ടാങ്കിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതിനുശേഷം കുഞ്ഞിനെ കാണാതായതായി കരിഷ്മ ഭർത്താവിനോടു പറഞ്ഞു. പോലീസ് നടത്തിയ തെരച്ചിലിൽ അംബികാനഗർ പ്രദേശത്തുള്ള വീട്ടിലെ വാട്ടർ ടാങ്കിൽനിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് കരിഷ്മയാണെന്ന് തെളിയുകയായിരുന്നു. ഗർഭിണിയായതു മുതൽ കരിഷ്മ വൈകാരികമായും ശാരീരികമായും അസ്വസ്ഥയായിരുന്നുവെന്നും പ്രസവശേഷം അസ്വസ്ഥത കൂടിയെന്നും പോലീസ് പറഞ്ഞു.
Read Moreആശാ സമരം തുടങ്ങിയിട്ട് രണ്ടു മാസം; കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടെന്നു സമരക്കാർ
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ രാപ്പകൽ സമരം തുടങ്ങിയിട്ട് ഇന്ന് രണ്ട് മാസം. നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നു. കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം. സർക്കാർ പരിഗണിക്കേണ്ടത് തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ന്യായയുക്തതയാണെന്ന് സമര നേതൃത്വം പറയുന്നു. ഈ മേഖലയിലെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സമര സംഘടന എന്ന നിലയിൽ കേരളത്തിലെ 26125 ആശാവർക്കർമാരുടെയും ആവശ്യമാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഉന്നയിക്കുന്നത്. തൊഴിൽ സമരം എന്നതിനപ്പുറം സ്ത്രീകളുടെ ഈ പോരാട്ടം വലിയ സാമൂഹ്യ മുന്നേറ്റമായി കേരളത്തിൽ അലയടിക്കുകയാണെന്നും സമരനേതൃത്വം പറയുന്നു. അതേസമയം ആശാ സമരത്തിന് പിന്തുണയുമായി 12ന് പൗരസാഗരം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംസ്കാരിക നേതാക്കൾ. പൗര സാഗരത്തിൽ പങ്കെടുക്കാൻ സാമൂഹിക സംസ്കാരിക പ്രവർത്തകർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. പരിപാടിയിൽ…
Read Moreദേശീയ പണിമുടക്ക്; സംയുക്ത സമരത്തിന് ഇല്ലെന്ന് ഐഎൻടിയുസി; ആർ. ചന്ദ്രശേഖരൻ എളമരം കരീമിന് കത്തയച്ചു
തിരുവനന്തപുരം: മേയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് പിന്മാറാൻ ഐഎൻടിയുസി തീരുമാനം. സംയുക്ത സമരത്തിൽ നിന്ന് ഐൻടിയുസി പിന്മാറുകയാണെന്ന് കാട്ടി ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് ഐഎൻടി സിയുടെ പിന്മാറ്റം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അടുത്തതിനാൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേർന്നുള്ള സമരപ്രക്ഷോഭങ്ങൾ തൽകാലം നിത്തി വയ്ക്കുകയാണെന്നാണ് ചന്ദ്രശേഖരൻ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സംയുക്ത പ്രക്ഷോഭങ്ങൾ മാറ്റിവച്ചെങ്കിലും യുഡിഎഫിൽ ഉൾപ്പെട്ടിട്ടുള്ള ട്രേഡ് യൂണിയനുകൾ പ്രത്യേകമായി പണിമുടക്കാനും മറ്റ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ എളമരം കരീമിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
Read Moreവീടിനു സമീപത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്ത വിമുക്തഭടനും സഹോദരനും ക്രൂര മർദനം
അന്പലപ്പുഴ: വീടിനു സമീപത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്ത വിമുക്തഭടനും സഹോദരനായ മുൻ പഞ്ചായത്തംഗത്തിനും മർദനം. മർദിച്ചശേഷം മാലയും മൊബൈൽ ഫോണും അപഹരിച്ചു. അക്രമിസംഘത്തിൽ പെൺകുട്ടിയും. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കരുമാടിയിലായിരുന്നു സംഭവം. വിമുക്തഭടൻ കൂടിയായ തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ വിപഞ്ചികയിൽ ഹരികുമാർ (44) സഹോദരനും മുൻ പഞ്ചായത്തംഗവുമായ ഹരി നിവാസിൽ ഗണേഷ് കുമാർ (39) എന്നിവർക്കാണ് മർദനമേറ്റത്. മർദിച്ചശേഷം ഗണേഷ്കുമാറിന്റെ ഒന്നരപവൻ തൂക്കം വരുന്ന സ്വർണമാലയും മൊബൈൽ ഫോണും അക്രമിസംഘം അപഹരിച്ചു. ഗണേഷ്കുമാറും സഹോദരൻ ഹരികുമാറും കാറിൽ കുടുംബസമേതം ആലപ്പുഴയിൽ പോയി സിനിമ കണ്ട് മടങ്ങിവരുമ്പോളാണ് തങ്ങളുടെ വീടിനു സമീപത്ത് പെൺകുട്ടി അടക്കം നാലുപേർ റോഡിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്നത് കാണുന്നത്. തുടർന്ന് കാറ് വീട്ടിലിട്ടശേഷം തിരികെവന്ന് റോഡിന്റെ മധ്യത്തിൽ എന്തിനാണ് മദ്യപിക്കുന്നത് എന്ന് ചോദിച്ചതോടെ ഇവർക്കുനേരെ അക്രമം നടത്തുകയായിരുന്നു. റോഡിനു സമീപത്തു…
Read Moreപകരച്ചുങ്കത്തിൽ ചാഞ്ചാടി റബര്‍ വിലയില്‍ താഴ്ച; കര്‍ഷകര്‍ ആശങ്കയില്‍
കോട്ടയം: പകരച്ചുങ്കം റബര്‍ വിലയിലുണ്ടാക്കിയ ചാഞ്ചാട്ടം കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇന്നലെയും ബാങ്കോക്ക്, ക്വലാലംപുര്‍ മാര്‍ക്കറ്റുകളിലെ വിലയിടിവിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും വില താഴ്ന്നു. ഇന്നലെ റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് 197 രൂപയും ഗ്രേഡ് അഞ്ചിന് 194 രൂപയുമായിരുന്നു. ഒറ്റ ദിവസംകൊണ്ട് നാലു രൂപയുടെ ഇടിവാണുണ്ടായത്. 193 രൂപയ്ക്കാണ് ഡീലര്‍മാര്‍ കര്‍ഷകരില്‍നിന്നും ഷീറ്റ് വാങ്ങിയത്. ക്രംബ്, ഒട്ടുപാല് വിലയിലും ചെറിയ കുറവുണ്ടായി. വില കുറയുന്ന സാഹചര്യത്തില്‍ വില നിശ്ചയിക്കാന്‍ വ്യവസായികളും ചരക്കെടുക്കാന്‍ ഡീലര്‍മാരും താത്പര്യപ്പെടുന്നില്ല. വില കുറയാനുള്ള സാധ്യതയില്‍ ഡീലര്‍മാര്‍ ചരക്ക് സ്റ്റോക്ക് ചെയ്യാനും ഒരുക്കമല്ല. കര്‍ഷകരുടെയും ഡീലര്‍മാരുടെയും പക്കല്‍ ഒന്നര ലക്ഷം ടണ്‍ ഷീറ്റ് സ്റ്റോക്കുള്ളതായാണ് വിലയിരുത്തല്‍. ഇത് മുന്നില്‍കണ്ടാണ് വ്യവസായികള്‍ വില ഇടിക്കാനുള്ള നീക്കം നടത്തുന്നത്. നിലവില്‍ വ്യവസായികള്‍ക്ക് കാര്യമായി റബര്‍ സ്റ്റോക്കില്ലാത്തതിനാല്‍ ചരക്ക് വാങ്ങാതിരിക്കാനും സാധിക്കില്ല. റബര്‍ വില കുത്തനെ…
Read Moreഅമ്മയുടെ ശകാരം ഭയന്ന് പെൺകുട്ടി വാഷിംഗ് മെഷീനുള്ളില്‍ കയറി! പുറത്തിറക്കിയത് അഗ്നിരക്ഷാസേന
അമ്മയുടെ ശകാരം ഭയന്ന് വാഷിംഗ് മെഷീനുള്ളിൽ ഒളിച്ച ചൈനീസ് പെൺകുട്ടിയെ പുറത്തെത്തിക്കാൻ ഒടുവിൽ അഗ്നിരക്ഷാസേന വേണ്ടി വന്നു. ഗൃഹപാഠം ചെയ്യാത്തതിന് അമ്മ മകളെ വഴക്കു പറഞ്ഞിരുന്നു. ശകാരം തുടർന്നപ്പോഴാണു പെൺകുട്ടി വീട്ടിലെ ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്റെ ഉള്ളിൽ കയറി ഒളിച്ചത്. പിന്നീട് പുറത്തിറങ്ങാൻ നോക്കിയെങ്കിലും സാധിച്ചില്ല. കുട്ടിയുടെ നിലവിളി കേട്ട് അമ്മ വന്നെങ്കിലും അവർക്കും പുറത്തിറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, അഗ്നിരക്ഷാസേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു. വാഷിംഗ് മെഷീൻ പൂർണമായും അഴിച്ചുമാറ്റി രക്ഷപ്പെടുത്തിയപ്പോഴേയും പെൺകുട്ടി തീർത്തും അവശയായിരുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെയോ അമ്മയുടെയോ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞുവേണം മാതാപിതാക്കൾ പെരുമാറാൻ എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
Read Moreപോലീസ് സ്റ്റേഷൻ നവീകരണം: ഒന്‍പതു വര്ഷത്തിനിടെചെലവഴിച്ചത് 16.38 കോടി രൂപ
കോട്ടയം: ജില്ലയില്‍ പോലീസ് സ്റ്റേഷനുകള്‍ക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കു കഴിഞ്ഞ ഒന്‍പതു വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത് 16.38 കോടി രൂപ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന് 1.41 കോടി രൂപയാണ് ചെലവിട്ടത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് 1.08 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. 4.84 കോടി രൂപ മുടക്കി ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെയും 2.10 കോടി രൂപ മുടക്കി മുണ്ടക്കയം പോലീസ് സ്റ്റേഷന്റെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 3.50 കോടി രൂപ മുടക്കിയാണ് കോട്ടയം മുട്ടമ്പലത്ത് പോലീസുദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മാണം നടക്കുന്നത്. രാമപുരം പോലീസ് സ്റ്റേഷന് 89.44 ലക്ഷം രൂപ ചെലവിലും ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിന് 63.60 ലക്ഷം രൂപ ചെലവിലും പള്ളിക്കത്തോട് പോലീസ് സ്റ്റേഷനു 44 ലക്ഷം രൂപ ചെലവിലും ഈ കാലയളവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു.…
Read Moreഇനി ഒന്നാം തീയതിയും രണ്ടെണ്ണം അടിക്കാം… ഫോർസ്റ്റാറിന് മുകളിലേട്ടുള്ള ബാറുകളിൽ ഡ്രൈ ഡേയിലും മദ്യം ലഭിക്കും; കായലുകളിലെ യാനങ്ങളിലും ഇനി മദ്യം വിളമ്പാം…
തിരുവനന്തപുരം: ഫോർ-ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നാം തീയതിയിലെ ഡ്രൈ ഡേയിലും മദ്യം വിളന്പാൻ പ്രത്യേക സന്ദർഭങ്ങളിൽ അനുമതി നൽകിയുള്ള നിലവിലെ സാന്പത്തികവർഷത്തെ മദ്യനയത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. ഡ്രൈ ഡേയിലെ പ്രത്യേക അവസരങ്ങളിൽ മദ്യം വിളന്പാൻ 50,000 രൂപ പ്രത്യേക ഫീസായി അടയ്ക്കണം. ഫോർ, ഫൈവ് സ്റ്റാർ ബാറുകൾക്ക് ഡ്രൈ ഡേയിൽ മദ്യം വിളന്പാൻ പ്രത്യേക അനുമതി നൽകുന്പോൾ, ത്രീ സ്റ്റാർ ഹോട്ടലുകൾ ഒന്നാം തീയതിയിലെ വിവേചനത്തിനെതിരേ കോടതിയിൽ പോയാൽ അനുമതി കൊടുക്കേണ്ടിവരില്ലേയെന്ന മന്ത്രിസഭയിൽ ചില മന്ത്രിമാരുടെ ചോദ്യത്തിന്, എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മറുപടി നൽകിയില്ല. ഫലത്തിൽ ഒന്നാം തീയതിയിലെ മദ്യനിരോധനം മദ്യമുതലാളിമാർക്കുവേണ്ടി അട്ടിമറിക്കുന്ന സമീപനമാണ് പുതിയ മദ്യനയം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. കായലുകളിലെ സ്റ്റാർ സൗകര്യമുള്ള യാനങ്ങളിലെ യാത്രക്കാർക്ക് മദ്യം വിളന്പാൻ പ്രത്യേക ലൈസൻസ് നൽകാനും മദ്യനയത്തിൽ പറയുന്നു. ഇതിനായി പ്രത്യേക…
Read Moreഗെയിം ഓഫ് ത്രോൺ ചെന്നായകൾക്ക് പുനർജന്മം:10,000 വർഷം മുന്‍പ് അന്യംനിന്ന ജീവികളെ അമേരിക്കൻ കന്പനി ക്ലോണിംഗിലൂടെ സൃഷ്ടിച്ചു
നിരൂപകപ്രശംസ നേടിയ ഗെയിം ഓഫ് ത്രോൺ ടെലിവിഷൻ പരന്പരയിലൂടെ ശ്രദ്ധേയമായ ഡയർ വൂൾഫ് എന്നയിനം ചെന്നായകളെ ക്ലോണിംഗ് സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിച്ചതായി അമേരിക്കയിലെ കൊളോസൽ ബയോസയൻസസ് എന്ന കന്പനി അവകാശപ്പെട്ടു. പതിനായിരം വർഷം മുന്‍പ് അന്യംനിന്നുപോയ ഇവയ്ക്ക് ക്ലോണിംഗ് സാങ്കേതികവിദ്യയിലൂടെയാണ് പുനർജന്മം ലഭിച്ചത്. മൂന്നു കുഞ്ഞുങ്ങളെയാണു സൃഷ്ടിച്ചിരിക്കുന്നത്; രണ്ടാണും ഒരു പെണ്ണും. ഐതിഹ്യ പ്രകാരം റോമിന്റെ സ്ഥാപകരും ചെന്നായയുടെ മുലകുടിച്ചു വളർന്ന ഇരട്ടകളുമായ റെമുസ്, റോമുലസ് എന്നിവരുടെ പേരാണ് ആൺകുഞ്ഞുങ്ങൾക്ക് നല്‍കിയിരിക്കുന്നത്. പെൺകുഞ്ഞിനു ഗെയിം ഓഫ് ത്രോണിലെ ഖലീസി എന്ന കഥാപാത്രത്തിന്റെ പേരാണ്. ഒരു മാസം പ്രായമുള്ള കുഞ്ഞുങ്ങൾ അമേരിക്കയിലെ രണ്ടായിരം ഏക്കർ വരുന്ന അജ്ഞാത സ്ഥലത്താണു വളരുന്നത്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും കാമറകളും സദാസമയവും നിരീക്ഷിക്കുന്നുണ്ട്. ഡയർ വുൾഫുകൾ ഇപ്പോൾ കാണുന്നയിനം ചെന്നായകളേക്കാൾ വളരെ വലിപ്പംവയ്ക്കും. അമേരിക്കയിലുടനീളമുണ്ടായിരുന്ന ഇവ കുതിരകളെയും കാട്ടുപോത്തുകളെയും വേട്ടയാടിയാണു ജീവിച്ചിരുന്നത്. അമേരിക്കയിലെ ഐഡഹോ,…
Read More