ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സിയിലേക്ക് എം.എസ്. ധോണി തിരിച്ചെത്തുന്നു. നാല്‍പ്പത്തിമൂന്നുകാരനായ ധോണി ഇന്നു ചെപ്പോക്കില്‍ നടക്കുന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കും. 2025 സീസണില്‍ ചെന്നൈയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ എല്ലാം ക്യാപ്റ്റന്‍ ധോണി ആയിരിക്കുമെന്നും സിഎസ്കെ ഔദ്യോഗികമായി അറിയിച്ചു. 2024 സീസണ് മുതല്‍ ചെന്നൈയുടെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദിനു പരിക്കേറ്റു പുറത്തായതോടെയാണ് ധോണി ഇടവേളയ്ക്കുശേഷം നായക സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. കൈമുട്ടിനു പൊട്ടലേറ്റതാണ് ഋതുരാജിന്റെ പുറത്താകലിനു കാരണം. ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ച് ഐപിഎല്‍ ട്രോഫിയും രണ്ടു ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയത്. 2023 ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയ മത്സരത്തിലാണ് എം.എസ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവസാനമായി നയിച്ചത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ 235 മത്സരങ്ങള്‍ കളിച്ചു.…
Read MoreDay: April 11, 2025
‘പുതിയൊരു തുടക്കമാണ്. ബിസിനസ് ലോകത്തിലേക്കുള്ള പുതിയൊരു കാല്‍വയ്പ്പും’: ക്രിസ്റ്റ്യാനോ വെള്ളിത്തിരയിലേക്ക്
ലിസ്ബണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിലിം സ്റ്റുഡിയോ ആരംഭിച്ചു. യുആര്‍-മര്‍വ് എന്ന പേരിലാണ് സ്റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്. ഹോളിവുഡ് സംവിധായകനായ മാത്യു വോണിനൊപ്പം ചേര്‍ന്നാണ് ക്രിസ്റ്റ്യാനോയുടെ പുതിയ സംരംഭം. മൂന്നു ഭാഗങ്ങളുള്ള ആക്ഷന്‍ ത്രില്ലറില്‍ റൊണാള്‍ഡോയും ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ‘പുതിയൊരു തുടക്കമാണ്. ബിസിനസ് ലോകത്തിലേക്കുള്ള പുതിയൊരു കാല്‍വയ്പ്പും’- യുആര്‍-മര്‍വ് സ്റ്റുഡിയോ ആരംഭിക്കുന്നത് അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കി. റൊണാള്‍ഡോയും മാത്യു വോണും ചേര്‍ന്ന് ഇതിനോടകം രണ്ട് സിനിമകള്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. യുആര്‍-മര്‍വ് സ്റ്റുഡിയോയുടെ ആദ്യ റിലീസിംഗ് വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എക്സ് മെന്‍, ലെയര്‍ കേക്ക്, കിക്ക്-ആസ്, ദ കിംഗ്സ് മാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് മാത്യു വോണ്‍. നാല്‍പ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു വേണ്ടിയാണ് കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്…
Read Moreമുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ.എം. ഏബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ.എം. ഏബ്രഹാം 2015 ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ബാബു വിധി പറഞ്ഞത്. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളില്‍ തുടരുകയാണ് കെ.എം. എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെ.എം. എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഐഎഎസുകാര്‍ സമരത്തിലേക്ക്…
Read Moreശബരി എക്സ്പ്രസ് അടിമുടിമാറും തിരുവനന്തപുരത്തിന് നഷ്ടമായേക്കും; ടിക്കറ്റ് ചാർജിലും വർധന
കൊല്ലം: കേരളം വഴി സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിൻ സർവീസുകളിൽ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ശബരി എക്സ്പ്രസിന് അടിമുടി മാറ്റം വരുന്നു. സെക്കന്തരാബാദ് – തിരുവനന്തപുരം സെൻട്രൽ റൂട്ടിലെ പ്രതിദിന സർവീസ് ആണ് ശബരി എക്സ്പ്രസ്.ഈ ട്രെയിന്റെ വേഗത വർധിപ്പിച്ച് സൂപ്പർ ഫാസ്റ്റ് ആക്കാനുള്ള നിർദേശം റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചു. അന്തിമ അനുമതി സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. സൂപ്പർ ഫാസ്റ്റ് ആയി മാറുമ്പോൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. എക്സ്പ്രസിൽ 30 രൂപയാണ് ജനറൽ ടിക്കറ്റിൻ്റെ മിനിമം നിരക്ക്. അത് ഇനി 45 ആയി വർധിക്കും. ആനുപാതികമായി റിസർവേഷൻ നിരക്കുകളിലും വർധന ഉണ്ടാകും. ട്രെയിൻ സർവീസിന്റെ തുടക്കത്തിലെയും അവസാനത്തെയും ടെർമിനലുകളിലും മാറ്റം ഉണ്ടാകും. ഇത് നൂറുകണക്കിന് യാത്രക്കാരെ ദോഷകരമായി ബാധിക്കും.പുതിയ നിർദേശം അനുസരിച്ച് സെക്കന്തരബാദിന് പകരം തൊട്ട് മുമ്പുള്ള ചെർലപ്പള്ളി സ്റ്റേഷനിൽ നിന്നായിരിക്കും…
Read Moreകൊച്ചിയില്‍ കോടതിവളപ്പില്‍ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി: പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്ക്; എഎസ്ഐയുടെ തലയില്‍ അഞ്ച് സ്റ്റിച്ച്
കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും എസ്എഫഐ പ്രവർത്തകരും തമ്മില്‍ അര്‍ധരാത്രി ഏറ്റുമുട്ടി. 12 വിദ്യാര്‍ഥികള്‍ക്കും എട്ട് അഭിഭാഷകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ എഎസ്ഐ നൗഷാദിന്റെ തലയില്‍ അഞ്ച് സ്റ്റിച്ചുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് മൊഴിയെടുക്കുകയാണ്. ബിയര്‍ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് അഭിഭാഷകര്‍ ആക്രമിച്ചെന്നാണ് എസ്എഫഐയുടെ ആരോപണം. എന്നാല്‍ പ്രശ്നം ഉണ്ടാക്കിയത് വിദ്യാര്‍ഥികളാണെന്ന് അഭിഭാഷകര്‍ പറയുന്നു. ബാര്‍ കൗണ്‍സില്‍ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ എസ്എഫഐ പ്രവർത്തകരും തമ്മില്‍ ഇന്നു പുലര്‍ച്ചെ 12.30 ഓടെയാണ് സംഘര്‍ഷം ഉണ്ടായത്. അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. ബാര്‍ അസോസിയേഷന് പരിപാടിക്കിടെ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രശ്നം ഉണ്ടാക്കിയെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. അഭിഭാഷകര്‍ മദ്യപിച്ചിരുന്നില്ലെന്നും അഭിഭാഷകര്‍ പറയുന്നു. അതേസമയം, കോളജ് ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍…
Read Moreകണ്ണൂരിൽ അമ്മയും 2 മക്കളും കിണറ്റിൽ മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല; ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ടു മക്കളേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ (44), മക്കളായ ശിവനന്ദ് (14), അശ്വന്ത് (10) എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെ 2.30 തോടെയാണ് യുവതിയെയും മക്കളെയും വീട്ടിൽ നിന്നു കാണാതായത്. തുടർന്ന്, വീട്ടുകാരും അയൽവാസികളും പരിസരപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്നു രാവിലെ എട്ടോടെയാണ് വീട്ടുകിണറിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാമയുടെ ഭർത്താവ് സുരേഷ് ബാബു അഴീക്കോട് ചാലിലാണ് താമസം. ഭാമയും മക്കളും ഭാമയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പരേതനായ ദിവാകരന്റെയും ലീലയുടെയും മകളാണു ഭാമ. ബസുമതി സഹോദരിയാണ്. മരിച്ച അശ്വന്തും ശിവനന്ദും അഴീക്കോട് വൻകുളത്ത് വയൽ ഹൈസ്കൂളിലെ വിദ്യാർഥികളാണ്.മരണകാരണം വ്യക്തമല്ല. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്ന് അഗ്നിശമന സേനയെത്തി അസി.സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ…
Read Moreഹത്തനെ ഉദയ (പത്താമുദയം) 18ന്
നാട്യധര്‍മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ. കെ. കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹത്തനെ ഉദയ (പത്താമുദയം)18ന് പ്രദർശനത്തിനെത്തുന്നു. വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തിൽദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ, ശശി ആയിറ്റി, ആതിര, അശ്വതി, ഷൈനി വിജയൻ, വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹമ്മദ് എ ഛായാഗ്രഹണംനിര്വഹിക്കുന്നു. വൈശാഖ് സുഗുണന്,സുജേഷ് ഹരി എന്നിവർ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു. സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, സച്ചിൻ രാജ് എന്നിവരാണ് ഗായകർ. എഡിറ്റര്‍- ബിനു നെപ്പോളിയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-കൃഷ്ണന് കോളിച്ചാല്‍, ആര്‍ട്ട് ഡയറക്ടര്‍-അഖില്‍, കൃഷ്ണൻ കോളിച്ചാൽ, രഞ്ജിത്ത്, മേക്കപ്പ്- രജീഷ് ആര് പൊതാവൂര്‍, വിനേഷ്…
Read Moreകോടതിയിൽ കേസ് വാദിക്കാന്‍ “എഐ അഭിഭാഷകൻ!’;രോഷാകുലയായി വനിതാ ജഡ്ജി
ന്യൂയോർക്ക്: കോടതിയിൽ കേസ് വാദിക്കാൻ എഴുപത്തിനാലുകാരനായ ജെറോം ഡെവാൾഡിനായി ഹാജരായത് എഐ അഭിഭാഷകൻ. വാദം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ സംശയം തോന്നിയ വനിതാ ജഡ്ജി ഇതാരെന്നു തിരക്കിപ്പോഴാണ് വക്കീൽ മനുഷ്യനല്ലെന്നു വ്യക്തമായത്. ഇതോടെ ദേഷ്യം കയറിയ ജഡ്ജി കേസ് നിർത്തിവച്ചു. ന്യൂയോർക്കിലെ സ്റ്റേറ്റ് സുപ്രീം കോടതി അപ്പലേറ്റ് ഡിവിഷന്റെ ഫസ്റ്റ് ജുഡീഷൽ കോടതിയിലാണു രസകരമായ സംഭവം അരങ്ങേറിയത്.ഒരു തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ വേളയിലാണ് വാദിയായ ജെറോം ഡെവാൾഡ് നിർമിത ബുദ്ധി ഉപയോഗിച്ച് താൻ സൃഷ്ടിച്ച എഐ അവതാറുമായി എത്തിയത്. ജെറോമിന്റെ രൂപത്തോട് സാദൃശ്യമുള്ളതായിരുന്നു എഐ അഭിഭാഷകന്റെയും രൂപം. സംഭവം വിവാദമായതോടെ തന്റെ ഭാഗത്താണു തെറ്റെന്നു പറഞ്ഞ ജെറോം, കോടതിയോടും ജഡ്ജിമാരോടും ക്ഷമാപണം നടത്തിയതായും അറിയിച്ചു. തന്റെ വാദങ്ങൾ കൃത്യതയോടും വ്യക്തതയോടും കൂടി അവതരിപ്പിക്കുന്നതിനാണ് അങ്ങനെയൊരു സൃഷ്ടി നടത്തിയതെന്നും കോടതിയെ വഞ്ചിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജെറോം കൂട്ടിച്ചേർത്തു. കോടതിയിൽ…
Read Moreവിവാഹമോചനം തള്ളി മിഷേൽ ഒബാമ
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മാസങ്ങളായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി മിഷേൽ ഒബാമ. വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ 61 കാരിയായ മിഷേൽ തള്ളിക്കളഞ്ഞു. ഉന്നത രാഷ്ട്രീയ പരിപാടികളിൽനിന്ന് അടുത്തിടെ വിട്ടുനിന്നത് ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണമായിരുന്നില്ലെന്നും തന്റെ വ്യക്തിപരമായ അതിരുകൾ നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വിശദീകരിച്ചു. “നമ്മൾ എന്ത് ചെയ്യണമെന്ന് ആളുകൾ കരുതുന്നു. അതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അവർ വേറെരീതിയിൽ മുദ്രകുത്തും’ മിഷേൽ പറഞ്ഞു. 63 കാരനായ ബറാക് ഒബാമയുമായുള്ള ദാമ്പത്യ വെല്ലുവിളികളെക്കുറിച്ച് മുൻപ് മിഷേൽ പറഞ്ഞിരുന്നു. ബറാക്കിന്റെ രാഷ്ട്രീയ ജീവിതം അവരുടെ ദാമ്പത്യത്തെ ഏകാന്തതയുടെയും നിരാശയുടെയും കാലഘട്ടങ്ങളിലേക്കു നയിച്ചെന്നാണു മിഷേൽ ഓർമക്കുറിപ്പിൽ എഴുതിയത്.
Read Moreകഥകളി വേഷത്തില്‍ അക്ഷയ്കുമാര്‍: വൈറലായി ചിത്രങ്ങൾ
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അക്ഷയ് കുമാര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേ നേടുകയാണ്. കഥകളി വേഷം ധരിച്ചു നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇത് കേവലമൊരു വേഷമല്ല. പാരമ്പര്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സത്യത്തിന്റെയും എന്റെ രാജ്യത്തിന്റെയും പ്രതീകമാണ്. ശങ്കരന് നായര്‍ ആയുധം കൊണ്ട് പോരാടിയിട്ടില്ല. ആത്മാവിലെ തീയും നിയമവും ആയുധമാക്കിയാണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ പോരാടിയത്. എന്ന കുറിപ്പും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ശങ്കരന് നായര്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം 18ന് തിയറ്ററുകളില്‍ എത്തും. ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ സിംഗ് ത്യാഗിയാണ്.
Read More