ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ഹഡ്സൺ നദിയിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നു വീണ് ആറു പേർ മരിച്ചു. പൈലറ്റ്, രണ്ടു മുതിർന്നവർ, മൂന്നു കുട്ടികൾ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നു ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 206 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ഹെലികോപ്റ്റർ യാത്ര പുറപ്പെട്ടത്. ഹെലികോപ്റ്റർ ആകാശത്തു വച്ച് തകർന്നു വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. ഹഡ്സൺ നദിയിൽ നടന്നത് ഭയാനകമായ ഹെലികോപ്റ്റർ അപകടമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 2009ൽ ഹഡ്സൺ നദിക്ക് മുകളിൽ വച്ച്…
Read MoreDay: April 11, 2025
അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് പുറത്തായിട്ടുണ്ട്: ചാർമിള
അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് പുറത്തായിട്ടുണ്ടെന്ന് ചാർമിള. തിരക്കുള്ള ആർട്ടിസ്റ്റാകാൻ കഴിഞ്ഞില്ല. ഒരു സിനിമയിൽനിന്ന് അടുത്ത സിനിമ ലഭിക്കുന്നതിന് ഗ്യാപ്പുണ്ടായിരുന്നു. തുടരെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. 1994 ന് ശേഷമാണ് തുടരെ സിനിമകൾ ചെയ്തത്. ഗ്ലാമർ റോളുകൾ ചെയ്താൽ ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന ചിന്ത തെറ്റാണ്. അഡ്ജസ്റ്റ്മെന്റ് ചെയ്തും സിനിമയിൽ നിൽക്കാനാകില്ല. ഒരുപാട് ഗ്ലാമർ ചെയ്ത നടിമാർ ഇന്ന് സിനിമകളിലില്ല. അഡ്ജസ്റ്റ്മെന്റിന് തയാറായവരും ഇന്നില്ല. സിനിമാ രംഗത്ത് അടിസ്ഥാനപരമായി വേണ്ടത് ഭാഗ്യമാണ്. എന്നേക്കാൾ കഴിവുണ്ടായിരുന്നവർ എവിഎം സ്റ്റുഡിയോയ്ക്ക് പുറത്തുണ്ടായിരുന്നു എന്ന് ചാർമിള.
Read Moreപിണറായിക്ക് സുരക്ഷയൊരുക്കാന്‍ കച്ചവടവിലക്ക്; ആലപ്പുഴ ബീച്ചിലെ 84 കടകൾക്കാണ് നോട്ടീസ് നൽകിയത്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു സുരക്ഷയൊരുക്കാന്‍ കച്ചവടവിലക്ക്. ആലപ്പുഴ കടപ്പുറത്തെ കടകള്‍ അടച്ചിടാന്‍ നോട്ടീസ് നല്കി. ഇന്ന് കെപിഎംഎസ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് കടകള്‍ അടച്ചിടാന്‍ നിര്‍ദേശം. 84 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നല്‍കിയത്. തുറമുഖ വകുപ്പില്‍ പണം അടച്ച് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് നൂറിലധികം വരുന്ന ചെറുകിട കച്ചവടക്കാര്‍. ആദ്യം ചില കടകള്‍ക്കു മാത്രമായിരുന്നു വിലക്ക്. പിന്നീട് മുഴുവന്‍ കടകളും അടച്ചിടണമെന്നു നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത പ്രതിഷേധത്തിലാണു കച്ചവടക്കാര്‍. അതേസമയം, മുഖ്യമന്ത്രിയുടെ വേദി ഒരുക്കുന്നതിലും സംഘാടനത്തിലും വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്ക് വേദിയിലേക്കു പ്രവേശിക്കാനുള്ള റോഡ് നിര്‍മിക്കാന്‍ പിഡബ്ല്യുഡി തയാറായില്ല. രാത്രി ഏറെ വൈകി റോഡ് ഒരുക്കി നല്‍കിയത് ദേശീയ പാത നിര്‍മിക്കുന്ന കരാര്‍ കമ്പിനിയാണ്. പോലീസിന്റെ അവശ്യപ്രകാരം ആയിരുന്നു നടപടി. നിര്‍മിച്ച റോഡിനു സുരക്ഷാപരിശോധന നടത്തിയിട്ടില്ല.
Read Moreതാമസിക്കാത്ത വീടിന് ഒരുലക്ഷം കറന്റ് ബില്‍! ഞെട്ടിപ്പോയെന്ന് കങ്കണ
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മണ്ഡി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണൗത്ത്.മണാലിയിലെ തന്റെ വീട്ടിലെ കറന്റ് ബില്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇപ്പോള്‍ താമസിക്കാത്ത വീട്ടില്‍ ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ ലഭിച്ചതെന്നാണ് അവര്‍ ആരോപിക്കുന്നത്. ഹിമാചലില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണ സ്വന്തം വീട്ടിലെ കറന്റ് ബില്‍ കണ്ട് ‘ഞെട്ടിയ’ കാര്യം തുറന്ന് പറഞ്ഞത്. ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍. ഞാനിപ്പോള്‍ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്. ബില്‍ കണ്ട് എന്താണ് നടക്കുന്നതെന്നോര്‍ത്ത് എനിക്ക് ലജ്ജ തോന്നി- എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍. സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരാന്‍ ബിജെപി പ്രവര്‍ത്തകരോട് കങ്കണ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരോട് അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കങ്കണ ആഹ്വാനംചെയ്തു. ഈ രാജ്യത്തെ, ഈ സംസ്ഥാനത്തെ, പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ എല്ലാവരുടെയും…
Read Moreസർക്കാർ ആനുകൂല്യം കിട്ടാൻ പുരുഷന്മാർ പെൺവേഷം കെട്ടി! അടിച്ച് മാറ്റിയത് ലക്ഷങ്ങൾ
ബംഗളൂരു: സ്ത്രീകളുടെ വേഷംകെട്ടിയ പുരുഷന്മാർ സർക്കാർ പദ്ധതിയിൽനിന്നു ലക്ഷങ്ങൾ അടിച്ചുമാറ്റി. മൂന്നു ലക്ഷത്തിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്. യാദ്ഗീർ ജില്ലയിലെ മൽഹർ ഗ്രാമത്തിൽ നടന്ന സംഭവം കർണാടകയിൽ വലിയ വിവാദമായി. പുരുഷന്മാർ സാരിയുടുത്ത്, തലമറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തെടുത്ത ചിത്രങ്ങൾ അറ്റൻഡൻസ് ലോഗിംഗ് സിസ്റ്റമായ നാഷണൽ മൊബൈൽ മോണിറ്ററിംഗ് സർവീസിൽ അപ്ലോഡു ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്. തുടർന്ന് വിവിധ സർക്കാർ പദ്ധതികളിൽനിന്നു സ്ത്രീകളുടെ ആനുകൂല്യം ഇവർ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് പഞ്ചായത്ത് അധികാരികളുടെ വാദം. പണം തടസമില്ലാതെ അർഹതപ്പെട്ടവർക്കു ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ തട്ടിപ്പു നടന്നിട്ടുണ്ടോയെന്ന് പരിശോധന നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.
Read Moreമുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണ(64) യെ വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ. അമേരിക്കയിൽനിന്ന് ഇന്നലെ ഇന്ത്യയിലെത്തിച്ച റാണയെ ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് ക സ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. കോടതി 18 ദിവസത്തേക്ക് അനുവദിക്കുകയുംചെയ്തു. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിംഗ് ആണ് വാദം കേട്ടത്. കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് കോടതിയിൽ എൻഐഎ വാദിച്ചിരുന്നു. ഹെഡ്ലിയുടെ മൊഴി അടക്കമുള്ള…
Read Moreഉപ്പുതറയിലെ കൂട്ടമരണം; ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ധനകാര്യസ്ഥാപനത്തിനെതിരേ കേസെടുക്കാൻ പോലീസ്
ഇടുക്കി: ഉപ്പുതറയില്‍ രണ്ടു പിഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തേക്കും. സ്ഥാപനത്തില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ ആരോപണവും ആത്മഹത്യക്കുറിപ്പില്‍ ഇതുസംബന്ധിച്ച സൂചന ലഭിച്ചതും കണക്കിലെടുത്താണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. ഇന്നലെയാണ് ഉപ്പുതറ ഒമ്പതേക്കര്‍ പട്ടത്തമ്പലം സജീവ് (38), ഭാര്യ രേഷ്മ (28), മക്കളായ ദേവന് (6), ദിയ (4) എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉപ്പുതറയില്‍ ഓട്ടോ ഡ്രൈവറാണ് സജീവ്. പുതിയ ഓട്ടോ വാങ്ങിയപ്പോള്‍ മൂന്നുലക്ഷം രൂപ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സജീവ് വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി അടച്ചുപോരികയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. 8,000 രൂപയാണ് ഒരു മാസത്തെ തിരിച്ചടവ് തുക. തിരിച്ചടവ് രണ്ടുമാസം മുടങ്ങിയതോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് സജീവിന്റെ അച്ഛന് മോഹനന് പറഞ്ഞു. തന്നെയും ധനകാര്യ…
Read Moreതീ പടർത്തി അമേരിക്കയുടെ പകരച്ചുങ്കം; പൊന്ന് പറക്കുന്നു, ഇന്നു പവന് കൂടിയത് 1,480 രൂപ; യുഎസ് ഓഹരി വിപണി വീണ്ടും താഴേക്ക്
കൊച്ചി: ലോകത്തെ പ്രധാന സാന്പത്തികശക്തികളായ അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം മുറുകുന്നതിനിടെ സ്വര്‍ണവില പിടിവിട്ടു കുതിക്കുന്നു. ഇന്നു ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയും വര്‍ധിച്ചു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയും കൂടിയതിനു പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ മുക്കാല്‍ ലക്ഷം രൂപയില്‍ അധികം കൊടുക്കണം. സീസണ് കാലമായതിനാല്‍ സ്വര്‍ണം വാങ്ങുന്നവരും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്. വ്യാപാരയുദ്ധത്തോടൊപ്പം ചൈനയുടെ പക്കല്‍ ഉള്ള 760 ബില്യണ്‍ ഡോളര്‍ ട്രഷറി ബോണ്ടുകള്‍ വിറ്റഴിക്കുമെന്ന ഭീഷണി സ്വര്‍ണവില കുതിക്കുന്നതിന് പ്രധാന കാരണമായി. ജപ്പാന് കഴിഞ്ഞാല്‍ യുഎസ് ട്രഷറി ബോണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത്…
Read Moreഡോക്ടർ വിവാഹത്തിൽനിന്ന് പിന്മാറി: നിയമവിദ്യാർഥിനി ജീവനൊടുക്കി
ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ നിയമ വിദ്യാർഥിനി ജീവനൊടുക്കി. ഡാനിഷ് ആര (23) ആണ് മരിച്ചത്. പ്രണയപരാജയമാണു മരണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഡോക്ടറുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇയാളുടെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചതിനെത്തുടർന്ന് യുവതി വിഷാദത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreചേർത്തലയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ: കുടുംബപ്രശ്നമെന്ന് പോലീസ്
ചേർത്തല: കുടുംബ പ്രശ്നത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ചേർത്തല കടക്കരപ്പള്ളി കൊട്ടാരം ഹരിതശ്രീയിൽ ഹരിദാസ് പണിക്കരുടെ ഭാര്യ സുമി (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹരിദാസ് പണിക്കരെ (62) പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ച 1.15നാണ് സുമി ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവത്തിനുശേഷം ഹരിദാസ് അടുത്തവീട്ടിൽ പോയി സുമിക്ക് അനക്കമില്ലെന്നും മരിച്ചുപോയെന്നും പറഞ്ഞു. ഇതറിഞ്ഞ നാട്ടുകാര്‍ എത്തുമ്പോൾ സുമിയെ മൂക്കിൽനിന്നു രക്തം വാർന്നനിലയിൽ സോഫയിൽ ചാരിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽകൊണ്ടു പോകണമെന്ന് പറഞ്ഞെങ്കിലും ഹരിദാസ് കൂട്ടാക്കിയില്ല. രാവിലെ സംസ്കാര നടപടികൾ തുടരുന്ന സാഹചര്യത്തിൽ പരിസരവാസികൾ അറിയിച്ചതനുസരിച്ച് പട്ടണക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികളിൽ സുമിയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി. തുടർന്ന് പോലീസ് സർജന്റെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ…
Read More