നല്ലകള്ളൻ, മാന്യനായ കള്ളൻ എന്നൊക്കെ കേൾക്കുന്പോൾ കള്ളന്മാരിൽ അങ്ങനെയുള്ളവർ ഉണ്ടോയെന്നു സംശയിച്ചേക്കാം. എന്നാൽ, മധ്യപ്രദേശിലെ ഖാർഗോണിൽ കട കൊള്ളയടിക്കാൻ കയറിയ കള്ളൻ ചെയ്തതു കണ്ടാൽ ആ സംശയം അതോടെ തീരും. കഴിഞ്ഞ ദിവസം രാമനവമി ആഘോഷത്തിന്റെ അവധിക്കിടയിലാണു ജമീന്ദർ മൊഹല്ലയിലെ ജുജാർ ബൊഹ്റയുടെ കട കൊള്ളയടിക്കപ്പെട്ടത്. 2.46 ലക്ഷം രൂപ കവർന്ന കള്ളൻ, ക്ഷമാപണക്കത്ത് എഴുതി കടയിൽ വച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മോഷണം നടത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നെന്നും ആറ് മാസത്തിനുള്ളിൽ മോഷ്ടിച്ച തുക തിരികെ നൽകുമെന്നും കത്തിൽ കള്ളൻ കുറിച്ചിരുന്നു. താൻ കടം മേടിച്ചവർ അത് തിരികെ നൽകാത്തതുകൊണ്ടാണു മോഷണം നടത്തിയതെന്നും കടയുടമയെ തനിക്കു നന്നായി അറിയാമെന്നും പിന്നീട് എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ താൻ തയാറാണെന്നും കത്തിലുണ്ടായിരുന്നു. 37,000 രൂപ കൂടി പണമായി കടയിൽ ഉണ്ടായിരുന്നെങ്കിലും കള്ളൻ അതെടുത്തിരുന്നില്ല. കടയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു…
Read MoreDay: April 11, 2025
ആംബുലന്‍സുകളുടെ ചാര്‍ജ് തോന്നിയപടി; വലഞ്ഞ് രോഗികള്‍; ശക്തമായ നടപടി സ്വീകരിക്കണം
തുറവൂര്‍: ആംബുലന്‍സുകള്‍ അമിത ചാര്‍ജ് വാങ്ങുന്നതായി ആരോപണം. തുറവൂര്‍, ചേര്‍ത്തല ആശുപത്രികളില്‍നിന്ന് സര്‍വീസ് നടത്തുന്ന ആംബുലന്സുകള്ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളാണ് ഇവരുടെ ഇരയാകുന്നത്.രണ്ട് താലൂക്ക് ആശുപത്രിയും കേന്ദ്രീകരിച്ച് നിരവധി ആംബുലന്‍സുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ ചില ആംബുലന്‍സ് ഡ്രൈവര്‍മാരാണ് രോഗികളുടെ ബന്ധുക്കളില്‍നിന്ന് അമിതചാര്‍ജ് ഈടാക്കുന്നത്. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളില്‍നിന്ന് ചില ആംബുലന്‍സ് ഡ്രൈവര്‍മാര്‍ 1600 രൂപ വാങ്ങുമ്പോള്‍ ചിലര്‍ 2000 രൂപയും ചിലര്‍ 2500 രൂപയും ചിലര്‍ 2800 രൂപയും ചിലര്‍ 3000 രൂപയും വാങ്ങുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേരീതിയില്‍ തന്നെയാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും റഫര്‍ ചെയ്യുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്നും വാങ്ങുന്നത്. കൂടാതെ ചില ആംബുലന്‍സ് ഡ്രൈവര്‍മാര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രി,…
Read Moreഇതിപ്പോ ട്രെൻഡ് ആണല്ലോ… ഭാര്യയ്ക്ക് മറ്റൊരു കാമുകൻ; ഇരുവരുടേയും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്; പേടിച്ചിട്ടെന്നു റിപ്പോർട്ട്
ഭാര്യയെ കാമുകനു വിവാഹം ചെയ്തുനല്കിയ മറ്റൊരു ഭര്‍ത്താവിന്റെ വാര്‍ത്തകൂടി ഉത്തർപ്രദേശിൽനിന്നു പുറത്തുവന്നു. ഫറൂഖാബാദിലാണ് സംഭവം. കാസ്ഗഞ്ച് ജില്ലയിലെ ഛരിയാഗഞ്ച് പോലീസ് സ്റ്റേഷനു കീഴിലുള്ള പട്യാലി ഗ്രാമവാസിയായ രാഹുലാണ് ഭാര്യ വൈഷ്ണവിയെ കാമുകനു വിവാഹം ചെയ്തുനൽകിയത്. 2023ൽ ആയിരുന്നു വൈഷ്ണവിയുടെയും രാഹുലിന്റെയും വിവാഹം. മാസങ്ങൾക്കുള്ളിൽ ഇവർതമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കും തുടങ്ങി. തുടർന്ന്, വൈഷ്ണവി സ്വന്തം വീട്ടിലേക്കു മടങ്ങി. എന്നാൽ ഇവർ നിയമപരമായി വേർപിരിഞ്ഞിരുന്നില്ല. സത്യവാംഗ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വൈഷ്ണവിയുടെ രണ്ടാം വിവാഹം. യുപിയില്‍ അടുത്തിടെ മറ്റൊരാൾ തന്റെ ഭാര്യയെ കാമുകനു വിവാഹം ചെയ്തു നല്‍കിയിരുന്നു. കബീർ നഗർ ജില്ലക്കാരനായ ബബ്ലുവാണ് ഭാര്യ രാധികയെ കാമുകന് വിവാഹം ചെയ്തു നല്‍കിയത്. കുട്ടികളെ വളർത്തുന്നതിന്റെ ഉത്തരവാദിത്വം ഇയാൾ സ്വയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നു ദിവസത്തിനുള്ളിൽ ബബ്ലു ഭാര്യയെ കാമുകന്റെ അടുത്തുനിന്നു തിരികെകൊണ്ടുവന്നു, ഏറെ കോളിളക്കം സൃഷ്ടിച്ച മീററ്റ് കൊലക്കേസിനെത്തുടർന്ന്, യുവാക്കൾക്കുണ്ടായ ഭയമാണ്…
Read Moreഎം.എ. ബേബിയുടെ സന്ദർശനം; ജി. സുധാകരന്റെ വസതിയിൽ എച്ച്. സലാം എത്താതിരുന്നത് വിവാദമാകുന്നു
അമ്പലപ്പുഴ: ജി. സുധാകരന്റെ വസതിയിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി സന്ദർശനത്തിനെത്തിയപ്പോൾ എച്ച്. സലാം എംഎൽഎ എത്താതിരുന്നത് വിവാദമാകുന്നു. ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിലെത്തിയ എം.എ. ബേബി കഴിഞ്ഞ ദിവസമാണ് പറവൂരുള്ള ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചത്. മണ്ഡലത്തിലെ എംഎൽഎ കൂടിയായ എച്ച്. സലാമിന്റെ അസാന്നിധ്യം വിവാദമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം എച്ച്. സലാം ജി. സുധാകരനെതിരേ നൽകിയ പരാതിയെത്തുടർന്നും പിന്നീട് പ്രായപരിധിയുടെ പേരിലും സുധാകരൻ ബ്രാഞ്ചിലേക്കു മാറുകയായിരുന്നു. പിന്നീട് സുധാകരൻ പാർട്ടിയുമായി അകൽച്ചയിലുമായിരുന്നു. തനിക്കെതിരേ പരാതി നൽകിയ എച്ച്. സലാമുമായി സുധാകരൻ ഇപ്പോഴും അകൽച്ചയിലാണ്. ഇതിനിടയിലാണ് കഴിഞ്ഞദിവസം എം.എ. ബേബി സുധാകരനെ സന്ദർശിച്ചത്. ജില്ലാ സെക്രട്ടറി ആർ. നാസർ ഒപ്പമുണ്ടായിരുന്നെങ്കിലും ആലപ്പുഴയിലുണ്ടായിരുന്ന എച്ച്. സലാം എം.എ. ബേബിക്കൊപ്പം എത്താതിരുന്നത് വിവാദമായിരിക്കുകയാണ്.
Read Moreഇങ്ങനെ പോയാല്‍ പാൽകുടി മുട്ടും; ക്ഷീരസംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കോട്ടയം: വേനലില്‍ പാല് ഉത്പാദനം കുറഞ്ഞതോടെ ക്ഷീരസംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി. പാലിന്റെ സംഭരണവില വര്‍ധിപ്പിക്കുക, പാല്‍വില ചാര്‍ട്ട് പരിഷ്കരിക്കുക എന്നിവയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കാലിത്തീറ്റ വിലവര്‍ധന, തൊഴിലാളികളുടെ വേതന വര്‍ധനവ്, തീറ്റപ്പുല്‍ ക്ഷാമം, വെറ്ററിനറി സേവനങ്ങളുടെ ചെലവ് വര്‍ധന തുടങ്ങിയ കാരണങ്ങളാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇത്തരം പ്രതിസന്ധികളെത്തുടര്‍ന്ന് സംസ്ഥാനത്ത് പാലിന്റെ ഉത്പാദനം കുറയുകയാണ്. ഉത്പാദനച്ചെലവ് വര്‍ധനവും പാല് ലഭ്യതക്കുറവും മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നതായി കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ലാക്കമ്മിറ്റി ആരോപിച്ചു. വരവും ചെലവും തമ്മിലെ അന്തരം പാലിനു ലഭിക്കുന്ന വിലയും പശുപരിപാലന ചെലവും പരിശോധിച്ചാല്‍ പിടിച്ചു നില്‍ക്കാനാവില്ല. ഒരു ലീറ്റര്‍ പാല് ഉത്പാദന ചെലവ് 65 രൂപയോളമാണ്. ക്ഷീരസംഘത്തില്‍നിന്ന് ലീറ്ററിന് 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത്രയും നഷ്ടം സഹിക്കാന്‍…
Read Moreകേരളത്തിന്റെ ‘നിധി’ ഇനി സുരക്ഷിതകരങ്ങളിൽ: ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു
കൊച്ചി: വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയ കേരളത്തിന്റെ ‘നിധി’ ഇനി സുരക്ഷിത കരങ്ങളില്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒന്നര മാസത്തെ ചികിത്സ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) സംരക്ഷണയിലേക്ക് അവള് മടങ്ങിയപ്പോള്‍ പോറ്റമ്മമാരായി ശുശ്രൂഷിച്ച ഡോ. വിജി, ന്യൂബോണ്‍ കെയറിലെ നഴ്സുമാരായ ആതിര, രമ്യ എന്നിവര്‍ക്ക് ഉള്ളിലെങ്ങോ ഒരു കൊച്ചുസങ്കടം ബാക്കി. എങ്കിലും കുഞ്ഞുമണി എന്ന ഓമനപ്പേരില്‍ കഴിഞ്ഞിരുന്ന ‘നിധി’ സുരക്ഷിതയായി എന്നത് ആ സങ്കടം ഇല്ലാതാക്കുന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഭാഗമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് ഇന്നലെ രാവിലെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്തത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീര്‍ഷായും ജില്ലാ സിഡബ്ല്യുസി ചെയര്മാന് അഡ്വ. വിന്‍സെന്റ് ജോസഫും കുട്ടിയെ ഏറ്റെടുക്കുന്ന കരാറില്‍ ഒപ്പുവച്ചു. ചെയര്‍മാനുപുറമേ ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഡിസിപിഒ), കെയര്‍ ടേക്കര്‍മാര്‍…
Read Moreകോട്ടയം ജില്ലയിൽ വന്യജീവി ആക്രമണം തടയാൻ ചെലവഴിച്ചത് 1.77 കോടി രൂപ
കോട്ടയം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാന സർക്കാർ ചെലവിട്ടത് 1.77 കോടി രൂപ.വന്യജീവികളുടെ കടന്നാക്രമണം തടയുന്നതിന് ജില്ലയുടെ മലയോര അതിർത്തിയിൽ 53.45 കിലോമീറ്റർ നീളത്തിൽ സൗരോർജവേലി അടക്കമുള്ളവയാണ് ഈ കാലയളവിൽ നിർമിച്ചത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോയിക്കക്കാവ് – പായസപ്പടിയിൽ 8.3 കിലോമീറ്റർ നീളത്തിൽ 74.4 ലക്ഷം രൂപ ചെലവിട്ടും മഞ്ഞളരുവി-പാക്കാനം 504 നഗറിൽ മൂന്ന് കിലോമീറ്റർ നീളത്തിൽ 29.8 ലക്ഷം രൂപ ചെലവിട്ടും സൗരോർജവേലി തീർത്തു. പ്ലാച്ചേരി സ്റ്റേഷൻ പരിധിയിലെ ഇഞ്ചക്കുഴി-കാരശേരി (അഞ്ച് കിലോമീറ്റർ), കാളകെട്ടി തേക്കുതോട്ടം (5.85 കിലോമീറ്റർ), പ്ലാച്ചേരി സ്റ്റേഷൻ പരിധിയിലെ കൊപ്പം-എലിവാലിക്കര (7.5 കിലോമീറ്റർ), പാണപിലാവ് (അഞ്ച് കിലോമീറ്റർ) അരുവിക്കൽ-കാളകെട്ടി (അഞ്ച് കിലോമീറ്റർ), കാരിശേരി 504 കോളനി( അഞ്ച് കിലോമീറ്റർ), മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ കണ്ടംകയം-കോരുത്തോട് (3.5 കിലോമീറ്റർ), മാങ്ങാപേട്ട 504 കോളനി…
Read Moreപൗരാണികമായ കൊഴുക്കട്ട ശനി നാളെ
മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ പേറുന്ന കൊഴുക്കട്ട തിരുനാൾ നാളെ. വലിയനോമ്പിലെ നാല്പത്തൊന്നാം ദിവസം ക്രൈസ്തവ ഭവനങ്ങളില്‍ തയാറാക്കുന്ന പലഹാരമാണിത്. കുഴച്ച അരിപ്പൊടിക്കുള്ളില് തേങ്ങയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന രുചിയേറിയ വിഭവം. കൊഴു എന്നാല്‍ മഴു എന്ന് അര്‍ഥം. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നതു പോലെ പാതാള വാതില്ക്കല് അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്നാണ് 140-ാം സങ്കീര്‍ത്തന വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അര്‍ഥത്തിലാണ് ഇതിന് കൊഴുക്കട്ട എന്ന പേരുണ്ടായത്. കൊഴുക്കട്ട തയാറാക്കുന്നതിനെക്കുറിച്ച് പാരമ്പര്യ വിശ്വാസം പലതാണ്. ബഥാനിയായില്‍നിന്ന് ജറുസലേമിലേക്കുള്ള യാത്രയില്‍ മുന്‍പ് യേശു മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറിന്റെ ഭവനത്തില്‍ യേശു എത്തിയെന്നും ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവു കുഴച്ച് തയാറാക്കി ക്കൊടുത്ത വിരുന്നായിരുന്നു കൊഴുക്കട്ടയെന്ന് ഒരു പാരമ്പര്യം. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറും കുടുംബവും പാര്‍ത്ത ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുന്‍പ്…
Read Moreദൈവം എന്നൊന്നുണ്ടെങ്കിൽ അത് സിപിഎം; നേതാവിന്റെ സംഭാവന എത്ര വലുതെങ്കിലും അതുക്കും മേലേ പാർട്ടി; വ്യക്തികളല്ല, പാർട്ടിയാണു വലുതെന്ന് ഓർമിപ്പിച്ച് എം.വി. ജയരാജൻ
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെ ദൈവമായി ഉയർത്തിക്കാട്ടിയ ഫ്ലക്സ് ബോർഡുകൾക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. വ്യക്തികളല്ല, പാർട്ടിയാണു വലുത്. വ്യക്തിയെ പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിലെ പരിപാടിക്കിടെയായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. “അന്നവും വസ്ത്രവും നൽകുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. അപ്പോൾ ദൈവം എന്നൊന്നുണ്ടെങ്കിൽ അത് സിപിഎമ്മാണ്. അന്നത്തിനും ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കും വേണ്ടി പൊരുതുന്നത് സിപിഎമ്മാണ്. ശ്രീനാരായണ ഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്നാണ് അദ്ദേഹം പറഞ്ഞതെന്ന കാര്യം നമ്മൾ ഓർക്കണം. ഏത് നേതാവായാലും പാർട്ടിക്കു നല്കിയ സംഭാവന വിലപ്പെട്ടതാണ്. എങ്കിലും പാർട്ടിയാണ് വലുത്”- എം.വി. ജയരാജൻ പറഞ്ഞു. സുരേഷ് ഗോപിയും ബിജെപിയും സംസ്ഥാന സർക്കാരിനെതിരേ സ്പോൺസർ ചെയ്തതാണ് ആശാ വർക്കർമാരുടെ സമരമെന്ന് ഒരു ചോദ്യത്തിനു മറുപടിയായി എം.വി.…
Read Moreകാത്തിരുന്ന വിധി ഇന്നെത്തും… കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കേസ്; അഞ്ചുവർഷത്തിന് ശേഷം ശിക്ഷാ വിധി ഇന്ന്; പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും
പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കേസിലെ പ്രതിയായ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫൽ (29) കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിക്കുക. ഐപിസി 366, 376, 354 എന്നീ വകുപ്പുകൾ പ്രകാരവും പട്ടികജാതി പീഡന നിരോധന നിയമം 5 എ വകുപ്പുപ്രകാരവുമാണ് ഇയാൾ കുറ്റം ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുള്ളത്. പ്രതിക്കു ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂട്ടർ ടി. ഹരികൃഷ്ണൻ വാദിച്ചു. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം ഉണ്ടായത്. പന്തളം സ്വദേശിയായ യുവതിയെ അടൂരിലെ ആശുപത്രിയില്‍നിന്നും പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത് കൊണ്ടുപോയി ആംബുലന്‍സില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം പെണ്‍കുട്ടി ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയത്. പെണ്‍കുട്ടി…
Read More