ന്യൂഡൽഹി: പ്രതീക്ഷ നൽകുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയാറാകണമായിരുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേരള ഗവർണർ അത് ഉൾക്കൊള്ളുന്നില്ലെന്ന് മനസിലാക്കുന്നുവെന്നും ബേബി പറഞ്ഞു. ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണിത്. സുപ്രീം കോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ല. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക് എന്നും ബേബി ചോദിച്ചു.
Read MoreDay: April 12, 2025
അയ്യോ അമ്മേ എന്റെ കാലേ… കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമിച്ച് കാമുകൻ; ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി നിലവിളിച്ചു; രണ്ടാളും കൈയോടെ പിടിയിൽ
എത്രകാലം കള്ളത്തരങ്ങൾ കാണിച്ചാലും എന്നെങ്കിലുമൊരിക്കൽ പിടിക്കപ്പെടുമെന്നല്ലേ പറയുന്നത്. അങ്ങനെ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ആയിരിക്കുകയാണ്. ഇവിടെ കള്ളനും കള്ളിയുമാണ് പിടിയിലായത്. ഹരിയാനയിലെ സോനിപത്തിലെ സർവകലാശാലയിലാണ് സംഭവം. ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ കയറ്റാൻ സ്യൂട്ട്കേസിൽ കൊണ്ടുവന്ന കാമുകനാണ് ഇവിടുത്തെ ഹീറോ. എങ്ങനെയും പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ എത്തിക്കണമെന്ന് മാത്രമേ യുവാവിന് ലക്ഷ്യമുണ്ടായുള്ളു. അങ്ങനെ എവിടുന്നോ കഷ്ടപ്പെട്ട് ഒരു സ്യൂട്ട്കേസ് അയാൾ ഒപ്പിച്ചെടുത്തു. കാമുകിയെ അതിനുള്ളിൽ കയറ്റി ഉന്തിക്കൊണ്ട് ഹോസ്റ്റലിലേക്ക് വന്നു. പെൺകുട്ടിയും അതിനുള്ളിൽ മിണ്ടാതെ ഒതുങ്ങിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ടാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടായത്. സ്യൂട്ട്കേസ് കൊണ്ടുവരുമ്പോൾ ബമ്പിൽ ചെറുതായൊന്നു തട്ടി. അപ്പോഴേക്കും പെൺകുട്ടി പേടിച്ച് നിലവിളിച്ചു. അതോടെ സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് യുവാവിനെ തടഞ്ഞ് നിർത്തി സ്യൂട്ട്കേസ് പരിശോധിച്ചു. പെൺകുട്ടിയെ അതിനുള്ളിൽ കണ്ടതോടെ സുരക്ഷാ ജീവനക്കാർ സർവകലാശാല അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിന്റെ വീഡിയോ…
Read Moreയുഎസിലെ 6000 കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിലാക്കി: ഇവരെയെല്ലാം നാടുകടത്തും
വാഷിംഗ്ടൺ: അമേരിക്കയിലെ ആറായിരത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും അമേരിക്കൻ ഭരണകൂടം അറിയിച്ചു. അനധികൃത കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കും. അവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. ഇവർക്കു മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാൻ പ്രോത്സാഹിപ്പിക്കുകയാണ് ഡോണൾഡ് ട്രംപിന്റെ സർക്കാർ ലക്ഷ്യമാക്കുന്നത്. സിബിപി വൺ ആപ്പ് ഉപയോഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഒന്‍പത് ലക്ഷത്തോളം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് ഉപയോഗിച്ച് യുഎസിലേക്ക് എത്തിയത്. ഇവരെ പുറത്താക്കുന്നതിന്റെ ഭാഗമായാണ് 6,000ഓളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി. ജോ ബൈഡൻ സർക്കാരിന്റെ കാലത്തെ പദ്ധതികൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിലേക്കു പ്രവേശിക്കാനും താൽകാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു.
Read Moreഇരിട്ടിയിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി: ഒരാൾ അറസ്റ്റിൽ
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ 1.5 കിലോ ഗ്രാം കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യനെ (39) ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തു. റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്പിയുടെ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്നു പാലത്തിലൂടെ കേരളത്തിലേക്കു നടന്നെത്തിയ പ്രതിയെ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നത്. പാലത്തിലൂടെ നടന്നുവരികയായിരുന്ന പ്രതി പോലീസിനെ കണ്ടപ്പോൾ പരിഭ്രമിക്കുന്നത് കണ്ടതോടെയാണ് പോലീസ് ഇയാളെ പരിശോധിച്ചത്. ബാഗിൽ ബ്രൗൺ പാക്കിംഗ് ടേപ്പ് ഉപയോഗിച്ച് മണം പുറത്തുവരാത്ത രീതിയിൽ പാക്ക് ചെയ്തതായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഹാഷിഷ് ഓയിൽ ഹോമിയോ ഗുളികകൾ സൂക്ഷിക്കുന്ന രീതിയിലുള്ള ചെറിയ ചില്ലുകുപ്പികളിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.…
Read Moreതേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ പറയുന്നത് പോലെ ; ലീഗിന്റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലീഗിന്റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം മുസ്ലീം ലീഗിനെതിരാണെന്ന പിണറായി വിജയന്റെ പ്രതികരണത്തിനെതിരെയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേത്. ആ പ്രസ്താവന ലീഗിനെ കുറിച്ചല്ല, പറഞ്ഞത് ജനം കേട്ടു. വ്യാഖ്യാനം കൊണ്ട് അത് മാറ്റാനാവില്ല . വെറുപ്പിന്റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങിൽ തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണ്. ലീഗിന്റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗിനെ കുറിച്ചാണ് പ്രസ്താവന എന്ന് കേട്ടാൽ ഭയപ്പെടുകയില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിച്ചാൽ അവർ മോശം ആവും. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreതേങ്ങാ വെള്ളത്തിന് ഇത്രയും ഗുണങ്ങളോ…
തേങ്ങാ വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുമെന്നു കേട്ട് അദ്ഭുതപ്പെടേണ്ട, വാസ്തവമാണ്. വെറുതേ തേങ്ങാ വെള്ളം കുടിക്കുകയല്ല അതിനു ചെയ്യേണ്ടത് എന്നുമാത്രം. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് (ഐഎഫ്) എന്നൊരു പരിപാടിയുണ്ട്. രണ്ടു ഭക്ഷണങ്ങള്‍ക്ക് ഇടയിലുള്ള ഉപവാസ സമയത്തെയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എന്നു പറയുന്നത്. ഈ ഉപവാസ സമയത്ത് മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കൊഴുപ്പ് ഓക്സിഡേഷന് വര്‍ധിപ്പിക്കുന്നതിലൂടെയും വിശപ്പ് കുറയ്ക്കുന്നതിലൂടെയും ജലാംശം നിലനിര്‍ത്തുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാന്‍ ചില പാനീയങ്ങള്‍ സഹായിക്കും. അത്തരം പാനീയങ്ങളില്‍ ഒന്നാണ് തേങ്ങാ വെള്ളം. തേങ്ങാ വെള്ളം ശരീരത്തിന്റെ കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കും. ശരീരഭാരം വേഗത്തില്‍ കുറയ്ക്കുന്നതിന് ഐഎഫ് ഡയറ്റില്‍ ചേര്‍ക്കാന്‍ കഴിയുന്ന പാനീയങ്ങളെ കുറിച്ച്… ഗ്രീന്‍ ടീ, വെള്ളം ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ വെള്ളം അത്യന്താപേക്ഷിതമാണ്. കൂടാതെ മെറ്റബോളിസം ഉള്‍പ്പെടെ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളെയും വെള്ളം പിന്തുണയ്ക്കുന്നു. നന്നായി ജലാംശം നിലനിര്‍ത്തുന്നത് കൊഴുപ്പ് കത്തിക്കാന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നു.…
Read Moreയോഗയിലൂടെ കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ ഇതാ…
കുട്ടികളെന്നോ, മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ശരീരത്തിനു മൊത്തത്തില്‍ ഗുണകരമാണ് യോഗ. കുട്ടികള്‍ യോഗ ചെയ്യുന്നത് അവരുടെ ജീവിതത്തില്‍ വിവിധ ആരോഗ്യ ഗുണങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തെ യോഗ ഉത്തേജിപ്പിക്കും. മനസും ശരീരവും തമ്മിലുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരവുമായ കുട്ടിക്കാലത്തിനുള്ള മികച്ച പരിശീലനമാണ് യോഗ യോഗ കുട്ടികള്‍ക്ക് എങ്ങനെ ഗുണം ചെയ്യുന്നു എന്ന് നോക്കാം വഴക്കം, ശക്തിയോഗയി ആസനങ്ങള്‍ പതിവായി പരിശീലിക്കുന്നത് പേശികളുടെ നാരുകള്‍ നീട്ടുകയും ഇലാസ്തികത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട വഴക്കം പരിക്കുകള്‍ക്കുള്ള സാധ്യത കുറയ്ക്കും. കുട്ടികളുടെ മൊത്തത്തിലുള്ള ശാരീരിക വികസനത്തെ യോഗ പരിപോഷിപ്പിക്കും. മാത്രമല്ല, പല യോഗ പോസുകളും പേശികളെ ഇടപഴക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പേശികളുടെ ശക്തി വര്‍ധിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. വഴക്കവും ശക്തി ഉണ്ടാകുന്നതിലൂടെ കായികപരമായ ആരോഗ്യം വര്‍ധിക്കാനും വഴിതെളിയും. ശ്രദ്ധയും ഏകാഗ്രതയുംയോഗയിലെ ശ്വസന, ധ്യാന…
Read Moreഅടുത്ത ബഡ്ഡിലെ കൂട്ടിരിപ്പുകാരി; സൗഹൃദത്തിന്റെ പേരിൽ കുട്ടിയെ ഏൽപ്പിച്ചിട്ട് ഭക്ഷണം കഴിക്കാൻ പോയി; നാലുമാസമുള്ള കുട്ടിയേയും കൊണ്ട് യുവതി മുങ്ങി; ഞെട്ടിക്കുന്ന സംഭവം അട്ടപ്പാടിയിൽ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തി. മേലേമുള്ളി സ്വദേശി സംഗീതയുടെ പെൺകുഞ്ഞിനെയാണ് രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞുമായി സംഗീത ആശുപത്രിയിൽ അഡ്മിറ്റായത്. ഇവർക്ക് സമീപമുണ്ടായിരുന്ന ബെഡ്ഡിൽ അഡ്മിറ്റായിരുന്ന പന്ത്രണ്ടുകാരന്റെ ബന്ധുവെന്ന വ്യാജേനയാണ് യുവതി ആശുപത്രിയിലെത്തിയത്. രണ്ട് ദിവസമായി ആശുപത്രിയിൽ കറങ്ങി നടന്ന യുവതി സംഗീതയുമായി സൗഹൃദമുണ്ടാക്കി. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ യുവതിയെ ഏൽപ്പിച്ചതിന് ശേഷം സംഗീത ഭക്ഷണംകഴിക്കാൻ പോയി. ഈ സമയം കുഞ്ഞുമായി ഇവർ കടന്നുകളയുകയായിരുന്നു. മടങ്ങിവന്നപ്പോൾ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് സംഗീത ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് അഗളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
Read Moreഎൻഐഎയുടെ ചോദ്യംചെയ്യൽ തുടരുന്നു: തഹാവൂര്‍ റാണയെ കൊച്ചിയിൽ സഹായിച്ചവർ ആരൊക്കെ? ഒരാള്‍ കസ്റ്റഡിയിൽ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആരൊക്കെ സഹായം നല്കി എന്നതിനെക്കുറിച്ച് എൻഐഎ അന്വേഷിക്കുന്നു. 2008 നവംബർ 16ന് റാണ കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു നേരത്തെ ലഭിച്ചിരുന്നു. ആഡംബര ഹോട്ടലിൽ താമസിച്ച റാണ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയെന്നാണു വിവരം. ഭീകരരെ റിക്രൂട്ട് ചെയ്യാനാണു റാണ കൊച്ചിയിൽ എത്തിയതെന്നാണ് എൻഐഎ കരുതുന്നത്. അതിനിടെ, റാണയെയും മുഖ്യപ്രതി ഹെഡ് ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദേശപ്രകാരമാണ് ഹെഡ് ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകി. റാണയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിലെത്തിച്ചു. തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ റാണയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് റാണ പൂർണമായും സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ്…
Read Moreപകരച്ചുങ്കം യുദ്ധത്തിൽ പിന്തുണ തേടി ചൈനീസ് പ്രസിഡന്റ്
ബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക അമിതമായ തീരുവ ചുമത്തിയതിനെ ചെറുക്കുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് യൂറോപ്യൻ യൂണിയന്റെ പിന്തുണ തേടി. അമേരിക്കയുടേത് ഏകപക്ഷീയമായ ഭീഷണി ആണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ചൈനയും യൂറോപ്പും അവരുടെ അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ രീതികളെ സംയുക്തമായി ചെറുക്കണമെന്നും പറഞ്ഞു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യങ്ങൾ പറഞ്ഞത്. അതിനിടെ ചൈനീസ് ഇറക്കുമതികളുടെ തീരുവ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 145 ശതമാനമായി വർധിപ്പിച്ചതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ തീരുവ 84 ശതമാനത്തിൽനിന്ന് 125 ശതമാനമായി ചൈന ഉയർത്തി.
Read More