കാൻബർ: ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരേ ആക്രമണം. കോൺസുലേറ്റിന്റെ പ്രവേശന കവാടത്തിൽ ചുവപ്പ് പെയിന്റ് ഒഴിച്ചും ചുവരെഴുത്തുകൾ നടത്തിയും വികൃതമാക്കി. സംഭവത്തിൽ ഓസ്ട്രേലിയൻ അധികൃതരെ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ വിക്ടോറിയ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: April 12, 2025
പിടിമുറുക്കി ലഹരി ; അഞ്ചു വര്‍ഷത്തിനിടെ എറണാകുളത്തുനിന്ന് ചികിത്സ തേടിയത് 17,163 പേർ; കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ആലപ്പുഴയില്‍; മരിച്ചത് 11 പേർ
കൊച്ചി: സംസ്ഥാനത്ത് ലഹരി ഹബായി എറണാകുളം മാറിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ചികിത്സ തേടിയവരില്‍ ഏറെപ്പേരും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 17,163 പേരാണ് എറണാകുളം ജില്ലയിൽ നിന്നും ചികിത്സ തേടിയത്. ലഹരി ഉപയോഗത്തെ തുടർന്ന് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. 11 പേരാണ് അഞ്ച് വർഷ കാലയളവിൽ മരണപ്പെട്ടത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ എറണാകുളത്തുനിന്ന് ലഹരി ഉപയോഗത്തിന് ചികിത്സ തേടിയത് 712 പേരാണ്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപഭോഗം മൂലം രോഗാവസ്ഥയില്‍ ആയവരാണ് ഇവര്‍. രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. ഇവിടെനിന്ന് 486 പേരാണ് ചികിത്സയ്ക്ക് എത്തിയത്. 462 പേരുമായി കൊല്ലവും…
Read Moreവാഴ II-ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്
സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ വാഴ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ നടന്നു. നടൻ ദേവ് മോഹൻ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത എഴുത്തുകാരൻ പി.എഫ്. മാത്യൂസ് ആദ്യ ക്ലാപ്പടിച്ചു. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വിപിന്‍ദാസ് എഴുതുന്നു. വാഴയുടെ രണ്ടാം ഭാഗത്തിൽ ഹാഷിറും ടീമും അമീൻ തുടങ്ങിയ ഒരു പറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു,അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഡബ്ല്യൂബിറ്റിഎസ് പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ്…
Read Moreപിടിവിട്ട് പൊന്ന് , പവന് 70,000 കടന്നു; ഇന്നു കൂടിയത് 200 രൂപ, പവന് 70,160
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില പവന് 70,000 രൂപ കടക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 3237 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.10 ആണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 76,000 രൂപയെങ്കിലും നല്‍കണം. സ്വര്‍ണവില കൂടുന്നതിന് ആധാരമായ ഭൗമ രാഷ്ട്ര സംഘര്‍ഷങ്ങളും വ്യാപാരയുദ്ധങ്ങളും അതേപടി തുടരുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു. വിവാഹ സീസണ് ആരംഭിച്ചിരിക്കേ സ്വര്‍ണത്തിന്റെ റിക്കാര്‍ഡ് വില വര്‍ധന സാധാരണക്കാരുടെ വിവാഹ സങ്കല്പങ്ങള്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.…
Read Moreകൊല്ലത്ത് സൂപ്പർമാർക്കറ്റിലെ ഷെഡിൽനിന്ന് 700 കിലോ ലഹരി വസ്തു പിടികൂടി
കൊല്ലം: കടയ്ക്കൽ – കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർ മാർക്കറ്റിലെ ഷെഡിൽ നിന്ന് 700 കിലോഗ്രാം നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്യത്തിലുള്ള സംഘം ഇന്നലെ രാത്രി 12 ന് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. ലഹരി വസ്തുക്കൾക്ക് വിപണിയിൽ 10 ലക്ഷം രൂപ വില വരും. കടയ്ക്കൽ മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർമാർക്കറ്റ്. സിയാദിനെതിരേ മുൻപും സമാന കേസുകൾ ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിയാദിനെ പിടികൂടാൻ സാധിച്ചില്ല. ഇയാൾ ഒളിവിലാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ ചില്ലറ വില്പനക്കായി എത്തിച്ചതാണ് പിടികൂടിയ ലഹരി വസ്തുക്കൾ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നായി ഒരു ടണ്ണിലധികം നിരോധിത ലഹരി വസ്തുക്കളാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയത്. റെയ്ഡിൽ സിവിൽ…
Read Moreജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ പോലീസ് ഡേ ട്രെയിലർ
ടിനി ടോം നായകനായെത്തുന്ന പോലീഡ് ഡേ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തത്. തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു പോലീസ് കഥയുടെ ഉദ്വേഗം വെളിവാക്കുന്നതാണ് ടീസർ. നന്ദു, ടിനി ടോം, പുതുമുഖം ഷാജി മാറഞ്ചൽ എന്നിവരാണ് ഈ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ചിത്രം സദാനന്ദ ഫിലിംസിന്റെ ബാനറിൽ സജു വൈദ്യരാണ് നിർമിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊർജം ഈ കേസിൽ പോലീസിനുണ്ട്. അതു മറ്റൊന്നുമല്ല. പോലീസ് ഉദ്യോഗസ്ഥൻ്റെ മരണം തന്നെയാണു കാരണം. ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ലാൽ മോഹൻ. ടിനി ടോമാണ് ലാൽ മോഹൻ എന്ന…
Read Moreരാപ്പകൽ സമരം 62 ദിവസം പിന്നിട്ടു; ആശാസമരത്തിനു പിന്തുണയുമായി പൗരസാഗരം
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് നടയിൽ രാപ്പകൽ സമരം നടത്തുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി പൗരസാഗരം. രാവിലെ പതിനൊന്നിന് തുടങ്ങിയ പൗര സാഗരത്തിൽ സാമൂഹ്യ സാംസ്കാരിക സിനിമ മേഖലയിൽ നിന്നുൾപ്പെടെയുള്ള നിരവധി പേർ പങ്കെടുക്കും. ജസ്റ്റിസ് ഷംസുദീൻ, ജോയ് മാത്യു, എം. എൻ. കാരശേരി, ഖദീജ മുംതാസ്, എം. പി. അഹമ്മദ്, ഡോ. കെ. ജി. താര, സാറ ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നത്. തങ്ങളുടെ ന്യായമായ അവകാശങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാൻ തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ആശമാർ സമരം കടുപ്പിക്കുന്നത്. ഇന്നത്തെ സമരത്തിൽ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ള പതിനായിരത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. രാവിലെ പെയ്ത മഴയെ അവഗണിച്ചു കൊണ്ടാണ് ആശ പ്രവർത്തകർ സമരം ശക്തമാക്കാൻ തയാറെടുപ്പു കൾ നടത്തിയത്. അതേസമയം ആശമാർ നടത്തുന്ന രാപ്പകൽ സമരം…
Read Moreഔട്ടായ നടനെന്നാണ് എല്ലാവരും എന്നെക്കുറിച്ച് കരുതിയത്: സൈജു കുറുപ്പ്
മുൻപ് ആട് ചെയ്യുന്ന സമയത്ത് ഒരു ബ്രേക്ക് കിട്ടിയിരുന്നെങ്കിലും ഇടയ്ക്കിടെ സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ലന്ന് സൈജു കുറുപ്പ്. അങ്ങനെ ഭയങ്കര ഫ്ലോ വന്നിട്ടില്ല. ചാൻസ് ചോദിച്ചിട്ടാണ് ആടിലേക്ക് ഞാൻ വരുന്നത്. ശരിക്കും ആദ്യം ഞാൻ ചാൻസ് ചോദിച്ച് മിഥുനെ ആദ്യം വിളിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ഞാനും എന്റെ ഫ്രണ്ട്സും വിചാരിച്ചത് ചേട്ടൻ ഒരു ഔട്ടായ നടനാണ് എന്നായിരുന്നുവെന്നാണ്. പക്ഷേ ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരമായി. അപ്പോൾ ഇവരെങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇനി ഇവരെ എങ്ങനെ ഇമ്പ്രസ് ചെയ്യിക്കും എന്നായിരുന്നു എന്റെ ചിന്ത. എന്തായാലും അവരെന്നെ കാസ്റ്റ് ചെയ്തു. അപ്പോൾ അവരെ ഒന്ന് ഇമ്പ്രസ് ചെയ്യണമല്ലോ. അപ്പൊ ഞാൻ അവരെ ഒന്നുകൂടി വിളിച്ചു. ഷൂട്ട് പറഞ്ഞ ഡേറ്റിന് തന്നെയല്ലേ എന്ന് ചോദിച്ചാണ് വിളിച്ചത്. ഞാൻ എന്തെങ്കിലും ഹോം വർക്ക് ചെയ്യേണ്ടതായിട്ടുണ്ടോ. നിങ്ങൾ താടിയും മീശയും വളർത്തിയിട്ട് ലൊക്കേഷനിലേക്ക് വരിക എന്നാണ് മിഥുൻ…
Read Moreമിഠായി തരാമെന്ന് പറഞ്ഞ് എന്നെ എന്നും പിടിച്ച് മടിയിൽ ഇരുത്തുമായിരുന്നു: ആ അമ്മാവനെതിരെ ലൈംഗിക അതിക്രമത്തിന് ഒരു പെൺകുട്ടി കേസ് കൊടുത്തെന്ന് അറിഞ്ഞപ്പോൾ വിറച്ച് പോയി; ചാഹത്ത് ഖന്ന
തന്റെ കുട്ടിക്കാലത്ത് നേരിട്ടൊരു ദുരനുഭവം പങ്കുവച്ച് നടി ചാഹത്ത് ഖന്ന രംഗത്ത്. ഹൗട്ടര്‍ഫ്ളൈയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ചാഹത്ത് ഖന്ന മനസ് തുറന്നത്. ‘ഒന്നോ രണ്ടോ തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്. എനിക്ക് അന്ന് മനസിലായില്ല. ആരോ തൊട്ടിട്ട് കടന്നു പോയി. പ്രായമായവര്‍ക്ക് അങ്ങനൊരു ശീലമുണ്ട്. എന്തുകൊണ്ടെന്ന് അറിയില്ല. ചെറുപ്പക്കാർ അങ്ങനെ ചെയ്യുന്നത് കുറവാണ്. പക്ഷെ പ്രായമായവര്‍ക്ക് ആ ശീലമുണ്ട്. ഞാനത് കുറേ പറഞ്ഞ് കേട്ടിട്ടുമുണ്ട്. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എനിക്കും സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ സൊസൈറ്റിയില്‍ ഒരു അമ്മാവന് ഉണ്ടായിരുന്നു. അയാള്‍ എന്നെ പിടിച്ച് മടിയില്‍ ഇരുത്തുമായിരുന്നു. അതൊരു ബംഗാളി അങ്കിളാണ്. അദ്ദേഹം മിഠായികളും ചോക്ലേറ്റുമൊക്കെ തരും. എനിക്ക് ഒന്നും മനസിലായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ഞാനത് അറിയുന്നത്. ഞാനൊരു ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടി. അവളാണ് പറയുന്നത് ഒരു പെണ്‍കുട്ടി ആ അമ്മാവനെതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുത്തുവെന്ന്. അപ്പോഴാണ്…
Read Moreഅടിമക്കണ്ണാകാന്‍ താന്‍ ഇല്ല… ഫേസ്ബുക്കിൽ വീണ്ടും പരിഹാസ പോസ്റ്റുമായി എൻ. പ്രശാന്ത്
തിരുവനന്തപുരം: വീണ്ടും ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും പറയുന്നു. പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താനെന്നും സൂചിപ്പിക്കുന്നു.എന്‍. പ്രശാന്തിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. ഹിയറിംഗിന്റെ ഓഡിയോ വീഡിയോ റെക്കോർഡിംഗും ലൈവ് സ്ട്രീമിംഗും വേണമെന്നായിരുന്നു പ്രശാന്ത് മുന്നോട്ടുവച്ച…
Read More