തിരുവനന്തപുരം: ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേകർ. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്നും കേരള ഗവർണർ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെ യും തമിഴ്നാടിന്റെ യും വിഷയങ്ങൾ വ്യത്യസ്തമാണ്. ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ഹർജി പരിഗണിച്ച ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്-…
Read MoreDay: April 12, 2025
കൈയിൽ കാശ് എടുത്തോളൂ അല്ലങ്കിൽ പണി കിട്ടും: യുപിഐ സേവനങ്ങൾ തകരാറിൽ; ഓൺലൈൻ ഇടപാടുകൾ വെള്ളത്തിലായി
ന്യൂഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങൾ തകരാറിലായി. ജനപ്രിയ യുപിഐ ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, ഫോൺ പേ, ക്രെഡ് തുടങ്ങിയവ സേവനം മുടക്കി. പണം കൈമാറാനോ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെട്ടു. യുപിഐ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇതുവരെ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് യുപിഐ സേവനം മുടങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് യുപിഐ ഇടപാടുകളിലെ തടസത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം വ്യക്തമല്ല.
Read Moreഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം; ഹെഡ്ഗേവാറിന്റെ പേരുമാറ്റില്ലെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ
പാലക്കാട്: ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രവുമായി മുന്നോട്ട് തന്നെയെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ്. ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ പേരിൽതന്നെ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്തുപേര് നൽകണമെന്ന് നഗരസഭ ചെയർപേഴ്സന്റെ വിവേചന അധികാരമാണ്. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നു എന്നത് എവിടെയും മറച്ചുവച്ചിട്ടില്ല. മുൻ കൗണ്‍സിലുകളിൽ വിഷയം ചർച്ചയ്ക്ക് വച്ച് പാസാക്കിയതാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. കേസിന് പോയാൽ പ്രതിപക്ഷം തോറ്റു തുന്നം പാടുമെന്നും വൈസ് ചെയർമാൻ പറഞ്ഞു. ഇന്നലെയായിരുന്നു പരിപാടിയുടെ തറക്കല്ലിടൽ സമയത്ത് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. തുടർന്ന് പ്രവർത്തരും പോലിസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഴവച്ചായിരുന്നു പ്രതിഷേധിച്ചത്. അതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് തറക്കല്ലിടൽ…
Read Moreവഖഫിനെതിരേ പ്രതിഷേധം: ബംഗാളിൽ അക്രമാസക്തം
കൊൽക്കത്ത: വഖഫ് (ഭേദഗതി) നിയമത്തിനെതിരേ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ സുരക്ഷ ശക്തമാക്കി. മുർഷിദാബാദ് ജില്ലയിലെ ജംഗിപുരിൽ ഇന്നലെ നടന്ന പ്രകടനങ്ങൾ അക്രമാസക്തമാവുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്. ജംഗിപുരിലെ സുതി, സംസർഗഞ്ച് പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വൻ പോലീസ് സന്നാഹമാണ് മേഖലയിൽ തന്പടിച്ചിട്ടുള്ളത്. സിലിഗുരിയിലുണ്ടായ പ്രതിഷേധത്തിലും വൻ നാശനഷ്ടങ്ങളുണ്ടായി. ആലിയ സർവകലാശാല വിദ്യാർഥികളും പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ജയ്പുരിൽ നിരവധി മുസ്ലിം സംഘടനകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു പ്രകടനങ്ങൾ. അതേസമയം, വഖഫിനെതിരേ പ്രതിപക്ഷ പ്രതിഷേധം വ്യാപകമാകുന്പോൾ 20 മുതൽ മേയ് അഞ്ചു വരെ ബിജെപിയുടെ നേതൃത്വത്തിൽ “വഖഫ് പരിഷ്കരണ ബോധവത്കരണ കാമ്പയിൻ’ ആരംഭിക്കുമെന്ന് ദേശീയനേതാക്കൾ പറഞ്ഞു.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി ഗർഭിണിയായി, ലക്ഷങ്ങൾ തട്ടിയെടുത്തു; പരാതിയിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാകുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരേ കേസെടുത്ത് കണ്ണൂർ ടൗൺ പോലീസ്. കൂടാതെ യുവതിയുടെ വാഹനം കൈക്കലാക്കിയ ശേഷം ലോൺ വച്ച് പണം വാങ്ങിയതിൽ രണ്ടുപേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ മുപ്പത്തിനാലുകാരിയുടെ പരാതിയിലാണ് എടച്ചൊവ്വയിലെ സവാൻ, വസന്തൻ, സാരംഗ് എന്നിവർക്കെതിരേ കേസെടുത്തത്. ഒന്നാം പ്രതിയായ സവാൻ 2024 ജനുവരിയിൽ ദുബായിൽ വച്ച് യുവതിയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. 2024 ഓഗസ്റ്റ് നാലുമുതൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണു പരാതി. കൂടാതെ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയുടെ പക്കൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇതിനിടെ വസന്തൻ, സാരംഗ് എന്നിവരുടെ സഹായത്തോടെ സവാൻ യുവതിയുടെ വാഹനം കള്ള ഒപ്പിട്ട് കൈക്കലാക്കുകയും വാഹനത്തിന്റെ ആർസി വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് ലോൺ…
Read Moreഎടപ്പാളില്‍ പിന്നോട്ടെടുത്ത കാറിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം; സാരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ
ചങ്ങരംകുളം: എടപ്പാളില്‍ പിറകോട്ടെടുത്ത കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലുവയസുകാരി മരിച്ചു. എടപ്പാള്‍ മഠത്തില്വളപ്പില് ജാബിറിന്റെ മകള്‍ അംറു ബിന്ത് ആണ് മരിച്ചത്.കാറിടിച്ച് വീടിന്റെ മതിൽ തക ർന്നു. മഠത്തില്‍ വളപ്പില്‍ ഷാഹിറിന്റെ മകള്‍ അലിയ(06), ബന്ധു ക്കളായ സിത്താര (41), സുബൈദ (61) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 11.30ന് എടപ്പാള്‍ ഹൈസ്കൂളിന് സമീപത്തെ വീട്ടിലാണ് ദാരുണമായ അപകടം നടന്നത്. ഇവരുടെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോമാറ്റിക് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ പെട്ടെന്ന് റിവേഴ്സ് വന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. കാറിന് പിറകില്‍ നിന്നിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അംറു ബിന്‍തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreവീണാ വിജയന്റെ കാര്യത്തില്‍ ഉത്കണ്ഠ വേണ്ട; പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടതില്ലെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി. വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണയ്ക്ക് അറിയാമെന്ന് മന്ത്രി പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. എൽഡിഎഫ് പിണറായിക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ പണമായതുകൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. വികസനത്തിന് കേന്ദ്രത്തിന്റെ പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreഇൻസ്റ്റഗ്രാമിലെ കാമുകൻ ലൈംഗീകമായി പീഡിപ്പിച്ചു; മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു; പോക്സോ കേസില്‍ യുവാവിന് മൂന്നു വര്‍ഷം കഠിനതടവും രൂപ പിഴയും വിധിച്ച് കോടതി
പത്തനംതിട്ട: പോക്സോ കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.ചാവക്കാട് പുന്നയൂര്‍ക്കുളം അണ്ടത്തോട് ചെറായി തേന്‍പറമ്പില്‍ ടി. എൻ. പ്രവീണിനെയാണ് (21) സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം. 2023 ഫെബ്രുവരി 26ന് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേ, ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ ഫോണിലേക്ക് പലതവണ ബന്ധപ്പെട്ട് സൗഹൃദത്തിലായതായും 2022 ഡിസംബര്‍ മൂന്നിന് കുട്ടിയുടെ വീട്ടില്‍ വന്നു താമസമാക്കിയതായും വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. എസ്ഐ അനീഷ്…
Read Moreസ്വർണമോ അതോ ഫോയിലോ… ‘അംബാനി’ ഐസ്ക്രീം, ഒന്നിന് വില 1,200; ഇതിത്തിരി കടുപ്പമെന്ന് സോഷ്യൽ മീഡിയ
സ്വർണ ഫോയിൽ ഉപയോഗിച്ച് പൊതിഞ്ഞ് സ്വർണത്തളികയിൽ വിളന്പുന്ന ഹൈദരാബാദിലെ “അംബാനി’ ഐസ്ക്രീമിന് സമൂഹമാധ്യമങ്ങളിൽ വൻപ്രിയം. 1,200 രൂപയാണ് താരപ്പകിട്ടുള്ള ഈ ഐസ്ക്രീമിന്റെ വില! സ്വർണത്തിന്റെ സാന്നിധ്യത്തിനു പുറമെ ഇന്ത്യയിലെതന്നെ വിലയേറിയ ഐസ്ക്രീമാണെന്ന ലേബൽ കൂടിവന്നതോടെയാണു ‘അംബാനി’ ഐസ്ക്രീം എന്നു പേരുവീഴാൻ കാരണമെന്നു പറയുന്നു. ഹൈദരാബാദ് നഗരത്തിലെ ഹൂബർ ആൻഡ് ഹോളി ഐസ്ക്രീം പാർലറിലാണ് ഈ മുന്തിയ ഇനം ഐസ്ക്രീം ലഭിക്കുന്നത്. ഈ ആഡംബര ഐസ്ക്രീം തയാറാക്കുന്ന വീഡിയോ ഫുഡീദാക്ഷി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെ വൻ തരംഗമായി. ചോക്ലേറ്റ് കഷണങ്ങൾ, ദ്രാവകരൂപത്തിലുള്ള ചോക്ലേറ്റ്, ബദാം, ചോക്ലേറ്റ് ഐസ്ക്രീം എന്നിവ ഐസ്ക്രീം കോണിൽ നിറച്ച് കട്ടിയുള്ള ക്രീം പൂശും. ക്രീം ലെയർ സജ്ജീകരിച്ചുകഴിഞ്ഞാൽ, സ്വർണഫോയിൽ ഉപയോഗിച്ച് ഐസ്ക്രീം പൊതിയും. ശേഷം ഐസ്ക്രീം അലങ്കരിക്കുന്നു. സാധാരണ പ്ലേറ്റിനു പുറമെ സ്വർണ ട്രേയിലാണു വിളന്പുക. “അംബാനി’ ഐസ്ക്രീം സാധാരണക്കാർക്കു കഴിക്കാൻ കഴിയില്ലെന്ന…
Read Moreഎയിംസ്; കോഴിക്കോടും പാലക്കാടും മറികടന്ന് ആലപ്പുഴയിൽ എത്തുമോ? എയിംസ് എത്തുമെന്ന വിവരത്തിൽ ആഹ്ലാദിച്ച് ആലപ്പുഴക്കാർ
ആലപ്പുഴ: എയിംസ് ആലപ്പുഴയില്‍ എത്തുമെന്ന വിവരത്തിൽ ആഹ്ലാദിച്ച് ആലപ്പുഴ. കോഴിക്കോടും പാലക്കാടും മറികടന്ന് ആലപ്പുഴയിൽ എത്തുമോ? കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന എയിംസ് സാധ്യതാ പട്ടികയില്‍ ആലപ്പുഴയും. കോഴിക്കോട്, പാലക്കാട് ജില്ലകള്‍ക്ക് പുറമെയാണ് ആലപ്പുഴയും പരിഗണിക്കുന്നത്. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള മന്ത്രിയാണ് എയിംസ് (ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആലപ്പുഴയില്‍ സ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നത്. എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നതാണ് പരിഗണിക്കുന്നതിന് ഒരു കാരണം. കൂടാതെ ആലപ്പുഴയില്‍ സ്ഥലവും ലഭ്യമാണ്. ആലപ്പുഴയില്‍ പൂട്ടിക്കിടക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയാണ് എയിംസിനായി കണ്ടുവയ്ക്കുന്നത്. നിയമിച്ചുഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. സ്പെഷല്‍ ഓഫിസറെയും നിയമിച്ചു. എന്നാല്‍, നടപടി മുന്നോട്ട് പോയില്ല. പിന്നീട് എയിംസ് പാലക്കാട് ജില്ലയില്‍ പരിഗണിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. ബിജെപി നേതൃത്വവും ഈ നിര്‍ദേശത്തെ അനൂകൂലിച്ചിരുന്നു. സ്ഥലം ലഭ്യമാണെന്നതാണ് പാലക്കാടിന്റെ…
Read More