വാട്സാപ്പിലൂടെ നിങ്ങൾ അയയ്ക്കുന്ന മെസേജ് സ്വീകർത്താവിന്റെ ഫോണിൽ സേവ് ആകില്ല. വാട്സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുകയാണ്. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന ഫീച്ചര്‍, മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നതു തടയുന്നതടക്കമുള്ള നിരവധി ഉയർന്ന സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്തെടുക്കാനും കഴിയില്ല. വാട്സാപ്പിന്റെ ഫീച്ചർ ട്രാക്കിംഗ് വെബ്സൈറ്റ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ സുരക്ഷാ ഫീച്ചർ ലഭിക്കും. ഇത് ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍ “അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത്…
Read MoreDay: April 12, 2025
എൻജിൻ ഭാഗത്ത് നിന്ന് പുക; ട്രയല്‍ റണ്ണിനിടെ വോള്‍വോ ബസില്‍ തീ പടര്‍ന്നു; രക്ഷകരായി ഫയർ ഫോഴ്സ്
പത്തനംതിട്ട: പത്തനംതിട്ട -മൈലപ്ര റോഡില്‍ ശബരിമല ഇടത്താവളത്തിന് സമീപം കെയുആര്‍ടിസി വോള്‍വോ ബസിന്റെ എന്‍ജിന്‍ഭാഗത്ത് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 5.45നായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്കു ശേഷം ബസില്‍ യാത്രക്കാരില്ലാതെ ട്രയല്‍ റണ്‍ നടത്തുന്നതിനിടയിലാണ് തീ പിടിച്ചത്. ബസ് ജീവനക്കാര്‍ ഉടന്‍ ബസിലുണ്ടായിരുന്ന എക്സ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. കൂടാതെ സമീപത്തെ കടകളില്‍ നിന്നും എക്സ്റ്റിന്‍ഗ്യുഷറുകള്‍ എത്തിച്ച് തീ അണച്ചു. വിവരം അറിഞ്ഞ് പത്തനംതിട്ട അഗ്നി രക്ഷാ നിലയത്തില്‍ നിന്നും രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തെത്തുകയും വെള്ളം പമ്പ് ചെയ്ത് തീ പൂര്‍ണമായും കെടുത്തി അപകടനില ഒഴിവാക്കി. ജീവനക്കാരായ രണ്ടു പേര് മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളൂ. പുക ഉയരുന്നത് കണ്ടു ജീവനക്കാര്‍ ബസ് നിര്‍ത്തുകയായിരുന്നു.
Read Moreജാഗരൂകരായി ഇരിക്കൂ, ചതിയൻമാർ പതുങ്ങിയിരിക്കുന്നുണ്ട്… വലവിരിച്ച് ഉത്തരേന്ത്യന്‍ സംഘങ്ങള്‍: സൈബര്‍ തട്ടിപ്പില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടത് 763 കോടി
കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നഷ്ടപ്പെട്ടത് 763 കോടി രൂപ. ഇതില്‍ പോലീസിനു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് 107.44 ലക്ഷം മാത്രവും. 2023നെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം സൈബര്‍ തട്ടിപ്പു രംഗത്തുണ്ടായത്. 2023ല്‍ 210 കോടിയാണ് സൈബര്‍ തട്ടിപ്പുകാര്‍ ആളുകളെ പറ്റിച്ച് കൈവശപ്പെടുത്തിയത്. ഇതില്‍ 37.16 കോടി രൂപ പോലീസ് തിരികെ പിടിച്ചു. 2022-ല്‍ സംസ്ഥാനത്ത് 48 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതില്‍ 4.38 കോടി തിരികെ പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുകയുടെ സൈബര്‍ തട്ടിപ്പു നടന്നത് എറണാകുളം ജില്ലയിലാണ്. 174 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ 114 കോടിയുടെ തട്ടിപ്പുനടന്നു. കോഴിക്കോട്ട് 46 കേസുകളിലായി 23 കോടിയാണ് സൈബര്‍ തട്ടിപ്പുസംഘം കവര്‍ന്നത്. ഉത്തരേന്ത്യന്‍ സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ട് കഴിഞ്ഞ ദിവസവും…
Read Moreമൊബൈൽ ടവറാണത്രേ..! കൈതപ്പാറയിലെ ബിഎസ്എൻഎൽ മൊബൈൽ ടവറിന്റെ ഉപയോഗം വട്ടപ്പൂജ്യം
ഉടുന്പന്നൂർ: മൊബൈൽ ടവറുണ്ടെങ്കിലും വിളിച്ചാൽ കിട്ടുന്നില്ലെന്ന് നാട്ടുകാർ. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതിയനുസരിച്ചാണ് ഇടുക്കി ജില്ലയിലെ കൈതപ്പാറയിൽ ബിഎസ്എൻഎൽ മൊബൈൽ ടവർ സ്ഥാപിച്ചത്. അഞ്ചു മാസം ടവർ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. 4-ജി സംവിധാനമാണ് ടവറിനുള്ളത്. ബാൻഡ്-28 സപ്പോർട്ട് ചെയ്യുന്ന ഫോണുകളിൽ മാത്രമേ റേഞ്ച് ലഭിക്കുകയുള്ളൂ. രണ്ടുവർഷം മുന്‍പുള്ള പല ഫോണുകളിലും ഈ സംവിധാനം നിലവിലില്ല. കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിലുള്ളവർക്കായാണ് ഇവിടെ ടവർ സ്ഥാപിച്ചത്. എന്നാൽ നിലവിലെ സ്ഥിതിയിൽ പലർക്കും ടവറിന്റെ പ്രയോജനം ലഭിക്കാത്ത സാഹചര്യമാണ്. വൈദ്യുതി പോകുന്ന സമയത്ത് പ്രവർത്തിക്കുന്നതിനായി സോളാർ, ബാറ്ററി സംവിധാനവും ടവറിനുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും സ്ഥാപിച്ച ടവറുകളുടെതും സ്ഥിതി സമാനമാണ്.
Read Moreനടിയെ ആക്രമിച്ച കേസ്: അന്തിമവാദം മേയ് 21ന്; വിധി പറയുന്ന തീയതി പിന്നീട്
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ അന്തിമവാദം മേയ് 21നു നടക്കും. തുടർന്ന് വിധി പറയുന്ന തീയതി നിശ്ചയിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഒന്നാംപ്രതി പള്‍സര്‍ സുനി ഹാജരായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി തുടര്‍നടപടികള്‍ക്കായി മേയ് 21 ലേക്ക് മാറ്റുകയായിരുന്നു. 2018ല്‍ തുടങ്ങിയതാണു കേസിന്റെ വിചാരണ. പ്രതിഭാഗം വാദം പൂര്‍ത്തിയായെങ്കിലും പ്രോസിക്യൂഷന് കൂടുതല്‍ വാദത്തിനായി ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം മേയ് 21ന് പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. വിചാരണ പൂര്‍ത്തിയാക്കുന്നതിന് സുപ്രീംകോടതി പലതവണ സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ സമയക്രമം പാലിക്കാന്‍ വിചാരണക്കോടതിക്കു കഴിഞ്ഞില്ല.
Read Moreമകളുടെ പ്രണയത്തെച്ചൊല്ലി തർക്കം; ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകൾക്കും ദാരുണാന്ത്യം; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്
എരുമേലി: മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെ അകത്തുനിന്നു വീട് പൂട്ടി പെട്രോൾ ഒഴിച്ച് വീട്ടമ്മ നടത്തിയ ആത്മഹത്യാശ്രമത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്കും ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. മകന് പൊള്ളലേറ്റു. ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകൾ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. സീതമ്മ സംഭവസ്ഥലത്തും ഭർത്താവും മകളും കോട്ടയം മെഡിക്കൽ കോളജിലുമാണ് മരിച്ചത്. മകൻ അഖിലേഷ് (ഉണ്ണിക്കുട്ടൻ-22) പരിക്കേറ്റ് ചികിത്സയിലാണ്. എരുമേലി ശ്രീനിപുരത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: വിദേശത്ത് നഴ്സായിരുന്ന അഞ്ജലി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അഞ്ജലിയുമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്തു നൽകണമെന്നും ആവശ്യപ്പെട്ട് അയൽവാസിയായ യുവാവ് സുഹൃത്തുക്കളുമായി ഇന്നലെ വീട്ടിൽ എത്തിയിരുന്നു. ഇവർക്കൊപ്പം പോകാൻ അഞ്ജലി മുതിർന്നതോടെ വീട്ടുകാർ എതിർത്തു. തുടർന്നു അഞ്ജലിയെ വീടിനുള്ളിലാക്കി വീട്ടുകാർ കതക് പൂട്ടിയതോടെ…
Read Moreരാഷ്ട്രീയ കാലാവസ്ഥ പിണറായി വിജയനെ മൂന്നാമതും അധികാരത്തിലെത്തിക്കും; എസ്എന്‍ഡിപി യോഗത്തോട് മുഖ്യമന്ത്രി കാട്ടിയത് കരുണാപൂര്‍വമായ നിലപാടെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പിണറായി വിജയന് മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്ച്ച് ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേദിയിലാണ് പ്രതികരണം. എസ്എന്‍ഡിപി യോഗത്തോട് കരുണാപൂര്വമായി നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുമായിട്ടുള്ള ഇടപാടുകളില്‍ പല കുറവുകളും ഉണ്ടെന്നും അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹാരം കാണാനാണ് ശ്രമിക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങള്‍ പഠിക്കാനും ആത്മാര്‍ത്ഥമായ പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Moreവെറും പല്ലിയല്ല, നല്ല വിലകൂടിയ പല്ലി… അപൂർവയിനം പല്ലികളെ കടത്താൻ ശ്രമം; ഏഷ്യയിലെ ഗ്രേ മാർക്കറ്റിൽ ടോക്കെ ഗെക്കോകൾക്ക് ഉയർന്ന ഡിമാൻഡ്; മൂന്ന് പേർ അറസ്റ്റിൽ
ദിബ്രുഗഡ്: അപൂർവയിനം പല്ലികളെ കടത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. ടോക്കെ ഗെക്കോ എന്ന ഇനത്തിൽപ്പെട്ട 11 പല്ലികളെ കടത്താനുള്ള ശ്രമമാണ് ആസാമിലെ ദിബ്രുഗഡ് പോലീസ് തകർത്തത്. ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ ഘർഫാലിയ (40) എന്നിവരാണ് അറസ്റ്റിലായത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ടോക്കെ ഗെക്കോകളുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാം. ഇന്ത്യയിൽ, ആസമിലെയും അരുണാചൽപ്രദേശിലെയും ചുരുക്കം ചില മേഖലകളിൽ മാത്രമേ ഈ ഇനങ്ങൾ കാണപ്പെടുന്നുള്ളു. തെക്കുകിഴക്കൻ ഏഷ്യയിലെ ഗ്രേ മാർക്കറ്റിൽ ടോക്കെ ഗെക്കോകൾക്ക് ഉയർന്ന ഡിമാൻഡാണ്.
Read More