കോഴിക്കോട്: നഗരത്തിലേക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. വാനിൽ നിന്ന് 20 കിലോ കഞ്ചാവ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത് കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32), ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ്ഐ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടി.
Read MoreDay: April 13, 2025
15കാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി; 11 കാരൻ ദൃശ്യങ്ങൾ പകർത്തിയെന്ന് മൊഴി; സംഭവം പുറത്തായത് കുട്ടിയുടെ ബന്ധുവിന്റെ പക്കൽ പകർത്തിയ ദൃശ്യങ്ങൾ എത്തിയപ്പോൾ
കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെകൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കൂടെ ഉണ്ടായിരുന്ന പതിനൊന്നുകാരൻ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ പക്കല്‍ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുകയും അതോടെ പീഡനവിവരം പുറത്തു പറയുകയുമായിരുന്നു. പിന്നാലെ പോലീസില്‍ നല്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയരായ വിദ്യാർഥികളോട് ചൊവ്വാഴ്ച ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. കുറ്റാരോപിതരായ ഒരാളുടെ വീട്ടില്‍വച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പെൺകുട്ടി പറഞ്ഞു.
Read Moreമാർച്ചിൽ മുന്നിൽ ചാറ്റ്ജിപിടി: പിന്നിലായത് ഇൻസ്റ്റഗ്രാമും ടിക് ടോക്കും
ന്യൂയോർക്ക്: മാർച്ചിൽ ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്ത ആപ്പായി ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി. ഇൻസ്റ്റഗ്രാമിനെയും ടിക് ടോക്കിനെയും മറികടന്നാണ് ചാറ്റ്ജിപിടി ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറിയതെന്ന് അനലിറ്റിക്സ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് ആദ്യം ആരംഭിക്കുകയും പെട്ടെന്ന് വൈറലാകുകയും ചെയ്ത ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ സവിശേഷതയാണ് ഡൗണ്‍ലോഡ് കൂട്ടിയത്. ഉപയോക്താക്കൾ ഗിബ്ലി-സ്റ്റൈൽ ചിത്രങ്ങൾ സൃഷ്ടിക്കുകയും അവ വ്യാപകമായി പങ്കിടുകയും ചെയ്തു. ഇത് ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള ഡൗണ്‍ലോഡുകളിൽ 28 ശതമാനം വർധനവിന് കാരണമായി. 2025 ന്റെ ആദ്യ പാദത്തെ 2024ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ, ചാറ്റ്ജിപിടിയുടെ ഡൗണ്‍ലോഡുകൾ 148% വർധിച്ചുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. മാർച്ചിൽ ആഗോളതലത്തിൽ ചാറ്റ്ജിപിടി 46 മില്യണ്‍ ഡൗണ്‍ലോഡുകൾ രേഖപ്പെടുത്തിയതായി ആപ്പ്ഫിഗേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻസ്റ്റാഗ്രാമിനെ ഒരു ചെറിയ വ്യത്യാസത്തിൽ പിന്നിലാക്കി. ചാറ്റ്ജിപിടി ഐഒഎസിൽ 13 മില്യണ്‍…
Read Moreയുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം; 20 മരണം
കീവ്: യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. വടക്കുകിഴക്കൻ നഗരമായ സുമിയിൽ ആണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 20 പേർ മരിച്ചതായി യുക്രെയ്ൻ അറിയിച്ചു. 83 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. റഷ്യ ഭീകരത ആഗ്രഹിക്കുന്നുവെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി പ്രതികരിച്ചത്. സുമിയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് റഷ്യ നടത്തിയത്.
Read Moreമാസത്തിൽ ആറ് ദിവസം ഒരു മിനിറ്റ് മുമ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയതിന് യുവതിയെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു; പിന്നാലെ കഥയിൽ ട്വിസ്റ്റ്
ജോലി സ്ഥലത്ത് കൃത്യനിഷ്ഠ പാലിക്കേണ്ടത് ഓരോ ജീവനക്കാരന്റേയും കടമയാണ്. കന്പനി നിയമപ്രകാരം എപ്പോഴാണ് കയറേണ്ടതെന്നും ജോലി കഴിഞ്ഞ് എപ്പോഴാണ് ഇറങ്ങേണ്ടതെന്നുമൊക്കെ നിയമങ്ങളും ചട്ടങ്ങളും വച്ചിട്ടുണ്ടാകും. അതിൽ നിന്ന് വ്യതിചലിച്ച് എന്തെങ്കിലും ചെയ്താൽ ജീവനക്കാർക്ക് കന്പനി വിധിക്കുന്ന ശിക്ഷ തന്നെ ലഭിക്കും. എന്നാൽ അന്യായമായി അത്തരത്തിൽ എന്തെങ്കിലും കന്പനി പ്രവർത്തിച്ചാൽ പരാതിപ്പെടാനും ജീവനക്കാർക്ക് അവകാശമുണ്ട്. ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്ഷോയിൽ ആസ്ഥാനമായുള്ള കമ്പനിയിൽ മാസത്തിൽ ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ജോലി സ്ഥലത്ത് നിന്ന് ഇറങ്ങിയതിന് വാങ് എന്ന യുവതിയെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. എന്നാൽ കന്പനിയുടെ അന്യായമായ ഈ പ്രവർത്തിയിൽ യുവതി കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി കമ്പനിയുടെ നടപടി അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായി ജോലിസ്ഥലത്ത് നിന്നും പിരിച്ചു വിട്ടതിന് തൊഴിലുടമ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. മൂന്ന് വർഷമായി ഇതോ കന്പനിയിൽ…
Read Moreഭർത്താവിനെ കടിച്ച് കീറാനായി തുനിഞ്ഞ ചീങ്കണ്ണിയെ വലിച്ച് കീറി ഭാര്യ; കൈയടിച്ച് സോഷ്യൽ മീഡിയ
അപ്രതീക്ഷിതമായി ചീങ്കണ്ണി കടിക്കാൻ വന്നാൽ എന്താകും ചെയ്യുക. ഭർത്താവായ ജോയ്യെ കടിക്കാനെത്തിയ ചീങ്കണ്ണിയെ എടുത്ത് അലക്കി ഭാര്യ മരിയൻ റോസർ. സൗത്ത് കരോലിനയിലാണ് സംഭവം. പൂന്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്നപ്പോഴാണ് ഇവരുടെ ഭർത്താവിനെ എട്ടര അടി നീളമുള്ള ചീങ്കണ്ണി ആക്രമിക്കാനെത്തിയത്. കുളത്തിനടുത്ത് പണിയെടുത്ത്കൊണ്ടിരിക്കുകയായിരുന്നു ജോയ്. അപ്പോഴാണ് ചീങ്കണ്ണി അദ്ദേഹത്തിന്റെ അടുത്തേക്ക് ഇഴഞ്ഞെത്തിയത്. പെട്ടെന്ന് ചീങ്കണ്ണി ജോയ്യുടെ കാലിൽ പിടിച്ച് വലിച്ചു. ഇത് കണ്ട ഭാര്യ അടുത്തു കണ്ട ഒരു മരക്കുറ്റി വലിച്ചെടുത്ത് ചീങ്കണ്ണിക്ക് നേരെ പാഞ്ഞടുത്തു. അത് ചീങ്കണ്ണിക്ക് മേൽ കുത്തിക്കയറ്റി. അതോടെ ചീങ്കണ്ണി ജോയ്യുടെ കാലിലെ പിടി വിട്ടു. റോസറിന്റെ അവസരോചിതമായ ഇടപെടൽ കാരണമാണ് ഭർത്താവിനെ ചീങ്കണ്ണിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായത്. പോലീസും നാട്ടുകാരുമെല്ലാം മരിയൻ റോസറിന്റെ ഈ പ്രവർത്തിയിൽ അവരെ അഭിനന്ദിച്ചു. തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി താൻ എന്തും ചെയ്യുമെന്നാണ് റോസർ പറയുന്നത്.
Read Moreതലമുടി എണ്ണാൻ തലമൊട്ടയടിച്ച് യുവാവ്: വേറെ പണിയൊന്നുമില്ലേയെന്ന് സൈബറിടം
കടലിലെ മണൽത്തരികൾ പോലെ എണ്ണാൻ സാധിക്കാത്തതാണ് തലയിലെ മുടിയെന്ന് പണ്ടൊക്കെ പറഞ്ഞ്കേൾക്കാറുള്ളതല്ലേ. എന്നാൽ ആ ചൊല്ലിനെ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവ്. തലമുടി എണ്ണാൻ വേണ്ടി സ്വന്തം തല മൊട്ട അടിച്ചിരിക്കുകയാണ് ഇയാൾ. തലമുടി മുഴുവൻ കളയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തലമുഴുവൻ മൊട്ട അടിച്ചശേഷം യുവാവ് അതെല്ലാം ഒരു പേപ്പറിൽ എടുത്ത് വയ്ക്കുന്നത് വീഡിയോയിൽ കാണാം. തലമുടി എണ്ണുന്നതിനായി മുറിച്ചു കളഞ്ഞ എല്ലാ മുടിയും ഓരോ ഭാഗങ്ങളായി തിരിച്ചു. അതിനു ശേഷം ഓരോന്ന് ഓരോന്നായി എണ്ണുന്നു. ഓരോ മുടി എണ്ണുന്പോഴും ഓരോ കല്ല് അളവായി കണക്കാക്കി കുട്ടയിലേക്ക് ഇടുന്നു. എല്ലാ ദിവസവും 10 മുതൽ 12 മണിക്കൂർ വരെ എടുത്താണ് ഓരോ മുടിയും ഇയാൾ എണ്ണുന്നത്. ശേഷം, തന്റെ തലയിൽ 91,300 മുടിയിഴകൾ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്റെ ഈ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന…
Read Moreസർക്കാർ മുൻ പ്ലീഡർ പി.ജി. മനു മരിച്ച നിലയിൽ: മരണം ‘മാപ്പപേക്ഷ വിഡിയോ’ പുറത്തുവന്നതിനു പിന്നാലെ
കൊല്ലം: സർക്കാർ മുൻ പ്ലീഡർ പി.ജി. മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതോടെ മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യം കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ…
Read Moreഅമ്മാവൻ മരുമകളുമായി പ്രണയത്തിലായി, ഒടുവിൽ രണ്ടാളും ഒളിച്ചോടിപ്പോയി: വീട്ടുകാർ കേസ് കൊടുത്തു; പിന്നീട് സംഭവിച്ചത്…
പ്രണയത്തിന് കണ്ണും മൂക്കുംഇല്ലന്ന് പറയുന്നത് അർഥവത്താണെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഥ മറ്റൊന്നുമല്ല, സ്വന്തം അമ്മാവനുമായി പ്രണയത്തിലായ പെൺകുട്ടിയും അതേച്ചൊല്ലിയുണ്ടാകുന്ന തർക്കങ്ങളും ബഹളങ്ങളുമാണ് പ്രധാന ചർച്ച. മധ്യപ്രദേശിലാണ് സംഭവം. പൂജ എന്ന പെൺകുട്ടിയാണ് തന്റെ അമ്മാവൻ അവിനാശുമായി പ്രണയത്തിലായത്. ഇവരുടെ പ്രണയ കഥ നാട്ടിൽ പാട്ടായതോടെ ഇരുവർക്കും നാട്ടിലിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയായി. അതോടെ രണ്ടുപേരും ഒളിച്ചോടിപ്പോയി. യുവതിയുടെ മാതാപിതാക്കൾ ഭിതർവാർ പോലീസ് സ്റ്റേഷനില്‍ മകളെ കാണ്മാനില്ലെന്ന കേസ് ഫയല്‍ ചെയ്തു. അതേസമയം അമ്മാവനും മരുകളും ഒളിച്ചോടി നേരെ പോയത് പ്രയാഗ്രാജിലേക്കായിരുന്നു. അവിടെവച്ച് രണ്ടാളും വിവാഹിതരാവുകയും ചെയ്തു. പ്രായപൂർത്തിയായ രണ്ട് ആളുകൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണ്. ആരും ഇതിനെ തടയണ്ട എന്ന് പെൺകുട്ടി പറയുകയും ചെയ്തു. യുവതിയുടെ കുടുംബം ആദ്യം ഈ ബന്ധത്തെ എതിര്‍ത്തു. ഒടുവില്‍ പോലീസുകാരുടെ കൗണ്‍സിലിംഗില്‍ യുവതിയുടെ മാതാപിതാക്കൾ…
Read Moreതല്ലിക്കൊല്ലുന്നതും പോരാഞ്ഞിട്ട് ഇതിനെല്ലാം പേരും നൽകും: പെൺകുട്ടിയുടെ അതിവിചിത്രമായ ഹോബി കണ്ട് അന്പരന്ന് സോഷ്യൽ മീഡിയ
ആളുകൾക്ക് പലതരത്തിലുള്ള ഹോബികളും ഉണ്ടാകും. ചിലർക്ക് പാചകത്തിലാകും ചിലർക്ക് പാട്ടിലാകും മറ്റു ചിലർക്ക് സ്റ്റാംപ് കളക്ഷനിലാകും താൽപര്യം. ഇപ്പോഴിതാ വിചിത്രമായ ഹോബികളുമായി ഒരു പെൺകുട്ടിയുടെ വാർത്തയാണ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അകാൻഷ റാവത്ത് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഇതിസ്റ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അഞ്ച് മില്ല്യണിലധികം പേരാണ് ഇത് കണ്ടിട്ടുള്ളത്. അതിൽ പെൺകുട്ടിയുടെ അതിവിചിത്രമായ ഈ ഹോബിയെ കുറിച്ചാണ് വിവരിക്കുന്നത്. ചത്ത കൊതുകുകളെ ശേഖരിക്കലാണ് ഈ പെൺകുട്ടിയുടെ ഹോബി. വെറുതെ അങ്ങ് ശേഖരിച്ച് വയ്ക്കുവല്ല. അവയെ ഓരോ കാറ്റഗറിയായി തിരിച്ച് അതിന് പേരിട്ട്, അവ കൊല്ലപ്പെട്ട സ്ഥലവും സമയവും കൂടി കുറിച്ച് വയ്ക്കും. എന്ത് വിചിത്രമായ ആചാരം എന്നല്ലേ ഇത് കാണുന്പോൾ ആരുടെ ആയാലും മനസിൽ വരുന്നത്. സിഗ്മ ബോയ്’, ‘രമേശ്’, ‘ബബ്ലി’, ‘ടിങ്കു’ തുടങ്ങിയ പേരുകളാണ് ചത്ത കൊതുകുകൾക്ക് പെൺകുട്ടി നൽകിയിരിക്കുന്ന പേരുകൾ. ഇതിന്റെ വീഡിയോ വൈറലായതോടെ…
Read More