ക്ലാസ്മുറിയുടെ ചുവരുകളില്‍ ചാണകം തേച്ച് കോളജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം. അസഹനീയമായ ചൂട് കാരണം വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്നില്ല. അതിനാൽ ചൂട് കുറയ്ക്കാനാണ് ഇത്തരത്തിൽ ചുമരുകളിൽ ചാണകം മെഴുകുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. ഇതിനെതിരേ കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി. ചുമരിൽ ചാണകം തേക്കുന്നതിനു മുൻപ് കോളജിലെ ശുചിമുറികൾ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പൊട്ടിത്തകർന്ന വാതിലുകളും ജനലുകളും ആദ്യം നന്നാക്കണമെന്നും വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വേനലില്‍ വളരെയധികം ചൂട് അനുഭവപ്പെടുന്ന കോളജിലെ ബ്ലോക്ക് സിയിലെ ചുരുകളിലാണ് പ്രിൻസിപ്പൽ ചാണകം തേച്ചത്. ചില ജീവനക്കാര്‍ ഇവരെ സഹായിക്കുന്നത് വീഡിയോയില്‍ കാണാം.
Read MoreDay: April 14, 2025
പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ: എൻസിആര്‍ടിയുടെ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടി; വിമർശിച്ച് വി.ശിവൻകുട്ടി
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഈ തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നും ഇത് പൊതുയുക്തിയുടെ ലംഘനമാണെന്നു മാത്രമല്ല നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്റെ ഉദാഹരണവുമാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസിൽ സംവേദനപരമായ സമീപനം വളർത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീർത്തും ശരിയല്ലന്ന് മന്ത്രി പറഞ്ഞു. എൻസിആര്‍ടിയുടെ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്. എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണം. വിദ്യാഭ്യാസം അടിച്ചേൽപ്പിക്കലിന്റെയല്ല ശാക്തീകരണത്തിന്റെയും സമവായത്തിന്റെയും ഒരു ഉപകരണമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read More‘ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറി, കാരണങ്ങൾ അറിയിച്ചില്ല’; ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; ചീഫ് സെക്രട്ടറിക്കെതിരെ വിമർശനവുമായി എൻ. പ്രശാന്ത്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍.പ്രശാന്ത് ഐഎഎസ്. ഹിയറിംഗിന്റെ ലൈവ് സ്ട്രീമിംഗും വീഡിയോ റെക്കോര്‍ഡിംഗും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നെന്നും പിന്നീട് പിന്മാറുകയായിരുന്നെന്നുമാണ് പ്രശാന്ത് ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ രണ്ടു നോട്ടീസുകള്‍ പങ്കുവച്ചാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. വകുപ്പുതല നടപടിയുടെ ഭാഗമായ ഹിയറിംഗിനു ബുധനാഴ്ച ഹാജരാകണമെന്ന് പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ നോട്ടീസ് നല്‍കിയിരുന്നു. ഈ ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ആവശ്യം ചീഫ് സെക്രട്ടറി നിരസിക്കുകയായിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
Read Moreപുത്തനുടുപ്പിട്ട് കുഞ്ഞ് മാലാഖയെപ്പോലൊരുവൾ: ചിമ്പാൻസി കുഞ്ഞിനെ മനുഷ്യ കുട്ടിയെ പോലെ അണിയിച്ചൊരുക്കി മൃഗശാലാ ജീവനക്കാർ; വിമർശിച്ച് മൃഗസ്നേഹികൾ
മൃഗശാലയിലെത്തുന്ന ആളുകൾക്ക് കൗതുകമുണർത്താൻ വേണ്ടി കുരങ്ങനെ മനുഷ്യക്കോലം കെട്ടിച്ച് മൃഗശാലാ ജീവനക്കാർ. മധ്യ ചൈനയിലെ ഒരു മൃഗശാലയിലാണ് സംഭവം. കുഞ്ഞ് ചിമ്പാൻസിയെ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ തോന്നിപ്പിക്കുന്ന രീതിയിൽ വസ്ത്രങ്ങൾ അണിയിക്കുകയും ഹെയർ സ്റ്റൈൽ ചെയ്യുകയും ചെയ്തു. ‘ക്വിക്സി’ എന്നാണ് ഈ ചിമ്പാൻസിയുടെ ഓമന പേര്. മനുഷ്യ ശിശുക്കളെപ്പോലെ തന്നെയാണ് ഈ ചിമ്പാൻസി കുഞ്ഞിനെ പരിഗണിക്കുന്നത്. ഞൊടിയിടയിലാണ് ഇവൾ സന്ദർശകരുടെ ശ്രദ്ധ കേന്ദ്രമായത്. വൈകാതെ തന്നെ ഒരു ഓൺലൈൻ സെലിബ്രിറ്റിയായി ഇവൾ മാറിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ പോലെ നല്ല ഉടുപ്പൊക്കെ ധരിച്ച് നിൽക്കുന്ന ‘ക്വിക്സി’ യുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സന്ദർശകർ ചിമ്പാൻസിക്ക് കൈ കൊടുക്കുന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, മൃഗശാലയുടെ ഈ നടപടിക്കെതിരെ മൃഗസ്നേഹികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. അതോടെ പ്രതികരണവുമായി മൃഗശാല അധികൃതർ രംഗത്തെത്തി. ചിമ്പാൻസിയുടെ…
Read Moreഅടുത്തു വാ.. അടുത്തു വാ… അടുത്തു വന്നാട്ടേ: പല്ലുതേക്കാൻ മടിയുള്ളവർക്കായി ഇതാ ചിക്കന്റെ രുചിയിൽ ടൂത്ത് പേസ്റ്റുമായി കെെഫ്സി
പല്ലുതേക്കാൻ മടിയുള്ള ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ ചിക്കൻ വേണോന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ യെസ് മൂളുന്നവരാകും അക്കൂട്ടത്തിൽ ഭൂരിഭാഗം ആളുകളും. പല്ലുതേക്കാൻ മടിച്ച് നിൽക്കുന്ന ചിക്കൻ കൊതിയൻമാർക്ക് വേണ്ടി വിപണിയിൽ പുതിയൊരു സാധനം ഇറക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ടൂത്ത് പേസ്റ്റ് ആണ്. ഓസ്ട്രേലിയയിലെ ഹിസ്മൈൽ എന്ന ദന്ത പരിചരണ കന്പനിയുമായി ചേർന്ന് കെഎഫ്സി ആണ് വറുത്ത ചിക്കന്റെ രുചിയുള്ള ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. രസം അതൊന്നുമല്ല. പേസ്റ്റ് ഇപ്പോൾ കിട്ടാനില്ല. പുറത്തിറക്കിയ ഉത്പന്നങ്ങൾ അത്രയും വിറ്റു തീർന്നു. പതിനൊന്ന് ഔഷധ സസ്യങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കെഎഫ്സി ഈ പേസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. പല്ലു തേക്കുന്പോൾ കെഎഫ്സിയുടെ ചൂടുള്ള ജ്യൂസിയായ ഒരു ചിക്കൻ ഫ്രൈ കഴിക്കുന്ന രുചി വായിൽ നിറയും. പക്ഷേ, കുളിർമയും അതോടൊപ്പം വൃത്തിയും ഉണ്ടാകും. അവസാനം മികച്ച ഒരു പല്ലു തേക്കൽ അനുഭവം തന്നെ ഈ…
Read Moreപഴം പച്ചക്കറികൾ എന്തുമാവട്ടെ എന്തിനേയും കണ്ണടച്ച് വിശ്വസിക്കാമിവിടെ… മട്ടുപ്പാവില്‍ ഫലവര്ഗത്തോട്ടമൊരുക്കി നെജിമ
വീടിനു മുകളില്‍ മട്ടുപ്പാവില്‍ 50 തരം ഫലവര്‍ഗങ്ങള്‍ നട്ട് നൂറുമേനി വിളവെടുത്ത ഒരു വനിത മാന്നാറില്‍ ഉണ്ട്. വിഷരഹിത പച്ചക്കറി കൃഷിയോടൊപ്പം അമ്പതിലധികം പഴവര്‍ഗങ്ങളും വിളയിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടിയായ മാന്നാര്‍ നെടുങ്ങാട്ടുതറയില് സൈനുദ്ദീനിന്റെ ഭാര്യ നെജിമയാണ്. ജോലിത്തിരക്കും വീട്ടിലെ ഏകാന്തതയും നല്കിയ മാനസിക സമര്ദങ്ങളില്നിന്നും ഒരു രക്ഷപെടലായിട്ടാണ് മട്ടുപ്പാവില്‍ കൃഷി തുടങ്ങിയത്. തുടക്കത്തില്‍തന്നെ വിജയം കണ്ടതോടെ ജോലിക്ക് ഒപ്പം കൃഷിയും മുന്നോട്ട് കൊണ്ടുപോയി. ആകെയുള്ള അഞ്ചു സെന്റ് പുരയിടത്തിൽ ടെറസിന് മുകളില്‍ മുന്തിരി, മാള്‍ട്ട, മുസമ്പി, ഡ്രാഗണ്‍ ഫ്രൂട്ട്, സ്ട്രോബെറി, വൈറ്റ് ലോങ്ങന്‍, മില്‍ക്ക് ഫ്രൂട്ട്, അബിയു, ജംബോട്ടിക്കാബ (മരമുന്തിരി), പലതരം പേരകള്‍, സപ്പോട്ടകള്‍, മാവുകള്‍, സീഡ്ലസ് ലെമണ്‍, ഇസ്രായേല്‍ ഓറഞ്ച്, നെല്ലി, അനാര്‍, മിറക്കിള്‍ ഫ്രൂട്ട്, പീനട്ട് ബട്ടര്‍, റംബൂട്ടാന്, ബേയര്‍ ആപ്പിള്‍ (ഗ്രീന്‍, റെഡ്), ഡാല്ഡറി ചാമ്പ, അത്തി, മലയാപ്പിള്‍, ബ്ലാക്ക് ഞാവല്‍,…
Read Moreകേരളത്തിലെ ആദിവാസി വിഭാഗത്തിന് ആദ്യമായാണ് ഈ അംഗീകാരം: കണ്ണാടിപ്പായയ്ക്ക് ഭൗമ സൂചികാപദവി
ആദിവാസികൾ നെയ്തെടുക്കുന്ന പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത കണ്ണാടിപ്പായയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്മണി പാലപ്ലാവ് ആദിവാസി കോളനിയിലെ ഊരാളി വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് കണ്ണാടിപ്പായ നെയ്തെടുക്കുന്നത്. ജില്ലയിലേക്ക് ഭൗമസൂചിക പദവിയെത്തുന്നത് ഇതു രണ്ടാംതവണയാണ്. കഴിഞ്ഞവർഷം വട്ടവട വെളുത്തുള്ളിക്കും ഭൗമസൂചിക പദവി ലഭിച്ചിരുന്നു. കേരളത്തിലെ ആദിവാസി വിഭാഗത്തിന് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. പാലപ്ലാവ് ആദിവാസി കോളനിയിൽ നൂറോളം ഉൗരാളി കുടുംബങ്ങളാണുള്ളത്. ഇതിൽ അറുപതോളം കുടുംബങ്ങളിൽ കണ്ണാടിപ്പായ നെയ്യുന്നുണ്ട്. ഇവരുടെ കുലത്തൊഴിലായ കണ്ണാടിപ്പായനിർമാണം ഉൗരാളി കുടുംബങ്ങളിൽപ്പെട്ട പ്രായമായ സ്ത്രീകൾ മാത്രമെ ഇവിടെ ചെയ്യുന്നുള്ളൂ. വനത്തിൽനിന്ന് പ്രത്യേകയിനം ഈറ്റ കൊണ്ടുവന്നാണ് കണ്ണാടിപ്പായ നെയ്യുന്നത്. പഴയ കാലത്ത് രാജാവിനെ മുഖം കാണിക്കാൻ ചെല്ലുന്പോൾ ആദിവാസികൾ കാണിക്കയായി സമർപ്പിച്ചിരുന്നത് കണ്ണാടി പ്പായയായിരുന്നു. ഏറെ മിനുസമുള്ളതും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുമായതിനാലാണ് ഇതിനെ കണ്ണാടിപ്പായ എന്നു വിളിക്കുന്നത്. ആറടി നീളവും നാലടി വീതിയുമുള്ളതാണ് ഒരു പായ. ഒരു…
Read Moreപി. വിജയനെതിരായ വ്യാജ മൊഴി: അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി; സിവിലായും ക്രിമിനലായും നടപടിയെടുക്കാം
തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ. സ്വർണ കടത്തിൽ പി. വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു. എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പി. വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിച്ചിരുന്നു.
Read Moreതുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്സിലെ ശാന്തതയ്ക്കുശേഷം കൊടുങ്കാറ്റായ് അഭിഷേക്: അമ്മയ്ക്കും കൂട്ടുകാര്‍ക്കും ആനന്ദാഭിഷേകം
കൊടുങ്കാറ്റിനു മുമ്പു ശാന്തതയുണ്ടെന്നതു കണ്ടറിവ്… കഴിഞ്ഞദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ പിടിച്ചുലച്ചൊരു കൊടുങ്കാറ്റു വീശി. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടമായിരുന്നു വേദി. കൊടുങ്കാറ്റായത് അഭിഷേക് ശര്‍മ. തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്സിലെ ശാന്തതയ്ക്കുശേഷമായിരുന്നു അഭിഷേക് കൊടുങ്കാറ്റായത്. മത്സരത്തില്‍ പഞ്ചാബ് മുന്നോട്ടുവച്ച 246 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 55 പന്ത് നേരിട്ട അഭിഷേക് ശര്‍മയുടെ ബാറ്റില്‍നിന്നു പിറന്നത് 141 റണ്‍സ്. അയാളുടെ ബാറ്റില്‍നിന്നു പന്ത് നിലംതൊടാതെ കൊടുങ്കാറ്റിന്റെ വേഗത്തില്‍ ഗാലറിയിലേക്കു പറന്നത് 10 തവണ, നിലംതൊട്ട് വേലിക്കെട്ട് കടന്നത് 14 പ്രാവശ്യവും. 18-ാം സീസണ് ഐപിഎല്ലില്‍ അതുവരെയുള്ള അഭിഷേകിന്റെ ശാന്തതയില്‍ മനംനൊന്ത അച്ഛനമ്മമാരെയും സുഹൃത്തുക്കളെയും ആനന്ദാഭിഷേകം ചെയ്യുന്നതായിരുന്നു ആ ബാറ്റിംഗ് കൊടുങ്കാറ്റ്. അഭിഷേക് സെഞ്ചുറി തികച്ചതും ഗാലറിയിലുണ്ടായിരുന്ന അമ്മ മഞ്ജു ശര്‍മയ്ക്കു വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല.…
Read Moreഎതിർസ്വരങ്ങളെ അടിച്ചമർത്തിയും ഫെഡറലിസത്തെ കാറ്റിൽപ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ: അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ: പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി. ആർ. അംബേദ്കറുടെ 134-ാം ജന്മവാർഷിക ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി ജീവിതം തന്നെയുഴിഞ്ഞുവച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറെന്ന് മുഖ്യമന്ത്രി. ജാതിവ്യവസ്ഥ തീർത്ത അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരേ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവർക്കും പ്രചോദനമേകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്. ജാതിവ്യവസ്ഥ തീർത്ത അനാചാരങ്ങൾക്കും ഉച്ചനീച്ചത്വങ്ങൾക്കുമെതിരേ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവർക്കും പ്രചോദനമേകുന്നതാണ്. സാമൂഹിക നീതിയിലും തുല്യ പരിരക്ഷയിലുമൂന്നുന്ന നമ്മുടെ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ജനാധിപത്യ,…
Read More