കൊച്ചി: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ ഇന്ന് പലവിധത്തിലുണ്ട്. വാട്സ്ആപ്പിലേക്ക് വരുന്നതെന്തും തുറന്നു നോക്കി പണി വാങ്ങരുതെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. വാട്സ്ആപ്പിലേക്ക് എത്തുന്ന ഫോട്ടോ തുറന്നാല്‍ ഫോണ്‍ തന്നെ ഹാക്ക് ചെയ്യപ്പെടാം. ഇത്തരത്തിലെത്തുന്ന ഫോട്ടോകള്‍ തുറന്ന് പണം നഷ്ടമായ കേസുകള്‍ കൂടിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒടിപി മുന്നറിയിപ്പ് പോലുമില്ലാതെ…. നിങ്ങളുടെ വാട്സ്ആപ്പിലേക്ക് തട്ടിപ്പു സംഘം ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്, ഒടിപി, യുപിഐ വിവരങ്ങള്‍ എന്നിവ മനസിലാക്കാനും ഉപഭോക്താവ് അറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാനും വേണ്ടിയുള്ള മാല്‍വെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്. സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ഉപഭോക്താവ് ആ ചിത്രം…
Read MoreDay: April 16, 2025
രണ്ടു തെലങ്കാന യുവാക്കളെ പാക് പൗരൻ ദുബായിയിൽ വെട്ടിക്കൊന്നു
ഹൈദരാബാദ്: ദുബായിൽ പാക്കിസ്ഥാൻ പൗരൻ രണ്ടു തെലങ്കാന യുവാക്കളെ വാളിനു വെട്ടിക്കൊന്നു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇവർ ജോലി ചെയ്തിരുന്ന ദുബായിലെ മോഡേൺ ബേക്കറിയിൽ ഈമാസം 11നാണ് സംഭവം. മതമുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോൻ ഗ്രാമത്തിലെ അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് ജില്ലയിൽ നിന്നുള്ള ശ്രീനിവാസ് എന്നിവരാണു മരിച്ചത്. നിസാമാബാദിലെ സാഗറിനാണ് പരിക്കേറ്റത്. സാഗർ ചികിത്സയിലാണ്. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയങ്കറുമായി സംസാരിച്ചതായി റെഡ്ഡി പറഞ്ഞു.
Read Moreഗോവയിൽ വൻ ലഹരിവേട്ട; 43 കോടിയുടെ കൊക്കെയ്നുമായി ദമ്പതിമാരടക്കം അറസ്റ്റിൽ
ഗോവ: ഗോവയിൽ 43 കോടി രൂപയുടെ മയക്കുമരുന്നുമായി ദന്പതിമാർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ദക്ഷിണ ഗോവയിലെ ചികാലിം ഗ്രാമത്തിൽ നടത്തിയ റെയ്ഡിലാണ് 4.32 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. ഗോവയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടകളിലൊന്നാണിത്. മയക്കുമരുന്നിന്റെ ഉറവിടം അറിയാൻ ഇവരെ ചോദ്യംചെയ്യുന്നുണ്ടെന്നും പിടിയിലായ യുവതി അടുത്തിടെ തായ്ലൻഡ് സന്ദർശിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പിടിയിലായ യുവതിക്കും ഭർത്താവിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇരുവരും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Read Moreമെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് സിറിഞ്ചുകള്‍ വാങ്ങിക്കൂട്ടി ലഹരിസംഘം! പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ സിറിഞ്ച് വില്പനയില് അടുത്തകാലത്തുണ്ടായത് വൻ വർധന. മയക്കുമരുന്നു സംഘങ്ങളാണു കൂട്ടത്തോടെ സിറിഞ്ചുകള്‍ വാങ്ങുന്നതെന്നാണു സൂചന. പോലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ഇത്തരത്തില്‍ സിറിഞ്ചുകള്‍ ഒന്നായി വാങ്ങിക്കൊണ്ടുപോകുന്നവരെക്കുറിച്ച് പോലീസ് വിവരം ശേഖരിച്ചുവരികയാണ്. സംസ്ഥാനത്ത് അടുത്തകാലത്ത് മയക്കുമരുന്ന് ഉപയോഗത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മയക്കുമരുന്ന് സിറിഞ്ചില്‍ കുത്തിവയ്ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സമയത്തുതന്നെ സിറിഞ്ചുകളും ഉപയോക്താക്കള്‍ക്കു നല്കുന്നതായാണു വിവരം. കോഴിക്കോട് നഗരത്തിലെ ഒരു മെഡിക്കല്‍ഷോപ്പില്‍നിന്ന് സിറിഞ്ചുകള്‍ കൂട്ടത്തോടെ വാങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ അടുത്തകാലത്ത് പോലീസ് പിടികൂടിയിരുന്നു. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തില്‍പ്പെട്ടയാളാണ് പിടിയിലായത്. വന്‍തോതില്‍ സിറിഞ്ചു വാങ്ങുന്നതില്‍ സംശയം തോന്നിയ മെഡിക്കല്‍ ഷോപ്പുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മയക്കത്തിനുള്ള ഗുളികകളും സിറിഞ്ചുകളും കൂട്ടത്തോടെ വാങ്ങുന്ന ആളുകളെ കണ്ടെത്തുന്നതിനു പോലീസ് മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ സഹായം തേടിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍…
Read Moreസിനിമയിലല്ല… കാമുകിയെ ട്രോളിബാഗിലാക്കി ഹോസ്റ്റലിൽ കയറ്റാൻ ശ്രമം; ഒടുവിൽ വിദ്യാർഥിക്ക് സംഭവിച്ചത്
സോനിപഥ്: സിനിമയിൽ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണു ഹരിയാനയിൽ സോനിപഥ് ഒപി ജിൻഡാൾ സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം അരങ്ങേറിയത്. തന്റെ ഹോസ്റ്റൽ മുറിയിലേക്കു കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിക്കപ്പെടുകയായിരുന്നു. വലിയ ട്രോളി ബാഗുമായി ഹോസ്റ്റലിൽ എത്തിയ വിദ്യാർഥിയെ കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ പെൺകുട്ടിയെ കണ്ടത്. സംഭവത്തിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. ലക്ഷക്കണക്കിന് ആളുകളാണു വീഡിയോ കണ്ടത്. പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലില്ല. ആൺകുട്ടികളുടെ ഹോസ്റ്റലിൽ പെൺകുട്ടികളെ ഒളിപ്പിച്ചുകടത്തുന്നതു പതിവാകാമെന്നായിരുന്നു പരിസരവാസികളുടെ പ്രതികരണം.
Read Moreമകൻ രക്ഷപ്പെട്ടതിനു നന്ദി; പവൻ കല്യാണിന്റെ ഭാര്യ തല മുണ്ഡനംചെയ്തു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന തിരുമല ക്ഷേത്രത്തിൽ വച്ച് തലമുണ്ഡനം ചെയ്തു. സിംഗപ്പുരിൽ അടുത്തിടെ ഉണ്ടായ തീപിടിത്തത്തിൽ ഇവരുടെ മകന് പൊള്ളലേറ്റിരുന്നു. മകന് രക്ഷപ്പെടാന്‍ നടത്തിയ പ്രാര്‍ഥനപ്രകാരമാണ് തല മുണ്ഡനം ചെയ്തത്. പവന് കല്യാൺ അന്ന ദമ്പതികളുടെ എട്ടു വയസുകാരനായ മകൻ മാർക്ക് ശങ്കറിന് അടുത്തിടെ സിംഗപ്പുരിൽ ഒരു വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിലാണു പെള്ളലേറ്റത്. കുട്ടിയുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റിരുന്നു. തലനാരിഴയ്ക്കു കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടത്. ഏപ്രിൽ എട്ടിനായിരുന്നു തീപിടിത്തം. മകന്റെ ജീവൻ രക്ഷപ്പെട്ടതിനെത്തുടർന്ന് അമ്മ അന്ന കൊനിഡേല തന്റെ മുടി ഭഗവാൻ വെങ്കിടേശ്വരന് സമർപ്പിക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു.റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ അന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച് ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വരനിൽ തന്റെ വിശ്വാസം പ്രഖ്യാപിക്കുന്ന പ്രഖ്യാപന ഫോമുകളിൽ ഒപ്പുവച്ചതായും പറയുന്നു. റഷ്യൻ…
Read Moreഇഞ്ചിയാനി മേഖലയിൽ വാട്സാപ്പ് നമ്പർ ഹാക്ക് ചെയ്ത് തട്ടിപ്പ് ; പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
മുണ്ടക്കയം: ഇഞ്ചിയാനി മേഖല കേന്ദ്രീകരിച്ച് നടന്ന സൈബർ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടമായത് നിരവധി പേർക്ക്. ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് പ്രധാനമായും സൈബർ ആക്രമണമുണ്ടായത്. പതിവായി പങ്കെടുക്കുന്ന ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രാർഥന ഉണ്ടെന്നും ഇതിൽ പങ്കെടുക്കണമെന്നും അറിയിച്ച് ഇവിടത്തെ ഒരു കന്യാസ്ത്രീക്കാണ് വാട്സാപ്പിൽ മെസേജ് ലഭിക്കുന്നത്. പതിവായി പങ്കെടുക്കാറുള്ള പ്രാർഥന കൂട്ടായ്മ ആയതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ സിസ്റ്ററുടെ ഫോൺ ഹാക്ക് ആകുകയായിരുന്നു. പിന്നീട് കന്യാസ്ത്രീയുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള പല ആളുകൾക്കും ഹാക്ക് ചെയ്യപ്പെട്ട നമ്പരിൽ നിന്നു മെസേജ് എത്തുകയായിരുന്നു. അടിയന്തരമായി പണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജാണ് പല ആളുകൾക്കുമെത്തിയത്. സിസ്റ്ററിന്റെ സ്വന്തം നമ്പറിൽ നിന്ന് മെസേജ് എത്തിയതോടെ പല ആളുകളും പണം അയച്ചു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത് സൈബർ തട്ടിപ്പാണെന്ന് മനസിലായത്.…
Read Moreശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ഇടം പിടിച്ച് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറും; ഒന്നിനു പുറകെ ഒന്നായി കൊല്ലത്തു നിന്നും വിവാദ വാർത്തകൾ
കൊല്ലം: വിപ്ലവ ഗാനത്തിന് പിന്നാലെ പൂരത്തിനിടെ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിൽ വിവാദം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് നവോത്ഥാന നായകന്മാർക്കൊപ്പം ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. ബി.ആർ. അംബേദ്ക്കർ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും സ്ഥാനം പിടിച്ചത്. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് നടപടി.
Read Moreസുന്ദരൻമാരുടെ ചിത്രങ്ങൾവെച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; അശ്ലീലചിത്രങ്ങള്‍ കാണിച്ച് ലൈംഗികച്ചുവയോടെ സംസാരം: യുവതിയുടെ പരാതിയിൽ മുണ്ടക്കയത്തെ 19കാരൻ അറസ്റ്റിൽ
കൊച്ചി: നഗ്നചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയോടു ലൈംഗികച്ചുവയോടെ സംസാരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം സ്വദേശി അമല്‍ മിര്‍സ സലിം(19) ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യാജ ഐഡി നിര്‍മിച്ച് ഇന്‍സ്റ്റഗ്രാം വഴിയാണു പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇവരുടെ പ്രൊഫൈലില്‍നിന്നുള്ള ഫോട്ടോ നഗ്നയാക്കിശേഷം പെണ്‍കുട്ടിക്കുതന്നെ അയച്ചുകൊടുക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു. ഇതോടെയാണു പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളായ നിരവധി പെണ്‍കുട്ടികളോട് പ്രതി സമാനരീതിയില്‍ മോശമായി പെരുമാറിയിട്ടുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Read Moreതുറിച്ചു നോക്കുന്നോടാ ഉണ്ടക്കണ്ണാ..! ബാറിലിരുന്ന് മദ്യപിക്കുന്നത് തുറച്ചു നോക്കിയെന്നാരോപിച്ച് വടിവാളിന് വെട്ടിക്കൊല്ലാൻ ശ്രമം; നടുക്കുന്ന സംഭവം തൃശൂരിൽ
തൃശൂർ: ബാറിലിരുന്ന് മദ്യപിക്കുന്നത് തുറിച്ച് നോക്കിയെന്ന പേരിൽ യുവാവിന് നേരെക്രുര മർദനം. നാട്ടിക സ്വദേശിയായ വിബിൻ കുമാറിന് നേരെയായിരുന്നു സംഘം ചേർന്ന് ആക്രമണം. വിഷു ദിനത്തിൽ മദ്യപിച്ച് ബാറിൽനിന്ന് പുറത്തിറങ്ങിയ വിബിനും മറ്റു രണ്ട് പേരും തമ്മിലായിരുന്നു തർക്കം. തൃപയാർ ബാറിലാണ് സംഭവം. ബാറിൽ വെച്ച് തങ്ങളെ എന്തിനാണ് തുറിച്ച് നോക്കുന്നതെന്ന് ചോദിച്ച് ഇവർ വിബിനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ യുവാവിനെ പിടിച്ച് തള്ളി നിലത്തിടുകയും മുഖം ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവർ വടിവാൾ പുറത്തെടുത്തു വിബിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. പ്രതികളായ അമൽ, മിഥുൻ എന്നിവരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
Read More