നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ച് കയറും. ഈശോയുടെ ദേവാലയ സമർപ്പണ സമയത്ത് ശിമയോൻ മറിയത്തോട് പറഞ്ഞതാണിത്. പ്രിയങ്കരനായ മകന്റെ ഇറക്കി കിടത്തിയ ജഡം മടിയിൽ ഏറ്റു വാങ്ങേണ്ടി വരുന്ന ഏതൊരു അമ്മയുടേയും മനസിലൂടെ ഇക്കാലവും ആ വാൾ കയറി ഇറങ്ങുന്നു. തിരുഹൃദയ തിരുനാളിൽ ക്രിസ്തീയ ഭക്തി ഗാനവുമായി മോഹൻലാൽ. ആശിർവാദി സിനിമാസിന്റെ പ്രൊഡക്ഷൻ ബാനറിൽ പ്രഭാ വർമ വരികൾ എഴുതി സ്റ്റീഫൻ ദേവസി സംഗീതം നൽകി മോഹൻലാൽ പാടി മനോഹരമാക്കിയ വ്യാകുല മാതാവേ എന്ന ഭക്തി ഗാനം മോഹൻലാലിന്റെ പേജിലൂടെ പുറത്തിറക്കി. കൺസപ്റ്റ് ആൻഡ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. ബി സനൽ കുമാർ, കാമറ- അനീഷ് ഉപാസന, ബിറ്റിഎസ് എഡിറ്റിംഗ്- വിഷ്ണു വേണുഗോപാൽ, സൗണ്ട് എൻജിനീയർ- ജോസ്. പി. ജോഗ്, പ്രോഗ്രാമിംഗ്- എഡ്വിൻ ജോൺസൺ, ഫ്ലൂട്ട്-സാൻവിൻ, വയലിൻ-മാർട്ടിന ചാൾസ്, മിക്സിംസ്- അമൽ മിതു. …
Read MoreDay: April 17, 2025
ട്രിപ്പിളിൽ കാര്‍ത്തിക്കിനു സ്വര്‍ണം
ചെന്നൈ: ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക്സില് കേരളത്തിന്റെ യു. കാര്‍ത്തികിനു സ്വര്‍ണം. പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപിലാണ് കാര്‍ത്തിക് സ്വര്‍ണനേട്ടത്തില്‍ എത്തിയത്. 15.97 മീറ്റര്‍ രണ്ടാം ശ്രമത്തില്‍ ക്ലിയര്‍ ചെയ്താണ് സ്വര്‍ണ നേട്ടം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സമാപിച്ച മീറ്റില്‍ കേരളത്തിന്റെ ഏക സ്വര്‍ണമാണിത്. തമിഴ്നാടിന്റെ ഗെയ്ലി വെനിസ്റ്റര് (15.64) വെള്ളിയും നേവിയുടെ വിമല്‍ മുകേഷ് (15.60) വെങ്കലവും സ്വന്തമാക്കി. കേരളത്തിന്റെ ബോബി സാബു (15.57) നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. വനിതാ ലോംഗ് ജംപില്‍ ഉത്തര്‍പ്രദേശിന്റെ ഷൈലി സിംഗ് 6.45 മീറ്ററുമായി സ്വര്‍ണത്തിലെത്തി.
Read Moreവര്‍ഗീയത എന്ന വിഷം യാതൊരുവിധ പരിക്കുകളുമില്ലാതെ സമൂഹത്തില്‍ നിലനില്ക്കുന്നുവെന്ന പച്ചയായ യാഥാര്‍ഥ്യം വരച്ച് കാട്ടുന്ന ചിത്രം: ഒടിടി പ്ലാറ്റ്ഫോമില്‍ കൈയടി നേടി മുന്നേറി ‘ഋ’
തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ കൈയടി നേടുകയാണ് കാമ്പസ് ചിത്രം “ഋ’. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാമ്പസ് രാഷ്ട്രീയവും പ്രണയവും ചര്‍ച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ഒഥല്ലോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയിലൂടെ സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജാതി ചിന്തയും വര്‍ഗ വിവേചനവും വര്ണവെറിയുമൊക്കെയാണ് ചിത്രം പറയുന്നത്. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിലൂടെയാണ് കഥ പറച്ചില് ആരംഭിക്കുന്നത്. ഇവരുടെ പ്രണയബന്ധം നാട്ടിലും വീട്ടിലും വലിയ വര്‍ഗീയ പ്രശ്നമായി ഉയര്‍ന്നതോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇരുവരുടേയും വിവാഹം നടത്തിക്കൊടുക്കുകയും കാമ്പസില്‍ തന്നെ സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് പറയുന്ന രണ്ട് പ്രണയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്ന് ഒരേ സമുദായത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയവും രണ്ടാമത്തേത് ദളിത് യുവാവും ഉയര്‍ന്ന സമുദയത്തില്‍പെട്ട യുവതിയുമായുള്ള പ്രണയവും.…
Read Moreപാചക തൊഴിലാളികളുടെ അതിജീവനസമരം; 22 മുതല്‍ 26 വരെ സെക്രട്ടറിയറ്റിനു മുന്പില്
പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ വേതന ആനുകൂല്യ അവകാശ നിഷേത്തിനെതിരേ സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (എഐടിയുസി) നേതൃത്വത്തില്‍ പാചക തൊഴിലാളികളുടെ അതിജീവന സമര 22 മുതല്‍ 26 വരെ സെക്രട്ടറിയറ്റിനു മുന്പില് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പണിയെടുക്കുന്നവര്‍ക്ക് യഥാസമയം വേതനം നല്‍കുക, വേതന വര്‍ധന മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, 500 കുട്ടികള്‍ക്ക് ഒരു തൊഴിലാളി പാചകം ചെയ്യണമെന്ന നിബന്ധന അവസാനിപ്പിക്കുക, 2016ലെ മിനിമം കൂലി വിജ്ഞാപനം പരിഷ്കരിച്ച് നടപ്പിലാക്കുക, പ്രതിമാസ വേതന പരിധിയില്‍ നിന്നു സ്കൂള്‍ പാചക തൊഴിലാളികളെ ഒഴിവാക്കുക, തൊഴിലാളി ദ്രോഹ ഉത്തരവ് പിന്‍വലിക്കുക, ഉച്ചഭക്ഷണതൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങ ളിലാണ് സ്കൂള്‍ പാചക തൊഴിലാളികളികളുടെ അതിജീവനസമരം. 22 ന് രാവിലെ 10 ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ…
Read Moreഇനിയൊരു തിരിച്ചു പോക്കില്ലേ പൊന്നേ… പിടിതരാതെ സ്വർണം; പവന് 71,360 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് റിക്കാര്‍ഡ് വില. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,350 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3341 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കുറയാനുള്ള യാതൊരു സാഹചര്യവും കാണുന്നില്ല. സ്വര്‍ണം ഗ്ലോബല്‍ ഹാര്‍ഡ് കറന്‍സിയായി മാറിയിട്ടുണ്ട്. ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. ട്രോയ് ഔണ്‍സിന് 3500-4000 ഡോളറാണ് അടുത്ത ലക്ഷ്യം.
Read Moreസിപിഎം നേതൃത്വത്തിലുള്ള സഹകരണസംഘത്തിൽ സാമ്പത്തിക ക്രമക്കേട്; പ്രതികരിക്കാത്ത കോൺഗ്രസ് നേതാക്കൾക്കെതിരേ പാർട്ടിക്കുള്ളിൽ പ്രതിഷേധം
അമ്പലപ്പുഴ: ലക്ഷങ്ങൾ സാമ്പത്തിക ക്രമക്കേട് നടന്ന സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിനെതിരേ പ്രതികരിക്കാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം.സേവ് യുഡിഎഫ് കൂട്ടായ്മ എന്ന പേരിൽ രൂപവത്കരിച്ച പുതിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കോൺഗ്രസിനെതിരേ പ്രചരണം നടക്കുന്നത്. അമ്പലപ്പുഴ സർവീസ് സഹകരണ സംഘം 105ാം നമ്പറിന് കീഴിലുള്ള കൊപ്പാറക്കടവിന് സമീപം പ്രവർത്തിക്കുന്ന എക്കോ ഷോപ്പിലെ ജീവനക്കാരിയായ അർച്ചനാ ആനന്ദാണ് ലക്ഷങ്ങളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ഇവർ 11 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. എങ്കിലും പോലീസിൽ പരാതി നൽകാൻ സംഘം അധികൃതർ തയാറായില്ല. സസ്പെൻഷൻ കാലാവധി കഴിയുന്ന ജീവനക്കാരിയെ തിരിച്ചെടുക്കാനാണ് നീക്കം.എംഎൽഎ ഇടപെട്ടാണ് ജീവനക്കാരിയെ തിരിച്ചെടുക്കാൻ നീക്കം നടത്തുന്നതെന്ന് സിപിഎം നേതാക്കൾ തന്നെ പറയുന്നു.എന്നിട്ടും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരേയാണ് സേവ് കൂട്ടായ്മ ലഘുലേഖയുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം…
Read Moreഎവറസ്റ്റ് ബേസ് ക്യാന്പ് കീഴടക്കി മോൻസി ജോൺ
ഹിമാലയം കീഴടക്കിയതിനു പിന്നാലെ എവറസ്റ്റ് ബേസ് ക്യാമ്പും കീഴടക്കി അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് അമ്പത്തൊന്നുകാരനായ മോന്‍സി ജോണ്‍. പ്രകൃതി സ്നേഹിയായ വെട്ടിയാര്‍ ജെയ്മി ഭവനത്തില്‍ മോന്‍സി ജോണ്‍ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കണമെന്ന ജീവിതത്തിലെ തന്റെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്. മോന്സിഉള്പ്പെടുന്ന ഒമ്പതംഗ സംഘം ഏപ്രില്‍ ഒന്നിനാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമിട്ട് നേപ്പാള്‍ കാഠ്മണ്ഡുവിലേക്കു യാത്ര പുറപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോന്‍സിയും സംഘവും ബേസ് ക്യാമ്പ് കീഴടക്കിയത്. മാങ്കാംകുഴി ജംഗ്ഷനില്‍ ഫര്‍ണ്ണീച്ചര്‍ വ്യാപാരം നടത്തുന്ന മോന്‍സി ജോണ്‍ ഒഴിവ് ദിനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി മാറ്റിവയ്ക്കുന്ന പ്രകൃതി സ്നേഹിയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മാരത്തണിലും മോന്‍സി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി നെല്ലിയാമ്പതി കേന്ദ്രീകരിച്ച് നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ഗാര്‍ഡ്സ് ഇനിഷിയേറ്റിവ് എന്‍ജിഐ എന്ന പരിസ്ഥിതി കൂട്ടായ്മയില്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്.…
Read Moreഭിന്നശേഷിക്കാരനുനേരേ ലൈംഗികാതിക്രമം: വയോധികന് അറസ്റ്റിൽ
പത്തനംതിട്ട: ഭിന്നശേഷിക്കാരനു നേരേ ലൈംഗികാതിക്രമം കാട്ടിയ വയോധികനെ കീഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര വേങ്ങല്‍ ഗൗരിശങ്കരം വീട്ടില്‍ ടി. എ. കൃഷ്ണനാണ് (63) പിടിയിലായത്. കഴിഞ്ഞ ഏഴിനാണ് സംഭവം. കല്ലുപ്പാറ ചെങ്ങരൂര്‍ ആശ്രമം ജംഗ്ഷനില്‍ നിന്ന യുവാവിനെ ഒരുനില കെട്ടിടത്തിന്റെ മുകളിലെ ടെറസില്‍ എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു.
Read Moreജീവിതശൈലീരോഗങ്ങൾ; ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ
ജീവിതശൈലീരോഗങ്ങളിലേക്കുള്ള വഴികൾ * വ്യായാമക്കുറവ് * അമിതവണ്ണം* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം* പുകയിലയുടെ ഉപയോഗം * മദ്യപാനം* കടുത്ത മാനസിക സംഘർഷം* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും ജീവിതശൈലീരോഗങ്ങൾ * പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)* ഹൃദ്രോഗങ്ങൾ * ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ)* സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)* പക്ഷാഘാതം(സ്ട്രോക്ക്)* വൃക്കരോഗങ്ങൾ (ക്രോണിക് കിഡ്നി ഡിസീസസ്)* അർബുദ രോഗങ്ങൾ * ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്) അമിതവണ്ണം തിരിച്ചറിയാൻ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ബോഡി മാസ് ഇൻഡക്സ് സൂചന 18 ൽ താഴെ ഭാരക്കുറവ് 18 മുതൽ 24 വരെ ശരിയായ ഭാരം 24 മുതൽ 30…
Read Moreഅവിഹിത ബന്ധം അറിഞ്ഞ് ചോദ്യം ചെയ്ത് ഭർത്താവ്; കാമുകനുമായി ചേർന്ന് ചുറ്റികവച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ; പാന്പ് കടിച്ചെന്ന് വരുത്തി തീർക്കാൻ പാന്പാട്ടിയിൽ നിന്ന് അണലിയെ വാങ്ങി കിടക്കയിൽ ഇട്ടു
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരവ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടു മാറുന്നതിനു മുൻപ് തന്നെ മറ്റൊരു കൊലപാതക വാർത്തകൂടി അതേ സ്ഥലത്ത് നിന്നും വീണ്ടും. മീററ്റിലാണ് സംഭവം. കാമുകന്റെ സഹായത്തോടെ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി എന്ന വാർത്തകേട്ടുകൊണ്ടാണ് മീററ്റ് നഗരം ഇന്ന് ഉണർന്നത്. പാന്പിന്റെ കടിയേറ്റു എന്ന് പറഞ്ഞ് ഭാര്യ രവിത 25 കാരനായ അമിത് കശ്യപിനെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ യുവാവ് മരണപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ആ ഞെട്ടിക്കുന്ന വിവരം പുറത്താവുകയായിരുന്നു. യുവാവിന്റെ മരണ കാരണം പാന്പ്കടിയേറ്റല്ല മറിച്ച്, ശ്വാസം മുട്ടി മരിച്ചതാണെന്ന് ഡോക്ടർ പറഞ്ഞു. അതോടെ വിവരം പോലീസിൽ അറിയിച്ചു. പോലീസ് എത്തി അമിതിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സത്യങ്ങൾ ഒന്നൊന്നായി പുറത്ത് വന്നത്. ഭാര്യ രവിതയ്ക്ക് അമീർ എന്ന യുവാവുമായി…
Read More