കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയ്ക്ക് സ്ട്രക്ചറിൽ നിന്ന് വീണ് പരിക്ക് പറ്റിയ സംഭവത്തിൽ ജീവനക്കാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചെറുകുന്ന് എടക്കപ്രം സ്വദേശി പി.വി. ലതീഷിന്റെ പരാതിയിലാണ് ആശീർവാദ് ആശുപത്രിയിലെ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് ആശീർവാദ് ആശുപത്രിയിൽ പരാതിക്കാരന്റെ മുത്തശി സാവത്രിയെ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതിയുടെ പ്രതിയുടെ അശ്രദ്ധ കാരണം സ്ട്രക്ചറിൽ നിന്ന് വീണ് മുത്തശിക്ക് സാരമായ പരിക്ക് പറ്റിയെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreDay: April 17, 2025
സ്വന്തം ഇഷ്ടപ്രകാരം വിവാഹം; ഭീഷണിയില്ലെങ്കിൽ പോലീസ് സംരക്ഷണമില്ല; ദമ്പതിമാർ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണമെന്ന് കോടതി
ലക്നോ: മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതിമാർക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കിൽ പോലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാർ സമർപ്പിച്ച അപേക്ഷയിലാണു കോടതി വിധി. അർഹമായ കേസിൽ ദമ്പതികൾക്ക് സുരക്ഷ നൽകാൻ കോടതിക്ക് കഴിയുമെന്നും എന്നാൽ ഭീഷണി ഇല്ലാത്ത സാഹചര്യത്തിൽ ദമ്പതിമാർ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണമെന്നും കോടതി വ്യക്തമാക്കി.
Read Moreസ്വന്തം നാടും വീടും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി; ഇപ്പോൾ ഇവിടെനിന്നും പോകാൻ തോന്നുന്നില്ല; ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്; വൈറലായി ഡാനിഷ് യുവതിയുടെ പോസ്റ്റ്
പലപ്പോഴും നമ്മുടെ നാട്ടിലെ ഭൂപ്രകൃതിയിലും രുചിയിലും കലാരൂപങ്ങളിലുമൊക്കെ ആകൃഷ്ടരായി ധാരാളം വിദേശികൾ ദിനം തോറും ഇന്ത്യയിലെത്താറുണ്ട്. ചിലർ പെട്ടെന്ന് തിരികെ പോകുമെന്ന് പറഞ്ഞ് എത്തുമെങ്കിലും ഇതെല്ലാം കണ്ട് ഇഷ്ടപ്പെട്ട് ഇവിടെത്തന്നെ കൂടാറുമുണ്ട്. എല്ലാം വിട്ട് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് എത്തിയ ആസ്ട്രിഡ് എസ്മെറാൾഡ എന്ന ഡാനിഷ് യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്ത് മാസം മുൻപ് ആണ് ആസ്ട്രിഡ് ഇന്ത്യയിലെത്തിയത്. ഇന്ത്യ എങ്ങനെയാണ് തന്നെ ഇത്രയേറെ ആകർഷിക്കാൻ കാരണമായത് എന്ന് പറഞ്ഞ് ആസ്ട്രിഡ് വീഡിയോ പങ്കുവച്ചിട്ടുണ്ട്. കോപ്പർഹേഗിൽ നിന്ന് വലിയൊരു മാറ്റം തനിക്ക് അനിവാര്യമായിരുന്നു. ചരിത്രം കൊണ്ടും ആധുനികങ്ങളായ കണ്ടുപിടുത്തങ്ങൾ കൊണ്ടും എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നഗരമാണ് കോപ്പൻഹേഗൻ. എന്നാൽ എന്നെ അത് മടുപ്പിക്കുന്നുണ്ടായിരുന്നു. വേനൽക്കാലം മാത്രമാണ് അവിടെ രസകരമായുള്ളത്. അവിടം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ഒരിക്കലും ഓർത്തില്ല ഇന്ത്യ ഇത്രയേറെ മനോഹരമായ ഒന്നാണെന്ന്. .…
Read Moreപഞ്ചാബ് പിസിസി അധ്യക്ഷന്‍ ഇഡി റെയ്ഡില്‍ കുരുങ്ങി; വഖഫ് പ്രതിഷേധത്തില്‍ പങ്കെടുക്കാനായില്ല
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരേ മുസ് ലിം ലീഗ് ഇന്നലെ വൈകുന്നേരം കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയിലെ മുഖ്യാതിഥിയായി പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ലോക്സഭാ എംപിയും പഞ്ചാബ് പിസിസി അധ്യക്ഷനുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് ഇഡി റെയ്ഡില്‍ കുടുങ്ങിയതിനാൽ പരിപാടിയില്‍ പങ്കെടുക്കാനായില്ല. ബംഗളൂരു വഴി കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഇന്നലെ രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിക്കുകയും വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിക്കുകയും ചെയ്തതോടെ യാത്ര റദ്ദാക്കേണ്ടിവരികയാ യിരുന്നു. പകരം കര്‍ണാടക റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, തെലുങ്കാന വനിതാ ശിശുക്ഷേമ വികസനമന്ത്രി ദന്‍സാരി അനസൂയ സീതക്ക എന്നിവരാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. മുസ്് ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്തത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത…
Read Moreവൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു; കുറിപ്പുമായി നടി നസ്രിയ നസിം
കൊച്ചി: കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളില്‍നിന്ന് വിട്ടുനില്ക്കുന്നതില് വിശദീകരണവുമായി നടി നസ്രിയ നസിം. കുറച്ചുമാസങ്ങളായി തനിക്ക് വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നാണ് നസ്രിയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ്. മാസങ്ങളായി ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് ഒഴിഞ്ഞു നിന്ന നടി നസ്രിയ നസീം മൗനം വെടിഞ്ഞു രംഗത്തെത്തി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്ക് മാസങ്ങളായി മാനസികമായി അത്ര സുഖമില്ലെന്നും, വ്യക്തിപരമായ ചില വെല്ലുവിളികള്‍ മൂലമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നിന്നതെന്നും നസ്രിയ നസിം പറയുന്നു. ‘എന്റെ 30-ാം പിറന്നാളും പുതുവര്‍ഷവും, സൂക്ഷ്മദര്‍ശിനിയുടെ വിജയവുമെല്ലാം ഞാന്‍ ആഘോഷിക്കാന്‍ വിട്ടുപോയി, കാര്യങ്ങള്‍ വിശദീകരിക്കാത്തതിനും കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കാത്തതിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. ഇതിനൊപ്പം, എനിക്ക് കേരള ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച…
Read Moreകണ്ണൂർ കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Read Moreഗർഭിണിയായി അഭിനയിച്ച് എല്ലാവരേയും പറ്റിച്ചു: പത്താം മാസം ആശുപത്രിയിൽ എത്തി ഒരു ദിവസം പ്രായമുള്ള കുട്ടിയെ മോഷ്ടിച്ചു; പിന്നീട് സംഭവിച്ചത്…
ഗർഭിണിയായി അഭിനയിക്കുകയും ഒടുവിൽ കുട്ടിയെ മോഷ്ടിക്കുകയും ചെയ്ത യുവതി പോലീസ് പിടിയിൽ. പൂജ പട്നി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. സൗത്ത് ഡൽഹിയിലാണു സംഭവം. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്ത യുവതി, ഗർഭിണിയാണെന്നു ഭര്‍ത്താവിനോടു കള്ളം പറയുകയും ഗര്‍ഭകാലം അഭിനയിക്കുകയുമായിരുന്നു. പത്തു മാസമായപ്പോൾ ആശുപത്രിയിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ഇവർ, സഫ്ദർജംഗ് ആശുപത്രിയിൽനിന്ന് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുത്ത് വീട്ടിൽ തിരിച്ചെത്തി. കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ തെരച്ചിലിനൊടുവിലാണ് യുവതി അറസ്റ്റിലായത്. കുട്ടിയെ പോലീസ് രക്ഷിതാക്കളെ തിരികെ ഏൽപിച്ചു.
Read More“റാങ്ക് ലിസ്റ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെയെങ്കിലും നീട്ടണം ‘; മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്
തിരുവനന്തപുരം: വനിതാ പോലീസ് ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഇനിയും വൈകുന്നത് അങ്ങേയറ്റത്തെ കൃത്യവിലോപമാകുമെന്ന് കാട്ടി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. 2024 ഏപ്രില്‍ 20ന് നിലവില്‍വന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഏപ്രില്‍ 19 ന് തീരുകയാണ്. ഇപ്പോള്‍ ഈ കാറ്റഗറിയില്‍ 570 വേക്കന്‍സികള്‍ ഉള്ളതായിട്ടാണ് അറിയുന്നത്. ഇവര്‍ക്ക് നിയമനം നല്കുന്നതില് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രകടമായ കാലതാമസത്തിലുണ്ടായ കടുത്ത ആശങ്കയാണ് സ്വാഭാവികമായും അവരെ സമരത്തിലേക്കെത്തിച്ചത്. നിലവിലുള്ള വേക്കന്‍സികളും ഈ വർഷം ഉണ്ടാകാനിടയുള്ള വേക്കന്‍സികളും കൂടി കണക്കിലെടുത്ത് ഇപ്പോഴത്തെ റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്തുന്നതിന് നടപടികൾ സ്വീകരിക്കണം. മാനുഷിക പരിഗണനയും തൊഴില്‍ രഹിതരോടുള്ള പ്രഖ്യാപിത പ്രതിബന്ധതയും കണക്കിലെടുത്ത് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ വർഷം ഡിസംബര്‍ 31 വരെയെങ്കിലും നീട്ടണം- കത്തിൽ…
Read Moreതാമരശേരിയില്‍ വീണ്ടും ലഹരിമാഫിയ വിളയാട്ടം: ലഹരിവിരുദ്ധ പ്രവര്‍ത്തകനെ ആക്രമിച്ചു
താമരശേരി: ലഹരിക്കടിമയായ യുവാക്കളുടെ ക്രൂരകൃത്യങ്ങളില്‍ വിറങ്ങലിച്ച താമരശേരിയെ ആശങ്കയിലാഴ്ത്തി വീണ്ടും ലഹരിമാഫിയയുടെ വിളയാട്ടം. കട്ടിപ്പാറയില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകനെ ലഹരി മാഫിയാ സംഘം ആക്രമിച്ചു. കട്ടിപ്പാറ വേണാടി സ്വദേശി മുഹമ്മദി (51) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട മൂന്നു പേര് ചേര്‍ന്ന് പ്രദേശത്തെ മസ്ജിദിന്റെ കോമ്പൗണ്ടില്‍ വച്ചാണ് ഇന്നലെ രാത്രി എട്ടുമണിയോടെ മുഹമ്മദിനെ ആക്രമിച്ചത്. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി.കഴിഞ്ഞ 26-ാം തീയതി ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പ്രമോദ് എന്നയാളുടെ വീട്ടില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്ന സംശയത്താല്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. പ്രമോദിന്റെ വീട്ടില്‍ അപരിചിതര്‍ എത്തുന്നത് കണ്ടാണ് പോലീസില്‍ വിളിച്ചറിയിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം പ്രമോദ് പല തവണ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നതായിമുഹമ്മദ് പറഞ്ഞു. മുഹമ്മദാണ് വിവരം…
Read Moreമോശം കാലാവസ്ഥ, സുരക്ഷാഭീഷണി: കാഷ്മീർ ട്രെയിൻ സർവീസ് ഉദ്ഘാടനം മാറ്റിവച്ചു? പ്രധാനമന്ത്രിയുടെ സന്ദർശനവും റദ്ദാക്കി
കൊല്ലം: മോശം കാലാവസ്ഥയും സുരക്ഷാ ഭീഷണിയും കാരണം കാഷ്മീരിലേക്കുള്ള ട്രെയിൻ സർവീസ് ഉദ്ഘാടനം മാറ്റിവച്ചതായി റിപ്പോർട്ടുകൾ.കത്രയിൽനിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് 19-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതിനുള്ള തയാറെടുപ്പുകളും റെയിൽവേ അധികൃതർ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ 19- ലെ ജമ്മു കാഷ്മീർ സന്ദർശനം റദ്ദാക്കിയെന്ന വിവരം അനൗദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഈ മാസം തന്നെ ട്രെയിൻ സർവീസ് ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.വരും ദിവസങ്ങളിൽ ജമ്മു കാഷ്മീരിൽ മിതമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. നഗറിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്റെ ഉദ്ഘാടന ചടങ്ങുകൾ ശ്രീമാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിലാണ് നിശ്ചയിച്ചിരുന്നത്. കത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പൊതുയോഗവും നിശ്ചയിച്ചിരുന്നു.ഇതോടൊപ്പം പ്രധാനമന്ത്രി ചെനാബ് റെയിൽ പാലവും…
Read More