ചെന്നൈ: തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാളയം കോട്ടയിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു.
Read MoreDay: April 17, 2025
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് ; സംഗീതവുമായി ബന്ധപ്പെട്ടാണ് തലക്കെട്ടാണെന്ന് എൻസിഇആർടി
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായപ്പെട്ടതിനു മറുപടിയുമായി എൻസിഇആർടി. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് തലക്കെട്ടായി ഹിന്ദിയില്‍ നല്‍കിയതെന്നും മൃദംഗ്, സന്തൂര്‍ എന്നിങ്ങനെയുള്ള ഹിന്ദി തലക്കെട്ടുകള്‍ സംഗീത പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്നുമാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. രാജ്യത്തിന്റെ സംഗീത പാരമ്പര്യം ഒന്നാണെന്നും പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തലക്കെട്ടുകളില്‍ മാറ്റം വരുത്തിതതെന്നാണ് വിശദീകരണം. ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല മാത്തമാറ്റിക്സ് പാഠപുസ്തകങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ടി വ്യക്തമാക്കി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇത് ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണെന്നും വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടിരുന്നു.
Read Moreസർക്കാരിനെതിരേ കേസ് കൊടുക്കാൻ സാഹചര്യം ഒരുക്കരുതെന്ന് എൻ. പ്രശാന്ത്
തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ശാരദ മുരളീധരനു മുന്നില്‍ ഹിയറിംഗിനു ഹാജരായ എന്‍. പ്രശാന്ത് ഹിയറിംഗിൽ പറഞ്ഞ കാര്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. താനിതുവരെ സർക്കാരിനെതിരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും കേസുകൊടുക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നും പ്രശാന്ത് പറയുന്നു. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തിവച്ച് അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞുവച്ച തന്റെ പ്രമോഷൻ ഉടനടി നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രശാന്ത് ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നും കുറിക്കുന്നു. ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണമെന്നും ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും ഒരു മാധ്യമത്തിനുമെതിരേ ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള…
Read Moreഒന്നിച്ചൊന്നായ്… ഭൂചലനസമയത്ത് കുഞ്ഞാനയെ രക്ഷിക്കാൻ ‘ജാഗ്രതാവലയം’ തീർത്ത് ആനകൾ
തെക്കൻ കാലിഫോർണിയ ഗോപുണ്ടിഡോയിലെ സാൻ ഡീഗോ സഫാരി പാർക്കിൽനിന്നുള്ള വീഡിയോ അതിശയിപ്പിക്കുന്നതായി. പ്രകൃതിയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ആപത്തുകളിൽ മൃഗങ്ങൾ എങ്ങനെ പെരുമാറുന്നുവെന്നും എങ്ങനെ സ്വയം സംരക്ഷണം ഒരുക്കുന്നുവെന്നും വീഡിയോ വ്യക്തമാക്കുന്നു. സാൻ ഡീഗോ പാർക്കിലെ ആഫ്രിക്കൻ ആനകളാണു വീഡിയോയിലെ താരങ്ങൾ. തിങ്കളാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആനകൾ പരിഭ്രാന്തരാകുന്നതും സെക്കൻഡുകൾക്കുള്ളിൽ കൂട്ടത്തിലെ ആനക്കുട്ടിയെ സംരക്ഷിക്കാൻ ‘ജാഗ്രതാവലയം’ തീർക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഭൂചലനത്തിൽ വിറച്ച ആനകൾ, വളരെ പെട്ടെന്നുതന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതും ആനക്കുട്ടിക്കു ചുറ്റും ഒരു വലയം തീർക്കുന്നതും കാണാം. പ്രകന്പനങ്ങൾ അവസാനിക്കുന്നതുവരെ ആനകൾ സംരക്ഷിതകവചമായി കുട്ടിയാനയ്ക്കു ചുറ്റുംനിൽക്കുന്നു. പിന്നീട് ആനക്കൂട്ടം കുട്ടിയാനയുമായി മറ്റൊരിടത്തേക്കു നീങ്ങുന്നു. സാൻ ഡീഗോ സഫാരി പാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വീഡിയോ പങ്കുവച്ചത്. ലക്ഷങ്ങളാണ് ഇതുവരെ വീഡിയോ കണ്ടത്. മികച്ച പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചു.
Read Moreപിതാവിനെതിരേ പരാതി നൽകിയതിലെ വൈരാഗ്യം; വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു; പ്രതികൾ പിടിയിൽ
പൂച്ചാക്കല്‍: വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുന്നത്താഴെ ശരവണന്റെ ഭാര്യ വനജ (50) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പത്തിനാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അയല്‍വാസികളായ സഹോദരങ്ങളെ പൂച്ചാക്കല്‍ പോലീസ് പിടികൂടി. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പുളിന്താഴത്ത് നികര്‍ത്തില്‍ വിജീഷ്, ജയേഷ് (42) എന്നിവരാണ് പിടിയിലായത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ആറുമാസം മുമ്പ് പ്രതികളുടെ പിതാവിനെതിരേ വനജയുടെ സഹോദരന് ബാബു പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധത്തിലാണ് പ്രതികള്‍ വനജയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ജയേഷ് വനജയുടെ തലയ്ക്ക് ചുറ്റികയ്ക്ക് അടിക്കുകയായിരുന്നു. വിജേഷ് വനജയുടെ ഭര്‍ത്താവ് ശരവണനെ ചുറ്റികകൊണ്ട് കൈക്കും നെഞ്ചിനും അടിച്ചു. തടയാനെത്തിയ വനജയുടെ മകന് ശരത്തിനെ ചുറ്റികകൊണ്ട് അടിച്ചു. വനജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരവണന്, ശരത്ത് എന്നിവര്‍ ചേര്‍ത്തല…
Read Moreഇനി ആവർത്തിക്കരുത്…. അടിച്ചുപൂസായ യാത്രക്കാരനെ വിമാനത്തിൽ കെട്ടിയിട്ട് ജീവനക്കാർ
വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ എഴുന്നേറ്റുനിന്നു ബഹളം വച്ച യാത്രക്കാരനെ വിമാനജീവനക്കാര്‍ സീറ്റിൽ കെട്ടിയിട്ടു. യുകെയിലെ മാഞ്ചസ്റ്ററില്‍നിന്നു ഗ്രീസിലെ റോഡ്സിലേക്കു പോകുകയായിരുന്ന റെയിന്എയറിലാണു സംഭവം. വിമാനത്തില്‍ ബഹളം വച്ച യാത്രക്കാരന്റെ കൈവശം രണ്ടു മദ്യക്കുപ്പി ഉണ്ടായിരുന്നു. കാബിന് ക്രൂ അംഗങ്ങൾ ഇവ പിടിച്ചെടുത്തതോടെ ഇയാൾ കൂടുതൽ പ്രകോപിതനായി. ഈസമയം, വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. യാത്രക്കാരൻ സീറ്റിലിരിക്കാൻ വിസമ്മതിച്ചതോടെ വിമാനം യഥാസമയം നിലത്തിറക്കാനായില്ല. മറ്റു യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാർ രണ്ടു സ്പെയർ സീറ്റ് ബെൽറ്റുകള്‍ ഉപയോഗിച്ച് ഇയാളെ സീറ്റില്‍ ബന്ധിച്ചശേഷമാണു വിമാനം ലാൻഡ് ചെയ്തത്. ഇതിനിടെ പലതവണ വിമാനം ആകാശത്ത് വട്ടംചുറ്റി. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി യാത്രക്കാരനെ അറസ്റ്റും ചെയ്തു.
Read Moreആത്മഹത്യ അരുതേ… പോലീസിനെ സമീപിക്കൂ… എസ്എച്ച്ഒ എ.എസ്. അൻസലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
ഏറ്റുമാനൂർ: ഒന്നര മാസത്തിനുള്ളിൽ അമ്മമാർ മക്കളെയുമായി ജീവനൊടുക്കിയ രണ്ടു സംഭവങ്ങൾ. രണ്ടു സംഭവങ്ങളിലും മേൽനടപടികൾക്ക് നേതൃത്വം നൽകേണ്ടി വന്ന ഏറ്റുമാനൂർ എസ്എച്ച്ഒ ഇൻസ്പെക്ടർ എ.എസ്. അൻസലിന്റെ ഉള്ളുലയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പിന് വളരെ പെട്ടെന്ന് വൻ പ്രചാരമാണ് ലഭിച്ചത്. ഫേസ്ബുക്ക് കുറിപ്പ് ചുവടെ: ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി ഒന്ന് മുതൽ മാർച്ച് 30 വരെ 700 പരാതികൾ. (കോട്ടയം ജില്ലയിൽ തന്നെ കൂടുതൽ, അതിൽ 500 ഓളം കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു 10 ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ടിനു ശേഷം ഒപ്പിടൽ. ദിവസവും 100 ഓളം ആളുകൾ വിവിധ ദിവസങ്ങളിൽ…
Read Moreവിൻസി അലോഷ്യസിന്റെ പരാതി; ഷൈൻ ടോം ചാക്കോയെ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും
കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി താര സംഘടന അമ്മ. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് ഷൈൻ ടോം ആണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. വിൻസിക്ക് പിന്തുണയുമായി നടി പത്മപ്രിയ, നടൻ വിനു മോഹൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവർ രംഗത്തെത്തി.
Read More‘രാഹുൽ മാങ്കൂട്ടത്തിലിന്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്, ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്’; പ്രശാന്ത് ശിവൻ
പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ആലങ്കാരിക പ്രയോഗമായാണ് തല ആകാശത്തുവച്ച് നടക്കേണ്ടി വരുമെന്ന് പറഞ്ഞതെന്ന് പ്രശാന്ത് വ്യക്തമാക്കി. കാലു കുത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞാൻ അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ നടത്തിയ പരാമർശത്തിലാണ് പ്രശാന്ത് ശിവന്റെ പ്രതികരണം. പാലക്കാട് നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് അലങ്കോലപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചിട്ടും കോൺഗ്രസിനെതിരേ കേസെടുത്തിട്ടില്ല. അതിക്രമം നടത്തിയ രാഹുലിനെതിരേയും കേസെടുത്തിട്ടില്ല. പോലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎൽഎ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ലന്നും പ്രശാന്ത് കുറ്റപ്പെടുത്തി. ആരും എംഎൽഎ ക്കെതിരേ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാൽ കാല് വെട്ടുമെന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വീഡിയോ കാണിച്ചു നൽകാമോ എന്ന് പ്രശാന്ത് ചോദിച്ചു. എംഎൽഎ ഇരവാദം നടത്തുകയാണ്. ഇല്ലാത്ത കാര്യം പറഞ്ഞ…
Read Moreറീൽസ് എടുക്കാൻ നദിയിലിറങ്ങി; വീഡിയോ ചിത്രീകരിച്ച11 വയസുള്ള മകളുടെ കാമറയിൽ അമ്മ മുങ്ങിത്താഴുന്ന ദൃശ്യം; നേപ്പാൾ യുവതിക്കായി തെരച്ചിൽ തുടരുന്നു
ഉത്തരകാശി: റീൽസ് ചിത്രീകരിക്കാൻ നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. അവധി ആഘോഷിക്കാൻ നേപ്പാളിൽ നിന്ന് ഉത്തരാഖണ്ഡിലെത്തിയ യുവതിയെയാണ് ഭാഗീരഥി നദിയിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നു. നേപ്പാൾ സ്വദേശിനി തന്റെ 11 വയസുള്ള മകൾക്കൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. ഗംഗാ നദിയുടെ പ്രധാന കൈവഴിയായ ഭാഗീരഥി നദിയിലെ മണികർണിക ഘാട്ട് സന്ദർശിക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ എത്തിയപ്പോൾ യുവതി തന്റെ മൊബൈൽ ഫോൺ മകളുടെ കൈയിൽ കൊടുത്ത ശേഷം വീഡിയോ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. കാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് യുവതി നദിയിലേക്ക് ഇറങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് കാൽ തെറ്റി വീഴുകയും അത് കണ്ടുകൊണ്ട് നിൽക്കുന്ന മകൾ ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്.
Read More