ഹൈദരാബാദ്: കാമുകനുമായി ജീവിക്കുന്നതിന് മക്കൾക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം. 45കാരി രജിതയാണ് സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെ കൊലപ്പെടുത്തിയത്. ചോറിൽ വിഷം കലർത്തിയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയത് താൻ ആണെന്ന് സംശയിക്കാതിരിക്കാൻ രജിതയും ചെറിയ അളവിൽ വിഷം കഴിച്ചു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും രജിത ആശുപത്രിയില്‍ എത്തിച്ചില്ല. ഭർത്താവ് ചെന്നയ്യ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അബോധാവസ്ഥയിലായ മക്കളെ കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ഉടന്‍ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഭര്‍ത്താവിനെയായിരുന്നു ആദ്യം പോലീസിന് സംശയം. എന്നാല്‍ അന്വേഷണത്തില്‍ രജിതയാണ് വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. റീയൂണിയന് എത്തിയപ്പോൾ പഴയ കാമുകനുമായി യുവതി അടുക്കുകയും ഇവരുടെ പ്രണയം വീണ്ടും തുടരുകയും ചെയ്തു. കാമുകനുമൊത്ത് ജീവിക്കാൻ മക്കൾ തടസമായിരുന്നു. അതുകൊണ്ടാണ് വിഷം…
Read MoreDay: April 19, 2025
വിൻസിയുടെ പരാതി ഈഗോയുടെ പുറത്ത് വന്നതാണ്, ഞങ്ങൾ കുടുംബ സുഹൃത്തുക്കളാണ്; ഷൈൻ ടോം ചാക്കോ
കൊച്ചി: വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും ഷൈൻ ടോം ചാക്കോ. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഷൈൻ പ്രതികരിച്ചത്. വിൻസിയോട് താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ഇക്കാര്യം ശരിവയ്ക്കില്ലെന്നും വേണമെങ്കിൽ അവരോട് വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പോലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.
Read Moreഒമ്പതു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 3,070 കൊലപാതകങ്ങള്‍; ലഹരി തര്‍ക്കങ്ങളില്‍ കൊല്ലപ്പെട്ടത് 52 പേര്; 287 കൊലപാതകക്കേസുകളുമായി തിരുവനന്തപുരം റൂറല്‍ മുന്നില്‍; ശിക്ഷിച്ചത് 476 പേരെ
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ നടന്നത് 3,070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാര്‍ച്ച് 16 വരെയുള്ള കണക്കുകളാണിത്. ഇക്കാലയളവില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 18 കൊലപാതകക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലഹരി ഉപയോഗം മൂലമുണ്ടായ തര്‍ക്കങ്ങളില്‍ 52 കൊലപാതകങ്ങളാണ് നടന്നത്. സംസ്ഥാനത്ത് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് തിരുവനന്തപുരം റൂറലിലാണ്. ഇവിടെ 287 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം സ്ഥാനം പാലക്കാട് ജില്ലയ്ക്കാണ്. 233 പേരാണ് ഇവിടെ കൊല ചെയ്യപ്പെട്ടത്. എറണാകുളം റൂറലില്‍ 219 പേരും മലപ്പുറത്ത് 200 പേരും ഇടുക്കിയില്‍ 198 പേരും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കൊലക്കിരയായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോഴിക്കോട് സിറ്റിയിലാണ് കൊലപാതകക്കേസുകളില്‍ കുറവുള്ളത്. ഇവിടെനിന്ന് 58 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം സിറ്റിയില്‍നിന്ന് 130 കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയില്‍വേ പോലീസിന്റെ കണക്കുകള്‍ പ്രകാരം അഞ്ച്…
Read More“ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു’; ബിജെപിക്കെതിരേ പരോക്ഷ വിമർശനവുമായി ബിഷപ് മാർ ജോസഫ് പാംപ്ലാനി
കണ്ണൂര്‍: മതേതരത്വ ഭരണഘടന നാടിനു നല്കുന്ന ഏറ്റവും ശക്തമായ ഉറപ്പുണ്ടായിട്ടുപോലും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇന്നലെ കണ്ണൂർ നഗരത്തിൽ നടന്ന സംയുക്ത കുരിശിന്റെ വഴിയിൽ ദുഃഖവെള്ളിയുടെ സന്ദേശം നൽകുന്നതിനിടെയാണ് ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ് രംഗത്തെത്തിയത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ദുഖഃവെളളി ആചരിക്കുന്നതെന്നത്. കുരിശിന്റെ വഴി പോലും നടത്താന്‍ അനുവാദമില്ലാത്ത എത്രയോ നഗരങ്ങളാണ് നമ്മുടെ രാജ്യത്തുളളത്. ജബല്‍പൂരിലും മണിപ്പുരിലും കാണ്ഡഹാറിലുമെല്ലാം എത്രയോ മിഷനറിമാര്‍ ക്രിസ്ത്യാനികളായതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു. ക്രിസ്തുവും സുവിശേഷവും അവന്റെ അനുയായികളും ആദര്‍ശങ്ങളും രാജ്യദ്രോഹപരമായ കാര്യമായാണ് ഇന്ന് ചിത്രീകരിക്കപ്പെടുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ അനാവശ്യമായി സഖ്യം ചേരുമ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും നിഷ്കളങ്കര്‍ നിഷ്ഠുരമായി കൊല്ലപ്പെടുകയും നീതിയും സത്യവും കുഴിച്ചുമൂടപ്പെടുകയും ചെയ്യും. എല്ലാവര്ക്കും നീതി ലഭിക്കണമെന്നാണ് കുരിശിന്റെ വഴി ഓര്‍മിപ്പിക്കുന്നതെന്നും…
Read Moreമലയാളത്തിന്റെ വെള്ളിത്തിരയെ ഒരിക്കൽക്കൂടി ഇളക്കിമറിക്കാൻ ആ കുതിരക്കാരൻ വീണ്ടുമെത്തുമ്പോൾ
46 വർഷങ്ങൾക്ക് മുന്‍പ് തൃശൂരിലെ ഒരു തിയറ്ററിൽ നിന്നിറങ്ങിയ പ്രേക്ഷകനോട് ടിക്കറ്റ് എടുക്കാൻ ക്യൂ നിന്നിരുന്ന ഒരാൾ ചോദിച്ചു പടം എങ്ങനെയുണ്ട് – ഞാനിതിപ്പോൾ അഞ്ചാമത്തെ തവണയാണ് കാണുന്നത്.. വേറൊന്നുമില്ല.. ആ കുതിരക്കാരൻ കുതിരയെ മസാജ് ചെയ്യുന്ന ഒരു സീൻ ഉണ്ട്… അതൊന്ന് കാണേണ്ട കാഴ്ചയാണ്.. അതായിരുന്നു അയാളുടെ മറുപടി. അങ്ങനെ പ്രേക്ഷകർ പലതവണ കണ്ട ഒരു സിനിമയായിരുന്നു അത് . ആ പ്രേക്ഷകനെ പോലെ പലരും പറഞ്ഞ ആ രംഗമായിരുന്നു ജയൻ അഭിനയിച്ച ശരപഞ്ജരം എന്ന സിനിമയുടെ ഹൈലൈറ്റ്. കുതിരയെ ജയൻ മസാജ് ചെയ്യുന്ന രംഗം കാണാൻ വേണ്ടി മാത്രം എത്രയോ തവണ ഈ സിനിമ തിയറ്ററിൽ കണ്ടവരുണ്ട്. ജയൻ നായകനായ സിനിമ എന്ന് പറയാൻ ഒരിക്കലുംകഴിയില്ല. കാരണം ഈ സിനിമയിൽ ജയൻ പ്രതിനായകനാണ്. വില്ലനിസത്തിന്റെ മൂർത്തിഭാവം… ആരും വെറുത്തു പോകുന്ന കഥാപാത്രം. ഹരിഹരന്റെ സംവിധാനത്തിൽ…
Read Moreമരുന്നിനെതിരേ രോഗാണു കൈ ഉയർത്തിയാൽ..!
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ എന്നറിയപ്പെടുന്നത്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്. രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ… വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും. ആന്റിമൈക്രോബിയൽ മരുന്നുകൾ കഴിക്കുന്പോൾ…
Read Moreഫിമാറ്റിനു കൊച്ചിയിൽ തുടക്കമായി
മലയാള ചലച്ചിത്ര സംഗീത സംവിധായക യൂണിയനായ ഫെമു (FEMU) നേതൃത്വം നൽകുന്ന ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻഡ് ടെക്നോളജി (Femu Institute of Music and Technology) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയിൽ നടന്നു. സൗണ്ട് റെക്കോർഡിംഗ് സാങ്കേതിക പരിജ്ഞാനം വളർത്തുക , സംഗീത സംവിധായകർക്ക് പ്രോഗ്രാമിംഗ് പഠിക്കുവാനുള്ള അവസരം ഒരുക്കുക, എന്നിങ്ങനെയുള്ള ഉദ്ദേശങ്ങളോടെയാണ് ഫിമാറ്റ് (FIMAT ) പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചി വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ്, സംഗീത സംവിധായകൻ ബേണി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫെഫ്ക്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ ആശംസകൾ അർപ്പിച്ചു. ഫെമു പ്രസിഡന്റ് ബെന്നി ജോൺസൺ അധ്യക്ഷനായ യോഗത്തിൽ ഫെമു ട്രഷറർ അനിൽ ഗോപാലൻ സ്വാഗതവും സെക്രട്ടറി…
Read Moreലുക്മാന്റെ ലുക്കും ഗ്രേസും ഒരുപാട് ആകർഷിച്ചു: എനിക്ക് ക്രഷ് അടിച്ചിട്ടുള്ള ആക്ടർ ആണയാൾ; ദീപാ തോമസ്
സുലൈഖ മൻസിൽ സിനിമയിൽ പ്രണയ ഗാനത്തിന് ഡാൻസ് ചെയ്യുന്ന ലുക്ക്മാനെ കണ്ട് തനിക്ക് ക്രഷ് തോന്നിയെന്ന് പറയുകയാണ് ഹോം ഉൾപ്പെടെയുള്ള സിനിമകളിൽ നായിക വേഷം ചെയ്ത ദീപ തോമസ്. സുലൈഖ മൻസിൽ എന്ന സിനിമയിൽ എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ.. എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. ആ പാട്ടിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ സെറ്റിലുണ്ടായിരുന്നു. ഷൂട്ട് നടക്കുമ്പോൾ ലുക്മാന്റെ ഡാൻസും ഗ്രെയ്സും കണ്ടശേഷം അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എനിക്ക് ഈ പുള്ളിക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നത്. അതെന്റെ വലിയൊരു ആഗ്രഹമായിരുന്നു. പെരുമാനി സിനിമ എനിക്ക് കിട്ടിയപ്പോൾ എന്റെ ഡ്രീം കം ട്രൂ മൊമന്റായി അത് മാറി. എനിക്ക് ക്രഷ് അടിച്ചിട്ടുള്ള ഒരു ആക്ടർ കൂടിയാണ് ലുക്മാൻ. അന്ന് ആ ഷൂട്ട് നടക്കുമ്പോൾ എല്ലാ പെണ്ണുങ്ങളും അവിടെ വായും പൊളിച്ച് ഇരിക്കുകയായിരുന്നു. പിന്നീടാണ് എനിക്ക് മനസിലായത്…
Read Moreപ്രിയദർശൻ വെറുതെ വിളിച്ചു പറഞ്ഞാൽ ആർക്കും പാടാൻ കഴിയില്ലല്ലോ, എല്ലാ ജോണറിലും പാടാൻ കഴിവുള്ള ആളാണെങ്കിൽ നമുക്ക് അവസരങ്ങൾ തേടിയെത്തും: എംജി ശ്രീകുമാർ
പലരും പറയുന്നത് കേൾക്കാറുണ്ട്, പ്രിയദർശനും മോഹൻലാലും ഉള്ളത് കൊണ്ടാണ് എംജി ശ്രീകുമാർ എന്ന ഗായകൻ ഉണ്ടായതെന്ന്. അതിന് അവരാണ് ഉത്തരം പറയേണ്ടത് താനല്ലന്ന് എം.ജി. ശ്രീകുമാർ. പലപ്പോഴും പല വേദിയിലും അവർ തന്നെ അതിനുള്ള ഉത്തരം നൽകിയിട്ടുമുണ്ട്. കമുകറ പുരുഷോത്തമൻ സാറിന്റെ പരിപാടിയിൽ പ്രിയൻ ആണ് എനിക്ക് അവാർഡ് തന്നത്. ആ വേദിയിൽ പ്രിയൻ ഒരു മറുപടി നൽകിയിരുന്നു. ഞാൻ ഇവനെ കൊണ്ട് പാടിച്ചു, എന്റെ കൂട്ടുകാരൻ ആയത് കൊണ്ട്. ഒരു സിനിമയിൽ പാടിച്ചു, രണ്ട് സിനിമയിൽ പാടിച്ചു. അതുകഴിഞ്ഞിട്ട് പല സംവിധായകരും അവനെ വിളിക്കാൻ തുടങ്ങി. സിബി മലയിൽ, തമ്പി കണ്ണന്താനം, ജോഷിയേട്ടൻ അങ്ങനെ പലരും വിളിക്കാൻ തുടങ്ങിയെന്നതാണ് സത്യം. പല സംഗീത സംവിധായകരും പിന്നെ വിളിക്കാൻ തുടങ്ങി. പ്രിയൻ വെറുതെ വിളിച്ചു പറഞ്ഞാൽ ആർക്കും പാടാൻ കഴിയില്ലല്ലോ, എന്റെ പൊട്ടൻഷ്യൻ കൂടി തിരിച്ചറിഞ്ഞിട്ടാണല്ലോ. നമ്മൾ…
Read Moreദിവ്യ എസ്. അയ്യർക്കെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഴിഞ്ഞം തുറമുഖ എംഡിയായ ദിവ്യ എസ്. അയ്യർക്കെതിരെ ചീഫ് സെക്രട്ടറിയ്ക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ പരാതി നല്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് എതിരെയാണ് പരാതി. ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയതായി നിയമിതനായ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയെ അഭിവാദ്യം ചെയ്തത് ഐഎഎസ് ഉദ്യോസ്ഥർ പാലിക്കേണ്ട1968 ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടം (5) ൽ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു.
Read More