മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി ഭാമ അരുൺ. മമ്മൂട്ടിയുടെ ആരാധികയായ തനിക്ക് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ഭാമ അരുൺ പറയുന്നു. മമ്മൂട്ടിയോടൊപ്പം സെറ്റിൽ ഉണ്ടായിരുന്ന സമയത്തൊക്കെ അദ്ദേഹവുമായി ഒരുപാട് സംസാരിക്കാനും നല്ലൊരു ബോണ്ട് ഉണ്ടാക്കി എടുക്കാനും കഴിഞ്ഞു എന്നു ഭാമ പറഞ്ഞു. ബസൂക്കയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് കിട്ടുന്നത്. കഥാപാത്രത്തിന് വേണ്ടി കിക്ക് ബോക്സിംഗ് പഠിച്ചിരുന്നു എന്നും ശരീരഭാരം കുറച്ചു- ഭാമ ഒരഭിമുഖത്തിൽ പറഞ്ഞു. മദനോത്സവം എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന് ഭാര്യയായി അഭിനയിച്ച താരമാണ് ഭാമ അരുൺ. ഭാമയുടെ വാക്കുകൾ… ഞാൻ മമ്മൂട്ടി സാറിന്റെ വലിയൊരു ഫാൻ ആണ്. മമ്മൂട്ടി സാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങനെയൊരു ചാൻസ് കിട്ടുമെന്ന് ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല.…
Read MoreDay: April 19, 2025
കൊച്ചിയിൽ 5 കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍; നഗരം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി
കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. വില്പയ്ക്കെത്തിച്ച അഞ്ചു കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍. ഒഡീഷ സ്വദേശി ദുര്യാതന മാലിക് (30), മരട് കൊട്ടാരത്തില്‍ സച്ചിന്.കെ. ബിനു(24) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 5.150 കിലോ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ സച്ചിന് നഗരം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. സച്ചിന് ഓര്‍ഡര്‍ ചെയ്ത പ്രകാരം ദുര്യാതന മാലിക് ഒഡിഷയില്‍നിന്നും ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ് സച്ചിന് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
Read Moreസമാധാനചർച്ച നീളുകയാണെങ്കിൽ യുഎസ് പിന്മാറുമെന്ന് അന്ത്യശാസനം
പാരീസ്: റഷ്യ-യുക്രെയ്ൻ സമാധാന കരാർ സാധ്യമാകുന്നതിന്റെ വ്യക്തമായ സൂചനകൾ ദിവസങ്ങൾക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമത്തിൽനിന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പിന്മാറുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യൂറോപ്യൻ, യുക്രെയ്നിയൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പാരീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ചർച്ച നീളാൻ പാടില്ല, നീണ്ടുപോകുകയാണെങ്കിൽ ചർച്ച ഉപേക്ഷിക്കാൻ ട്രംപ് തയാറാണ്. വിഷയത്തിൽ വരുംദിവസങ്ങളിൽ പുരോഗതി ഉണ്ടാകുന്നില്ലെങ്കിൽ അമേരിക്ക പിന്മാറുമെന്ന് സ്റ്റേറ്റ് സെക്രട്ടറി അന്ത്യശാസനം നൽകി. ആഴ്ചകളോ മാസങ്ങളോ വലിച്ചുനീട്ടാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. തങ്ങൾക്കു മറ്റു കാര്യങ്ങളിൽ മുൻഗണന നൽകേണ്ടതുണ്ടെന്നും റൂബിയോ വ്യക്തമാക്കി. വ്യാഴാഴ്ച പാരീസിൽ നടന്ന ചർച്ചകൾക്കു ശേഷം-യൂറോപ്യൻ ശക്തികളെ ഉൾപ്പെടുത്തിയ ട്രംപിന്റെ സമാധാനനീക്കത്തിനു മികച്ച സ്വീകരണം ലഭിച്ചതായും റൂബിയോ പറഞ്ഞു. അതേസമയം, ചർച്ച ക്രിയാത്മകമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ ഓഫീസ് വിശേഷിപ്പിച്ചു.
Read Moreവനിതാ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് തീരും; വൈകുന്നേരം 5ന് മാധ്യമങ്ങളെ കാണുമെന്ന് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: വനിതാ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് രാത്രിയോടെ അവസാനിക്കും. നിയമനത്തിനുവേണ്ടി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ നിരാശയിൽ.ചർച്ചയ്ക്കുപോലും വിളിക്കാതെ തങ്ങളുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിച്ച സർക്കാർ നടപടിക്കെതിരേ ശക്തമായ പ്രതിഷേധത്തിലാണ് ഉദ്യോഗാർഥികൾ. എഴുത്തുപരീക്ഷയും കായികക്ഷമത പരീക്ഷയും പാസായി ലിസ്റ്റിൽ ഉൾപ്പെട്ട തങ്ങൾക്ക് അർഹതയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തങ്ങളെ അപമാനിച്ചുവെന്നാണ് വൈകാരികമായി ഉദ്യോഗാർഥികൾ പ്രതികരിച്ചത്. ഇന്ന് രാവിലെ പതിനൊന്നിന് ഹാൾ ടിക്കറ്റ് കത്തിച്ച് പ്രതിഷേധിച്ച ശേഷം വൈകുന്നേരം അഞ്ചിന് മാധ്യമപ്രവർത്തകരെ കണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയശേഷം സമരം ഇന്ന് അവസാനിപ്പിച്ച് എല്ലാവരും നാട്ടിലേക്കു മടങ്ങും. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി രാവും പകലും സമരം ചെയ്ത വനിതാ ഉദ്യോഗാർഥികൾ വിതുന്പലോടെയാണ് തങ്ങളുടെ അവസ്ഥകൾ വിവരിച്ചത്. അതേസമയം ഉദ്യോഗാർഥികളുടെ അവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി ജോലി വാഗ്ദാനം നൽകി കൗണ്‍സിൽ ഓഫ് ചർച്ച് ഭാരവാഹി പ്രകാശ് തോമസ് ഉദ്യോഗാർഥികളെ സമരസ്ഥലത്തെത്തി…
Read Moreഎട്ട് മാസം ഗർഭിണിയായ തന്റേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ചത് ചാറ്റ് ജിപിടി: ആ സമയം കിടന്നുറങ്ങിയെങ്കിൽ ഇന്നിപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നെന്ന് ഡോക്ടർമാർ
ഡോക്ടർമാർക്ക് പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത മകന്റെ അപൂർവ രോഗം ചാറ്റ് ജിപിടി കണ്ടെത്തിയെന്ന് ഒരമ്മയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഐ ചാറ്റ്ബോട്ടാണ് തന്റെ ജീവൻ രക്ഷിച്ചത് എന്നാണ് യുവതി പറയുന്നത്. നോർത്ത് കരോലിനയിലെ ഷാലറ്റിലുള്ള ഫോട്ടോഗ്രാഫർ താലിയ ടാരിയൻ ആണ് തന്റെ അനുഭവം ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. താൻ എട്ട് മാസം ഗർഭിണി ആയിരുന്നു. ആ സമയം തമാശയ്ക്ക് വേണ്ടി ചാറ്റ്ജിപിടിയോട് ഒരു ചോദ്യം ചോദിക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്ന സമയം ചാറ്റ്ബോട്ട് തന്നോട് എത്രയും വേഗം ആശുപത്രിയിലേക്ക് എത്തണമെന്ന് നിർബന്ധിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ ചെന്നുവെന്നും യുവതി പറഞ്ഞു. എന്തുകൊണ്ടാണ് തന്റെ താടിയെല്ല് ഇങ്ങനെ ടൈറ്റായിരിക്കുന്നത് എന്നായിരുന്നു താലിയയുടെ ചോദ്യം. ഉടൻതന്നെ ചാറ്റ്ബോട്ട് അതിനുള്ള മറുപടിയും അവൾക്ക് നൽകി. എത്രയും പെട്ടെന്ന് ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാനായിരുന്നു…
Read Moreകോന്നി ആനക്കൂട്ടില്‍ അപകടത്തിനു പിന്നില്‍ അധികൃതരുടെ അനാസ്ഥ; നാലടിയോളം ഉയരമുള്ള തൂണാണ് ഇളകി കുട്ടിയുടെ മുകളിൽ വീണത്
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലുവയസുകാരന് മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ പ്രകടം. ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കും.അടൂര്‍ കടമ്പനാട് സ്വദേശി അജിയുടെ മകന് അഭിറാമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആനക്കൂട് കാണാനെത്തിയ സംഘത്തിലെ അംഗമായിരുന്നു അഭിറാം. കോണ്‍ക്രീറ്റ് തൂണില്‍ പിടിച്ചപ്പോള്‍ ഇളകി കുഞ്ഞിന്റെ തലയില്‍ വീഴുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ അമ്മ ശാരിക്കും ബന്ധുക്കള്‍ക്കുമൊപ്പം കല്ലേലി അപ്പൂപ്പന്‍കാവ് ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനായി തൂണില്‍ പിടിച്ചിരുന്നതായി പറയുന്നു. നാലടിയോളം ഉയരമുള്ള തൂണ് ഇളകി കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ആനത്താവള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. ഇതു നന്നായി ഉറപ്പിച്ചിരുന്നില്ല. നൂറുകണക്കിനാളുകളാണ് ദിവസവും ആനക്കൂട് സന്ദര്‍ശിക്കാനെത്തുന്നത്.അവധിക്കാലമായതിനാല്‍ കുട്ടികളുടെ നല്ല തിരക്കാണ് ദിവസവും ഉണ്ടാകുന്നത്.…
Read Moreമദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു; ആക്രമണ കാരണം വ്യക്തമല്ല
ഒറ്റപ്പാലം: അമ്പലപ്പാറയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കടമ്പഴിപ്പുറം സ്വദേശിയായ രാമദാസാണ്(48) മരിച്ചത്. സുഹൃത്തായ അമ്പലപ്പാറ വേങ്ങശേരി കണ്ണമംഗലം സ്വദേശി സൂര്യ വീട്ടിൽ ഷണ്മുഖനാണ് (49) ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഷണ്മുഖന്റെ അമ്പലപ്പാറ കണ്ണമംഗലത്തെ വീട്ടിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ഇരുവരും മദ്യപിച്ചിരിക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഷണ്മുഖനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല. ഷണ്മുഖനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
Read Moreചോദ്യങ്ങൾക്ക് മുന്നിൽ പതറി നടൻ; ലഹരിക്കേസിൽ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ലഹരി ഉപയോഗം, പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിപോലീസ്
കൊച്ചി: ലഹരി ഉപയോഗക്കേസിൽ നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെതിരേ കേസെടുത്തത്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട സംഭവത്തിലാണ് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഡാന്‍സാഫ് സംഘവും സൈബര്‍ സെല്ലും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെ ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ പതറി. തുടർച്ചയായ ചോദ്യം ചെയ്യലിൽ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ മൊഴി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. ഷൈനിന്റെ രക്തം, നഖം, മുടി എന്നിവയുടെ സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Read Moreട്രാന്സ്ജെന്ഡറുകള് നിയമപരമായി സ്ത്രീകളല്ലന്ന് വിധി; മദ്യഗ്ലാസും പുകയുന്ന സിഗരറ്റുമായി ആഹ്ലാദം പങ്കിട്ട് ജെ. കെ. റൗളിംഗ്; സൈബറിടത്തിൽ ചർച്ചകൾ സജീവം
സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സ്ത്രീകളെ ഒഴിവാക്കിയ യുകെ സുപ്രീംകോടതിയുടെ വിധിയിൽ സന്തോഷം പ്രകടനവുമായി എഴുത്തുകാരി ജെ. കെ. റൗളിംഗ്. സ്ത്രീ എന്നതിന്റെ നിയമപരമായ നിര്‍വചനം ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സ്റ്റിസ് പാട്രിക് ഹോഡ്ജ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബുധനാഴ്ച ഏകകണ്ഠമായി വിധിച്ചത്. വിധിയിൽ സന്തോഷിച്ച് റൗളിംഗ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. എ ടീം എന്ന യുഎസ് സീരീസിലെ വിഖ്യാതമായ ഡയലോഗായ I Love it When a Plan Comes Together എന്ന ഡയലോഗ് കുറിച്ചുകൊണ്ടാണ് റൗളിംഗ് ഫോട്ടോ പങ്കുവച്ചത്. ചുണ്ടിൽ പുകയുന്ന സിഗരറ്റും കൈയിൽ ഒരു ഗ്ലാസ് മദ്യവുമായി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതിനകം ധാരാളം കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചത്. അതേസമയം, ട്രാന്‍സ് വിരുദ്ധ പരാമർശത്തിന്റെ പേരില്‍ ഇതിനുമുൻപും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയ ആയിട്ടുണ്ട് റൗളിംഗ്.…
Read Moreഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം; ടി. ഫറാഷ് പുതിയ തിരുവനന്തപുരം ഡിസിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് പോലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന എൻഐഎ എസ്പിയായി ഡപ്യൂട്ടേഷനിലേക്ക് പോയ ഒഴിവിനെ തുടർന്നാണ് സ്ഥലം മാറ്റം. അഞ്ച് വർഷക്കാല ഡപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് വൈഭവ് സക്സേന എൻഐഎയിലേക്ക് നിയമിക്കപ്പെട്ടത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കമൻഡാന്റ് ഹേമലതയെ എറണാകുളം റൂറൽ എസ്പിയായി നിയമിച്ചു. തിരുവനന്തപുരം ഡിസിപി വിജയഭാരത റെഡ്ഢിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. സ്പെഷൽ ഓപ്പറേഷൻ വിഭാഗം എസ്പിയായിരുന്ന ടി. ഫറാഷാണ് പുതിയ തിരുവനന്തപുരം ലോ ആൻഡ് ഓർഡർ ഡിസിപി ടെലിക്കമ്മ്യൂണിക്കേഷൻ എസ്പി. ദീപക് ധൻകറിനെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പിയായി നിയമനം നൽകി.
Read More