തിരുവനന്തപുരം: എഡിജിപി എം. ആര്. അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ. ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ഡിജിപി ശിപാര്‍ശ ചെയ്യുന്നത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശിപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശിപാര്‍ശ തള്ളിയത്. രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഡിജിപിയുടെ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് ശിപാര്‍ശയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.
Read MoreDay: April 20, 2025
നിശ്ചയ ദിവസം ആൺസുഹൃത്തിനെ ആലിംഗനം ചെയ്ത് നിന്ന് പെൺകുട്ടി; എതിർത്ത വരനെ സ്ത്രീധന പീഡന പരാതിയിൽ കുടുക്കുമെന്ന് യുവതി; യുവാവ് ജീവനൊടുക്കി
വാരാണസി: വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി മാനസികമായി തളര്ത്തിയെന്നാരോപിച്ച് പ്രതിശ്രുത വരന് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഹരേറാം സത്യപ്രകാശ് പാണ്ഡെ (36) എന്ന യുവാവാണ് ജീവനൊടുക്കിയത്. മോഹിനി പാണ്ഡെ എന്ന യുവതിയുമായി ഹരേറാമിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയം നടന്ന ദിവസം മോഹിനി തന്റെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഹരേറാം കണ്ടു. പിന്നീട് ഇതിന്റെ പേരിൽ യുവതിയും യുവാവും തമ്മിൽ കലഹമുണ്ടായി. ആൺ സുഹൃത്തുമായുള്ള എല്ലാ ബന്ധവും നിർത്തിയെങ്കിൽ മാത്രമേ വിവാഹം നടക്കുകയുള്ളു എന്ന് ഹരേറാം യുവതിയോട് പറഞ്ഞു. തനിക്ക് അതിന് പറ്റില്ലന്നും വിവാഹത്തിൽ നിന്ന് പിൻമാറിയാൽ വരനേയും കുടുംബത്തേയും സ്ത്രീധന പീഡന പരാതി നല്കി കുടുക്കുമെന്നും യുവതി പറഞ്ഞു. മാനസികമായി തളർന്നു പോയ യുവാവ് തിരികെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.…
Read Moreപൊന്നനിയാ നീ താഴെയിറങ്ങ്; ആത്മഹത്യ ഭീഷണി നടത്തിയ യുവാവിനെ കൈ പിടിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പോലീസ്; വൈറലായി വീഡിയോ
കോഴിക്കോട്: ഒരു നിമിഷം മതി ജീവിതം മാറാൻ എന്ന് പറയാറില്ലേ. ചിലപ്പോൾ ചില നല്ലതിലേക്കോ അല്ലങ്കിൽ മോശം അവസ്ഥയിലേക്കോ ആകും ആ നിമിഷം നമ്മെ കൊണ്ടെത്തിക്കുന്നത്. കഴിഞ്ഞദിവസം മാറാട് പോലീസ് സംഘം ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച ആയത്. മറ്റൊന്നുമല്ല, നമ്മുടെ ജീവിതത്തിലെ ഏതെങ്കിലുമൊക്കെ സാഹചര്യം മറ്റുള്ളവന്റെ നൻമയ്ക്ക് ഉതകും വിധം പ്രവർത്തിക്കുക എന്ന് പറയുന്നത് എത്ര യാഥാർഥ്യമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പോലീസുകാർ. ഫറൂഖ് പുതിയ പാലത്തിന് മുകളിൽ നിന്നും ആത്മഹത്യ ഭീഷണി നടത്തിയ യുവാവിനെയാണ് മാറാട് പോലീസ് സംഘം കൈ പിടിച്ച് ജീവിതത്തിലേക്ക് എത്തിച്ചത്. ഇതിന്റെ വീഡിയോ കേരള പൊലീസിന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്… അതിന് ഇങ്ങനെ തുടങ്ങിയാലോ. അതൊക്ക നേരിടണം, ചിരിച്ചുകൊണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. നിന്നെക്കൾ വലിയ പ്രശ്നങ്ങൾ ഞങ്ങൾക്കുണ്ട്.…
Read More‘ചില നിമിഷങ്ങൾ വാക്കുകൾക്കും അപ്പുറമാണ്’; മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയുമായി മോഹൻലാൽ; വൈറലായി വീഡിയോ
മെസിയെ ഏറെയിഷ്ടപ്പെടുന്ന മോഹന്‍ലാലിനെ തേടി ഇന്നൊരു സമ്മാനമെത്തി. മെസിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്. ഈ സന്തോഷ വാർത്ത മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്സി. അതാ… എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്‍ക്ക് ലഭിച്ചത്… ഇത് സവിശേഷമായിരുന്നു. ഡോ രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം…
Read Moreമയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ല: അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചിട്ടുണ്ട്; എം.ബി. രാജേഷ്
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരിക്കേസില്‍ നടൻ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ല. അതിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ പാടില്ല എന്ന് ഉറപ്പാക്കേണ്ടത് സിനിമ മേഖലയിലുള്ളവരാണ്. അത് സിനിമ സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല. സെലിബ്രിറ്റി എന്നോ അല്ലാത്തവര്‍ എന്നോ ഉള്ള ഒരു വേര്‍തിരിവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. മയക്കുമരുന്ന് ഉപയോഗത്തെ സാമൂഹിക വിപത്തായിട്ടാണ് കാണുന്നത്. സാമൂഹിക വിപത്തിനെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ക്കശമായി കൈകാര്യം ചെയ്യും. ഉരുക്കുമുഷ്ടി…
Read Moreഎറണാകുളത്ത് സിപിഎമ്മിന് യുവ മുഖം; എസ്. സതീഷ് ജില്ലാ സെക്രട്ടറി
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി. എൻ. മോഹനൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ആയ സതീഷ് നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കോതമംഗലം സ്വദേശിയാണ്. വലിയ ഉത്തരവാദിത്തം ആണ് പാർട്ടി നൽകിയതെന്ന് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘തലമുറമാറ്റം എന്നതിൽ പ്രസക്തി ഇല്ല, എല്ലാ തലമുറയിൽ ഉള്ളവരും പാർട്ടിയിൽ ഉണ്ട്. വലതു പക്ഷ രാഷ്ട്രീയത്തെ തുറന്നു കാണിക്കും. കൂടുതൽ ജനങ്ങളെ ഇടതു പക്ഷത്തേയ്ക്ക് അടുപ്പിക്കുമെന്നും’ സതീഷ് പറഞ്ഞു. അതേസമയം, എറണാകുളത്ത് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽ കെഎസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നീ രണ്ട് പുതുമുഖങ്ങൾ കൂടി എത്തി. എംപി പത്രോസ്, പിആർ മുരളീധരൻ, ജോൺ…
Read Moreഷഹബാസ് കൊലക്കേസ്: നിയമോപദേശം തേടാൻ പോലീസ്; ആക്രമണം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി
താമരശേരി: ഷഹബാസ് കൊലക്കേസിൽ നിയമോപദേശം തേടാൻ പോലീസ്. കൂടുതൽ വിദ്യാർഥികളെ പ്രതി ചേർക്കാൻ കഴിയുമോ എന്നതിലാണ് നിയമോപദേശം തേടുന്നത്. ആക്രമണം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ മുതിർന്നവർക്ക് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മേയ് അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഫെബ്രുവരി 28 നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.
Read Moreപറക്കാം ഇനി പറക്കാം…. മറയൂരിൽ പറക്കും തവളയെ കണ്ടെത്തി
പശ്ചിമഘട്ട മഴക്കാടുകളിലെ പറക്കും തവള മറയൂരിൽ വിരുന്നെത്തി. ഇളിത്തേമ്പൻ തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പച്ചത്തവളയെ മറയൂർ ഹോളിഡേയ്സ് ഉടമ ശാരദ ഭവനിൽ ശ്രീജേഷ് ഭാസ്കറിന്റെ വീട്ടുപറമ്പിലാണ് കണ്ടെത്തിയത്. മഴക്കാടുകളിലെ വലിയ മരങ്ങളിൽ കഴിയുന്ന ഇവയ്ക്ക് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. വലിയ കണ്ണുകളുള്ള ഇവകൾ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും വിരുതന്മാരാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവ റെഡ്ബുക്കിൽ സ്ഥാനം പിടിച്ചവയാണ്.
Read More‘ഒരു വർഷത്തിനുള്ളിൽ രണ്ടാമതും മരണം തേടിയെത്തിയ ഭാഗ്യവാന്’: വ്യാജ പ്രചരണത്തിനെതിരേ ജി. വേണുഗോപാല്‍; ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ് എന്ന് കൂട്ടുകാർ
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാല്‍. അദ്ദേഹം മരിച്ചു എന്ന രീതിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് വാർത്തകൾ വൈറലായിരുന്നു. ഇപ്പോഴിതാ വ്യാജപ്രചരണത്തിനെതിരേ രസകരമായ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് വേണുഗോപാൽ. അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ എന്നു തുടങ്ങിക്കൊണ്ടാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. തന്റെ സ്കൂള്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും വേണുഗോപാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എന്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച്…
Read Moreമലയാളി പൊളിയല്ലേ… ഇൻഡിഗോയിലെ വൈറൽ പൈലറ്റ് ദാ ഇവിടെയുണ്ട്
ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരുമായി സൗഹൃദം പങ്കുവച്ചും സംവദിച്ചും പൈലറ്റ് ശരത് മാനുവൽ. സാധാരണ വിമാന യാത്രയ്ക്കിടെ കാബിൻ ക്രൂവിന്റെ നിർദേശങ്ങളാണ് കൂടുതലും കേൾക്കുന്നതെങ്കിൽ ഇവിടെ പുഞ്ചിരിതൂകി പച്ചമലയാളത്തിൽ കുശലം പറഞ്ഞ് പൈലറ്റ് അടുത്തെത്തിയപ്പോൾ യാത്രക്കാർക്ക് അതു വേറിട്ട അനുഭവമായി. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ വിമാനയാത്രക്കാർക്കിടയിൽ പൈലറ്റ് സ്റ്റാറായി മാറി. തൊടുപുഴ സ്വദേശിയായ ശരത് മാനുവലാണ് അബുദാബിയിൽനിന്നു കൊച്ചിയിലേക്ക് പുറപ്പെടാൻ തയാറായ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർക്ക് പുതുവിശേഷം സമ്മാനിച്ചത്. മലയാളി യാത്രക്കാരോട് രസകരമായി സംവദിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും ഇദ്ദേഹം തന്നെയായിരുന്നു. സഹപൈലറ്റും കാബിൻ ക്രൂവും ഉൾപ്പെടെ മുഴുവൻ പേരും മലയാളികളായെന്നതു മറ്റൊരു പ്രത്യേകതയായിരുന്നു. ഇൻഡിഗോ വിമാനസർവീസിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് അനൗണ്‍സ്മെന്റ് തുടങ്ങിയതുതന്നെ. എത്ര വർഷം കൂടിയാണ് നിങ്ങളെല്ലാം നാട്ടിലേക്കു മടങ്ങുന്നതെന്ന് ഓരോ യാത്രക്കാരനോടും ചോദിച്ച പൈലറ്റ് കൂടുതൽ വർഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് സ്പെഷൽ ചായയും ഓഫർ…
Read More