പഠിക്ക് പഠിക്ക് പഠിക്ക് ഇത് കേൾക്കാത്ത ഒരൊറ്റ വിദ്യാർഥികൾ പോലും ഈ ലോകത്തില്ല. എന്നാൽ പഠനത്തേക്കാൾ അപ്പുറം സ്വന്തം കഴിവുകൾക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിയുന്പോഴേക്കും നമ്മൾ ഒരുപാട് വൈകിപ്പോകും. സർട്ടിഫിക്കറ്റുകളും മെഡലുകളുമെല്ലാം താൽക്കാലിക സന്തോഷം മാത്രമാണ് നൽകുന്നതെന്ന് കുറേക്കാലം കഴിഞ്ഞാകും നമുക്ക് ബോധ്യപ്പെടുക. അത് തെളിയിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോളജ് ടോപ്പർ ആയിട്ടും തനിക്ക് അനുയോജ്യമായ ഇന്റൺഷിപ്പ് കണ്ടെത്താൻ സാധിക്കാത്തതിലുള്ള സങ്കടം പങ്കുവച്ചിരിക്കുകയാണ് ബിസ്മ ഫരീദ് എന്ന വിദ്യാർഥിനി. ഡൽഹിയിലെ ഹൻസ്രാജ് കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ബിസ്മ. തനിക്ക് 50 -ൽ പരം സർട്ടിഫിക്കറ്റുകളും 10 മെഡലുകളും അതിൽക്കൂടുതൽ ട്രോഫികളും ഉണ്ട്. എന്നാൽ ജോലിക്ക് ആവശ്യമായ കഴിവുകളൊന്നും തനിക്കില്ലന്ന് വളരെ വൈകിയാണ് മനസിലാക്കിയതെന്ന് ബിസ്മ പറയുന്നു. എല്ലാ ക്ലാസിലും ടോപ്പ് മാർക്ക് വാങ്ങണമെന്നാണ് വീട്ടുകാരും അധ്യാപകരുമൊക്കെ പറഞ്ഞിരുന്നത്. അതനുസരിച്ച് ഫുൾ മാർക്ക്…
Read MoreDay: April 20, 2025
സെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
വിനോദത്തിനായി പോകുന്ന യാത്രകൾ ദുരന്തത്തിൽ പര്യവസാനിക്കാതെ ഇരിക്കാൻ നമ്മളും കുറച്ചധികം ശ്രദ്ധിക്കണം. സെൽഫി എടുക്കാനും റീൽസ് എടുക്കാനുമൊക്കെ ശ്രമിക്കുന്പോൾ സ്വന്തം സുരക്ഷ കൂടി മുന്നിൽ കാണണം. റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ യുവതി ഒഴുക്കിൽപെട്ട് കാണാതായ സംഭവം കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ വാർത്ത ആയിരുന്നു. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജീവികളാണ് മനുഷ്യനെന്ന് പറയുന്നതിന്റെ വലിയ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വാർത്തയും. ഹിമാചൽപ്രദേശിലെ കുളു ജില്ലയിലെ പാർവതി നദീ തീരത്താണ് സംഭവം. നദിയുടെ നടുവിലുള്ള ഒരു പാറയിൽ കയറി നിന്ന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് കാൽവഴുതി യുവാവ് നദിയിലേക്ക് വീണത്. നീന്തൽ അറിയാമായിരുന്നെങ്കിലും നദിയിലെ വെള്ളത്തിന്റെ തണുപ്പും ശക്തമായ ഒഴുക്കും കാരണം ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. ഭാഗ്യവശാൽ ഇയാൾക്ക് ഒരു പാറയിൽ പിടുത്തം കിട്ടുകയും ആ സമയം പ്രദേശത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി ഇത് കാണുകയും ചെയ്തതിനാൽ രക്ഷപ്പെടുത്താനായി.…
Read More2000 മുതൽ 5000 വരെ: ഷൈനിന്റെ ഇടപാടുകള്‍ പരിശോധിച്ച് പോലീസ്; കടംകൊടുത്ത പണമെന്ന് താരം
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപ് മൊഴികൾ വിശദമായി പരിശോധിച്ച് പോലീസ്. താരത്തിന്റെ ചില സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചില വ്യക്തികൾക്ക് കൈമാറിയ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകളിലാണ് സംശയം. സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഈ ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിന്റെ വിശദീകരണം. എന്നാൽ, ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. താരത്തിന്റെ ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന്…
Read More