ഫ്ലോറിഡ: 284 യാത്രക്കാരുമായി ഫ്ലോറിഡ വിമാനത്താവളത്തില്‍നിന്നു ടേക്ക് ഓഫിനായി റണ്‍വേയിലെത്തിയ ഡെൽറ്റ എയര്‍ലൈന്‍ വിമാനത്തില്‍ തീ പടര്‍ന്നു. സംഭവത്തിൽ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. ഓർലാന്റോയില്നിന്നും അറ്റ്ലാന്റയിലേക്ക് പോവാന്‍ തയാറെടുത്ത ഡെൽറ്റ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 1213 -ന്റെ എഞ്ചിനിലാണ് തീ പടര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോൾ ഒരു ചിറകില്‍നിന്നും കടുത്ത പുകയുയരുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിനിലാണ് തീ പിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പുകയുയര്‍ന്നതിന് പിന്നാലെ യാത്രക്കാരെ, എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കി സുരക്ഷിതരമാക്കി. പിന്നാലെ വിമാനത്താവളത്തിലെ അഗ്നിര്കഷാ ഉദ്യോഗസ്ഥരെത്തി തീ കെടുത്തി.
Read MoreDay: April 22, 2025
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: നിർണായക പുരോഗതിയെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോഗതിയെന്നു വിദേശകാര്യമന്ത്രാലയം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടികാഴ്ചയ്ക്കു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം നിലപാടു വ്യക്തമാക്കിയത്. ഡൽഹി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്ന കൂടിക്കാഴ്ച. ജെ.ഡി.വാൻസിനൊപ്പം ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും മക്കളും ഒപ്പമുണ്ടായിരുന്നു. മോദി ജെ.ഡി.വാൻസിന്റെ മക്കൾക്കു മയിൽപ്പീലി സമ്മാനിച്ചു.ജെ.ഡി. വാൻസും കുടുംബവും ഇന്നു താജ്മഹൽ സന്ദർശിക്കും. ആഗ്രയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച ജെ.ഡി. വാൻസ് മടങ്ങും. ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മോദിയെ അറിയിച്ചു.
Read Moreഐ.എം. വിജയനും ജോ പോളും നേർക്കുനേർ; മത്സരം ഇന്ന് വൈകുന്നരം
തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന് ഐ.എം വിജയൻ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബാൾ ലീഗിനോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉള്‍പ്പെടുന്ന ടീമുകൾ തമ്മില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ന് വൈകുന്നേരം 4 .30 ന് പത്മശ്രീ ജേതാവ് ഐ.എം വിജയന് തലസ്ഥാനത്തിന്റെ ആദരം അർപ്പിക്കും. മന്ത്രി ജി.ആർ.അനിൽ ,മുൻ സ്പോർട്സ് മന്ത്രിമാരായ എം. വിജയകുമാർ, പന്തളം സുധാകരൻ, ബിജെപി സംസ്ഥാന സെക്രട്ടറി ജെ. ആർ.പത്മകുമാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു.ഷറഫലി എന്നിവർ സംബന്ധിക്കും. തുടർന്ന് നടക്കുന്ന പ്രദര്‍ശന മത്സരത്തിൽ മിന്നും താരങ്ങൾ ഏറ്റുമുട്ടും. ഐ എം വിജയൻ ഇലവനിൽ യു.ഷറഫലി, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, ആസിഫ് സഹീർ, കുരികേഷ് മാത്യു, ഗണേഷ്, പി.പി.തോബിയാസ്, അലക്സ്…
Read Moreജീവനു ഭീഷണിയുണ്ടെന്നു പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല; കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ എസ്ഐക്ക് സ്ഥലംമാറ്റം
കോഴിക്കോട്: ഭര്‍ത്താവില്‍നിന്നു ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി നല്കിയ പരാതി അവഗണിച്ച എസ്ഐയെ സ്ഥലംമാറ്റി. താമരശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെതിരേയാണു നടപടി. വടകര വളയം പോലീസ് സ്റ്റേഷനിലേക്കാണു സ്ഥലംമാറ്റം.ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ എസ്ഐ വീഴ്ച കാണിച്ചെന്നു പരാതി ഉയർന്നിരുന്നു. ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഭര്‍ത്താവായ യാസിറിനെതിരേ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഷിബിലയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ലഹരിക്കടിമയായ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായായിരുന്നു പരാതി. മാർച്ച് 18 ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം. കത്തിയുമായി എത്തിയ യാസിര്‍ യുവതിയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. യാസറിന്റെ ലഹരിയുപയോഗവും ശാരീരിക പീഡനവും മൂലം സഹികെട്ടാണ് ഷിബില, യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടകവീട്ടിലായിരുന്നു.ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ…
Read Moreഅന്‍വറിനെ എടുക്കാം, തൃണമൂല്‍ വേണ്ട: നാളെ തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ച; വി.ഡി. സതീശനൊപ്പം ചെന്നിത്തലയും
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പി.വി.അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. നാളെ തിരുവനന്തപുരത്ത് അൻവറുമായി നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കും. രാവിലെ പത്തിന് കന്റോൺമെന്റ് ഹൗസിലാണ് ചർച്ച. അൻവറിനെ മുന്നണിയിലെടുക്കാമെങ്കിലും തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ദേശീയതലത്തിൽ കോൺഗ്രസുമായി ഏറ്റുമുട്ടുന്ന തൃണമൂലുമായുള്ള ബന്ധം ദേശീയനേതൃത്വം ഇഷ്ടപ്പെടുന്നില്ല. സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കിയെന്നാണ് അറിയുന്നത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന അൻവറിന്റെ ആവശ്യമാണ് കോൺഗ്രസിന് തലവേദനയാകുന്നത്. ചർച്ചയിലും അൻവർ ഈ ആവശ്യത്തിലുറച്ചുനിന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം വീണ്ടും ചർച്ച ചെയ്യാമെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മുന്നോട്ടുപോകണമെന്നുമുള്ള നിർദേശം കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചേക്കും. നിലമ്പൂരിലെ വിജയം യുഡിഎഫിനും അൻവറിനും ഒരുപോലെ പ്രധാനമായതിനാൽ അദ്ദേഹം വഴങ്ങുമെന്ന പ്രതീക്ഷയിലാണ്…
Read Moreസ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; 2,200 രൂപയുടെ വര്‍ധന; ഒരു പവന് 74,320 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമായി. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13 ആണ്. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനയാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളര്‍ മറികടന്ന് മുന്നോട്ടു കുതിക്കുമെന്ന സൂചനകളാണ് വരുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
Read More“അച്ഛനെ കൊന്നതുപോലെ മകനെയും കൊല്ലും’; ബാബാ സിദ്ധിഖിയുടെ മകന് “ഡി കന്പനി’യുടെ വധഭീഷണി
മുംബൈ: കൊല്ലപ്പെട്ട എൻസിപി നേതാവും ബാബ സിദ്ദിഖിയുടെ മകനുമായ സീഷാൻ സിദ്ദിഖിന് വധഭീഷണി. ഇമെയിൽ വഴിയാണു തനിക്കു വധഭീഷണി ലഭിച്ചതെന്ന് സീഷാൻ പറഞ്ഞു. ഭീഷണിക്കു പിന്നിൽ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കന്പനിയാണെന്നും സീഷാൻ പറഞ്ഞു. അച്ഛൻ കൊല്ലപ്പെട്ടതുപോലെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശം. പത്തുകോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറഞ്ഞു.ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയിൽ സന്ദേശത്തിലുണ്ട്. സീഷാൻ സിദ്ദിഖിയുടെ പരാതിക്കുപിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 2024 ഒക്ടോബർ 12 നാണ് ബാബാ സിദ്ദിഖി വെടിയേറ്റു മരിക്കുന്നത്. സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ബാബാ സിദ്ദിഖി. ഓഫീസിൽ നിന്നിറങ്ങി കാർ പാർക്കു ചെയ്ത് ഖേർവാഡി ജംഗ്ഷനിലേക്കു നടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ അദ്ദേഹത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു.…
Read Moreകുരിശ് പിഴുത സംഭവം; രേഖകൾ തേടി വനംവകുപ്പ് റവന്യു വകുപ്പിനെ സമീപിച്ചു; പട്ടയം നൽകുന്നതിന് തടസമില്ലെന്നും വണ്ണപ്പുറം വില്ലേജ് ഓഫീസർ
വണ്ണപ്പുറം: തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശു പിഴുതു നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തമായി തുടരവേ സ്ഥലത്ത് അധികാരം സ്ഥാപിക്കാനായി ഭൂമിയുടെ രേഖകൾ തേടി വനംവകുപ്പ് റവന്യു അധികൃതരെ സമീപിച്ചു. വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കുരിശു പിഴുതെടുത്ത ഭൂമി കൈവശഭൂമിയല്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. സംഭവം ഏറെ വിവാദമായതോടെ രേഖകളിൽ വനഭൂമിയെന്നു രേഖപ്പെടുത്തിയിരിക്കുന്നതായി സ്ഥാപിച്ചെടുക്കാനാണ് നീക്കം. ആറര പതിറ്റാണ്ടായി കുടിയേറി കൃഷി ചെയ്തു കഴിയുന്ന ഭൂമിയിൽ റവന്യു – വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്താത്തതിനാൽ ഇതെല്ലാം വനഭൂമിയെന്നു വരുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്ന് കർഷകർ ആരോപിക്കുന്നു. 1991 മുതൽ നിരവധിത്തവണ പ്രദേശത്ത് സംയുക്ത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. റവന്യുവകുപ്പിന്റ 2020 ജൂണ്‍ രണ്ടിലെ ഉത്തരവ് പ്രകാരം ജണ്ടയ്ക്കു പുറത്തുള്ള സ്ഥലത്തിന് സംയുക്ത പരിശോധന നടത്താതെതന്നെ പട്ടയം…
Read Moreയുവതിയോടുള്ള വ്യക്തി വൈരാഗ്യം; വീടുകയറി ആക്രമിച്ച ശേഷം പാസ്പോർട്ട് മോഷ്ടിച്ചു; പരാതിയിൽ യുവാവ് പിടിയിൽ
തിരുവല്ല: യുവതിയെ വീട്ടിൽ കയറി ഉപദ്രവിക്കുകയും അപമാനിക്കുകയും പാസ്പോര്‍ട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. യുവതിയുമായി മുമ്പു പരിചയമുണ്ടായിരുന്ന യുവാവ് പകവീട്ടലിനാണ് വീടുകയറി ആക്രമിച്ച് പാസ്പോര്‍ട്ടുമായി കടന്നുകളഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിരണം കാടുവെട്ടില്‍ സച്ചിന് കെ. സൈമണാണ് (30) കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ 17ന് രാത്രിയും, പിറ്റേന്ന് രാവിലെയുമായിരുന്നു അതിക്രമം. ആദ്യതവണ, വീട്ടില്‍ അതിക്രമിച്ചുകടന്ന ഇയാള്‍, യുവതിയുടെ കിടപ്പുമുറിയുടെ വാതില്‍ അടച്ചശേഷം മുഖത്തടിക്കുകയും ദേഹത്ത് കടന്നുപിടിച്ച് കട്ടിലില്‍ കിടത്തി കൈകള്‍ പിന്നിലേക്ക് വലിച്ചുപിടിക്കുകയും ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ ഇറങ്ങിപ്പോയ യുവാവ് അടുത്തദിവസം രാവിലെ വീണ്ടും എത്തി അതിക്രമം ആവര്‍ത്തിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു. യുവതിയുടെ പാസ്പോര്‍ട്ട് എടുത്തു കടന്നുകളയുകയായിരുന്നു.യുവതിയുമായി സച്ചിന് നേരത്തോ അടുപ്പമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന്, യുവതി ഇയാളില്‍നിന്ന് അകലുകയും,…
Read Moreവീർത്ത വയറുമായി പതിനൊന്നുകാരൻ ആശുപത്രിയിലെത്തി: പരിശോധിച്ചു നോക്കിയപ്പോഴതാ സ്വർണക്കട്ടി! പിന്നീട് സംഭവിച്ചത്…
അസാധാരണമായി വയറ് വീർത്തിരിക്കുന്നതു കണ്ടാണ് പതിനൊന്നു വയസുകാരനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. എക്സ്-റേ എടുത്ത ഡോക്ടർമാർ അന്പരന്നുപോയി. കുട്ടിയുടെ വയറ്റിൽ വലിയൊരു ലോഹവസ്തു. വിശദമായി പരിശോധിച്ചപ്പോൾ വീണ്ടും ഞെട്ടി. അത് 100 ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടിയായിരുന്നു. വയറ്റിൽനിന്നു സ്വാഭാവികമായി സ്വർണക്കട്ടി പുറത്തുപോകാനായി ഡോക്ടർമാർ മരുന്നും നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഗോൾഡ് ബാർ പുറത്തെടുത്തു. ക്വിയാൻ എന്നാണു കുട്ടിയുടെ പേര്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു ഗോൾഡ് ബാർ കുട്ടി വിഴുങ്ങിയത്. വയർ വീർത്തുവന്നതിനൊപ്പം കടുത്ത വയറുവേദനയും കുട്ടിക്ക് അനുഭവപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്തതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read More