വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. മാർപാപ്പയ്ക്ക് വിടചൊല്ലാൻ ആയിരക്കണക്കിന് വിശ്വാസികളും വത്തിക്കാനിലെത്തി. ഇന്നത്തെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച അർധരാത്രിയിൽത്തന്നെ ആളുകൾ ക്യൂവിൽ നിരന്നുകഴിഞ്ഞിരുന്നു. വിമാനത്താവളത്തിലേതിനു സമാനമായ ത്രിതല സുരക്ഷാസംവിധാനത്തിലൂടെയാണ് ആളുകളെ ചത്വരത്തിൽ പ്രവേശിപ്പിക്കുന്നത്. കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെ ചടങ്ങിന്റെ മുഖ്യകാർമികത്വം വഹിക്കും. സംസ്കാരശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. റികൺസിലിയേഷന്‍ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ…
Read MoreDay: April 26, 2025
കോന്നി ഇക്കോ ടൂറിസം കേന്ദ്രം നവീകരണത്തിൽ ക്രമക്കേട്;സമഗ്രമായ അന്വേഷണം വേണം
കോന്നി: കോന്നി ഇക്കോ ടൂറിസം കേന്ദ്രം നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം അട്ടിമറിച്ചു. ഒരാഴ്ച മുന്‍പ് നാലുവയസുകാരന്റെ ദാരുണാന്ത്യത്തിനു കാരണമായത് ആനത്താവളത്തിലെ ജീവനക്കാരുടെ നിഷ്ക്രിയത്വവും നിർമാണത്തിലെ അപാകതയുമാണെന്നു വ്യക്തമായതാണ്. ഇതിനു മുന്‍പും കുട്ടികൾക്ക് ആനത്താവളത്തിലെ കളി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. നിലവാരം കുറഞ്ഞ കളി ഉപകരണങ്ങൾ അശാസ്ത്രീയമായി സ്ഥാപിച്ചതു സംബന്ധിച്ച പരാതികളിലാണ് അന്വേഷണം അട്ടിമറിച്ചത്. ആനത്താവളത്തിൽ കുട്ടികൾക്കായി നിർമിച്ചിരിക്കുന്ന പാർക്കും അതിലെ കളി ഉപകരണങ്ങൾ കളിപ്പാട്ടങ്ങൾ, വിനോദോപാധികൾ എന്നിവയെല്ലാം കാലപ്പഴക്കം ചെന്നതും അശാസ്ത്രീയമായി നിർമിച്ചവയുമാണ്. കുട്ടികൾക്കായുള്ള സീസോ പാർക്ക് തുടക്കത്തിൽ മാത്രമാണ് കുഴപ്പമില്ലാതെ പ്രവർത്തിച്ചത്. കുട്ടികൾ തെന്നി ഇറങ്ങുന്ന കളി ഉപകരണത്തിന്റെ നിർമാണവും അശാസ്ത്രീയമായാണ്.കുത്തനെയുള്ള പൈപ്പിൽ ഇരുമ്പ് പാളിയിലുടെ ഉയരത്തിൽ നിന്നും തെന്നി ഇറങ്ങിയ രണ്ട് കുട്ടികൾക്ക് നട്ടെല്ലു സംബന്ധമായ പ്രശ്നം മുമ്പ് ഉണ്ടായിട്ടുണ്ട്. ഇതിലേക്ക് കയറിയ ഒരു കുട്ടി പടികളിൽ നിന്നും തെന്നി…
Read Moreകാഷ്മീരിൽ യുവതിയോട് മതം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട കുതിരസവാരിക്കാരൻ അറസ്റ്റിൽ
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ വിനോദസഞ്ചാരിയോടു മതം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട സംഭവത്തിൽ കുതിരസവാരിക്കാരൻ അറസ്റ്റിൽ. ഗന്ദർബാലിലെ ഗോഹിപോറ റൈസാൻ നിവാസിയായ അയാസ് അഹമ്മദ് ജംഗൽ ആണ് അറസ്റ്റിലായത്. സോനാമാർഗിലെ തജ്വാസ് ഗ്ലേസിയറിൽ കുതിരസവാരി കേന്ദ്രം നടത്തുകയാണ് അഹമ്മദ്. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. അഹമ്മദിന്റെ ഫോട്ടോ കാണിച്ച് ഇയാള്‍ തന്റെ മതത്തെക്കുറിച്ച് ചോദിച്ചെന്നു യുവതി വീഡിയോയിൽ പറയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജോന്‍പുർ സ്വദേശിനിയാണ് വീഡിയോ പങ്കുവച്ചത്. തുടർന്ന് പോലീസ് കുതിരസവാരിക്കാരനെ പിടികൂടി. പഹല്‍ഗാം ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreനാലരവയസുകാരി മകള്‍ക്കുനേരേ ലൈംഗികാതിക്രമം; പിതാവിന് 18 വര്‍ഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി
ചേര്‍ത്തല: നാലരവയസുകാരിയായ മകള്‍ക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പിതാവിന് 18 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ. ഫോര്‍ട്ടുകൊച്ചി തുരുത്തിവെളി കോളനി നസിയത്തു വീട്ടില്‍ ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് തൃച്ചാറ്റുകുളം ചെട്ടുകാട് വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന യുവാവിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. വാണി ശിക്ഷിച്ച് ഉത്തരവായത്. 2022 ഓഗസ്റ്റ് അഞ്ചിന് പൂച്ചാക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മ ജോലിക്കു പോയ സമയം കുട്ടിയെ സ്കൂളില്‍നിന്നു വിളിച്ചുകൊണ്ടുവന്ന് ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടിയില്‍നിന്നു കാര്യങ്ങള്‍ മനസിലാക്കിയ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. മൂന്നു വകുപ്പുകളിലായി ആറുവര്‍ഷം വീതമാണ് തടവും 50,000 പിഴയും വിധിച്ചത്. സബ് ഇന്‍സ്പക്ടര്‍ കെ.ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പോലീസ് ഇന്‍സ്പക്ടര്‍ എം. അജയമോഹനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിനാ കാര്ത്തികേയന്…
Read Moreവ്യോമസേനാ വിമാനത്തിൽനിന്ന് ലോഹവസ്തു വീണു: വീട് തകർന്നു; ആർക്കും പരിക്കില്ല
ശിവപുരി(മധ്യപ്രദേശ്): ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽനിന്ന് ലോഹവസ്തു വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പിച്ചോർ പട്ടണത്തിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. വീടിനു സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അധ്യാപകനായ മനോജ് സാഗറിന്റെ വീടിന്റെ മേൽക്കൂരയിലേക്കാണ് ഭാരമുള്ള ലോഹവസ്തു വീണത്. ഈസമയം, ഭാര്യയോടും കുട്ടികളോടുമൊപ്പം സാഗർ വീടിനുള്ളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ രണ്ടു മുറികൾ പൂർണമായും തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുറ്റത്ത് പത്ത് അടിയോളം താഴ്ചയുള്ള കുഴി രൂപപ്പെട്ടു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreഅൽസ്ഹൈമേഴ്സ് ബാധിച്ചു കിടപ്പിലായ രോഗിക്ക് ഹോം നഴ്സിന്റെ ക്രൂരമർദനം; ബന്ധുക്കളുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കൊടുമൺ: അൽസ്ഹൈമേഴ്സ് ബാധിച്ച് കിടപ്പിലായ രോഗിയെ ശുശ്രൂഷിക്കാൻ നിയോഗിച്ച പുരുഷ ഹോംനഴ്സ് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്. മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ തട്ട, പറപ്പെട്ടി സന്തോഷ് ഭവനിൽ ശശിധരൻ പിള്ളയെ (60) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമുക്തഭടനായ ശശിധരൻ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ച് കിടപ്പിലാണ്. ഒന്നര മാസം മുമ്പാണ് പത്തനാപുരം സ്വദേശി വിഷ്ണുവിനെ അടുരിലെ ഏജൻസി വഴി രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകൾ പoനാവശ്യത്തിന് തിരുവനന്തപുരത്തുമാണ്. വീണ് പരിക്കേറ്റുവെന്ന് ഹോംനഴ്സ് പറഞ്ഞതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ ഡോക്ടറുടെ സംശയത്തെ തുടർന്ന് ശശിധരൻ പിള്ളയുടെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ ബന്ധുക്കൾ പരിശോധിച്ചു. ഇതിലാണ് ശശിധരൻപിള്ളയെ വിഷ്ണു നഗ്നനാക്കി മർദിച്ച് തറയിലൂടെ വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചത്. ഇതുസഹിതം…
Read Moreകൂരാകൂരിരുട്ടിലും ശത്രുവിനെ കാണും: പാക്കിസ്ഥാനിൽ കണ്ണുവച്ച് ഇന്ത്യയുടെ ചാര ഉപഗ്രഹ വിക്ഷേപണം ഉടൻ
പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ അതിർത്തി ഏറ്റവും കൃത്യതയോടെ നിരീക്ഷിക്കാൻ സഹായിക്കുന്ന ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ വേഗത്തിലാക്കുന്നു. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളെ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കുകയാണു ലക്ഷ്യം. ആഴ്ചകൾക്കുള്ളിൽ റഡാർ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പുകൾ ഐഎസ്ആർഒ തുടങ്ങി. പിഎസ്എൽവി-സി 61 ഉപയോഗിച്ചായിരിക്കും അത്യാധുനിക ഇഒഎസ്-09 ഉപഗ്രഹത്തിന്റെ വിക്ഷേപണം. സി-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ ഉൾപ്പെടുന്ന ഉപഗ്രഹത്തിനു രാപകൽ വ്യത്യാസമില്ലാതെ, ഏതു പ്രതികൂല കാലാവസ്ഥയിലും ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ ശേഷിയുണ്ട്. ഇന്ത്യൻ ശാസ്ത്രജ്ഞർ നിർമിച്ച ഈ ഉപഗ്രഹത്തിന് മേഘങ്ങൾ മൂടിയ ആകാശവും തടസമാകില്ല. നിലവിലുള്ള കാർട്ടോസാറ്റ്-3 എന്ന ഉപഗ്രഹത്തിന് കൃത്യതയുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുമെങ്കിലും രാത്രിയിൽ ചിത്രങ്ങളെടുക്കാൻ കഴിയില്ല. ഇത് സുരക്ഷാ നടപടികൾക്കു വെല്ലുവിളിയാകാറുമുണ്ട്.
Read Moreസൂക്ഷിക്കണ്ടേ ഇതൊക്കെ… പോക്കറ്റിൽ കിടന്ന ഐ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു സാരമായി പൊള്ളലേറ്റതായി റിപ്പോർട്ട്. ഉത്തർപ്രദേശ് അലിഗഡ് ജില്ല ഛര പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവപുരിയിലാണു ഞെട്ടിക്കുന്ന സംഭവം. വലിയ ശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ദിവസങ്ങൾക്കുമുൻപ് വാങ്ങിയ ആപ്പിൾ ഐ ഫോൺ 13 ആണു പൊട്ടിത്തെറിച്ചതെന്നു യുവാവ് പറയുന്നു. കത്തിയ ഫോണിന്റെ ദൃശ്യങ്ങൾ യുവാവ് എക്സിൽ പങ്കുവച്ചു. നിരവധിപ്പേർ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
Read Moreകാരണവരെ കാണുന്നത് ഒരു മര്യാദ; പി.ജെ.ജോസഫിനെ സന്ദര്‍ശിച്ച് അന്‍വര്‍; ഞാന്‍ രാജിവച്ചത് പിണറായിസം അവസാനിപ്പിക്കാന്‍ വേണ്ടി
തൊടുപുഴ: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി.അന്‍വര്‍ പി.ജെ.ജോസഫ് എംഎല്‍എയെ പുറപ്പുഴയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച ആശാവഹമാണെന്നും മുന്നണി പ്രവേശനത്തിന് ധൃതിയില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ കക്ഷിയെന്നനിലയില്‍ തൃണമൂലിന് മുന്നണി പ്രവേശനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ കാരണവൻമാരിലൊരാളാണ് പി.ജെ.ജോസഫ്. അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയെന്നത് ഒരു മര്യാദയാണ്. മുന്നണി പ്രവേശനമുമായി ബന്ധപ്പെട്ട് ഒരു നേതാവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പിണറായിസം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ രാജിവച്ചത്. അതിനുവേണ്ടിയാണ് മുന്നണി പ്രവേശനമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള സംയോജനമാണ് നടക്കുന്നത്.പുതിയ എകെജി സെന്ററിന്റെ നിറം കാവിയായതും അതിനാലാണെന്ന് അന്‍വര്‍ പരിഹസിച്ചു. സിപിഎമ്മുമായി പ്രശ്നങ്ങളുള്ള നേതാക്കളെ സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഒഴിവാക്കി രാജീവ് ചന്ദ്രശേഖര്‍ വന്നത് ആര്‍എസ്എസ്-ബിജെപി-സിപിഎം കൂട്ടുകെട്ട് ശക്തമാക്കാനാണ്. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ സംശയമുണ്ട്. അതിനുള്ള നടപടികളൊന്നും നടക്കാത്തത്…
Read Moreസഞ്ചാരികളേ ഇതിലേ ഇതിലേ… പഴയ പോലല്ല; കോട്ടയത്തിപ്പോള്‍ കാണാനേറെയുണ്ട്
കോട്ടയം: കോട്ടയത്ത് എന്നാ കാണാനുള്ളത് എന്നു ചോദിച്ചിരുന്ന കാലം പോയി. കുമരകവും വൈക്കവും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയും ഇല്ലിക്കല്‍ക്കല്ലും ഇലവീഴാപൂഞ്ചിറയും വാഗമണ്‍ മലനിരകളും ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയും ഇന്ന് വിദേശികളടക്കമുള്ള ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനുകളാണ്. ഇതിനൊപ്പം മലരിക്കല്‍ ആമ്പല്‍വസന്തം പോലെ മനസു കീഴടക്കുന്ന സീസണല്‍ ടൂറിസവും ഗ്രാമപ്രദേശങ്ങളില്‍ തളിരിടുന്ന ഗ്രാമീണ ടൂറിസവും എല്ലാം ചേര്‍ന്ന് വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയെ അടയാളപ്പെടുത്തിക്കഴിഞ്ഞു. എല്ലാ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേക്ക് എത്തുന്നത്. ജില്ലയിലെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ചെലവാക്കിയത് 139.24 കോടി രൂപയാണ്. ജില്ലയിലെ കര, കായല്‍, മല എന്നീ മേഖലകളിലെ ടൂറിസം സാധ്യതകള്‍ വളരെ വിപുലമായിട്ടാണ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നത്. കുമരകത്ത് ആരംഭിച്ച വലിയമട വാട്ടര്‍ ഫ്രണ്ട് പദ്ധതി ജില്ലയുടെ ഗ്രാമീണ ടൂറിസം മേഖലയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഗ്രാമീണ ടൂറിസം വികസനത്തിന്റെ ഭാഗമായി മറവന്തുരുത്ത് പഞ്ചായത്തിലെ…
Read More