കോട്ടയം: ഭാര്യയുടെ കാമുകനെ രാത്രി വീട്ടില്‍ വിളിച്ചുവരുത്തി അടിച്ചു കൊലപ്പെടുത്തി കഷണങ്ങളാക്കി ചാക്കില്‍കെട്ടി തള്ളിയ കേസില്‍ വാദം വ്യാഴാഴ്ച പൂര്‍ത്തിയായി. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ. നാസര്‍ തിങ്കാഴ്ച വിധി പറയും. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് (34) കൊല്ലപ്പെട്ട കേസില്‍ മുട്ടമ്പലം വെട്ടിമറ്റം എം.ആര്. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരാണ് പ്രതികള്‍. 2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. അച്ഛനെ കൊന്ന കേസില്‍ ജയിലിലായിരുന്ന വിനോദ് കുമാര്‍ അവിടെവച്ചാണു സന്തോഷിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു സന്തോഷ്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സന്തോഷ് വിനോദ്കുമാറിന്റെ ഭാര്യ കുഞ്ഞുമോളുമായി അടുപ്പത്തിലായി. ജയിലില്‍നിന്ന് മോചിതനായ വിനോദ് ഇക്കാര്യം അറിയുകയും മീനടത്തെ വാടകവീട്ടിലേക്ക് കുഞ്ഞുമോളെക്കൊണ്ട് സന്തോഷിനെ വിളിപ്പിച്ച് ഇരുമ്പു ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്…
Read MoreDay: April 26, 2025
സിംല കരാർ ഒപ്പുവച്ച മേശയിലെ പാക് പതാക കാണാതായി
സിംല: ഇന്ത്യാ-പാക് ബന്ധത്തിലെ നിർണായക വഴിത്തിരിവുകളിലൊന്നായ സിംല കരാർ ഒപ്പുവച്ച മേശയിലെ പാക്കിസ്ഥാന്റെ പതാക അപ്രത്യക്ഷമായി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ഹിമാചൽപ്രദേശ് രാജ്ഭവനിൽ സൂക്ഷിച്ചിരുന്ന മേശയിൽനിന്ന് പാക് പതാക കാണാതായത്. ഇന്ത്യൻ നടപടികളോടുള്ള പ്രതികരണമായി 1972 ൽ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറിയതായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാനിലെ അന്നത്തെ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയുമാണ് കരാറിൽ ഒപ്പിട്ടത്. ഹിമാചൽ രാജ്ഭവനിലെ കിർതി ഹാളിൽ തടികൊണ്ടുള്ള കസേരയിലാണ് കരാർ ഒപ്പിട്ടത്. ചരിത്രസ്മാരകം എന്ന നിലയിൽ ഈ കസേര ഉൾപ്പെടെ ഒരു പ്ലാറ്റ്ഫോമിലാക്കി സംരക്ഷിച്ചുവരികയായിരുന്നു. 3-7-1972 ൽ സിംല കരാർ ഇവിടെവച്ച് ഒപ്പിട്ടു എന്ന അറിയിപ്പും കരാർ ഒപ്പിടുന്നതിന്റെ ഫോട്ടോയും കസേരയ്ക്കു സമീപം പ്രദർശിപ്പിച്ചിരുന്നു. പാക് പതാക നീക്കംചെയ്തത് എപ്പോഴാണെന്നു വ്യക്തമല്ല. പതാക മേശയിൽ ഇപ്പോഴില്ലെന്ന സ്ഥിരീകരണം മാത്രമാണ്…
Read Moreടെൻഷൻ കുറയ്ക്കാൻ ഇനി അൽപം മദ്യമാകാം… അബ്കാരി ചട്ടങ്ങളിൽ ചെറിയൊരു ഭേദഗതി; സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: മദ്യവില്പന കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഐടി പാർക്കുകളിലും മദ്യം വിൽക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സർക്കാർ-സ്വകാര്യ ഉടമസ്ഥതയിലുള്ള ഐടി പാർക്കുകൾക്കു മദ്യവില്പനയ്ക്കുള്ള അനുമതി നൽകി അബ്കാരി ചട്ടങ്ങളിൽ ഭേദഗതിയും വരുത്തി. ഐടി കന്പനികളിലെ ജീവനക്കാർക്കൊപ്പം ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാമെന്ന് നിർദേശത്തിൽ പറയുന്നു. ഇതോടെ സംസ്ഥാനത്തെ ഐടി പാർക്ക്, ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങിയ ഇടങ്ങളിൽ മദ്യവില്പന നടത്താം. ഐടി പാർക്ക് ഡെവലപ്പറുടെ പേരിലാണ് ലൈസൻസ് അനുവദിക്കുക. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസ്. ലൈസൻസ് ലഭിക്കുന്ന കന്പനികൾ എഫ്എൽ 9 ലൈസൻസുള്ളവരിൽനിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളൂവെന്നാണു ചട്ടം. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12…
Read Moreഉറങ്ങിക്കിടന്ന അമ്മയെ കുത്തിപ്പരിക്കേൽപിച്ച് മകൻ ; മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം; യുവാവ് അറസ്റ്റിൽ
കാസർഗോഡ്: ഉപ്പള മണിമുണ്ടയില് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. ഡ്രൈവറായ മുഹ്സിനാണ് അമ്മ ഷമീം ബാനുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്. മുഖത്തും കഴുത്തിനും കൈയ്ക്കും കുത്തേറ്റിട്ടുണ്ട്. ഉപ്പള മണിമുണ്ടയില് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മകന് മുഹ്സിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തെ പരിക്ക് ഗുരുരമായതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലാണ്. മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ആക്രമണം നടത്തിയത്. നേരത്തെ ചില മാനസിക അസ്വസ്ഥതകൾ കാണിച്ച മുഹ്സിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ശ്രമം നടത്തിയിരുന്നു.
Read Moreപെൺകുട്ടികളുടെ ചിത്രങ്ങൾ ഫോർഫ് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കും; പുലർച്ചെ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും ചിത്രങ്ങൾ പോസ്റ്റു ചെയ്തു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍.എ. അരുണാണ് (35) അറസ്റ്റിലായത്. ഇയാള്‍ ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ്. ഹരിപ്പാട് സ്വദേശികളായ എട്ട് പേര് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്നഫോട്ടോയാക്കി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. വീട്ടമ്മമാരുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അരുണ്‍ ആണെന്ന് കണ്ടെത്തി. 10 മുതല്‍ 15 പേര് വരെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇതു പ്രചരിപ്പിച്ചത്. അരുണ്‍ 2020 മുതല്‍ നഗ്നഫോട്ടോകള്‍ പ്രചരിപ്പിച്ചതായി പോലീസ്…
Read Moreവെള്ളം നൽകിയില്ലെങ്കിൽ യുദ്ധം; ആണവ ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി; ജമ്മുകാഷ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്ത് അധികൃതർ
ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് പാക്കിസ്ഥാൻ. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പാക് പ്രതിരോധ മന്ത്രി, പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന് മറക്കരുതെന്നും പറഞ്ഞു. കൂടാതെ, നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ച രാത്രിയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതേസമയം, ജമ്മുകാഷ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. കഴിഞ്ഞ ദിവസം പഹൽഗാമിലെ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് തീവ്രവാദികളുടെ വീടുകൾ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് നടപടി സ്വീകരിച്ചത്.
Read More