മദ്യപിച്ചുറങ്ങിയ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ സ്വർണമാല അടിച്ചുമാറ്റിയ സംഭവം വിവാദമായതോടെ മാല തിരികേനൽകി സുഹൃത്തുക്കൾ തടിയൂരി. ഈസ്റ്റർ ദിനത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ നടത്തിയ ആഘോഷത്തിൽ പങ്കെടുത്ത് മദ്യം കഴിച്ച് ഉറങ്ങിപ്പോയ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ മാലയാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അടിച്ചുമാറ്റിയത്. മാല നഷ്ടപ്പെട്ട ബ്ലോക്ക് മെംബർ പിന്നീട് കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ സംഭവദിവസം ആഘോഷത്തിൽ പങ്കെടുത്തവരെ പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ വീട്ടിലാണ് ആഘോഷം നടന്നത്. ആഘോഷത്തിൽ കോണ്‍ഗ്രസ് നേതാക്കൾ, ഏതാനും കരാറുകാർ, മറ്റു ചില സുഹൃത്തുക്കൾ തുടങ്ങിയവരാണ് പങ്കെടുത്തത്. ആഘോഷ ലഹരിയിൽ ബ്ലോക്ക് മെംബർ ഉറങ്ങിപ്പോയതോടെ മെംബറെ വീട്ടിൽ കിടത്തിയിട്ട് മറ്റുള്ളവർ കുളിക്കാൻ പോയി. കുളി കഴിഞ്ഞ് വന്നപ്പോഴാണ് മാല കാണാനില്ലെന്നു മെംബർ പറയുന്നത്. പരാതി സ്റ്റേഷനിൽ എത്തിയപ്പോൾ ആഘോഷത്തിൽ പങ്കെടുത്തവരെ ചോദ്യം…
Read MoreDay: April 27, 2025
പി.കെ. ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല, അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണ്: എം.വി.ഗോവിന്ദന്
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പി.കെ. ശ്രീമതി പ്രവർത്തിക്കേണ്ടത് കേന്ദ്രകമ്മിറ്റിയിലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രായപരിധി ഇളവ് മഹിള അസോസിയേഷന് അഖിലേന്ത്യ നേതാവെന്ന നിലയിലാണ്. ശ്രീമതി സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടറിയറ്റ്അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടറിയേറ്റില്‍നിന്നും ഒഴിവായി. മഹിളാ അസോസിയേഷന് അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. അഖിലന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണെന്നും ഗോവിന്ദന് വിശദീകരിച്ചു. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണ്…
Read Moreഅപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി: ഒരു രാത്രി മുഴുവൻ യുവതി കാറിനുള്ളിൽ കുടുങ്ങി
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിന്റെ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് മനപൂർവം അപകടം ഉണ്ടാക്കിയതായാണ് പോലീസ് സംശയിക്കുന്നത്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ സ്റ്റിയറിംഗില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മദ്യ ലഹരിയിലുള്ള ഇയാൾടെ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാകൂ.
Read Moreഒറ്റ ഓംലെറ്റ് കഴിക്കാൻ 3,500 എണ്ണിക്കൊടുക്കണം മോനേ, പക്ഷെ നഷ്ടം വരില്ല: വീഡിയോ പങ്കുവച്ച് യുവാവ്
നന്നായി പതപ്പിച്ച കോഴി മുട്ടയിൽ കുറച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഒക്കെ ചേർത്ത് ഇളക്കി ചൂടായ തവയിലേക്ക് ഒഴിച്ച് പൊരിച്ചെടുത്താലുണ്ടല്ലോ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. കൂടിപ്പോയാൽ ഇരുപതോ മുപ്പതോ ആയിരിക്കും നമ്മുടെ നാട്ടിൽ ഓംലെറ്റിന്റെ വില. എന്നാൽ ഓംലെറ്റിന് 3500 രൂപ എന്നു പറഞ്ഞാൽ കഴിച്ച മുട്ട പുറത്തേക്ക് ചാടിപ്പോകുമെന്നാകും നിങ്ങൾ പറയുന്നത്. എന്നാൽ ഇത് മുട്ട വച്ച് ഉണ്ടാക്കുന്ന ഓംലെറ്റ് അല്ല. മറിച്ച് ഇവിടെ ഞണ്ട് ആണ് താരം. സംഭവം അങ്ങ് ബാങ്കോക്കിൽ കിട്ടുന്ന സ്പെഷ്യൽ സാധനമാണ്. ഇന്ത്യക്കാരനായ ദശരാജ് സെന്തമിൾ തരുൺ ആണ് ഞണ്ട് ഓംലെറ്റിന്റെ വീഡിയോ നമുക്ക് പരിചയപ്പെടുത്തുന്നത്.യൂട്യൂബറാണ് തരുൺ. വൈവിധ്യമായ രുചികൾ തേടിയുള്ള തരുണിന്റെ യാത്രയിൽ കണ്ടതാണ് ഈ സ്പെഷ്യൽ സാധനം. സ്വർണ നിറത്തിലുള്ള ഓംലെറ്റിന്റെ വലുപ്പം കണ്ട് തരുൺ ഒന്നു ഞെട്ടുന്നത് നമുക്ക് വീഡിയോയിൽ…
Read Moreകമ്മലും മാലയുമൊക്കെ വേണ്ടവർ പോന്നോളു, എല്ലാം ദേ ഇവിടെയുണ്ട്… അവധിക്കാലത്തെ ‘അമ്പാടിയുടെ അനിയത്തിക്കട’
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കുന്പോൾ മറ്റൊരു കൂട്ടർ മൊബൈലുകളുടെയും റീൽസിന്റെയും ലോകത്താണ്. എന്നാൽ, അവധിക്കാലത്ത് വളയും കമ്മലും ഹെയർ ബാൻഡും ഹെയർ ക്ലിപ്പും നിർമിക്കുന്ന തിരക്കിലാണ് എടൂർ മുണ്ടയാംപറന്പിലെ സഹോദരങ്ങൾ. എളമ്പ സ്വദേശികളായ ഐക്കോടൻ കണ്ണൻ-നിഷ ദമ്പതികളുടെ മക്കളായ അനന്തു എന്ന അന്പാടിയും അനാമികയുമാണ് അവധിക്കാലം വ്യത്യസ്തമായ അനുഭവമാക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവരുടെ അച്ഛനും അമ്മയും. പതിമൂന്നുകാരനായ അനന്തു എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഒന്‍പതുകാരി അനാമിക മുണ്ടയാംപറമ്പ് ദേവസ്വം സ്കൂളിൽ നിന്ന് നാലാം ക്ലാസ് പൂർത്തിയാക്കി ഈവർഷം വെള്ളരിവയൽ സുഹ്റ യുപി സ്കൂളിൽ അഞ്ചാം ക്ലാസിലേക്ക് പോകാൻ തയാറെടുക്കുകയാണ്. അമ്പാടിയുടെ സ്വപ്നം വേനലവധി ബന്ധുവീടുകളിലും കൂട്ടുകാർക്കൊപ്പവും അടിച്ചുപൊളിച്ച് കളയുന്നതിന് പകരം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അമ്പാടി അമ്മയോട് പങ്കുവച്ചത്. കുട്ടികളുടെ മനസിലെ ആഗ്രഹം…
Read Moreആഹാ എന്താ മണം: മുഴിഞ്ഞ സോക്സ് മണത്ത് മണത്ത് അവസാനം കിട്ടിയത് മുട്ടൻ പണി; യുവാവിന് സംഭവിച്ചത് കേട്ടാൽ ഞെട്ടും
പുതുമഴ പെയ്യുന്പോഴുള്ള മണ്ണിന്റെ മണം മൂക്കിലേക്ക് വലിച്ചെടുന്ന സ്വഭാവം നമ്മളിൽ പലർക്കുമുണ്ടാകും. അതൊരു പ്രത്യേക സുഖമാണ് നൽകുന്നതെന്നാകും ഇത്തരക്കാർ പറയുന്നത്. മറ്റു ചിലർക്കാകട്ടെ പുതിയ ബുക്കിന്റെ പുതിയ ഡ്രസിന്റെ മണ്ണെണ്ണയുടെയൊക്കെ മണമാണ് ഇഷ്ടം. എന്നാൽ ചീഞ്ഞദുർഗന്ധത്തെ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?വിശ്വസിച്ചേ പറ്റൂ. ചൈനയിലെ ചോങ്കിംഗിൽ നിന്നുള്ള ലി ക്വി എന്ന യുവാവിന് താൻ അട്ടു മുഷിഞ്ഞ സോക്സ് മണക്കുന്നതാണത്രേ പ്രിയം. എന്നാൽ നിരന്തമായി സോക്സ് മണത്ത് അവസാനം എട്ടിന്റെ പണിയാണ് ആശാന് കിട്ടിയത്. പതിവായി ഇത് ചെയ്തതോടെ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ വരാൻ തുടങ്ങി. ആദ്യമൊക്കെ ചുമയിൽ നിന്നായിരുന്നു രോഗത്തിന്റെ തുടക്കം. എന്നാൽ പോകപ്പോകെ ചുമ നിൽക്കാതെയായി. ഇതോടെ ലീക്ക് ഉറങ്ങാനോ ശ്വസിക്കാനോ കഴിക്കാനോ ഒന്നും കഴിയാതെയായി. ആദ്യം ചുമയ്ക്കുള്ള മരുന്നൊക്കെ കഴിച്ചു തുടങ്ങി. പക്ഷേ, മാറ്റമൊന്നുമില്ലാതായതോടെ അദ്ദേഹം ഡോക്ടർമാരെ കണ്ടു. അവരുടെ നിരന്തര…
Read Moreഎല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരേയുള്ള പ്രതിഷേധം ഇരുമ്പുകയാണ്: ഭീകരാക്രമണത്തിൽ ഇരയായവർക്ക് നീതി ഉറപ്പാക്കും: മന് കീ ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഇരയായവർക്ക് നീതി ഉറപ്പാക്കുമെന്ന് മന് കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണം പാക്കിസ്ഥാന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാഷ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമത്തിനുശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു.ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും മോദി കൂട്ടിച്ചേർത്തു.
Read Moreകഞ്ചാവ് പിടികൂടിയ സംഭവം; സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്സ് യൂണിയന്
കൊച്ചി: കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്കി. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണ അറിയിച്ചു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം മൂന്നുപേര്‍ എക്സൈസിന്റെ പിടിയിലാകുന്നത്. സംവിധായകനും ഛായഗ്രഹകനുമായ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിലിൽ നിന്നാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് എക്സൈസിനോട് സമ്മതിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി.
Read Moreഐ.എം. വിജയന് സ്നേഹാദരമായി സൗഹൃദ ഫുട്ബോൾ മത്സരം
മലപ്പുറം: കേരള പോലീസിൽനിന്നു വിരമിക്കുന്ന പത്മശ്രീ ഡോ. ഐ.എം. വിജയൻ, റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും സ്നേഹാദരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി 28 ന് വൈകുന്നേരം നാലിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമാരായാണ് ഐ.എം. വിജയനും റോയി റോജസും വിരമിക്കുന്നത് സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റായും വിരമിക്കുന്നു. ഏപ്രിൽ 30 നാണ് ഇവരുടെ ഔദ്യോഗിക വിരമിക്കൽ. 1980 കളിലും 1990 കളിലും ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ കേരള പോലീസ് ലെജൻഡ്സ് ടീമും സംസ്ഥാന, സർവകലാശാല, ഡിപ്പാർട്ട്മെന്റ് താരങ്ങൾ അണിനിരക്കുന്ന മലപ്പുറം വെറ്ററൻസ് (വിഎഫ്എ) ടീമും തമ്മിലാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കേരളാ പോലീസിന്റെ മുൻ താരങ്ങൾ അണിനിരക്കുന്ന ടീമിനെ ഐ.എം. വിജയനാണ് നയിക്കുക. റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക്…
Read Moreആരതിയെ സ്വന്തം സഹോദരിയെ പോലെയാണ് കണ്ടത്, കാഷ്മീർ പഴയപോലെയായി സഞ്ചാരികൾ തിരികെയെത്തണം: പഹൽഗാമിൽ രാമചന്ദ്രനും കുടുംബത്തിനും സഹായമായി ഉണ്ടായിരുന്ന രണ്ട് ഡ്രൈവർമാർ ഇവരാണ്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞ ഡ്രൈവർമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘എന്റെ കൂടെ മുസാഫിർ, സമീർ എന്നീ കാഷ്മീരി ഡ്രൈവർമാരാണ് ഉണ്ടായിരുന്നത്. ഒരനിയത്തിയെ പോലെയാണ് അവരെന്റെ കൂടെ നിന്നത്. കാഷ്മീരിൽ നിന്ന് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി’ എന്നാണ് ആരതി പറഞ്ഞത്. 21നാണ് ആരതിയെും കുടുംബത്തെയും വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലെത്തിച്ചത്. അവിടെനിന്നും 22ന് അവരെ പഹൽഗാമിലെത്തിച്ചു. ആക്രമണമുണ്ടായ സമയത്ത് തങ്ങൾ താഴെ പാർക്കിംഗ് ഏരിയയിലുണ്ടായിരുന്നു എന്ന് സമീറും മുസാഫിറും പറഞ്ഞു. വെടിയൊച്ച കേട്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. ആക്രമണമുണ്ടായ സമയത്ത് ആരതിയുടെ അമ്മ കാറിൽ ഇരിക്കുന്നുണ്ടായിരുന്നു. ആദ്യം ആരതിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അച്ഛൻ മരിച്ചുവെന്ന് പിന്നീട് ആരതിയാണ് പറഞ്ഞത്. മൃതദേഹം തിരിച്ചറിയാനും മറ്റ് കാര്യങ്ങൾക്കുമെല്ലാം ഞങ്ങൾ രണ്ടുപേരും…
Read More