ബെഹ്രംപുർ: ഒഡീഷയിൽ പീഡനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നയാൾ പരാതിക്കാരിയായ പെൺകുട്ടിയെ ജയിലിൽ വച്ച് വിവാഹം ചെയ്തു. പോളസര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോച്ചബാദി സ്വദേശി സൂര്യകാന്ത് ബെഹ്റയാണ് ഗഞ്ചം ജില്ലയിലെ കൊഡാലയിലെ സബ് ജയിലിൽ വച്ച് വിവാഹിതനായത്. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ കേസിൽ ഉൾപ്പെട്ടത്. വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിലുള്ള ചില തെറ്റിദ്ധാരണകൾ കാരണം, 22 കാരിയായ പെൺകുട്ടി സൂര്യകാന്തിനെതിരേ പീഡന പരാതി നൽകുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ജയിലിലായ ഇയാളെ വിവാഹം ചെയ്യാൻ പെൺകുട്ടി സമ്മതിച്ചതോടെയാണു വിവാഹം നടന്നത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളുടെയും നിരവധി പ്രമുഖരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജയിൽ വളപ്പിലെ വിവാഹം. ജയിൽ ഉദ്യോഗസ്ഥർതന്നെ ഒരുക്കിയ അലങ്കരിച്ച ഇലക്ട്രിക് വാഹനത്തിലാണ് വരൻ വേദിയിലെത്തിയത്. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം വരനെ വീണ്ടും ജയിലിലടച്ചു. വധു വീട്ടിലേക്കും മടങ്ങി.
Read MoreDay: April 28, 2025
ഭൂകമ്പമുണ്ടായിട്ടും വാർത്ത വായന നിർത്താതെ അവതാരക; വീഡിയോ വൈറൽ
ഇസ്താംബുൾ: ടിവിയിൽ വാർത്ത വായിക്കുന്നതിനിടെ ഭൂമികുലുക്കമുണ്ടായിട്ടും ശാന്തത കൈവിടാതെ തന്റെ ജോലി തുടർന്ന അവതാരക ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലാണു സംഭവം. തുർക്കിയിലെ സിഎൻഎൻ ന്യൂസ് റൂമിനുള്ളിൽ മെൽറ്റെം ബോസ്ബെയോഗ്ലു എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.02 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമായിരുന്നു. ഭൂകമ്പത്തിൽ ന്യൂസ് റൂം ആകെ ഇളകിയിട്ടും സമചിത്തത കൈവിടാതെ ശാന്തമായി ബോസ്ബെയോഗ്ലു വാർത്ത അവതരണം തുടർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്’ എന്ന് ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇസ്താംബുളിൽ കഴിഞ്ഞ ബുധനാഴ്ച ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇസ്താംബുളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും ഇസ്താംബുളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
Read Moreഭൂകമ്പമുണ്ടായിട്ടും വാർത്ത വായന നിർത്താതെ അവതാരക; വീഡിയോ വൈറൽ
ഇസ്താംബുൾ: ടിവിയിൽ വാർത്ത വായിക്കുന്നതിനിടെ ഭൂമികുലുക്കമുണ്ടായിട്ടും ശാന്തത കൈവിടാതെ തന്റെ ജോലി തുടർന്ന അവതാരക ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലാണു സംഭവം. തുർക്കിയിലെ സിഎൻഎൻ ന്യൂസ് റൂമിനുള്ളിൽ മെൽറ്റെം ബോസ്ബെയോഗ്ലു എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.02 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമായിരുന്നു. ഭൂകമ്പത്തിൽ ന്യൂസ് റൂം ആകെ ഇളകിയിട്ടും സമചിത്തത കൈവിടാതെ ശാന്തമായി ബോസ്ബെയോഗ്ലു വാർത്ത അവതരണം തുടർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്’ എന്ന് ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇസ്താംബുളിൽ കഴിഞ്ഞ ബുധനാഴ്ച ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇസ്താംബുളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും ഇസ്താംബുളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
Read Moreചൈനക്കാർ ആനപ്പിണ്ടവും തിന്നും! “ആനപ്പിണ്ടം ഐസ്ക്രീം’ വില 45,400 രൂപ
ബെയ്ജിംഗ്: ചൈനക്കാരുടെ ഭക്ഷണരീതികൾ പലർക്കും അറപ്പുളവാക്കുന്നതാണ്. ഏറ്റവുമൊടുവിൽ ഷാംഗ്ഹായിലെ ഒരു റസ്റ്ററന്റിൽ ചൈനക്കാർ കഴിക്കുന്ന ഐസ്ക്രീമിന്റെ ചേരുവയെക്കുറിച്ചറിഞ്ഞവർ തലയിൽ കൈവച്ചുപോയെന്നാണു റിപ്പോർട്ട്. ഈ ഐസ്ക്രീമിൽ ചേർക്കുന്ന പല സാധനങ്ങളിൽ ഒന്ന് ആനപ്പിണ്ടം ആണ്. അണുനശീകരണം നടത്തിയ ആനപ്പിണ്ടം ഉണക്കിപ്പൊടിച്ച് പ്ലേറ്റിൽ വിതറിയശേഷം മുകളിൽ ഐസ്ക്രീം വിളന്പുന്നു. ഇതിനൊപ്പം തേനും ഔഷധച്ചെടികളും പൂക്കളും പ്ലേറ്റിൽ വയ്ക്കുന്നു. ജാം, പൂന്പൊടി എന്നിവയും ഐസ്ക്രീമിനൊപ്പം ചേർക്കുന്നുണ്ട്. ചൈനീസ് ഫുഡ് വ്ളോഗർ ആണ് “ആനപ്പിണ്ടം ഐസ്ക്രീം’ ഇന്റർനെറ്റിൽ പരിചയപ്പെടുത്തിയത്. റസ്റ്ററന്റിൽ ആളുകൾ ആസ്വദിച്ച് ഐസ്ക്രീം കഴിക്കുന്നത് വീഡിയോയിൽ കാണാം. ആനകൾക്ക് പ്രത്യേകയിനത്തിൽപ്പെട്ട സസ്യങ്ങൾ മാത്രം നൽകി ശേഖരിക്കുന്ന പിണ്ടമാണ് ഐസ്ക്രീം നിർമാണത്തിനുപയോഗിക്കുന്നത്. ആനപ്പിണ്ടമാണ് ഉപയോഗിക്കുന്നതെങ്കിലും ഒരു പ്ലേറ്റ് ഐസ്ക്രീമിന് 45,400 രൂപയാണു വില! 25,000 രൂപയിലേറെ വിലവരുന്ന “വെരുക് കാപ്പി’ ആണ് ചൈനയിലെ മറ്റൊരു പുതിയ വിഭവം. വെരുകിന് കാപ്പിക്കുരു കഴിക്കാൻ കൊടുത്തശേഷം…
Read Moreറാപ്പർ വേടന്റെ ഫ്ലാറ്റിൽ റെയ്ഡ്; ഏഴ്ഗ്രാം കഞ്ചാവ് പിടികൂടി; ഫ്ലാറ്റിൽ ഉണ്ടായിരുന്നത് 9 പേർ
കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഏഴ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ഒൻപത് പേരായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. കേസിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും. വോയ്സ് ഓഫ് വോയ്സ്ലെസ് ആണ് വേടന്റെ ശ്രദ്ധേയമായ ആൽബം.
Read Moreമകന് അരുകിൽ അവർക്കിന് അന്ത്യവിശ്രമം; തിരുവാതുക്കലിൽ കൊല്ലപ്പെട്ട ദമ്പതികൾക്ക് അന്ത്യകർമം ചെയ്ത് മകൾ ഗായത്രി
കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം നടത്തി. ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (70), ഭാര്യ ഡോ. മീര (67) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും വീട്ടിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഓഡിറ്റോറിയത്തിലും വീട്ടിലുമായി സമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ജീവനക്കാരും അന്തിമോപചാരം അർപ്പിക്കാനെത്തി. യുഎസിലുള്ള മകൾ ഗായത്രി കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. വിജയകുമാറിനെയും ഭാര്യ മീരയെയും മുൻ ജീവനക്കാരനായ ആസാം സ്വദേശി അമിത് ഉറാംഗ് കോടാലിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകൻ ഗൗതം അന്ത്യവിശ്രമം കൊള്ളുന്നയിടത്തിന് സമീപത്തായാണ് ഇരുവർക്കും അന്ത്യവിശ്രമം. മകൾ ഡോ. ഗായത്രി, വിജയകുമാറിന്റെ സഹോദരൻ വിശ്വനാഥൻ എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read Moreപാക്കിസ്ഥാന് സഹായവുമായി ചൈന; ദീർഘദൂര മിസൈലുകൾ നൽകിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ആയുധങ്ങളും നൽകി ചൈന. യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ചൈന പാക്കിസ്ഥാന് കൈമാറിയെന്നാണ് റിപ്പോർട്ട്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120-190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്.
Read Moreകൈ ദുപ്പട്ട കൊണ്ട് കെട്ടിയിട്ടതിന് ശേഷം ക്രൂരമായ പീഡനം; ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആറുപേർ; പിന്നീട് കൂത്തി പരിക്കേൽപ്പിച്ചു; നടുക്കം വിട്ടുമാറാതെ ഇരുപതുകാരി
ഭോപ്പാൽ: ഒഡീഷയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പടെ ആറുപേർക്കെതിരെ കേസെടുത്ത് പോലീസ് ഏപ്രിൽ 22 ന് രാത്രി ഒഡീഷയിലെ ജാജ്പൂർ പട്ടണത്തിലാണ് സംഭവം നടന്നത്. 20കാരിയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായാണ് യുവതി ഓട്ടോറിക്ഷ പിടിച്ചത്. എന്നാൽ ഡ്രൈവർ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഡ്രൈവറെ കൂടാതെ രണ്ട് പേർ കൂടി ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. കൂടാതെ ഓട്ടോ എത്തിയ സ്ഥലത്ത് ഇവരെ കൂടാതെ മൂന്നുപേർ കൂടി ഉണ്ടായിരുന്നു. തുടർന്ന് പ്രതികൾ യുവതിയുടെ കൈ ദുപ്പട്ട കൊണ്ട് കെട്ടിയിട്ടതിന്ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം പ്രതികൾ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തിയാണ്…
Read Moreഡേറ്റിംഗ് ആപ്പിലൂടെ വനിതാ ഡോക്ടറും പോലീസുകാരനും തമ്മിൽ ചാറ്റിംഗ് ; നേരിൽ കാണാനുള്ള ആഗ്രഹം ഇരുവരേയും എത്തിച്ചത് തമ്പാനൂരിലെ ലോഡ്ജിൽ; ഇപ്പോൾ അഴിയെണ്ണി പോലീസുകാരൻ…
തിരുവനന്തപുരം: സോഷ്യൽ മീഡിയ സുഹൃത്തായ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിയെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ പോലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ വനിത ഡോക്ടർ പരാതി നൽകിയിരിക്കുന്നത്.
Read Moreതാൻ ലഹരിവിമുക്ത ചികിത്സയിൽ; ഒരു മണിക്കൂറിനുള്ളിൽ വീട്ടയയ്ക്കണമെന്ന് ഷൈൻടോം; ചോദ്യം ചെയ്യലിന് ഹാജരായി ശ്രീനാഥും; പ്രത്യേക ചോദ്യാവലിയുമായി എക്സൈസും…
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് ഓഫീസിലാണ് ഇരുവരും ഹാജരായത്. രാവിലെ പത്തോടെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരുവരും നേരത്തേ എക്സൈസ് ഓഫീസില്‍ എത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് വരുന്നതെന്നും ഇവിടെലഹരിവിമുക്ത ചികിത്സയിലാണെന്നും ഷൈന്‍ എക്സൈസ് സംഘത്തെ അറിയിച്ചു. ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലായതിനൽ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കണമെന്നും ഷൈൻ അന്വേഷണ സംഘത്തിന് മുന്നിൽ നിബന്ധന വച്ചെന്നാണ് സൂചന. കൊച്ചിയിലെ മോഡൽ ആയ സൗമ്യയെയും ഇന്നാണ് ചോദ്യം ചെയ്യുക. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പെടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ…
Read More