മുംബൈ: ആമിർ ഖാനെ ഗുരുനാനാക്കായി അവതരിപ്പിക്കുന്ന രീതിയിൽ പ്രചരിച്ച വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നു വിശദീകരണം. ഏപ്രിൽ 25നാണ് ആമിർ ഖാന് ഗുരുനാനാക്കിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ‘ടീസർ’ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിനെതിരേ പലരും രംഗത്തെത്തിയിരുന്നു. പ്രതിഷേധം വ്യാപകമായതോടെ പോസ്റ്റർ പൂർണമായും വ്യാജമാണെന്ന വിശദീകരണവുമായി നടന്റെ വക്താവ് പ്രസ്താവന നടത്തുകയായിരുന്നു. ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അത്തരമൊരു പദ്ധതിയുമായി ആമിർ ഖാന് യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. ഗുരുനാനാക്കിനോട് അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ട്, ഒരിക്കലും അനാദരവുള്ള ഒരു കാര്യത്തിലും അദ്ദേഹം പങ്കാളിയാകില്ല. ദയവായി വ്യാജ വാർത്തകളിൽ വീഴരുതെന്നും വക്താവ് പറഞ്ഞു.
Read MoreDay: April 29, 2025
കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനിയുടെ മൃതദേഹം കടൽത്തീരത്ത്
കാനഡയിൽ നാലു ദിവസമായി കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കടൽത്തീരത്ത് കണ്ടെത്തി. ഈമാസം 25ന് ആണ് വിദ്യാർഥിനിയെ കാണാതായത്. ഡിപ്ലോമ വിദ്യാർഥിനിയായ വൻഷികയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. എഎപി നേതാവും കുൽജിത് സിംഗ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിംഗിന്റെ മകളായിരുന്നു വൻഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിനിയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡിപ്ലോമ കോഴ്സ് പഠനത്തിനായി രണ്ടര വർഷം മുമ്പാണ് വൻഷിക കാനഡയിലെത്തിയത്. വൻഷികയുടെ മൃതദേഹം കടൽത്തീരത്താണു കണ്ടത്. മരണകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു കാനഡ പോലീസ് അറിയിച്ചു.
Read Moreപാക് പട്ടാള മേധാവി രാജ്യം വിട്ടെന്നു പ്രചരണം: ചിത്രം പുറത്തുവിട്ട് പാക്കിസ്ഥാൻ
റാവൽപിണ്ടി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകം. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായും റാവൽപിണ്ടിയിലുള്ള ബങ്കറിൽ ഒളിച്ചതായും പ്രചരണം നടക്കുന്നത്. പ്രചരണങ്ങൾ വ്യാപകമായതോടെ പാക് സർക്കാർ പാക് സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിട്ടു. പ്രധാനമന്ത്രിക്കൊപ്പം ഏപ്രിൽ 26ന് അബോട്ടാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന സൈനിക മേധാവിയുടെ ചിത്രമാണ് പാക് സർക്കാർ പുറത്ത് വിട്ടത്.
Read Moreആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിനു തീപിടിച്ചു; ആളപായമില്ല; തീ പിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട്
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരിക്കെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസിനാണ് മാമം പാലം ബസ് സ്റ്റോപ്പിൽ വച്ച് തീ പിടിച്ചത്. ഇന്നു രാവിലെ ആറിനാണ് സംഭവം. യാത്രയ്ക്കിടെ ബസിന്റെ അടിഭാഗത്ത് നിന്നും പുകയുയരുന്നത് ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയുമായിരുന്നു. മുപ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം അല്പനേരം തടസപ്പെട്ടു.
Read Moreവിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെ ആകും… പനീർ കിട്ടാത്തതിനെച്ചൊല്ലി തർക്കം വിവാഹവേദിയിലേക്കു വാഹനം ഇടിച്ചുകയറ്റി യുവാവ്
വിവാഹസത്കാരത്തിൽ ആവശ്യത്തിനു പനീർ ലഭിക്കാത്തതിനെത്തുടർന്നു രോഷാകുലനായ യുവാവ് വിവാഹമണ്ഡപത്തിലേക്കു വാഹനം ഇടിച്ചുകയറ്റി. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിലാണു സംഭവം. ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ ദേഷ്യപ്പെട്ട് മിനിബസ് ഡ്രൈവർ വിവാഹ മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ചുപേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വരന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽനിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിൽ പ്രകോപിതനായ യുവാവ് വിവാഹത്തിൽ പങ്കെടുക്കുകയായിരുന്ന അതിഥികൾക്കിടയിലേക്കു വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Read Moreഷാജി എൻ. കരുണിന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് വൈകുന്നേരം ശാന്തി കവാടത്തിൽ
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ ഷാജി എന്‍.കരുണി(73)ന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി.രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മലയാള സിനിമയുടെ വളർച്ചയ്ക്കായി ഇനിയുമേറെ ചെയ്യാനുണ്ടെന്ന് തുറന്നു പറഞ്ഞും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയും, എഴുപതുകളിലും കർമനിരതനായിരിക്കവേയാണ് രോഗത്തിന്റെ പിടിമുറുക്കലും അതേ തുടർന്നുള്ള ഷാജി എൻ. കരുണിന്റെ അപ്രതീക്ഷിത വിയോഗവും. 2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഷാജി എൻ. കരുണിന് സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന…
Read Moreഭിക്ഷ യാചിച്ചുണ്ടാക്കിയത് 7.5 കോടിയുടെ ആസ്തി: കോടീശ്വരൻ ആയിട്ടും വീണ്ടും യാജകനായി തുടരുന്നു
ദരിദ്ര കുടുംബത്തിൽ പിറന്ന ജെയിൻ വിശപ്പകറ്റാനാണു യാചകനായത്. ആഴ്ചയിൽ ഏഴു ദിവസവും 10-12 മണിക്കൂർ വരെ ഇയാൾ മറ്റുള്ളവർക്കു മുൻപിൽ ഭിക്ഷ യാചിക്കും. നാലു പതിറ്റാണ്ടായി ഇതു തുടരുന്നു. 2,000 മുതൽ 2,500 രൂപ വരെയാണ് ഒരു ദിവസത്തെ സമ്പാദ്യം. പ്രതിമാസം 60,000 രൂപ മുതൽ 75,000 രൂപയുടെ വരെ വരുമാനം. ഇപ്പോൾ ഈ മനുഷ്യന് സ്വന്തമായുള്ളത് 7.5 കോടി രൂപയുടെ ആസ്തി. മുംബൈയിൽ 1.4 കോടി രൂപ വിലമതിക്കുന്ന രണ്ടു ഫ്ലാറ്റുകൾ ജെയിൻ വാങ്ങിയിട്ടുണ്ട്. ആ ഫ്ലാറ്റുകളിലാണ് ഇപ്പോൾ കുടുംബസമേതം താമസം. കൂടാതെ, താനെയിൽ രണ്ടു കടകളുണ്ട്. അതിൽനിന്നു പ്രതിമാസം 30,000 രൂപ വാടക കിട്ടും. ഇയാളുടെ രണ്ട് ആൺമക്കളും പഠിച്ചത് നഗരത്തിലെ പ്രശസ്തമായ കോൺവെന്റ് സ്കൂളിലാണ്. പഠനം പൂർത്തിയാക്കിയ ഇവരാണു കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്നത്. ഇത്രയൊക്കെയായിട്ടും ജെയിൻ ഇപ്പോഴും യാചകനായിതന്നെ തുടരുകയാണെന്നു റിപ്പോർട്ടുകളിൽ…
Read Moreമുഖ്യമന്ത്രിയുടെ സന്ദർശനം ഇടുക്കിയിൽ; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം കരുതൽ തടങ്കലിൽ
കട്ടപ്പന: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് കരുതൽ തടങ്കൽ.യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിൽ, ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി. മനോജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടത്ത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് കട്ടപ്പന വഴി മടങ്ങുന്ന വേളയിൽ കരിങ്കൊടി അടക്കമുള്ള പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ യോഗം നെടുങ്കണ്ടത്ത് നടക്കുന്പോൾ കട്ടപ്പനയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ഇതേ യോഗത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് നേതാക്കളെ പോലീസ് തടങ്കലിലാക്കിയത്. പ്രതിഷേധ കൂട്ടായ്മ നടക്കുമ്പോൾ മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ…
Read Moreചേച്ചി ഇത് സ്ഥലം വേറെയാ… വിമാനയാത്രയ്ക്കിടെ നഗ്നയായി സീറ്റിൽ മലമൂത്ര വിസർജനം: സ്ത്രീ അറസ്റ്റിൽ
ഫിലാഡൽഫിയയിൽനിന്നു ചിക്കാഗോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു സ്ത്രീ നഗ്നയായി സീറ്റിൽ മലമൂത്രവിസർജനം നടത്തി. വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി സീറ്റിൽ മലമൂത്ര വിസർജനം നടത്തുകയായിരുന്നു. സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ചിക്കാഗോയിലെ മിഡ്വേ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ യാത്രക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വിമാനം വൃത്തിയാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നെന്നും ഇതുമൂലം വിമാനത്തിന്റെ തുടർ സർവീസ് വൈകിയെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. യാത്രക്കാരിക്കെതിരേ അധികൃതർ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമല്ല. കഴിഞ്ഞമാസം സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ നഗ്നനായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
Read Moreഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റുകള്‍; ബിജെപി നേതാവിന്റെ പരാതിയിൽ ആസാം സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത ആസാം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. ഇദ്രിഷ് അലി(23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള നാല്ക്കാലിക്കല് പാലത്തിനു സമീപം മത്സ്യക്കച്ചവടം നടത്തുകയാണ് ഇയാള്‍. പ്രധാനമന്ത്രിയേയും മറ്റു നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടതായുള്ള ബിജെപി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
Read More