നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം എന്ന് ധന്യ മേരി വർഗീസ്. മിണ്ടാതിരുന്നാല്‍ അതൊക്കെ ശരിയാണെന്ന് ആളുകള്‍ കരുതും. ഇനി പ്രതികരിച്ചാല്‍ ന്യായീകരിക്കുകയാണെന്നും പറയും. അങ്ങനെ ഇത് രണ്ടിന്റെയും ഇടയിലുള്ള ട്രോമയിലൂടെയാവും നമ്മള് കടന്ന് പോവുക. സത്യമിതാണ് എന്നൊക്കെ വിശദീകരണമായി പറയാം. പിന്നെ ചാടി കയറി വിശദീകരണം കൊടുക്കുന്ന സ്വഭാവം എനിക്കില്ല. എടുത്ത് ചാടി പ്രതികരിച്ചാല്‍ ഗുണത്തേക്കാളും ദോഷമാവും. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയാണ്. ഞാനൊരു ആര്‍ട്ടിസ്റ്റ് കൂടിയായതിനാല്‍ വഴിയില്‍ കൂടി പോകുന്ന പലതും നമ്മളിലേക്ക് പെട്ടെന്ന് എത്തും. ഞാനെന്ന വ്യക്തിയുമായി അധികം ബന്ധമില്ലാത്ത കാര്യം പോലും എന്റെ തലയിലേക്ക് വരാറുണ്ട്. സോഷ്യല്‍ മീഡിയ ഇത്രയും സജീവമായതോടെ അത് കൂടുതലായെന്ന് പറയാം. സിനിമയില്‍ വരുമ്പോഴുള്ള പേടി നമ്മളെ ഇതുപോലെ ആക്രമിക്കുമോ എന്നതാണ്. കാരണം സിനിമയിലെ…
Read MoreDay: April 30, 2025
ഗുഡ് മോർണിംഗ് അങ്കിൾ; കോട്ടയത്ത് പിണറായിയോട് സംവദിക്കാൻ അഞ്ചാം ക്ലാസുകാരനും; മുഖ്യമന്ത്രിക്ക് മുന്നിൽവച്ചത് രണ്ട് ആവശ്യങ്ങൾ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി നടക്കുന്നതിനിടയിൽ സദസിന്റെ ഇടയിൽനിന്ന് ഒരു മധുരശബ്ദം ഉയർന്നു, ഗുഡ് മോർണിംഗ് പിണറായി അങ്കിൾ- നിഷാൻ ഷെറഫ് എന്ന കൊച്ചുമിടുക്കനാണ് ചോദ്യവും നിർദേശവുമായി മുഖ്യമന്ത്രിയോട് സംവദിച്ചത്. ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന വിഷയത്തെപ്പറ്റി വിശദമായി അറിയാനായി അത് സിലബസിന്റെ ഭാഗമാക്കണമെന്നായിരുന്നു ആദ്യ ആവശ്യം. വിദേശത്ത് വിദ്യാർഥികൾ പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതുപോലെ നാട്ടിലുള്ള കോളജ് വിദ്യാർഥികൾക്കും അവസരം ലഭിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം. നിഷാനിന്റെ സംശയങ്ങൾക്ക് വിശദമായി മുഖ്യമന്ത്രി മറുപടി നൽകി. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ കോഡിംഗിനെപ്പറ്റി പ്രാഥമിക തലത്തിലുള്ള പാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധ്യാപകർക്ക് കൈമാറാനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തെയും നാട്ടിലെയും പഠനരീതികളിലെ വ്യത്യാസം പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതിന് ഒരു വെല്ലുവിളിയാണ്. തൊഴിലിനോടുള്ള സമൂഹത്തിന്റെ നിലവിലെ മനോഭാവവും മാറേണ്ടത് അനിവാര്യമാണെന്ന്…
Read Moreരൂപമില്ലാത്ത ബാറ്ററി നിർമിച്ച് ഗവേഷകർ: ഭാവിയിലെ ബാറ്ററി ടൂത്ത് പേസ്റ്റ് പോലെ!
സ്റ്റോക്ക്ഹോം (സ്വീഡൻ): ടൂത്ത് പേസ്റ്റ് പോലെ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന “ബാറ്ററി’ വികസിപ്പിച്ചെടുത്ത് സ്വീഡിഷ് ഗവേഷകർ. ഭാവിയിലെ മെഡിക്കൽ ഉപകരണങ്ങൾ, റോബോട്ടുകൾ, ധരിക്കാനുതകുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ വികസനത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ കണ്ടുപിടിത്തം ആണിതെന്നു വിലയിരുത്തപ്പെടുന്നു. റബർപോലുള്ള സംയുക്തപദാർഥങ്ങൾ ഉപയോഗിച്ച് വലിച്ചുനീട്ടാവുന്ന ബാറ്ററികൾ നിർമിക്കാൻ നേരത്തെയും ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ബാറ്ററിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ കാഠിന്യം ഇതിനു വിഘാതമാകുകയായിരുന്നു. ഇതിനു പരിഹാരമായി കടലാസ് നിർമാണത്തിൽനിന്നുള്ള ഉപോത്പന്നമായ ചാലക പ്ലാസ്റ്റിക്കുകളും ലിഗ്നിനും അടിസ്ഥാനമാക്കിയാണ് ലിൻകോപിംഗ് സർവകലാശാലയിലെ ഗവേഷകർ പേസ്റ്റ് രൂപത്തിലുള്ള ബാറ്ററി വികസിപ്പിച്ചെടുത്തത്. 500 തവണയിൽ കൂടുതൽ റീചാർജ് ചെയ്യാനും ഡിസ്ചാർജ് ചെയ്യാനും കഴിയുന്ന ഈ ബാറ്ററിയുടെ നീളം വലിച്ചുനീട്ടി ഇരട്ടിയാക്കാനാകും. ദ്രാവകങ്ങളുടെ രൂപഭേദം വരുത്താവുന്ന സ്വഭാവം ഉപയോഗിച്ച്, അടുത്ത തലമുറയിലെ ഉപകരണങ്ങളിൽ വളരെ അനുയോജ്യമായ ഫോം ഫാക്ടർ-ഫ്രീ ബാറ്ററി കോൺഫിഗറേഷനുകൾ ഇതുകൊണ്ട് ലഭ്യമാക്കാൻ കഴിയുമെന്നും അവകാശപ്പെടുന്നു. സിങ്ക്,…
Read Moreകുവൈറ്റിൽ തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ചു: പോലീസുകാർക്ക് മൂന്നു വർഷം കഠിനതടവ്
കുവൈറ്റ് സിറ്റി: തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ച ജഹ്റയിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മൂന്നു വർഷം കഠിന തടവ്. കുവൈറ്റിലെ ക്രിമിനൽ കോടതിയുടേതാണു വിധി. രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരേ കുറ്റം ചുമത്തി. ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന പ്രവണതകൾ തടയാൻ കടുത്ത ശിക്ഷകൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
Read Moreകർമപഥത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെ; ചികിത്സയിൽ കഴിയുന്ന സുകുമാരൻ നായരെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് സുകുമാരൻ നായർ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി.എൻ. വാസവനും ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും കുടിക്കാഴ്ച്ചയിൽ പങ്കെടുത്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമപഥത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടേയെന്ന് ആശംസിച്ചാണ് മടങ്ങിയത്.
Read Moreസഞ്ചാരികളേ… ജോഗ് വെള്ളച്ചാട്ടം തുറക്കുന്നു
നവീകരണം പൂർത്തിയായ കർണാടകയിലെ, സ്വപ്നതുല്യമായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും. പ്രവേശനകവാടത്തിന്റെ നവീകരണമടക്കമുള്ള സമഗ്രവികസനപ്രവൃത്തികൾ ജോഗിൽ പൂർത്തിയായി. നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയശേഷം നവീകരണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്, ശാരാവതി നദിയിൽനിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ജോഗ് വെള്ളച്ചാട്ടം. 253 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം ഷിമോഗ ജില്ലയിലാണ്. ആഭ്യന്തര-വിദേശ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണിത്. ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ജോഗിലേക്ക് സഞ്ചാരികൾ കൂടുതൽ എത്തുന്നത്.
Read Moreസുരേഷ് ഗോപിയുടെ മാലയിലും പുലിപ്പല്ല്; ഡിജിപിക്ക് പരാതി നൽകി യൂത്ത്കോൺഗ്രസ് നേതാവ്
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാലയിൽ പുലിപ്പല്ലുണ്ടെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. പുലിപ്പല്ല് ഉപയോഗിച്ച കേസിൽ വേടൻ എന്ന ഹിരൺ ദാസ് മുരളി നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി. കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്. വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായി. ഇതോടെ വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തു.
Read Moreഇതൊരു പാഠമാകട്ടെ… പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ചു; യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നടുക്കം വിട്ടുമാറാതെ കുടുംബം
കോലാര്‍: പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ച യുവാവ് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കര്‍ണാടകയിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക്(21) ആണ് മരിച്ചത്. അഞ്ചുകുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് സുഹൃത്ത് പറഞ്ഞതിനു പിന്നാലെയാണ് ഇയാൾ മദ്യം കുടിച്ചത്. തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreപൂർവവിദ്യാർഥിസംഗമത്തിൽ വീണ്ടും കണ്ടുമുട്ടി; ഭാര്യയുമായി സുഹൃത്ത് വല്ലാതെ ഇടുപെടുന്നത് വിലക്കി ഭർത്താവ്; കൈതപ്രത്തെ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഭാര്യ അറസ്റ്റിൽ
കണ്ണൂർ: ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരാണ് (42) പിടിയിലായത്. കേസിൽ രാധാകൃഷ്ണനെ വെടിവച്ചു കൊലപ്പെടുത്തിയ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. കേസിൽ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തോക്ക് നൽകിയ സിജോ ജോസഫാണ് രണ്ടാം പ്രതി. ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
Read More