ന്യൂഡൽഹി: 2032 ഒളിന്പിക്സ് വേദിക്കായി ഇന്ത്യ ശ്രമം ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഒളിന്പിക്സിനു വേദിയാകാനുള്ള നീക്കമാണ് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) നടത്തുന്നത്.
വേദിക്കായി ഇന്ത്യ ഒഒസി (ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി) തലവൻ തോമസ് ബാഷിനെ ഈ വർഷമാദ്യം ഐഒഎ പ്രസിഡന്റ് നരീന്ദർ ബത്ര കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഐഒഎ ഒൗദ്യോഗികമായി താത്പര്യമറിയിച്ച് ബിഡ് സമർപ്പിച്ചു.
ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളാണ് ഒളിന്പിക്സ് വേദിയാക്കാൻ ഐഒഎ മനസിൽ കാണുന്നത്. മറ്റ് നഗരങ്ങളെയും പരിഗണിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒളിന്പിക് വേദിക്കായി ബിഡ് സമർപ്പിക്കുന്നത്.
2032 ഒളിന്പിക്സിനായുള്ള ബിഡ് പ്രോസസ് 2022-ലാണ് ആരംഭിക്കുക. 2025-ൽ വേദി പ്രഖ്യാപനം നടക്കും. ദക്ഷിണ-ഉത്തര കൊറിയകൾ സംയുക്തമായും ജർമനിയും 2032 ഒളിന്പിക്സ് വേദിക്കായി നീക്കം നടത്തുന്നുണ്ട്.