രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 2.0. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ സെപ്റ്റംബർ 13ന് പുറത്തിറങ്ങും. നവംബർ 29നാണ് ചിത്രത്തിന്റെ റിലീസിംഗ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 10000ൽ അധികം സ്ക്രീനുകളിലാകും റിലീസ് എന്നാണ് റിപ്പോർട്ടുകൾ.
ത്രീഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 400 കോടിയാണ് ബജറ്റ്. എമി ജാക്സണ്, ആദിൽ ഹുസൈൻ, സുധാൻഷു പാണ്ഡെ എന്നിവരോടൊപ്പം മലയാളി താരങ്ങളായ കലാഭവൻ ഷാജോണും റിയാസ് ഖാനും താരനിരയിലുണ്ട്.
450 കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന്റെ ഗ്രാഫിക്സ് ജോലികൾ ചെയ്തത് ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ്. എ.ആർ. റഹ്മാൻ സംഗീത സംവിധാനവും നിരവ് ഷാ ഛായാഗ്രഹണവും നിർവഹിക്കുന്നു. നിർമാണം ലൈക പ്രൊഡക്ഷൻസ്.