പുതുമയുള്ള അവതരണ രീതിയുമായി എത്തുന്ന സസ്പെൻസ് ക്രൈം ത്രില്ലർ മൂവിയാണ് 21 ഡയമണ്ട ്സ്. കൊലപാതകാധിഷ്ഠിതമല്ലാത്ത മലയാളത്തിലെ ആദ്യ ക്രൈം സിനിമയെന്ന സവിശേഷത ഇനി 21 ഡയമണ്ട ്സിന് സ്വന്തം.
കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമത്തിലുള്ള റോയൽ ബാങ്കിന്റെ ശാഖയിൽ നിന്നു പത്തുകോടി വിലമതിപ്പുള്ള ഡയമണ്ട ്സ്, ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് കൊണ്ട ുപോകുന്നു.
പക്ഷേ വഴിമദ്ധ്യേ ആ ഡയമണ്ട ്സ് കാണാതാകുന്നു.ശ്യാം ഒരു യാത്രയ്ക്കായി ലക്ഷ്വറി ബസിലേക്ക് കയറുന്നു. നിധിയുടെ തൊട്ടടുത്തുള്ള സീറ്റിലാണ് ശ്യാമിന്റെ ഇരിപ്പിടം. ശ്യാമിന്റെ വരവ് നിധിക്കത്ര സുഖിച്ചമട്ടില്ല. ചില്ലറ സംഗതികളുടെ പേരുപറഞ്ഞ് ഇരുവരും പരസ്പരം കോർക്കാൻ തുടങ്ങി. ഇടയ്ക്കു വീണുകിട്ടിയ ബ്രേക്കിൽ, ചായ കുടിക്കാനായി എല്ലാവരും ബസ്സിൽ നിന്നും പുറത്തിറങ്ങുന്നു. പഴ്സെടുക്കാൻ വിട്ടുപോയ നിധിയുടെ ചായക്കാശ് ശ്യാം നൽകുന്നു. ബസ്സിൽ തിരിച്ചെത്തിയ നിധി, ശ്യാമിന് ആ കാശ് മടക്കി നൽകാനായി ബാഗ് തുറക്കുന്പോൾ, അതിനുള്ളിൽ മറ്റാരുടെയോ പഴ്സ് കണ്ട ് അന്പരക്കുന്നു.
യാത്ര തുടരവെ ഒരു കൊച്ചു പെണ്കുട്ടി പെട്ടെന്ന് ബസ്സിന്റെ മുന്നിലേക്ക് വന്ന് കൈകാണിക്കുന്നു. സഡൻ ബ്രേക്കിട്ട ബസ്സിൽ നിന്നും ധൃതിയിൽ ഇറങ്ങിവന്ന നിധി, കുട്ടിയോടു കാര്യം തിരക്കുന്നു. റോഡിൽ നിന്നും അല്പം മാറി കിടക്കുന്ന കാറിനുള്ളിലേക്ക് വിരൽചൂണ്ട ി ആ കുട്ടി പപ്പാ പപ്പാ എന്നു പറയുന്നു. എല്ലാവരുടെയും ശ്രദ്ധ ആ കാറിലേക്കാകുന്നു. ഇതേസമയം കാണാതായ ഡയമണ്ട ്സ് അന്വേഷിച്ച് ഒരു സംഘം ബസിനെ പിന്തുടർന്ന് വരുന്നു. തുടർ മുഹൂർത്തങ്ങൾ ദുരൂഹതയിൽ നിന്നും ദുരൂഹതയിലേക്ക് സഞ്ചരിക്കുന്നു.
ബാനർ-വീക്കെന്റ് സ്റ്റുഡിയോസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-മാത്യു ജോർജ്, ഛായാഗ്രഹണം-പ്രിജിത്ത്, എഡിറ്റിംഗ്-സോബിൻ.കെ.സോമൻ, കല-സജീവ് നായർ.ജോണ് ജേക്കബ്ബ്, ശ്രീധാകൃഷ്ണൻ, ശരണ്, ഷാജു ശ്രീധർ, ദിനേശ് പണിക്കർ, അനീഷ് ബാബു, മജീദ്, രാജേഷ് ശർമ്മ, മൻജിത്, ആറ്റുകാൽ തന്പി, മുൻഷി ദിലീപ്, മുരളീമോഹൻ, ശ്രീധരൻ നന്പൂതിരി, അന്പൂരി ജയൻ, പൂജപ്പുര രാധാകൃഷ്ണൻ, സനൽകുമാർ, റോസ്ലിൻ, അയിന, ബേബി അൽഫിയ, എൻ.കരീം എന്നിവരഭിനയിക്കുന്നു. ചിത്രീകരണം പൂർത്തിയായ 21 ഡയമണ്ട ്സ് ഉടൻ പ്രദർശനത്തിനെത്തും.
-അജയ് തുണ്ടത്തിൽ