സ്പൈനല്‍ മസ്കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അപൂര്‍വ ജനിത രോഗം ബാധിച്ച കുഞ്ഞ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു.
തമിഴ്നാട് തഞ്ചാവൂര്‍ ശിവരാജ് നഗറിലെ ഭാരതിയെന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ ചികില്‍സയ്ക്കു വേണ്ടത് 16 കോടി രൂപയാണ്. ഇതില്‍വെറും 2.13 കോടി രൂപമാത്രമാണ് ഇതുവരെ കുടുംബത്തിന് സംഘടിപ്പിക്കാനായത്.
തഞ്ചാവൂര്‍ ശിവരാജ് നഗറിലെ വീട്ടില്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് ഒന്നുമറിയാതെ ഈ പിഞ്ചോമന കളിച്ചു തിമിര്‍ക്കുകയാണ്. ഇതു കാണുമ്പോള്‍ പക്ഷേ അമ്മ ഏഴില്അരസിയുടെയും അച്ഛന് ജഗദീശന്റെയും ഉള്ളു പിടയും.
പൊന്നോമനയുടെ ജീവന് നിലനിര്‍ത്താന്‍ വേണ്ട ഭീമന് തുകയ്ക്കായി ഓട്ടത്തിലാണവര്‍. പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന ജനിതകവൈകല്യമായ സ്പൈല് മസ്കുലര്‍ അട്രോഫിയാണ് ഭാരതിക്ക്.
രണ്ടു വയസിനുള്ളില്‍ 16 കോടി രൂപ വിലവരുന്ന മരുന്ന് കുത്തിവെച്ചെങ്കില്‍ മാത്രമേ ഭാരതിയെ രക്ഷിക്കാനാവൂ. ക്രൗഡ് ഫണ്ടിംഗിലൂടെ കുട്ടിയുടെ ജീവന് രക്ഷിച്ചെടുക്കാനാണ് ജഗദീഷന്റെയും നാട്ടുകാരുടെയും ശ്രമം.
സമാനരോഗമുള്ള കണ്ണൂര്‍ പഴയങ്ങാടിയിലെ മുഹമ്മദിന് വേണ്ടി കേരളം രക്ഷാകവചം ഒരുക്കിയത് ജഗദീശനും കുടുംബവും കണ്ടിരുന്നു. ഇതാണ് മലയാളികള്‍ക്കു മുന്നിലേക്ക് അഭ്യര്‍ഥനയുമായി വരാന്‍ കാരണം.
ഇതുവരെ രണ്ടു കോടി 13 ലക്ഷം രൂപയാണ് പിരിഞ്ഞു കിട്ടിയത്. രണ്ടുമാസത്തിനുള്ളില്‍ മരുന്ന് കുത്തിവെയ്ക്കണമെന്നാണ് കുട്ടിയെ ചികില്സിക്കുന്ന വെല്ലൂര്‍ സി.എം.സിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ ക്രൗഡ് ഫണ്ടിങിനു വേണ്ടത്ര വേഗതയുണ്ടാകാത്തിനെ തുടര്‍ന്നാണ് കുടുംബം കേരളത്തിന്റെ കനിവ് തേടുന്നത്.
അക്കൗണ്ട് ഉടമയുടെ പേര്: ജഗദീഷ്
A/c No. 11 47 15 50 00 16 85 50
IFSC No: KVBL0001147
paytm no: 9791793435