ദുബായില്‍ യുവതിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത ഇന്ത്യ-പാക് സ്വദേശികള്‍ക്ക് ദുബായിയില്‍ 6 മാസം തടവ് ശിക്ഷ. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന 21 വയസുള്ള പാകിസ്താന് യുവതിയുടെ വസ്തുക്കള്‍ തട്ടിയെടുക്കുകയും ശേഷം യുവതിയെ ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു എന്നതാണ് കേസ്. തടവ് കൂടാതെ രണ്ട് പ്രതികളെയും നാടുകടത്താനും കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ നല്കിയ അപ്പീല്‍ തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. ഏപ്രില്‍ 28നാണ് കേസിന് ആസ്പദമായ സംഭവം.
സംഭവദിവസം രാവിലെ നാലരയോടെ രണ്ടു പുരുഷന്മാര് യുവതിയെ സമീപിക്കുകയായിരുന്നു. പോലീസുകാരാണെന്ന് പറഞ്ഞാണ് സമീപിച്ചതെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം കാറില്‍ പോയ യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് ശാരീരികമായി ഉപയോഗിക്കുകയും പണവും മൊബൈല്‍ ഫോണും യുവാക്കള്‍ തട്ടിയെടുത്ത് കാറില്‍ നിന്നും പുറത്തേക്ക് എറിയുകയായിരുന്നു. പഴ്സില്‍ 600 ദിര്ഹമുണ്ടായിരുന്നതായും യുവതി കോടതിയില്‍ പറഞ്ഞു.
തന്നെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞത്. ഇവര്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീയാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍, യുവതിയെ തട്ടിക്കൊണ്ടുപോയി എന്നു പറയുന്ന സ്ഥലത്തുള്ള സിസി ടിവി ക്യാമറ പരിശോധിച്ച പോലീസിന് അവര്‍ സ്വമേധയാള് യുവാക്കള്‍ക്കൊപ്പം പോവുകയായിരുന്നുവെന്ന് വ്യക്തമായി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന കാര്യം തള്ളി. യുവതിയെയും നാടുകടത്താന്‍ ഉത്തരവായിട്ടുണ്ട്.