നടി ശില്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. നീലച്ചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് പിന്നാലെയാണ് നടിയുടെ തീരുമാനം.
രാജ് കുന്ദ്രയിൽ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താൽപര്യമില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ് കുന്ദ്രെ അധാർമികമായി ഉണ്ടാക്കിയ പണം കൊണ്ട് ഇത്രയും കാലം ആർഭാടമായി ജീവിച്ചതിൽ നടിക്ക് കുറ്റബോധമുണ്ടെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
രാജ് കുന്ദ്രയുടെ വീട്ടിൽ നിന്നും കഴിയുന്നതും വേഗം മാറിത്താമസിക്കാനാണ് ശിൽപ ആഗ്രഹിക്കുന്നത്.
ജോലിക്ക് വേണ്ടി കരൺ ജോഹർ അടക്കം മറ്റ് പല സംവിധായകരെയും നടി സമീപിച്ചിട്ടുണ്ട്.
അനുരാഗ് ബസു, പ്രിയദർശൻ എന്നിവരുടെ അടുത്ത പടത്തിൽ ശിൽപ അഭിനയിക്കുമെന്നാണ് സൂചന. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയും ശിൽപയെത്തുന്നുണ്ട്. ജൂലൈയിലാണ് അശ്ലീല ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്.