പോത്തൻകോട്: പോത്തൻകോട്ട് ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ആഹാര പദാർഥങ്ങൾ പിടിച്ചെടുത്തു. പുത്തൻതോപ്പ് ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഇറച്ചി, വെളിച്ചെണ്ണ തുടങ്ങിയവ പിടിച്ചെടുത്തു.
നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ കച്ചവടം നടത്തിയതിനും വൃത്തിഹീനവുമായ ഹോട്ടലുകൾക്കും പിഴ ഈടാക്കി. ഹെൽത്ത് സൂപ്പർവൈസർ വിശ്വനാഥൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ബാബു സാം, ജൂണിയർ ഹെൽത്ത് ഇൻപെക്ടർ പ്രസാദ് കുമാർ, പ്രീത, അരുൺകുമാർ, വികാസ് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.