അധ്യാപകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ 22 കുട്ടികള്‍ ബോധംകെട്ട് വീണു. ഡിയോഡറന്റ് ആണെന്ന് കരുതി പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
ദക്ഷിണ ഡല്‍ഹിയിലെ മെഹ്റോളിയില് സര്‍ക്കാര്‍ സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം. ബോധംകെട്ട് വീണ കുട്ടികളെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. വിവരം അറിഞ്ഞ് പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.