സ്വ​ര്‍​ണാ​ഭ​ര​ണ വി​ല്പ​ന; ഇ​ന്ത്യ​ക്കാ​ർ​ക്ക് താ​ല്പ​ര്യം 22 കാ​ര​റ്റി​നോ​ട്


കൊ​ച്ചി: ഇ​ന്ത്യ​യി​ല്‍ വി​ല്‍​ക്ക​പ്പെ​ടു​ന്ന​തി​ല്‍ 80 ശ​ത​മാ​ന​വും 22 കാ​ര​റ്റ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് എ​ച്ച്‌​യു​ഐ​ഡി നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത് 2021 ജൂ​ലൈ മു​ത​ലാ​ണ്. 2024 മേ​യ് 31 അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ ഒ​ട്ടാ​കെ 36 കോ​ടി 79 ല​ക്ഷം ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് എ​ച്ച്‌​യു​ഐ​ഡി മു​ദ്ര പ​തി​ച്ചി​ട്ടു​ണ്ട്.

22 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള​ത്. 29 കോ​ടി 15 ല​ക്ഷം. 8.4 ല​ക്ഷം 24 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ എ​ച്ച്‌​യു​ഐ​ഡി മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട് . 23 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ 3. 05 ല​ക്ഷം, 18 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ 5 കോ​ടി 94 ല​ക്ഷം, 20 കാ​ര​റ്റ് 70.29 ല​ക്ഷം, 14 കാ​ര​റ്റ് 88.59 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് എ​ച്ച്‌​യു​ഐ​ഡി മു​ദ്ര പ​തി​ച്ചി​ട്ടു​ള്ള​ത്.

ഈ ​കാ​ല​യ​ള​വി​ല്‍ കേ​ര​ള​ത്തി​ല്‍ 10 കോ​ടി​യോ​ളം ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​മ്പ​ത് കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ള്‍ കൂ​ടി എ​ച്ച്‌​യു​ഐ​ഡി നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദ്ദേ​ശം വ​ന്നി​ട്ടു​ണ്ട്. വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളി​ലും മ​റ്റും ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് എ​ച്ച്‌​യു​ഐ​ഡി മു​ദ്ര പ​തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ജം ​ആ​ന്‍​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ണ്‍​സി​ല്‍ ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സി​ന്‍റെ നി​യ​മ​മ​നു​സ​രി​ച്ച് 14 മു​ത​ല്‍ 24 കാ​ര​റ്റ് വ​രെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി​യു​ള്ള​ത്. ഈ ​ആ​റ് കാ​ര​റ്റു​ക​ളി​ല്‍ മാ​ത്ര​മേ ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് എ​ച്ച്‌യുഐഡി ​പ​തി​ച്ചു ന​ല്‍​കു​ക​യു​ള്ളൂ. അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ഭ​ര​ണ​ങ്ങ​ളാ​യി നി​ര്‍​മിച്ചു വി​ല്‍​ക്ക​പ്പെ​ടു​ന്ന​ത് 22 കാ​ര​റ്റ് അ​ഥ​വാ 916 ആ​ഭ​ര​ണ​ങ്ങ​ളാ​ണ്. ഇ​ന്ത്യ​ക്കാ​ര്‍ പൊ​തു​വേ ഇ​ഷ്ട​പ്പെ​ടു​ന്ന​തും 22 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളാ​ണ്.

24 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍മി​ക്ക​പ്പെ​ടു​ന്ന​ത് കു​റ​വാ​ണ്. ത​ങ്ക ക​ട്ടി​ക​ള്‍ ആ​യി​ട്ടാ​ണ് കൂ​ടു​ത​ലും വ​രു​ന്ന​ത്. ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ലും 18 കാ​ര​റ്റി​ലാ​ണ് നി​ര്‍മിക്ക​പ്പെ​ടു​ന്ന​ത്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment