ബസ് യാത്രയ്ക്കിടെ യുവതിയ്ക്ക് സുഖപ്രസവം. ബംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള യാത്ര തിരിച്ചതാണ് 22കാരിയായ ഫാത്തിമയാണ് ബസില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
യാത്രയ്ക്കിടയില്‍ ബസില്‍ വെച്ച് പ്രസവ വേദന ആരംഭിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണം എന്നറിയാതെ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും വനിതാ ബസ് കണ്ടക്ടര്‍ സഹായത്തിനെത്തിയതോടെ ഫാത്തിമയ്ക്ക് വിഷമങ്ങളില്ലാതെ കുഞ്ഞിന് ജന്മം നല്‍കാനായി.
ഫാത്തിമയ്ക്ക് പ്രസവവേദനയാണെന്ന് തിരിച്ചറിഞ്ഞതോടെ ബസ് നിര്‍ത്താന്‍ ഡ്രൈവറിനോട് കണ്ടക്ടറായ വസന്തമ്മ നിര്‍ദേശിക്കുകയായിരുന്നു.
പിന്നാലെ ബസിലെ പുരുഷ യാത്രക്കാരോട് ബസിന് പുറത്തേക്കിറങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ഏതാനും മിനിറ്റിനുള്ളില്‍ ഫാത്തിമ പ്രസവിച്ചു.
ഇതിനിടയില്‍ ഡ്രൈവര്‍ ആംബുലന്‍സ് വിളിച്ചിരുന്നു. ആംബുലന്‍സ് എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു.
ഫാത്തിമയേയും കുഞ്ഞിനേയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
വസന്തമ്മയുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംഡിയും എത്തി.